കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉളുപ്പുണ്ടോ തനിക്ക്... പിണറായി വിജയനോട് സോഷ്യല്‍ മീഡിയ... എന്താണ് സംഭവം?

  • By Kishor
Google Oneindia Malayalam News

സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ കടുത്ത ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ. എഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ സംഘ പരിവാര്‍ വേട്ടയാടുന്നു എന്ന് പറഞ്ഞ് പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് കടുത്ത വിമര്‍ശനങ്ങളുമായി ആളുകള്‍ എത്തിയത്.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു മാധ്യമചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്നായിരുന്നു പിണറായിയുടെ പോസ്റ്റ്. എന്നാല്‍ സി പി എം അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി അണികളും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും തെറിവിളിക്കുകയും ചെയ്യുമ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നാണ് ആളുകള്‍ പിണറായി വിജയനോട് ചോദിക്കുന്നത്. ഉളുപ്പുണ്ടോ തനിക്ക് എന്ന് വരെ ചിലര്‍ പിണറായിയുടെ പോസ്റ്റില്‍ കമന്റിട്ട് ചോദിക്കുന്നു...

ഇതാണാ കമന്റ്

ഇതാണാ കമന്റ്

സഖ്യകക്ഷിയുടെ പത്രത്തിന്റെ ക്യാമറാമാനെ കൂമ്പിനിടിച്ചു, മംഗളത്തില്‍ ജെ എന്‍ യു വാര്‍ത്ത എഴുതിയതിനെ ലേഖകനെ ഓണ്‍ ലൈനില്‍ കമ്മി ജേര്‍ണ്ണൊകള്‍ പുലഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി. പണ്ട് ടി പി വധക്കാലത്ത് സിപി എമ്മിനെതിരെ പറഞ്ഞതിനു ഓണ്‍ ലൈനില്‍ കമ്മി കിങ്കരന്മാര്‍ വളഞ്ഞിട്ടാക്രമിച്ച അതേ സിന്ധു സൂര്യകുമാറിനെ ഇന്ന് കാവി ഭീകരത എന്നും പറഞ്ഞ് സംരക്ഷിക്കാന്‍ നോക്കുന്നു... ഉളുപ്പുണ്ടോേെടയ് തനിക്ക്?

പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു മാധ്യമചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ എഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ സംഘ പരിവാര്‍ വേട്ടയാടുകയാണ്. രാജ്യത്താകെ കേന്ദ്ര ഭരണത്തിന്റെ അഹന്തയില്‍ സംഘപരിവാര്‍ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ കേരള പതിപ്പാണ് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ ആക്രോശവും അസഭ്യ വര്‍ഷവും ഭീഷണിയും.

ബി ജെ പിയും യു ഡി എഫും ഭായി ഭായി?

ബി ജെ പിയും യു ഡി എഫും ഭായി ഭായി?

ഒരു ഭാഗത്ത് രാഷ്ട്രീയ എതിരാളികളെ കായികമായി ആക്രമിക്കുന്നു. അധികാരം ഉപയോഗിച്ച് തുറുങ്കിലടയ്ക്കുന്നു. ഇതിനൊക്കെ കൂട്ട് നില്‍ക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് സിന്ധു സൂര്യകുമാര്‍ നല്കിയ പരാതി അന്വേഷിച്ച്, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം.

സംഘപരിവാറിന് അതിമോഹം വേണ്ട

സംഘപരിവാറിന് അതിമോഹം വേണ്ട

അതിനുള്ള ആര്‍ജവമെങ്കിലും ഗവര്‍മെന്റ് കാണിക്കണം. മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി, രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചൊതുക്കി കേരളത്തില്‍ സ്വാധീനം നേടാം എന്ന അതിമോഹം സംഘപരിവാര്‍ കെട്ടി വെക്കുന്നതാണ് നല്ലത്.

മറുപടികള്‍ ഇങ്ങനെ

മറുപടികള്‍ ഇങ്ങനെ

സഖാവിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പോര്‍ക്കളം പരുപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിലെ ഷാജഹാനെ പി ജയരാജന്‍ തല്ലിയതും രാത്രി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും സഖാവ് മറന്നാലും കേരളത്തിലെ അരി ആഹാരം കഴിക്കുന്ന പൊതുജനം മറക്കില്ല. സ്വന്തം പാര്‍ട്ടിക്കാരെ സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചിട്ട് പോരെ സഖാവേ നാട്ടുകാരെ ഉപദേശിക്കാന്‍.

പിണറായിക്ക് എന്തവകാശം

പിണറായിക്ക് എന്തവകാശം

ഒരു പത്രപ്രവര്‍തകന്‍ പാര്‍ട്ടിക്കെതിരെ ചോദ്യം ചോദിച്ചാല്‍ സഹിഷ്ണുതയോടെ ഉത്തരം പറയാന്‍ കഴിയാത്ത സഖാവാണ് പത്രപ്രവര്‍ത്തകരുടെ കാര്യമോര്‍ത്ത് കരയുന്നത്... നന്ദീ അങ്ങയുടെ കരുതലിന്... പിന്നെ പത്രപ്രവര്‍ത്തനം എന്നാല്‍ ആരുടെയും നെഞ്ചത്ത് കുതിര കയറാനുള്ള അവകാശമല്ല.

സഖാവിന് അഭിവാദ്യങ്ങള്‍

സഖാവിന് അഭിവാദ്യങ്ങള്‍

സഖാവിനെപ്പോലെ ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയൂ. നാഴികക്ക് നാല്‍പ്പതുവട്ടം സഖാവിനെയും പാര്‍ട്ടിയെയും അവഹേളിക്കുന്ന സിന്ധുസൂര്യകുമാറിനു വേണ്ടി ഇങ്ങനെ പ്രതികരിക്കണമെങ്കില്‍ മറ്റാര്‍ക്ക് കഴിയും. കമ്യുണിസ്റ്റ്കാരന്‍ എന്നപേര് അര്‍ഹിക്കുന്ന ഉന്നതരില്‍ ആണ് സഖാവിനു സ്ഥാനം. അഭിവാദ്യങ്ങള്‍ സഖാവേ. - പിണറായിയെ പിന്തുണക്കുന്നവരും കുറവല്ല

കള്ളം പറയുന്നോ

കള്ളം പറയുന്നോ

ഇന്നലെ പറഞ്ഞല്ലോ ബീഫ് കഴിച്ചതിന് ബംഗലൂരുവില്‍ മലയാളികളെ അക്രമിച്ചെന്ന്. സത്യം അതല്ലെന്ന് മനസ്സിലായപ്പോളെങ്കിലും തെറ്റുപറ്റിയെന്ന് ഒന്ന് പറയാന്‍ സമയം കിട്ടിയില്ലേ. നാണമില്ലേ പച്ചക്കള്ളം വിളിച്ചു പറയാന്‍ - ഈ ചോദ്യം ന്യായമാണ് എന്ന് സമ്മതിക്കാതെ വയ്യ.

English summary
Social media criticize Pinarayi Vijayan's Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X