കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവവിശ്വാസമുള്ള ഏത് സ്ത്രീക്കാണ് ശബരിമലയില്‍ കയറേണ്ടത്?

  • By Kishor
Google Oneindia Malayalam News

ദൈവവിശ്വാസമുള്ള ഏത് സ്ത്രീക്കാണ് ശബരിമലയില്‍ കയറേണ്ടത്? - കടുപ്പപ്പെട്ട ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിശ്വാസികളും അവിശ്വാസികളും എന്ന രണ്ട് തട്ടിലേക്ക് സ്ത്രീകളെ മാറ്റിയാണ് ചര്‍ച്ച കൊഴുക്കുന്നത് എന്ന് മാത്രം. ദൈവവിശ്വാസിയാണോ എങ്കില്‍ ശബരിമലയിലെ വിശ്വാസം അനുശാസിക്കുന്നത് പോലെ അവിടെ പോകാതിരിക്കുകയല്ലേ ചെയ്യൂ.

ഇനി അവിശ്വാസികളാണോ, എങ്കില്‍ ശബരിമലയില്‍ ഞങ്ങളും പോയിട്ടുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാകും അവര്‍ ശബരിമലയില്‍ പോകണമെന്ന് വാശി പിടിക്കുന്നത്. അതും ഇത്രയധികം വിശ്വാസികളുടെ വിശ്വാസത്തിനെതിരായി. അങ്ങനെയുള്ളവരെ എന്തിനാണ് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് - ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ള്‍. കാണൂ....

ഇതാണോ സംഭവം

ഇതാണോ സംഭവം

പുതിയ കാലഘട്ടമായാലും പഴയകാലഘട്ടമായാലും ദൈവവിശ്വാസമുള്ള ഒരു സ്ത്രീയും ശബരിമലയില്‍ യൗവ്വനകാലത്ത് പോകാന്‍ ശ്രമിക്കില്ല. ശബരിമലയില്‍ വിശ്വാസം ഉള്ള സ്ത്രീകള്‍ ആരും ആചാരങ്ങള്‍ മറികടന്ന് അവിടെ പോകണം എന്ന് പറഞ്ഞിട്ടില്ല.

വിശ്വാസങ്ങളെ തകര്‍ക്കാനോ

വിശ്വാസങ്ങളെ തകര്‍ക്കാനോ

ശബരിമലയില്‍ പോകാന്‍ ആക്രാന്തം കാണിക്കുന്നവര്‍ ഭക്തി കൂടിയിട്ടൊന്നുമല്ല ശാഠ്യം പിടിക്കുന്നത്. അവര്‍ ഇത്രയും വിശ്വാസികളുടെ വിശ്വാസങ്ങളെ ചവിട്ടിമെതിച്ചു എന്ന് കാണിക്കണം അത്രതന്നെ - ഫേസ്ബുക്കില്‍ ഒരുപാട് ഷെയര്‍ ചെയ്യപ്പെടുന്ന ഒരു വാദഗതിയാണ് ഇത്.

ആര്‍ക്കാണ് ആവശ്യം

ആര്‍ക്കാണ് ആവശ്യം

വിശ്വാസികളാണോ ശബരിമലയില്‍ പോകണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നത്. അല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ പറയുന്നത്. മതത്തിന്റെ വിശ്വാസങ്ങളെ മറികടക്കേണ്ടവര്‍ക്കാണ് ഈ ആവശ്യം.

അനുവാദം ഉണ്ടല്ലോ

അനുവാദം ഉണ്ടല്ലോ

പത്തു വയസില്‍ താഴെയും അമ്പതു വയസിനു മുകളില്‍ പ്രായം ഉള്ള സ്ത്രീകള്‍ക്ക് ഇപ്പോഴും ശബരിമലയില്‍ പ്രവേശനം ഉണ്ടല്ലോ എന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന് വാദം. എന്നാല്‍ അത് പോര എല്ലാ പ്രായത്തിലുള്ളവരെയും അനുവദിക്കണമെന്നാണ് മറുപക്ഷത്തിന്റെ ആവശ്യം.

മതത്തില്‍ കോടതിക്കെന്ത് കാര്യം

മതത്തില്‍ കോടതിക്കെന്ത് കാര്യം

വിശ്വാസത്തിന്റെ ഭാഗമായി കാലാകാലങ്ങള്‍ ആയി പിന്തുടരുന്ന ആചാരങ്ങള്‍ പാലിക്കാന്‍ ഉള്ളതാണ്. അത് അതിന്റെ തനിമയോടെ ചിട്ടയോടെ പരിപാലിക്കപ്പെടുകയാണ് വേണ്ടത്. ഇതില്‍ കോടതി എന്ത് ചെയ്യാനാണ് എന്നാണ് ചോദ്യം.

എന്തുകൊണ്ട് ശബരിമല മാത്രം

എന്തുകൊണ്ട് ശബരിമല മാത്രം

ശബരിമല മാത്രമാണോ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാത്തത്. അല്ലല്ലോ. എല്ലാ മതങ്ങളിലും ഇത് പോലെ ഉള്ള ആചാരങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് അവയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല.

ശബരിമല ഇങ്ങനെയാണ്

ശബരിമല ഇങ്ങനെയാണ്

എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്ന അമ്പലം ആണ് ശബരിമല. യാതൊരു വിവേചനവും ഇല്ല. പക്ഷെ പരമ്പരാഗതം ആയി യൌവ്വന യുക്തകള്‍ ആയ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ദേവവിധി അനുസരിച്ച് സാധിക്കില്ല. ഭരണഘടനയും തുല്യതയും ഒക്കെ നടപ്പില്‍ വരുത്താന്‍ ഇത് ടൂറിസ്റ്റ് കേന്ദ്രം അല്ല. ഇതൊരു അമ്പലം ആണ് എന്ന് പറയുന്നവരും ഉണ്ട്.

വെല്ലുവിളി സ്ത്രീകളോട്

വെല്ലുവിളി സ്ത്രീകളോട്

41 ദിവസം തുടര്ച്ചായി വ്രതം നോക്കമോ സത്രീകളേ, എങ്കില്‍ മല ചവിട്ടാം എന്നാണ് സ്ത്രീകളോടുള്ള വെല്ലുവിളി.

ഇപ്പോഴത്തെ ചര്‍ച്ചകള്‍

ഇപ്പോഴത്തെ ചര്‍ച്ചകള്‍

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിയ്ക്കാന്‍പാടില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തിന് പിന്നാലെയാണ് ഈ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social media discuss women entry at sabarimala temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X