പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: മുസ്ലീം സ്ത്രീകൾ ഊഞ്ഞാലാടരുതെന്നും പ്രസവിക്കാനായി അമുസ്ലീം സ്ത്രീകളെ കാണരുതെന്നും പറഞ്ഞ മതപണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവിയുടെ പുതിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എസ് കെഎസ്എസ്എഫ് മഞ്ചേരിയിൽ സംഘടിപ്പിച്ച നാഷണൽ ക്യാമ്പസ് കാൾ എന്ന പരിപാടിയിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്.

പോത്ത്, പശു, ഒടുവിൽ മനുഷ്യർക്ക് നേരെയും! ജനങ്ങൾ ഭീതിയിൽ! കടുവയെ പിടിക്കാത്തതിൽ ബിജെപി ഹർത്താൽ...

ഫേസ്ബുക്ക് ലൈവിൽ വീട്ടമ്മയായ കാമുകിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ! യുവാവിനെ പിടികൂടി; സംഭവിച്ചത് ഇതാണ്

സമസ്തയുണ്ടായാൽ പരലോകത്ത് മികച്ച ജീവിതം കിട്ടും, ലീഗുണ്ടായാൽ ഈ ലോകത്തും മികച്ച ജീവിതം കിട്ടുമെന്ന് തുടങ്ങുന്ന മുപ്പത്തിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മാർക്കിസ്റ്റിനെക്കാൾ നല്ലത് നമ്മുടെ ലീഗാണെന്നും, തന്റെ വിശ്വാസം അങ്ങനെയാണെന്നും നിങ്ങൾ എന്ത് വിശ്വസിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും സിംസാറുൽ ഹഖ് ഹുദവി പ്രസംഗത്തിൽ പറയുന്നുണ്ട്.

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

പരിപാടിയിൽ...

പരിപാടിയിൽ...

സമസ്ത ഇകെ വിഭാഗത്തിന്റെ വിദ്യാർത്ഥി സംഘടനയായ എസ് കെഎസ്എസ്എഫ് മഞ്ചേരിയിൽ സംഘടിപ്പിച്ച നാഷണൽ ക്യാമ്പസ് കോൾ എന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സിംസാറുൽ ഹഖ് വിവാദ പ്രസംഗം നടത്തിയത്.

ലീഗുണ്ടായാൽ..

ലീഗുണ്ടായാൽ..

സമസ്തയുണ്ടായാൽ പരലോകത്ത് മികച്ച ജീവിതം കിട്ടുമെന്നും, ലീഗുണ്ടായാൽ ഈ ലോകത്ത് മികച്ച ജീവിതം കിട്ടുമെന്നും തന്റെ വിശ്വാസം അങ്ങനെയാണെന്നുമാണ് 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ അദ്ദേഹം ആദ്യം പറയുന്നത്.

മാർക്കിസ്റ്റിനെക്കാൾ നല്ലത്...

മാർക്കിസ്റ്റിനെക്കാൾ നല്ലത്...

നിങ്ങൾ എന്ത് വിശ്വസിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും, എന്തായാലും മാർക്കിസ്റ്റിനെക്കാൾ നല്ലത് ലീഗല്ലേ എന്നും സിംസാറുൽ ഹഖ് പ്രസംഗത്തിൽ ചോദിക്കുന്നുണ്ട്.

പാണക്കാട് തങ്ങളല്ലേ...

പാണക്കാട് തങ്ങളല്ലേ...

മാർക്കിസ്റ്റിനെക്കാൾ നല്ലത് ലീഗാണെന്ന് പറഞ്ഞ ഹുദവി, പാണക്കാട് തങ്ങളല്ലേ അവിടെയുള്ളത് എന്നു പറഞ്ഞാണ് തന്റെ വാദം സാധൂകരിക്കുന്നത്.

ഒരിക്കല്ലെങ്കിലും വുളു എടുത്തിട്ടുണ്ടോ...

ഒരിക്കല്ലെങ്കിലും വുളു എടുത്തിട്ടുണ്ടോ...

മാർക്കിസ്റ്റ് പാർട്ടിയിലുള്ളത് അച്യുതാനന്ദനും പിണറായിയും അല്ലേയെന്നും, അവർ ഒരിക്കലെങ്കിലും വുളു എടുത്തിട്ടുണ്ടോ എന്നും സിംസാറുൽ ഹഖ് പ്രസംഗത്തിൽ ചോദിക്കുന്നുണ്ട്.

വിവാദം...

വിവാദം...

മുഖ്യമന്ത്രിയെയും മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെയും വർഗീയ ചുവയിൽ പരാമർശിക്കുന്ന പ്രസംഗത്തിനെതിരെ ഇതിനകം തന്നെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അനുഭാവികൾ ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തി. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് നല്ലതാണോ എന്നാണ്
ഇവരുടെ ചോദ്യം.

നേരത്തെയും...

നേരത്തെയും...

ഇതിനു മുൻപും വിവാദ പ്രസംഗങ്ങളിലൂടെ വാർത്തകളിലിടം നേടിയ വ്യക്തിയാണ് സിംസാറുൽ ഹഖ് ഹുദവി. സ്ത്രീകൾ ഊഞ്ഞാലാടരുതെന്നും, മുസ്ലീം സ്ത്രീകൾ അമുസ്ലീം ഗൈനക്കോളജസ്റ്റിനെ കാണരുതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.

കോടിയേരിക്കെതിരെയും...

കോടിയേരിക്കെതിരെയും...

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രസംഗത്തിൽ മോശം പരാമാർശം നടത്തിയ അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തിയ സംഭവവും വാർത്തയായിരുന്നു. കോടിയേരിയുടെ തല മലപ്പുറത്തിന്റെ മണ്ണിൽ കിടന്നുരുളും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ സമസ്ത രംഗത്തെത്തുകയും സിംസാറുൽ ഹഖ് ഹുദവിയോട് വിശദീകരണം
തേടുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

English summary
social media discussion on simsarul haq hudavi speech.
Please Wait while comments are loading...