കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലൻഡിൽ കാക്കയുണ്ടോ.. നടൻ ജയറാമിന്റെ വാവുബലി ഫോട്ടോക്ക് സുഡാപ്പികളുടെ പൊങ്കാല.. ട്രോൾമഴ വേറെയും!

അന്യനാട്ടിലായിട്ടും ചിട്ടകൾക്ക് മുടക്കം വരുത്താതെ പിതൃതർപ്പണം ചെയ്യാൻ സാധിച്ച കാര്യം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ച് ജയറാം.

  • By Kishor
Google Oneindia Malayalam News

ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ല.. ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു. ചിലർക്ക് സംശയം എന്തിനാണ് ഞാൻ കടപ്പുറത്ത് ഒറ്റക്കിരിക്കുന്നത് അതും അവർ കാണാത്ത ഒരു വേഷത്തിൽ ചോദിച്ചവരോടു് ഞാൻ പറഞ്ഞു മത്സ്യങ്ങൾക്ക് അരിയും എള്ളും പൂവും കൊടുക്കുകയാണെന്ന്.... എന്റെഅഛന്റെയും അമ്മയുടേയും ആത്മാക്കൾ മുകളിലിരുന്ന് ചിരിച്ചിട്ടുണ്ടാകും.

ആണുങ്ങൾ സ്റ്റംപ്സിന് ഇടയിൽ ബോൾ എറിയുന്നത് മാത്രമല്ല ക്രിക്കറ്റ്.. തോറ്റ വനിതാ ടീമിന് രശ്മി നായരുടെ സപ്പോർട്ട്, കട്ടയ്ക്ക് സോഷ്യൽ മീഡിയ!!

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷിയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷിയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

നടൻ ജയറാമിൻറെ ഫേസ്ബുക്ക് പോസ്റ്റാണിത്. അന്യനാട്ടിലായിട്ടും ചിട്ടകൾക്ക് മുടക്കം വരുത്താതെ പിതൃതർപ്പണം ചെയ്യാൻ സാധിച്ച കാര്യം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു ജയറാം. എന്നാൽ ജയറാമിനെ കളിയാക്കി ഒരുപാട് പേർ ഈ ചിത്രത്തിന് കമൻറിച്ചു. ന്യൂസിലാൻഡിൽ കാക്കയുണ്ടോ എന്നൊക്കെയായിരുന്നു ചിലർക്ക് അറിയേണ്ടത്. ജയറാമിന്റെ വിശ്വാസത്തെ ട്രോൾ ചെയ്യുന്നവരും കുറവല്ല...

ഇതാണ് മലയാളി

ഇതാണ് മലയാളി

സ്വന്തം പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌തു. ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടു ലൈക്കിനും കമന്റിനും വേണ്ടി കാത്തിരിക്കുന്നവരാണ്. - ഇതാണ് മലയാളീസ്. ജയറാമിന്റെ ഫോട്ടോയ്ക്ക് കിട്ടിയ ഒരു കമന്റ്. ഏത്, പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌തു ഫോട്ടോ ഫേസ്ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങേണ്ട ഗതികേടേ.. ജയറാമിന്- കഷ്ടം തന്നെ മുതലാളീ..

ജയറാമേട്ടൻ ഒരു മാതൃക

ജയറാമേട്ടൻ ഒരു മാതൃക

ഇന്നത്തെ തലമുറയ്ക്ക് അറിയാൻവേണ്ടിയും ഇങ്ങനെ ഒരു കർമ്മം ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും നടത്താൻ പറ്റുമെന്ന് ജയറാമേട്ടൻ തന്റെ തിരക്കിനിടയിലും പിതൃതർപ്പണം നടത്തി​ എന്ന് അറിയിച്ചത് ഒരു തെറ്റായി​ തോന്നുന്നില്ല സഹോദരാ.. അതും ആർക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്.

കാക്കയ്ക്ക് ചോറ് കൊടുത്തിട്ട് എന്ത് കാര്യം?

കാക്കയ്ക്ക് ചോറ് കൊടുത്തിട്ട് എന്ത് കാര്യം?

ജീവിച്ചിരിക്കുമ്പോൾ ഒരു പിടി ചോറ് കൊടുക്കാതെ ഇന്ന് കാക്കയെ വിളിച്ചു ചോറ് കൊടുത്തിട്ട് എന്ത് കാര്യം - ജയറാമിന്റെ ഫോട്ടോയ്ക്ക് ഒരാളുടെ കമന്റ്. അയാളെ എല്ലാവരും കൂടി കൊന്നില്ല എന്നേയുളളൂ.. ജീവിച്ചിരുന്നപ്പോൾ ചോറ് കൊടുത്തില്ലാന്നു ഒരു കമെന്റ് .. ഇവനെന്താ ജയറാമിന്റെ വീട്ടിലെ അടുക്കളപ്പണി ആയിരുന്നോ ഇത്ര കൃത്യം ആയി പറയാൻ. - ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങൾ.

ജയറാമിന് ട്രോൾ

ജയറാമിന് ട്രോൾ

ഒറ്റക്കാണെങ്കിൽ പിന്നെ ഫോട്ടോ എടുത്തതാരാ? അല്ല ജയറാമേട്ടാ ന്യൂസിലാന്റിൽ കാക്കകൾ ഇല്ലല്ലോ... കാക്കയെ ഇവിടുന്നു കൊണ്ടു പോയീനോ ഇനി - ഇങ്ങനെ പോകുന്നു ജയറാമിന്റെ പോസ്റ്റിലെ ചൊറിച്ചിൽ ചോദ്യങ്ങൾ. ന്യൂസിലാൻഡിൽ കാക്കമാർ കുറവാണു കോയമാരെ അവർ കാക്കാമാരെ അത്രക്ക് അങ്ങട് അടുപ്പിച്ചിട്ടില്ല. അവര് എവിടെ ചെന്നാലും അവിടെ കുട്ടിച്ചോറും ബലിച്ചോറും ഒക്കെ ഉണ്ടാകുമല്ലോ - ഇതിനുള്ള മറുപടി ഇങ്ങനെ.

സ്ഥിരം വരുന്ന സ്ഥലത്ത്

സ്ഥിരം വരുന്ന സ്ഥലത്ത്

ആത്മാക്കൾ ആലുവ മണപ്പുറത്തു ചുറ്റി കറങ്ങുന്നുണ്ടാവും അവർക്കറിയില്ലല്ലോ ന്യൂസിലാൻഡിലാണ് ഞമ്മടെ കഞ്ഞി എന്ന് സ്ഥിരം വരുന്ന സ്ഥലത് വന്നു മടങ്ങിയോ ആവോ. ജയറാമേട്ടന്‍റെ പോസ്റ്റിന് ഇത്രയധികം വിരുദ്ധ കമന്‍റുകള്‍ എന്ത്പറ്റി. മറ്റൊരാളിന്റെ വിശ്വാസങ്ങളെ ഹനിക്കാതിരിക്കലല്ലേ യഥാര്‍ത്ഥ മതേതരത്വം? കളിയാക്കുന്നവര്‍ അന്യമതസ്ഥരാണെന്നതാണ് കൂടുതല്‍ വിഷമകരം!

എന്തിന്റെ കുഴപ്പമാണ്

എന്തിന്റെ കുഴപ്പമാണ്

നിനക്കൊക്കെ എന്തിന്റെ കുഴപ്പമാടെ? ജയറാം അങ്ങേരുടെ വീട്ടിലെ അരി എടുത്തു സ്വന്തം അച്ഛനും അമ്മക്കും ബലി തർപ്പണം നടത്തുന്നു അല്ലാതെ നിന്റെ ഒന്നും വീട്ടിൽ വന്നു നിന്നിലല്ലോ അരി വേണം ന്യൂസിലാന്റിൽ പോവാൻ പൈസ വേണം എന്നൊക്കെ. അദ്ദേഹം വളരെ ആത്മാർഥമായി ഒരു പുണ്യകർമ്മം ചെയുമ്പോൾ നിനക്കൊക്കെ എന്തിന്റെ കുഴപ്പമാടെ? ഒന്നിലേക്കും മീനിന് ഭക്ഷണം അല്ലെ കൊടുത്ത് അല്ലാതെ മീനിനെ കറി വെച്ച് തിന്നില്ലല്ലോ.

എന്തിനാണ് ആക്ഷേപിക്കുന്നത്

എന്തിനാണ് ആക്ഷേപിക്കുന്നത്

വളരെ ഖേദകരമായി തോന്നിയത് മുസ്ലീം / കൃസ്ത്യൻ ഐഡികളിൽ നിന്ന് ഇതിനെതിരേ വന്ന കമന്റുകളാണ്. വളരെ മോശമായിപ്പോയി; ഹിന്ദു വിശ്വാസാചാരപ്രകാരമുള്ള കാര്യങ്ങളുടെ ശരി തെറ്റുകൾ അവർ തീരുമാനിക്കട്ടെ. കാക്കാമാർക്കും അച്ചായൻമാർക്കും ഇതിലെന്തു കാര്യം? ഒരിക്കലും മറ്റുള്ളവരുടെ ആചാരങ്ങളെ ആക്ഷേപിക്കരുത് - ബഷീർ എന്നൊരാളുടെ കമന്റ്.

ജയറാമേട്ടാ ചീപ് പബ്ലിസിറ്റി കാണിക്കരുത്

ജയറാമേട്ടാ ചീപ് പബ്ലിസിറ്റി കാണിക്കരുത്

ജയറാമേട്ടാ ചെയ്തതു നല്ല കാര്യം അച്ഛനും അമ്മയ്ക്കും വേണ്ടിയല്ലേ നല്ലതേ വരൂ. എന്നാലും താങ്കളെ പോലെ ഒരാൾ ഇത്തരത്തിലുള്ള ചീപ് പുബ്ലിസിറ്റിക്കു വേണ്ടി തരം താഴരുത്. ചേട്ടൻ ഇപ്പൊ ഈ ചെയ്തതിനെ കുറ്റം പറയുകയല്ല മറിച്ചു എത്രയോ അനാഥാലയങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവർക്ക് സാമ്പത്തിക സഹായം ചെയ്യാൻ ഞാൻ പറയില്ല, എന്നാലും ചേട്ടനാൽ കഴിയുമായിരുന്നു അവർക്ക് ഒരു നേരത്തെ അഹാരം അച്ഛന്റെയും അമ്മയുടെയും പേരിൽ നൽകാൻ.

കുറച്ച് രാഷ്ട്രീയവും

കുറച്ച് രാഷ്ട്രീയവും

ഹൈന്ദവരുടെ ആചാരങ്ങള്‍ എല്ലാം സംഘരപരിവാര്‍ അജണ്ട. ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങള്‍ എന്ത് തന്നെ ആയാലും അതില്‍ കടന്ന് കയറി കീറിമുറിച്ച് പരിഹസിക്കുന്നതാണ് യഥാര്‍ത്ഥ മതേതരത്വം. ഹൈന്ദവര്‍ എല്ലാം മതേതരര്‍ ആയി ജീവിക്കണം. എന്നാണല്ലോ മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും ഒക്കെ പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത്. അപ്പൊ പിന്നെ അണികള്‍ ഇതെങ്കിലും പറഞ്ഞില്ലെങ്കില്‍ നേതാക്കള്‍ കോപിക്കില്ലേ. - ഇടയ്ക്ക് കുറച്ച് രാഷ്ട്രീയം കയറ്റുന്നവരും ഉണ്ട്.

എന്തിനാണ് കുരു പൊട്ടിക്കുന്നത്

എന്തിനാണ് കുരു പൊട്ടിക്കുന്നത്

പുള്ളിക്ക് ആദ്യമായി ഒരു വിദേശ രാജ്യത്ത് വച്ച് ബലിതർപ്പണം നടത്തണ്ടി വന്നു. അതൊരു വ്യത്യസ്തമായ അനുഭവം ആയതു കൊണ്ട് അദ്തേഹം അതിവിടെ പറഞ്ഞു. അതിന് ഈ കോയമാരെന്തിനാ കിടന്നു കുരു പൊട്ടിക്കുന്നത്? സന്തോഷം നല്‍കുന്ന ചിത്രം. ഈ പ്രവൃത്തിയെ അപഹസിക്കുന്ന പോസ്റ്റുകളുടെ ബാഹുല്യം ഒരു ദിശാസൂചകമാണ്.

ഇതാണ് ജയറാമിൻറെ പോസ്റ്റ്

ന്യൂസിലന്റിൽ വെച്ച് വാവുബലിയിട്ട കാര്യം പറഞ്ഞ ജയറാമിൻറെ പോസ്റ്റ് ഇതാണ്..

English summary
Social media discussions ove actor Jayaram's Vavu bali photo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X