കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആടുജീവിതത്തില്‍ പൃഥ്വിരാജ്? ജയസൂര്യയോ ഫഹദോ അല്ലേ നല്ലത്?

  • By Kishore
Google Oneindia Malayalam News

തന്മാത്രയും കാഴ്ചയും ഭ്രമരവും പ്രണയവും - പത്മരാജന്റെ ശിഷ്യനായ ബ്ലെസി കയ്യൊപ്പിട്ട ചിത്രങ്ങള്‍. ഇവയ്ക്ക് ശേഷം കളിമണ്ണ് കൂടി എടുത്ത ശേഷം ഒരു മൗനത്തിലാണ് ബ്ലെസി. ഇപ്പോഴിതാ ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ബ്ലെസി. ആടുജീവിതത്തിലെ നായകഥാപാത്രമായ നജീബിനെ അവതരിപ്പിക്കാനായി ബ്ലെസി കണ്ടെത്തിയിരിക്കുന്നതോ പൃഥ്വിരാജിനെ.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിലാണ് പൃഥ്വി ഇപ്പോള്‍. എന്നാല്‍ ആടുജീവിതത്തിലെ നജീബ് ആകാന്‍ പൃഥ്വിരാജ് മതിയോ എന്ന ആശങ്കയിലാണ് സോഷ്യല്‍ മീഡിയ. അതിസാധാരണക്കാരനായ നജീബായി പൃഥ്വിരാജ് വേഷമിട്ടാല്‍ അത് ഏശുമോ എന്നാണ് ചോദ്യം. എന്ന് നിന്റെ മൊയ്തീനും സെല്ലുലോയിഡും ഭംഗിയാക്കിയില്ലേ എന്ന മറുചോദ്യമാണ് പൃഥ്വി ആരാധകര്‍ക്കുള്ളത്. പൃഥ്വിയല്ലെങ്കില്‍ പിന്നെ മറ്റാരാണ് നജീബാകുക. സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ പോക്ക് ഇങ്ങനെ....

പൃഥ്വി ചെയ്താല്‍ വെച്ചുകെട്ടലാകും

പൃഥ്വി ചെയ്താല്‍ വെച്ചുകെട്ടലാകും

അതിസാധാരണക്കാരനായി പൃഥ്വിരാജ് സ്‌ക്രീനിലെത്തുമ്പോള്‍ ഒരു നാടകീയത അനുഭവപ്പെടാറുണ്ട് എന്നാണ് നജീബായി പൃഥ്വിയെ കാണാന്‍ ഇഷ്ടമില്ലാത്തവര്‍ പറയുന്നത്. തീയറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന മൊയ്തീന്‍ തന്നെയാണ് ഒരു ഉദാഹരണം. മേക്കപ്പിന് പോലും പൃഥ്വിയെ സഹായിക്കാനായില്ല എന്ന് ഒരു പക്ഷം.

കഴിവില്‍ സംശയം വേണോ

കഴിവില്‍ സംശയം വേണോ

2002 മുതല്‍ ഇങ്ങോട്ട് ചെറുതും വലുതുമായ ഒരു പിടി സിനിമകളെ പൃഥ്വിരാജ് ഭദ്രമാക്കിയിട്ടുണ്ട്. അഭിനയസാധ്യതയുള്ളതും പക്കാ കമേഴ്‌സ്യല്‍ ആയതുമായ ചിത്രങ്ങളും ഇതില്‍പ്പെടും. പരാജയങ്ങളുടെ ഒരു ഘോഷയാത്രയ്ക്ക് ശേഷം മുംബൈ പോലീസ്, മെമ്മറീസ് എന്നിങ്ങനെ വന്‍ ഹിറ്റുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കിയ പൃഥ്വിരാജിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാകില്ല. പക്ഷേ നജീബാകാന്‍ പൃഥ്വിരാജ് മതിയോ എന്നതാണ് ചോദ്യം. പക്ഷേ പകരം ആര്.

വിക്രം ബെസ്റ്റ്

വിക്രം ബെസ്റ്റ്

ആടു ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ആദ്യമായി ആലോചിച്ചപ്പോള്‍ നജീബായി മനസില്‍ കണ്ടത് വിക്രമിനെ ആയിരുന്നത്രെ. പിന്നീടാണ് ഈ അവസരം പൃഥ്വിരാജിലേക്ക് വന്നത്. വിക്രം തന്നെ നായകനായി എത്തിയിരുന്നെങ്കില്‍ ആടുജീവിതം ഇനിയും നന്നായേനെ എന്ന് പറയുന്നവരുണ്ട്.

ഫഹദ് ഫാസില്‍ എങ്ങനെ

ഫഹദ് ഫാസില്‍ എങ്ങനെ

അന്നയും റസൂലും റെഡ് വൈന്‍ പോലുള്ള ചിത്രങ്ങളിലെ സ്വാഭാവികമായ അഭിനയങ്ങളാണ് ഫഹദ് ഫാസിലിന് മുതല്‍ക്കൂട്ട്. നജീബിനെ പോലെ അതിസാധാരണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ജെനുവിന്‍ ആകാനും ഫഹദ് ഫാസിലിന് പറ്റും.

അതുകൊണ്ടായില്ലല്ലോ

അതുകൊണ്ടായില്ലല്ലോ

എന്നാല്‍ അതുകൊണ്ട് മാത്രം ആയില്ല. എത്രയോ കാലമായി തീയറ്ററില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രം വിജയിച്ചിട്ട്. ഫഹദിന്റെ ഭാഗ്യദോഷം ആടുജീവിതത്തെ തിരിഞ്ഞുകടിക്കും എന്നാണ് ഒരു പറ്റം ആളുകള്‍ പറയുന്നത്. മാത്രമല്ല, നജീബിന്റേത് പോലെ കാമ്പുള്ള കഥാപാത്രം ചെയ്യാനുള്ള പരിചയ സമ്പത്തും ആഴവും ഫഹദിനില്ലെന്നും പറയുന്നവരുണ്ട്.

ജയസൂര്യ എങ്ങനെ

ജയസൂര്യ എങ്ങനെ

അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയവ സിനിമകളാണ് ഈ ചര്‍ച്ചയില്‍ ജയസൂര്യയുടെ പേര് എത്തിക്കുന്നത്. സാധാരണക്കാരന്റെ മനോനിലയെ കൃത്യമായി പ്രേക്ഷകരിലെത്തിക്കാനുള്ള മികവ് ജയസൂര്യയ്ക്കുണ്ട് എന്ന് തെളിയിച്ച ചിത്രമാണ് അപ്പോത്തിക്കിരി.

ചോക്ലേറ്റ് പയ്യനല്ലേ

ചോക്ലേറ്റ് പയ്യനല്ലേ

മലയാള സിനിമയിലെ മിമിക്രി കാണിച്ച് നടക്കുന്ന ചോക്ലേറ്റ് പയ്യനാണ് ജയസൂര്യ എന്ന് പൊതുവേ ഒരു വിലയിരുത്തല്‍ ഉണ്ട്. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു വിക്രം എഫര്‍ട്ട് മലയാളത്തില്‍ കാണാനുള്ളത് ഇപ്പോള്‍ ജയസൂര്യയില്‍ മാത്രമാണ് എന്നത് കാണാതിരിക്കാനാവില്ല.

ഇന്ദ്രജിത്ത് നന്നാകുമായിരുന്നു

ഇന്ദ്രജിത്ത് നന്നാകുമായിരുന്നു

പൃഥ്വിരാജിനെക്കാളും അടക്കത്തോടെ നജീബിനെ അവതരിപ്പിക്കാന്‍ സഹോദരനായ ഇന്ദ്രജിത്തിന് കഴിയും എന്ന് അവകാശപ്പെടുന്നവരുമുണ്ട്. ഇന്ദ്രന്റെ സ്വാഭാവികമായ അഭിനയമാണ് ഇതിന് കാരണം.

മോഹന്‍ലാലായാലോ

മോഹന്‍ലാലായാലോ

പ്രായം കുറച്ച് കൂടിപ്പോയി എന്നേയുള്ളൂ, മോഹന്‍ലാലിന് ഭംഗിയാക്കാവുന്ന റോളേ ഉള്ളൂ നജീബിന്റേത്. മോഹന്‍ലാലിനെ വെച്ചാണ് ബ്ലെസി ഈ ചിത്രമെടുക്കുക എന്നാണ് ആദ്യമൊക്കെ പറഞ്ഞുകേട്ടിരുന്നത്.

നിവിന്‍ പോളിയും ദുല്‍ഖറും

നിവിന്‍ പോളിയും ദുല്‍ഖറും

ആടുജീവിതം എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ന്യൂ ജെന്‍ നായകന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളിയുടെയും പേരുകള്‍ അധികം കേട്ടിട്ടില്ല. നോവല്‍ വായിച്ച ആര്‍ക്കും ഇവരെ നജീബായി കാണാന്‍ പറ്റാത്തതാകാം കാരണം. അല്ലെങ്കില്‍ ദുല്‍ഖറും നിവിനും ഇനിയും കാലമെടുക്കും ഇത്തരം കഥാപാത്രങ്ങളിലെത്താന്‍ എന്ന് കരുതിയാലും തെറ്റില്ല.

ബ്ലെസിയെത്തന്നെ മാറ്റണോ

ബ്ലെസിയെത്തന്നെ മാറ്റണോ

സംവിധായകനായി ബ്ലെസി മതിയോ എന്നുമുണ്ട് സോഷ്യല്‍ മീഡിയയില്‍ സംശയം കേട്ടോ. അമല്‍ നീരദോ സമീര്‍ താഹിറോ ഒക്കെ എടുക്കുകയാണെങ്കില്‍ ആടുജീവിതം വേറെ ലെവല്‍ ആയിപ്പോകും എന്ന് കരുതുന്നവരുമുണ്ട്.

English summary
Social media discussions over Prithviraj's role in Blessy's Aadujeevitham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X