ധോണിയുടെയും സംഗക്കാരയുടെയും ഫോട്ടോ വെച്ച് തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും സോഷ്യൽ മീഡിയ, ദുരന്തം!

  • By: Desk
Subscribe to Oneindia Malayalam

മാശയൊക്കെ ആകാം. രാഷ്ട്രീയക്കാരെ ആയാലും സെലിബ്രിറ്റികളെ ആയാലും ട്രോള് ചെയ്യുന്നതും അതൊക്കെ ഇവിടെ ആളുകൾ ആസ്വദിക്കുന്നതുമൊക്കെ തമാശ ആകാം എന്നത് കൊണ്ട് തന്നെയാണ്. എന്ന് കരുതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും എടുത്ത് വെച്ച് പ്രചരിപ്പിക്കാം എന്ന് വെച്ചാലോ. അത് കുറച്ച് കടന്ന കയ്യാണ്.

നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടുന്നതിൽ നിന്നും പിൻമാറി എന്നാരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിക്കെതിരായാണ് പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ പോസ്റ്റുകൾ. ഇതേ പോലെ റെവല്യൂഷൻ തിങ്കേഴ്സ് എന്ന പേരിൽ ഒരു സർക്കാസം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കെതിരെ.. കാണാം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ചില കോപ്രായങ്ങൾ..

ധോണിയെ രാജ്യദ്രോഹിയാക്കി

ധോണിയെ രാജ്യദ്രോഹിയാക്കി

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കോഴ മേടിച്ചു കളിച്ച ഈ രാജ്യദ്രോഹിയെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കുക. പകരം സഞ്ജു സാംസണെ പോലെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകുക.. രാജ്യദ്രോഹി ധോണി ജയ് ബി ജെ പി ജയ് ആർ എസ് എസ്. - സംഘപരിവാർ അനുകൂലി എന്ന് തോന്നിപ്പിക്കുന്ന വൈഷ്ണവ് ജി നായർ എന്ന ഐഡിയിൽ നിന്നും പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ആണ് ഇത്.

എന്തിനാണ് ഈ ആക്രമണം

എന്തിനാണ് ഈ ആക്രമണം

നരേന്ദ്രമോദി പങ്കെടുക്കുമെന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് എം എസ് ധോണി എന്നൊരു പോസ്റ്ററും പോസ്റ്റിനൊപ്പം ഉണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കോഴ മേടിച്ചുകളിച്ച നീ പ്രധാനമന്ത്രിയെ ബഹിഷ്കരിച്ചാൽ ബി ജെ പിക്ക് മലരാണ്. ഈ രാജ്യദ്രോഹിയെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കുക - അമ്പാടിമുക്ക് സംഘശക്തി എന്ന പേരിലാണ് പോസ്റ്റർ.

ഐ പി എല്ലിൽ നിന്നും പുറത്താക്കണം

ഐ പി എല്ലിൽ നിന്നും പുറത്താക്കണം

ഇന്ത്യൻ ടീമിൽ നിന്നും മാത്രമല്ല ഐ പി എല്ലിൽ നിന്നും പുറത്താക്കണം. പോരാ. ആഫ്രിക്കയിലേക്ക് നാട് കടത്തുകയും വേണം. അതും പോരാ. ചെവിയും മൂക്കും അറിയുകയും കൂടി ചെയ്യണം എന്നാണ് എന്റെ ഒരിത്.- പോസ്റ്റിന് കീഴിൽ ഒരാളുടെ വക സർക്കാസം. സർ, ഞാൻ രാജ്യസ്നേഹിയാ, ഒരു സർട്ടിഫിക്കറ്റ് തരാമോ? ഒരു ബലത്തിനുവേണ്ടി കയ്യിൽ വക്കാൻ - ഭാവിയിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യം വന്നുകൂടായ്കയില്ല.

സംഗക്കാരയെ അപകീർത്തിപ്പെടുത്തി

സംഗക്കാരയെ അപകീർത്തിപ്പെടുത്തി

സംഘ സഹോദരൻമാരെ ഇവനെ തിരിച്ചറിയുക. കണ്ണൂരിൽ ബി ജെ പി പ്രവർത്തകരെ കൊല്ലാൻ നേതൃത്വം കൊടുക്കുന്ന കൊടും കമ്മി ക്രിമിനൽ രാജേഷ് ആണ് ഇവൻ. - എന്ന പേരിൽ ആണ് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ ഫോട്ടോ റവല്യൂഷൻ തിങ്കേഴ്സ് എന്ന പേരിൽ പരക്കുന്നത്. ഇവനെ കാണുന്നവർ ഏറ്റവും അടുത്ത ശാഖയിൽ വിവരം അറിയിക്കുക - എന്നും പോസ്റ്റിലുണ്ട്.

ഇതാണോ സർക്കാസം

ഇതാണോ സർക്കാസം

സർക്കാസമാണ് എന്ന തരത്തിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാൽ ഇത് സർക്കാസമല്ല തല്ല് കൊള്ളിത്തരമാണ് എന്ന് സോഷ്യല്‍ മീഡിയയിൽ തന്നെ ആളുകൾ പറയുന്നത്. ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരം കൊട്ടേഷൻ കൊടുക്കണമെങ്കിൽ ഈ സംഘികളുടെ തറ വേലകൾ ഇന്ത്യക്കു പുറത്തും അറിഞ്ഞു തുടങ്ങി എന്നല്ലേ - ഇങ്ങനെയൊക്കെയാണ് കമന്റുകളിലെ സർക്കാസം എന്ന് കൂടി ഓർക്കണേ.

വെല്ലുവിളികൾ, മറുപടികൾ...

വെല്ലുവിളികൾ, മറുപടികൾ...

ധോണിയുടെ പോസ്റ്റായാലും കുമാർ സംഗക്കാരയുടെ പോസ്റ്റായാലും രണ്ട് വിഭാഗം ആള്‍ക്കാർ നിരന്ന് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിക്കുകയും അതിന് മറുപടി പറയുകയും ചെയ്യുന്നതാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണുന്നത്. എന്തിന് വേണ്ടിയാണ് ഇവരീ വെള്ളം കോരുന്നത് എന്ന് കണ്ടുനിൽക്കുന്ന ചിലരെങ്കിലും ചോദിക്കുന്നുണ്ട് എന്നത് വേറെ കാര്യം.

English summary
Social media groups malign MS Dhoni and Kumar Sangakkara.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്