കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഗുജറാത്ത് പോലെ വികസിപ്പിക്കുമെന്ന് 'ഭീഷണി'; ശ്രീശാന്തിന് ട്രോളോട് ട്രോള്‍...

  • By Muralidharan
Google Oneindia Malayalam News

ബി ജെ പി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് കേട്ടതേ എസ് ശ്രീശാന്തിനെതിരെ ആക്രമണം തുടങ്ങിയതാണ് സോഷ്യല്‍ മീഡിയ. ഇതിന് പിന്നാലെയാണ് ജയിച്ചാല്‍ കേരളത്തെ ഒരു ഗുജറാത്താക്കും എന്ന് തിരുവനന്തപുരത്ത് ചെന്ന് ശ്രീശാന്ത് ഒരു പ്രസ്താവന ഇറക്കുന്നത്. ക്യൂബ മുകുന്ദന് ചൈന എന്ന പോലെ ശ്രീശാന്തിന് സ്വപ്‌നഭൂമിയാണത്രെ ഗുജറാത്ത്.

എന്നാല്‍ വികസനത്തിന്റെ വലിയ കണക്കുകളൊക്കെ പറയുമെങ്കിലും ഗുജറാത്ത് കേരളത്തിന്റെ അത്ര പോര എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വെറുതെ പറയുകയല്ല കേട്ടോ കൃത്യമായ കണക്കുകളുമുണ്ട്. ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലും സാക്ഷരതാ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലും ലിംഗ അനുപാതത്തിലും ശിശുമരണ നിരക്കിലും ഗുജറാത്തിനെക്കാള്‍ മെച്ചപ്പെട്ട കണക്ക് കേരളത്തിനാണ്.

അപ്പോള്‍പിന്നെ കേരളത്തെ ഒരു ഗുജറാത്താക്കും എന്ന് പറഞ്ഞ ശ്രീശാന്തിനെ വെറുതെ വിടാന്‍ പറ്റുമോ. കൊടുത്തു ട്രോളന്മാര്‍ ഒരു പണി. അത് കാണൂ....

താനാണോ കേരളത്തെ..

താനാണോ കേരളത്തെ..

ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്താക്കാനാണോ താല്‍ മത്സരിക്കുന്നത്.

ശ്രീശാന്ത് - വി എസ് - ഉമ്മന്‍ ചാണ്ടി

ശ്രീശാന്ത് - വി എസ് - ഉമ്മന്‍ ചാണ്ടി

ശ്രീശാന്ത്, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ഈ മിഥുനം ട്രോള്‍ നോക്കൂ

ബാക്കിയുണ്ടെങ്കി ഞങ്ങക്കും

ബാക്കിയുണ്ടെങ്കി ഞങ്ങക്കും

വികസിപ്പിച്ച് ബാക്കിയുണ്ടെങ്കി കുറച്ച് മറ്റുള്ളവര്‍ക്കും കൊടുക്കണേ അവര്‍ക്കും വികസിപ്പിക്കാനാ

കേരളത്തിലെ സോളാര്‍

കേരളത്തിലെ സോളാര്‍

ഇത് ഗുജറാത്തിലെ സോളാര്‍, ഇത് കേരളത്തിലെ സോളാര്‍. ശ്രീശാന്തിന് വേണ്ടി രംഗത്ത് വരുന്നവര്‍ക്ക് പറയാനുള്ളത് ഇതൊക്കെയാണ്

താനെന്താടോ ഈ രൂപത്തില്‍

താനെന്താടോ ഈ രൂപത്തില്‍

എങ്ങാനും ശ്രീശാന്ത് ജയിച്ചുപോയാല്‍ ക്രിക്കറ്റ് വേഷത്തിലായിരിക്കുമത്രെ സഭയിലെത്തുക. എപ്പോഴും അടി നടക്കുന്ന സ്ഥലമല്ലേ

ബിജെപിക്ക് പണി

ബിജെപിക്ക് പണി

ബി ജെ പിയുടെ വഴി മുട്ടിയ കേരളം വഴി കാട്ടാന്‍ ബി ജെ പി എന്ന മുദ്രാവാക്യത്തിനുമുണ്ട് ട്രോളുകള്‍.

English summary
Social media making fun of Sreesanth's comment about Kerala dovelopment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X