കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുപടിയില്ലാതെ എംബി രാജേഷ് കമന്റ് ഡിലീറ്റ് ചെയ്‌തോ, ഫേസ്ബുക്കില്‍ കേള്‍ക്കുന്നത് ഇങ്ങനെ...

  • By Kishor
Google Oneindia Malayalam News

അഞ്ചാറു വര്‍ഷമായെന്ന് തോന്നുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ട് തുടങ്ങിയിട്ട്. ഇന്നുവരെ ഒറ്റ പോസ്റ്റിനു പോലും അഞ്ഞൂറിലധികം ലൈക്ക് കിട്ടിയതായി കണ്ടില്ല. ആദ്യമായി ലൈക്ക് ആയിരം കഴിഞ്ഞത് എം ബി രാജേഷിന്റെ പോസ്റ്റിലിട്ട കമന്റിനായിരുന്നു. ഇപ്പോ ആ കമന്റ് കാണുന്നില്ല. ഡിലീറ്റ് ചെയ്തതാണെങ്കില്‍ പൊന്നു രാജേഷ് ബ്രോ അത് മോശമായിപ്പോയി.. അയ്യേ . നാണക്കേട്.

ഫേസ്ബുക്കില്‍ സി പി എം എം പി രാജേഷിനെ കളിയാക്കി വായുജിത് എന്ന ഐ ഡി എഴുതിയ പോസ്റ്റാണിത്. എന്താണ് കാര്യം എന്നല്ലേ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സംഘി എഴുതുന്ന കത്ത് എന്ന സാങ്കല്‍പിക കത്ത് എഴുതി ഏറെ കയ്യടി വാങ്ങിയിരുന്നു എം ബി രാജേഷ്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് തെളിഞ്ഞതോടെ രാജേഷിന്റെ മിണ്ടാട്ടം മുട്ടി. അടുത്തതായിട്ടാണ് ഈ പോസ്റ്റിന് കാരണമായ പോസ്റ്റ് രാജേഷ് ഇടുന്നത്, അതിന്റെ കഥ ഇങ്ങനെ...

പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച്

പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച്

പത്താന്‍കോട്ട് ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയുടെ നേതാവ് മൌലാന മസൂദ് അസ്ഹര്‍ ആണെന്ന കാര്യമാണ് എം ബി രാജേഷ് ഫേസ്ബുക്കിലെ പോസ്റ്റില്‍ പറഞ്ഞത്. അതിന് പിന്നില്‍ രാജേഷിന് വ്യക്തമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. അതിങ്ങനെ.

ഒന്ന് കളിയാക്കണം

ഒന്ന് കളിയാക്കണം

ഇന്ത്യയില്‍ ജയിലിലായിരുന്ന കൊടും ഭീകരന്‍ മസൂദ് അസ്ഹറിനെ 1999 ല്‍ ജയിലില്‍ നിന്നു മോചിപ്പിച്ച് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിന്റെ അകമ്പടിയോടെ കാണ്ഡഹാറില്‍ കൊണ്ടുപോയി തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്ത - വാജ്‌പേയ് സര്‍ക്കാരിനെ കളിയാക്കല്‍ തന്നെയായിരുന്നു ആ ലക്ഷ്യം.

കിട്ടിയ മറുപടി പക്ഷേ കടുത്തുപോയി

കിട്ടിയ മറുപടി പക്ഷേ കടുത്തുപോയി

കമാന്‍ഡോ ഓപ്പറേഷനുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലും മറ്റും വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുമായി എത്തി പ്രക്ഷോഭം നയിച്ച ബൃന്ദ കാരാട്ടിനെയും സഖാവ് മറക്കരുതേ എന്നായിരുന്നു വായുജിത്തിന്റെ കമന്റ്.

കമന്റ് മാരക ഹിറ്റായി

1372 പേരാണ് ഈ കമന്റ് ലൈക്ക് ചെയ്തത്. പോസ്റ്റിന് കിട്ടിയ ലൈക്കാകട്ടെ 2222ഉം. എന്നാല്‍ ഈ കമന്റ് ഇപ്പോള്‍ കാണാനില്ല എന്നാണ് വായുജിത് പറയുന്നത്. ബി ജെ പി സര്‍ക്കാരിന്റെ അസഹിഷ്ണുതയെക്കുറിച്ച് വാചാലരാകുന്നവര്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോലും സഹിഷ്ണുത കാണിക്കുന്നില്ലല്ലോ എന്ന് കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social media mock CPM leader MB Rajesh MP for his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X