• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഒടുവിൽ ധർമജൻ ഭയന്നത് തന്നെ സംഭവിച്ചു!!! ദിലീപിന് 'മൂലക്കുരു' വന്നാൽ ധർമജൻ ഇങ്ങനെ 'ഇരിക്കും'... ട്രോൾ

  • By Desk

ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് ആലുവ ജയിലിന് മുന്നില്‍ എത്തി പൊട്ടിക്കരഞ്ഞ ധര്‍മജന്‍ അന്ന് ട്രോള്‍ ഗ്രൂപ്പുകളിലെ താരമായി മാറിയിരുന്നു. ഇപ്പോള്‍ കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ വീണ്ടും അതേ കുറിച്ച് പറഞ്ഞാല്‍ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ?

'കോടിയേരിക്ക് പുത്രദോഷത്തിന് വെടിവഴിപാട്'!!! ചൈനയേരി, പൊടിയരി...13 കോടി തട്ടിപ്പിൽ അച്ഛനും മകനും...

ദിലീപിനോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങനെയായിരിക്കും ട്രോളന്‍മാര്‍ നാളെ തന്നെ ട്രോളുക എന്നത് അറിയില്ല എന്ന് പറഞ്ഞാണ് ധര്‍മജന്‍ തുടങ്ങിയത്. പിന്നീടങ്ങോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ഏത് ട്രോളനും അറിയാതെ ട്രോളുണ്ടാക്കിപ്പോകും എന്നത് വേറെ കാര്യം!!!

ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

എന്തായാലും ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ പായ വിരിച്ച് തറയില്‍ കിടന്ന ധര്‍മജന് പിന്നെ കിട്ടിയത് അടപടലം ട്രോളുകള്‍ തന്നെ ആയിരുന്നു. ധര്‍മജന്‍ ഭയപ്പെട്ടത് സംഭവിച്ചു എന്നര്‍ത്ഥം!

ഇന്ദുചൂഡന്റെ കഥ!!!

ഇന്ദുചൂഡന്റെ കഥ!!!

നരസിംഹത്തിലെ ഇന്ദുചൂഡനും പണ്ട് ജയിലില്‍ കിടന്നിട്ടുണ്ട്. അത് പക്ഷേ, കൊലക്കേസില്‍ ആയിരുന്നു എന്ന് മാത്രം. അന്ന് ഇന്ദുചൂഡന്റെ അച്ഛന്‍, അക്കാലം മുഴുവന്‍ തറയില്‍ കിടന്നത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും അല്ലേ!

ഇനി ഷുവര്‍ ആണ്!!!

ഇനി ഷുവര്‍ ആണ്!!!

ദിലീപിനെ പിന്തുണച്ചവര്‍ക്കെല്ലാം നല്ല കാലം ആണ് എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഒരു അഞ്ചാറ് വര്‍ഷത്തേക്ക് ധര്‍മജന്റെ കാര്യം സേഫ് ആയിരിക്കുമെന്ന്!!!

ഏതാണ്ട് ഇങ്ങനെ ഉണ്ടാകും

ഏതാണ്ട് ഇങ്ങനെ ഉണ്ടാകും

ദിലീപ് ജയിലില്‍ കിടന്ന സമയത്ത് വീട്ടില്‍ പായ വിരിച്ചാണല്ലോ ധര്‍മജനും കുടുംബവും കിടന്നിരുന്നത്. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നത്രെ!

എസി കാണുമ്പോള്‍

എസി കാണുമ്പോള്‍

ദിലീപേട്ടന്‍ വാങ്ങിക്കൊടുത്ത എസി കണ്ടതാണല്ലോ ധര്‍മജനെ ഇങ്ങനെ തറയില്‍ കിടത്തിയത്. തറയില്‍ കിടന്നാല്‍ പിന്നെ എസി കാണില്ലേ എന്നാണ് സംശയം!

ഇങ്ങനെയൊക്കെ പറഞ്ഞ് വിട്ടതാണോ

ഇങ്ങനെയൊക്കെ പറഞ്ഞ് വിട്ടതാണോ

എസി വാങ്ങിക്കൊടുത്ത ദിലീപേട്ടന്‍ ഇങ്ങനെ ചില ഇന്‍സ്ട്രക്ഷന്‍സ് കൂടി കൊടുത്തു കാണും. എന്തായാലും ധര്‍മജന്‍ അതെല്ലാം പാലിച്ചിട്ടുണ്ടാകും എന്ന് ഉറപ്പല്ലേ...

അപ്പോ അതാണ് കാരണം!!!

അപ്പോ അതാണ് കാരണം!!!

കട്ടിലില്‍ കിടന്നാല്‍ സത്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? തറയില്‍ പുതപ്പ് വിരിച്ച് കിടന്നാലും എസിയുടെ തണുപ്പ് കൊള്ളാമല്ലോ എന്ന്!

കട്ടില്‍ ഗോപാലന്‍

കട്ടില്‍ ഗോപാലന്‍

ക്രേസി ഗോപാലനിലെ കട്ടിള ഗോപാലനെ ഓര്‍മയില്ലേ... ഇനിയിപ്പോള്‍ ജയിലില്‍ പോയ സമയത്ത് അങ്ങേരെങ്ങാനും ആവേശിച്ച് കട്ടില്‍ എടുത്തോണ്ട് പോയതാണോ ആവോ!

എന്നോടോ ബാലാ...

എന്നോടോ ബാലാ...

ഇന്ദുചൂഡന്‍ ജയിലില്‍ കിടന്ന കാലം മുഴുവന്‍ തറയില്‍ കിടന്ന ഒരു അച്ഛന്‍ ഉണ്ടായിരുന്നു. അത്രയൊന്നും വരില്ലല്ലോ ഈ ധര്‍മജന്‍...

സുഭാഷ്!!!

സുഭാഷ്!!!

അങ്ങനെ കാര്യമായ ട്രോളൊന്നും കിട്ടാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജെബി ജങ്ഷനില്‍ ജോണ്‍ ബ്രിട്ടാസ് വിളിക്കുന്നത്. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല!

ജസ്റ്റിസ് ധര്‍മരാജന്‍!!!

ജസ്റ്റിസ് ധര്‍മരാജന്‍!!!

ഇതിപ്പോള്‍ കാലം മാറിപ്പോയില്ലേ എന്നൊരു സംശയം. ഇനി, നരസിംഹം രണ്ടാമത് ഇറക്കുകയാണെങ്കില്‍ ഇങ്ങനെ ഒരു ഡയലോഗ് പ്രതീക്ഷിക്കാം!

ആരോടാ പറയുന്നത്

ആരോടാ പറയുന്നത്

ദിലീപ് ജയിലില്‍ കിടന്നത് വെറും മൂന്ന് മാസം. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ആളാണല്ലോ ഇന്ദുചൂഡന്‍. അത്രയും കാലം വെറും നിലത്ത് തഴപ്പായയവും വിരിച്ച് കിടക്കുകയായിരുന്നല്ലോ ഇന്ദുചൂഡന്റെ അച്ഛന്‍!!!

ഇതും കൂടി ചേര്‍ക്കാം

ഇതും കൂടി ചേര്‍ക്കാം

കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ഈ സീനില്‍ വേണമെങ്കില്‍ ഇങ്ങനെ ഒരു ഡയലോഗ് കൂടി ചേര്‍ക്കാം. വീട്ടിലെ എസി വരെ ദിലീപേട്ടനല്ലേ വാങ്ങിക്കൊടുത്തത്!!!

അന്റാര്‍ട്ടിക്കയില്‍ പോയാല്‍

അന്റാര്‍ട്ടിക്കയില്‍ പോയാല്‍

ദിലീപേട്ടന്‍ ജയിലില്‍ കിടന്നാല്‍ ധര്‍മജന്‍ വെറും നിലത്ത് പായ വിരിച്ച് കിടക്കും. ദിലീപേട്ടന്‍ അന്റാര്‍ട്ടിക്കയില്‍ പോയാല്‍ ധര്‍ജന്‍ ഫ്രീസറില്‍ കയറിയിരിക്കും!!!

എങ്ങാനും ശിക്ഷ കിട്ടിയാല്‍

എങ്ങാനും ശിക്ഷ കിട്ടിയാല്‍

ദിലീപ് ജയിലില്‍ കിടന്ന കാലം മുഴുവന്‍ വെറും നിലത്ത് പായ വിരിച്ച് കിടന്നില്ലേ... ഇനിയിപ്പോള്‍ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ എന്ത് ചെയ്യും? അത്രയും കാലം ധര്‍മജന്‍ വെറും നിലത്ത് കിടക്കുമോ?

അങ്ങനേയും

അങ്ങനേയും

ദിലീപേട്ടന്‍ പഞ്ചാബി ഹൗസില്‍ ഊമയായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ധര്‍ജന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നത്രെ... അന്ന് ക്ലാസ്സില്‍ വച്ചും ഇങ്ങനെ തന്നെ ആയിരുന്നു എന്ന്!

ജയിലില്‍ എങ്ങനെ ആയിരുന്നു

ജയിലില്‍ എങ്ങനെ ആയിരുന്നു

ജയിലില്‍ ദിലീപിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു എന്നൊക്കെ ആരോപണം ഉണ്ട്.... പാവം ധര്‍മജന്‍, അത് വല്ലതും അറിഞ്ഞിരുന്നോ ആവോ!

ചാനലുകാരോട് പറയാന്‍

ചാനലുകാരോട് പറയാന്‍

ഇനിയിപ്പോള്‍ ധര്‍മജന്‍ വെറുതേ സെന്റിമെന്റ്‌സ് അടിച്ചതാണോ... ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

അതില്‍ ഒരു ത്രില്ലില്ല

അതില്‍ ഒരു ത്രില്ലില്ല

ദിലീപ് ജയിലില്‍ ആയപ്പോള്‍ നല്ല വിഷമം തോന്നി എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? പക്ഷേ അതില്‍ ഒരു ത്രില്ലില്ലെന്ന് ധര്‍മജന്‍!!!

എന്തൊരു കഷ്ടമാണ്

എന്തൊരു കഷ്ടമാണ്

വീട്ടില്‍ പായ വിരിച്ച് താഴെ കിടന്നതിന് വരെ ട്രോളുന്നത് എന്ത് കഷ്ടമാണ്... വേറെ ഒന്നും ചെയ്തില്ലല്ലോ ഈ ധര്‍മജന്‍!

ദുരന്തം

ദുരന്തം

അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തം ഓഖി ആണെന്നാണ് കരുതിയിരുന്നത്. ധര്‍മജന്റെ ആ അഭിമുഖം വന്നതോടെ അത് മാറിക്കിട്ടിയെന്ന്!

പായ വാങ്ങിയോ

പായ വാങ്ങിയോ

ദിലീപേട്ടന്‍ ജയിലില്‍ ആയ സമയത്ത് ധര്‍മജന്റെ വീട്ടില്‍ പായ ഉണ്ടായിരുന്നോ? അതോ ധര്‍മജന്‍ പായ വാങ്ങി വന്നതാണോ? ഇതാണോ ആ പായ വാങ്ങി വരുന്നതിന്റെ ദൃശ്യങ്ങള്‍!!!

അവഗണിക്കപ്പെട്ട വസ്തു

അവഗണിക്കപ്പെട്ട വസ്തു

ദിലീപ് കാരണം ധര്‍മജന്റെ വീട്ടില്‍ ഒരു വസ്തു അവഗണിക്കപ്പെട്ടു... ഏതാണ് ആ വസ്തു എന്നല്ലേ... ആ കട്ടില്‍ തന്നെ!

ഭക്ഷണത്തിന്റെ കാര്യത്തിലും

ഭക്ഷണത്തിന്റെ കാര്യത്തിലും

ദിലീപേട്ടന്‍ കിടന്നതുപോടെ തറയില്‍ അല്ലേ കിടന്നത്. എന്നാല്‍ പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെയൊക്ക ചെയ്യാമായിരുന്നു!!!

ബോള്‍ഗാട്ടി വാഴും ധര്‍മരാജന്‍

ബോള്‍ഗാട്ടി വാഴും ധര്‍മരാജന്‍

തറയില്‍ പായ വരിച്ച് കട്ടിലില്‍ ആണോ കിടന്നത്? മഹാഭാരതത്തിലെ ഗാന്ധാരിയെ മാതൃകയാക്കുകയായിരുന്നോ? ജയിലിന് മുന്നില്‍ അപ്പുക്കുട്ടനായോ.... ബോള്‍ഗാട്ടി വാഴും ധര്‍മരാജന്‍!!!

എന്തൊരു കഷ്ടം... അല്ലേ

എന്തൊരു കഷ്ടം... അല്ലേ

ദിലീപേട്ടന്‍ ജയിലില്‍ ആയി എന്നറിഞ്ഞ ധര്‍മജന്‍... എസിയുടെ റിമോട്ട് ഒക്കെ തൊട്ടടുത്ത് തന്നെ ഉണ്ട്. ഓണ്‍ ആക്കിയിട്ടുണ്ടോ ആവോ...

ഇനിയിപ്പോള്‍ പേരും ഇടും

ഇനിയിപ്പോള്‍ പേരും ഇടും

ദിലീപേട്ടന്റെ പുതിയ സിനിമക്ക് ധര്‍ജന്‍ പേരിട്ടാല്‍ എങ്ങനെയിരിക്കും? അത് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പോലെ ഇരിക്കും!!!

ദിലീപിന്റെ ചങ്കാണ്

ദിലീപിന്റെ ചങ്കാണ്

ആ പോക്ക് കണ്ടാല്‍ അറിഞ്ഞൂടേ... പായ വാങ്ങിക്കാന്‍ പോവുകയാണെന്ന്. ദിലീപിന്റെ ചങ്കല്ലേ ധര്‍മജന്‍!!!

ഇതാണോ വിധി

ഇതാണോ വിധി

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതയുണ്ട് എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. ധര്‍മജന്‍ വീണ്ടും തറയില്‍ പായ വിരിച്ച് കിടക്കേണ്ടി വരുമോ എന്നാണ് സംശയം!

ആ സ്വാമിയുടെ ആള്‍ ആയില്ലല്ലോ

ആ സ്വാമിയുടെ ആള്‍ ആയില്ലല്ലോ

ദിലീപേട്ടനോട് ഉള്ളതുപോലെ ആ ഗംഗേശാനന്ദ സ്വാമിയോട് ധര്‍മജന് സ്‌നേഹം ഇസല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ എന്തായിപ്പോയേനെ!!!

മരുഭൂമിയില്‍ പോയാല്‍

മരുഭൂമിയില്‍ പോയാല്‍

ദിലീപ് അന്റാര്‍ട്ടിക്കയില്‍ പോയാല്‍ ഫ്രീസറില്‍ കയറേണ്ടിവരും. ഇനി മരുഭൂമിയിലേക്കെങ്ങാന്‍ പോയാല്‍ അടുപ്പില്‍ കിടക്കേണ്ടി വരുമോ എന്നാണത്രെ ധര്‍മജന്റെ സംശയം!

ധര്‍മജന്റെ വീട്ടില്‍

ധര്‍മജന്റെ വീട്ടില്‍

ദീലീപ് ജയിലില്‍ ആയതിന് ശേഷം ധര്‍മജന്റെ വീട്ടിലെ മെനു ഇങ്ങനെ ആയിരുന്നത്രെ... ഗോതമ്പുണ്ട, ചപ്പാത്തി, പിന്നെ ഉപ്പുമാവ്... ഇപ്പോള്‍ എല്ലാം മാറിക്കാണും!

 ചങ്ക് എന്ന് പറഞ്ഞാല്‍ ഇതാണ്

ചങ്ക് എന്ന് പറഞ്ഞാല്‍ ഇതാണ്

പണ്ട് ഹനുമാന്‍ മാറ് പിളര്‍ന്നപ്പോള്‍ കണ്ടത് ശ്രീരാമനേയും സീതയേയും ആയിരുന്നില്ലേ... ഇപ്പോള്‍ ധര്‍മജന്‍ മാറ് പിളര്‍ന്നാല്‍ ദിലീപേട്ടനെ കാണാം!!!

ഇനിയിപ്പോള്‍ അവര് തമ്മില്‍...

ഇനിയിപ്പോള്‍ അവര് തമ്മില്‍...

ജസ്റ്റിസ് മാധവ മേനോനെ ഓര്‍മയില്ലേ... ഇന്ദുചൂഡന്റെ അച്ഛന്‍! ഇനിയിപ്പോള്‍ ഈ ധര്‍മജനും മാധവ മേനോനും ചേട്ടനും അനിയനും വല്ലതും ആണോ എന്നാണ് സംശയം!

കിടന്നതെവിടെ...

കിടന്നതെവിടെ...

ദിലീപേട്ടന്‍ ജയിലില്‍ ആയപ്പോള്‍ നിലത്ത് പായ വിരിച്ചാണ് കിടന്നത് എന്നല്ലേ ധര്‍മജന്‍ പറഞ്ഞത്. നിലത്ത് പായ വിരിച്ച് കട്ടിലില്‍ തന്നെ കിടക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ!

ഇതാണോ സംഭവിച്ചത്

ഇതാണോ സംഭവിച്ചത്

വീട്ടിലേക്ക് എസി വാങ്ങാന്‍ ധര്‍മജനും ദിലീപും കൂടിയാണത്രേപോയത്... പക്ഷേ, ബില്ല് വന്നപ്പോള്‍ ധര്‍മജന്‍ മുങ്ങിയോ?

പുതിയ അഡ്മിഷന്‍

പുതിയ അഡ്മിഷന്‍

പൊരിച്ചമീനും കൊതുകു തിരിയും ചെന്നിയടിയും ഓഖിയടിയും ഒക്കെ കഴിഞ്ഞു. ട്രോള്‍ പൊങ്കാലയ്ക്ക് പുതിയ അഡ്മിഷന്‍ ആയി ധര്‍മജന്‍ എത്തിയിട്ടുണ്ട്!

സംഗതി ഇങ്ങനെ ആയിരുന്നോ

സംഗതി ഇങ്ങനെ ആയിരുന്നോ

പായ ഒക്കെ നിലത്ത് വിരിച്ചിട്ടുണ്ട്... പക്ഷേ കട്ടിലില്‍ തന്നെ ആണോ കിടന്നത് എന്നാണ് ഇപ്പോള്‍ ചിലരുടെ സംശയം!

അങ്ങനെ വന്നാല്‍

അങ്ങനെ വന്നാല്‍

ദിലീപേട്ടന്‍ ജയിലില്‍ തറയില്‍ കിടന്നപ്പോള്‍ ധര്‍മജന്‍ വീട്ടില്‍ തറയില്‍ കിടന്നു. ഇനിയിപ്പോള്‍ ഈ രോഗമെങ്ങാനും വന്നാല്‍ ഇങ്ങനെ ആയിരിക്കുമോ ധര്‍മജന്‍ ബൈക്ക് ഓടിക്കുക!!!

English summary
Social Media mock Dharmajan Bolgatty for his remarks in JB Junction about Dileep with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more