കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിപ്പടക്കണം, കപ്പടിക്കണം... പുല്ല്, ഒരു ഗോളെങ്കിലും അടിക്ക് @#$@! കെബിഎഫ്‌സിക്ക് പുളിച്ച പൊങ്കാല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗോളടിക്കാത്ത ബ്ലാസ്റ്റേഴ്സിന് ട്രോളഭിഷേകം | Oneindia Malayalam

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഗോളൊന്നും അടിക്കാന്‍ സാധിച്ചില്ല. ഭാഗ്യം, ഇങ്ങോട്ട് ഗോളൊന്നും കിട്ടാത്തതുകൊണ്ട് സമനില എങ്കിലും ആയി.

മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?

കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ പറഞ്ഞായിരുന്നല്ലോ തുടക്കം. ആദ്യം പറഞ്ഞത് രണ്ടും നടന്നില്ലെങ്കിലും ഒരു ഗോള്‍ എങ്കിലും അടിക്കെഡേയ് എന്നാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയാണ് നടക്കുന്നത്.

ദാമ്പത്യം തകർത്തതിലുള്ള പക... അതിന് കുറ്റപത്രത്തിൽ 8 കാരണങ്ങൾ; കുറ്റപത്രത്തിൽ പോലീസിന്റെ പറ്റിപ്പ്!!ദാമ്പത്യം തകർത്തതിലുള്ള പക... അതിന് കുറ്റപത്രത്തിൽ 8 കാരണങ്ങൾ; കുറ്റപത്രത്തിൽ പോലീസിന്റെ പറ്റിപ്പ്!!

എന്തായാലും കേരളത്തിന്റെ ഗോളി റെക്കൂബയെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നന്നായി പിടിച്ചിട്ടുണ്ട്. റെക്കൂബ ഇല്ലെങ്കില്‍ കാണാമായിരുന്നു കേരളത്തിന്റെ അവസ്ഥ. ജംഷഡ്പൂരിന്റെ കോച്ച് കോപ്പലിനും ഉണ്ട് ട്രോളുകള്‍. കോപ്പലാശാനെ കണ്ടതുകൊണ്ടാണത്രെ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാന്‍ പറ്റാതെ പോയത്. കോപ്പലാശാനും ആ ഫ്രിഡ്ജും തമ്മിലുള്ള ബന്ധം പിന്നെ പറയാതിരിക്കാന്‍ ആവില്ലല്ലോ!

എന്ത് കിട്ടും!!!

എന്ത് കിട്ടും!!!

കലിപ്പടക്കണം അല്ലോ... അപ്പോള്‍ ഈ അരിശംപൂണ്ട് കളിക്കുന്നതുകൊണ്ട് എന്ത് കിട്ടും എന്നാണ് ചോദ്യം. മറ്റാരും അല്ല, ബ്ലസ്റ്റേഴ്‌സ് ആരാധകര്‍ തന്നെ ആണ് അത് ചോദിക്കുന്നത്.

ഒരു ഗോളെങ്കിലും

ഒരു ഗോളെങ്കിലും

കലിപ്പ് അടക്കുകയോ, കപ്പ് അടിക്കുകയോ എന്ത് വേണേലും ചെയ്‌തോ... പക്ഷേ, അതിന് മുമ്പ് ഒരു ഗോളെങ്കിലും അടിക്കണം. അത് പറ്റുമോ എന്നാണ് ചോദ്യം.

കോപ്പലാശാന്‍ നില്‍ക്കുമ്പോള്‍

കോപ്പലാശാന്‍ നില്‍ക്കുമ്പോള്‍

അമ്മയെ സീരിയല്‍ കാണിക്കാതെ കളികാണാന്‍ ഇരുന്നതാ... ഗോളും ഇല്ല ഒരു ചുക്കും ഇല്ല. അതിപ്പോള്‍ കോപ്പലാശാന്‍ നില്‍ക്കുമ്പോ എങ്ങനെ അടിക്കാനാ ഗോളൊക്കെ!

ഇപ്പോള്‍ ഫാന്‍സാണ് കലിപ്പില്‍

ഇപ്പോള്‍ ഫാന്‍സാണ് കലിപ്പില്‍

കലിപ്പടക്കണം, കപ്പടിക്കണം എന്നാണല്ലോ ബ്ലാസ്‌റ്റേഴ്‌സ് പാടുന്നത്. പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്, പെരുവിരല്‍ തരിച്ച് കയറണ് എന്ന പാട്ടും പാടി ആരാധകര്‍ വരുന്നുണ്ട്. അതിന് മുമ്പ് ഒരു ഗോളെങ്കിലും അടിക്കുന്നതാണ് നല്ലത്.

കപ്പില്ലെങ്കിലും വേണ്ടില്ല

കപ്പില്ലെങ്കിലും വേണ്ടില്ല

ഇത്തവണയെങ്കിലും കപ്പടിക്കുമോ? കപ്പില്ലെങ്കിലും വേണ്ടില്ല... ഒരു ഗോളെങ്കിലും അടിച്ചാല്‍ മതിയായിരുന്നു.

ഇനിയിപ്പോള്‍ പുറത്ത് നിന്ന് വേണ്ടിവരും

ഇനിയിപ്പോള്‍ പുറത്ത് നിന്ന് വേണ്ടിവരും

കഴിഞ്ഞ തവണ കേരളത്തിന്റെ സൂപ്പര്‍ താരമായിരുന്നു റാഫി. ഇത്തവണ റാഫി ബ്ലാസ്റ്റേഴേസില്‍ അല്ല. ഇനിയിപ്പോള്‍ സച്ചിന്‍ അവസാനത്തെ അടവ് എടുക്കേണ്ടി വരുമോ?

റെബൂക്കയാണ് താരം

റെബൂക്കയാണ് താരം

കഴിഞ്ഞ ദിവസത്തെ കളിയില്‍ ശരിക്കും താരമായത് കേരളത്തിന്റെ ഗോളി റെക്കൂബയായിരുന്നു.എത്ര തവണ പന്ത് പോസ്റ്റില്‍ കയറി എന്ന് വിചാരിച്ചതാ... പക്ഷേ റെബൂക്ക വിടുമോ!

ഒരു കളിയെങ്കിലും

ഒരു കളിയെങ്കിലും

കലിപ്പുമായി നടന്നാല്‍ മാത്രം മതിയോ... ഒരു കളിയെങ്കിലും ജയിക്കണ്ടേ... അതും വേണ്ട, ഒരു ഗോളെങ്കിലും അടിച്ചാല്‍ മതിയായിരുന്നു!

അലര്‍ജിയാണത്രെ...

അലര്‍ജിയാണത്രെ...

ഒരു ഗോളെങ്കിലും അടിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍ ഗോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അലര്‍ജിയായിപ്പോയില്ലേ!

മുടിഞ്ഞ് പോവത്തേ ഉള്ളൂ

മുടിഞ്ഞ് പോവത്തേ ഉള്ളൂ

ഇനിയും ഇതുമൈതിരി കളിയാണ് കളിക്കാന്‍ പോകുന്നത് എങ്കില്‍ മുടിഞ്ഞുപോകത്തേ ഉള്ളൂ എന്നാ ആരാധകര്‍ പറഞ്ഞുപോകും. പ്ലീസ്, ആരാധകരെ കൊണ്ട് അങ്ങനെ ശപിപ്പിക്കരുത്!

കളിച്ച് കാണിച്ചാല്‍ മതി

കളിച്ച് കാണിച്ചാല്‍ മതി

ഇനി കളി മാറും എന്നതായിരുന്നു ഹാഷ്ടാഗ്... അതൊന്നും വേണ്ട. കളി മാറും എന്ന് പറയുകയും വേണ്ട... ഒന്ന് കളിച്ച് കാണിച്ചാല്‍ മതി!

പോരാട്ടം

പോരാട്ടം

സംഭവം 11 പേരൊക്കെ കേരള ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ പണിയെടുത്തത് മുഴുന്‍ ഗോളി... കളി കഴിഞ്ഞപ്പോള്‍ ഇതായിരുന്നു അവസ്ഥ!

തമ്പുരാനറിയാം...

തമ്പുരാനറിയാം...

കട്ടക്കലിപ്പിലാണ്, ഇത്തവണ കപ്പടിക്കും... ആര് കപ്പടിക്കും എന്ന് ചോദിക്കരുത്, അത് ദൈവം തമ്പുരാന് മാത്രമേ അറിയൂ!

പൊരിഞ്ഞ പോരാട്ടമായിരുന്നു

പൊരിഞ്ഞ പോരാട്ടമായിരുന്നു

ശരിക്കും, പൊരിഞ്ഞ പോരാട്ടമായിരുന്നു. അതും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിയുടേത്. ഒടുവില്‍ ഇഞ്ചുറി ടൈം കഴിഞ്ഞപ്പോള്‍ ബോളും കൊണ്ട് അങ്ങ് പോയി...

ചങ്കില്‍ കുത്തരുത്

ചങ്കില്‍ കുത്തരുത്

ടിക്കറ്റ് എടുത്ത് സ്‌റ്റേഡിയത്തില്‍ പോയി, ലൈവ് ആയി കളി കണ്ട ഫാന്‍സിന്റെ ചങ്കില്‍ ഇങ്ങനെ കുത്തരുത്. ആ കളിക്കാരെങ്കിലും ഇതൊന്ന് ഓര്‍ക്കേണ്ടതായിരുന്നില്ലേ...

ബെല്‍ഫോര്‍ട്ട്

ബെല്‍ഫോര്‍ട്ട്

കഴിഞ്ഞ തവണ കേരളത്തിന്റെ താരമായിരുന്നു ബെല്‍ഫോര്‍ട്ട്. ഇത്തവണ ജംഷഡ്പൂരിന്റെ താരവും. എന്തൊക്കെ കാണിച്ച് നോക്കി... ആ ഗോളി ഒന്ന് അഡ്ജസ്റ്റ് ചെയ്തിരുന്നെങ്കില്‍...

സോങ്ങിലേ ഉള്ളൂ

സോങ്ങിലേ ഉള്ളൂ

ഏതാണ്ട് ഇതുപോലെ ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി. ഗ്രൗണ്ടിന് പുറത്ത് പാട്ടില്‍ നെഞ്ചും വിരിച്ച് നില്‍ക്കും. ഗ്രൗണ്ടില്‍ എത്തിയാല്‍ പിന്നെ ഭിത്തിയില്‍ കയറിയ ഫോട്ടോയില്‍ മാലയിട്ട മട്ടാണ്!

നമ്മളോ... അങ്ങനെ പറയരുത്

നമ്മളോ... അങ്ങനെ പറയരുത്

എന്തൊക്കെ വന്നാലും ഒരു ഗോള്‍ പോലും വഴങ്ങാതെ പിടിച്ചു നിന്നില്ലേ നമ്മള്‍ എന്നെങ്ങാനും സഹ താരങ്ങള്‍ പറഞ്ഞാല്‍, പിന്നെ ഒന്നും നോക്കണ്ട, ഇതായിരിക്കും ഗോളി റെക്കൂബയുടെ ഭാവം.

പോസ്റ്റിലേക്കോ...

പോസ്റ്റിലേക്കോ...

അതാവരുന്നു ഒരു ഗോള്‍, നേരെ പോസ്റ്റിലേക്ക്... അപ്പോള്‍ അതാ നില്‍ക്കുന്ന പോസ്റ്റില്‍ ഒരു പോള്‍ റെക്കൂബ. പിന്നെ ബോള്‍ എവിടെപോയി എന്ന് നോക്കിയാല്‍ മതിയല്ലോ!

ഗോള്‍ മാത്രം അടിക്കില്ല

ഗോള്‍ മാത്രം അടിക്കില്ല

കലിപ്പ് അടക്കുമയിരിക്കും. ചിലപ്പോള്‍ കപ്പും അടിക്കുമായിക്കും. പക്ഷേ ഗോള്‍ മാത്രം അടിക്കില്ല... അതാണ് ബ്ലാസ്‌റ്റേഴ്‌സ്.

സമനിലകളുടെ...

സമനിലകളുടെ...

എന്തൊക്കെ പുകിലായിരുന്നു... കഴിഞ്ഞ തവണത്തെ കലിപ്പ് തീര്‍ക്കണം, കപ്പ് അടിക്കണം. പാട്ടില്‍ വലിയ വലിയ ഡയലോഗ് ഒക്കെ ആയിരുന്നു. ഒടുവില്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ സ്‌റ്റേജില്‍ കയറിയ പ്രാഞ്ചിയേട്ടന്റെ അവസ്ഥയായി!

വരില്ലേ... നീ വരില്ലേ...

വരില്ലേ... നീ വരില്ലേ...

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ആരാധകരും പാടുന്ന ഒരേയൊരു പാട്ട് ഇതാണത്രേ... വരില്ലേ, നീ വരില്ലേ... കാവ്യ പൂജാ ബിംബമേ! ഗോള്‍ വേണം... അതിനാണ്!

കളി പഠിക്കണം... കപ്പ പറിക്കണം!!!

കളി പഠിക്കണം... കപ്പ പറിക്കണം!!!

പാട്ടൊന്ന് ഇത്തിരി മാറ്റിപ്പിടിച്ചിട്ടുണ്ട്. കലിപ്പടക്കണം, കപ്പടിക്കണം എന്നല്ല... കളി പഠിക്കണം, കപ്പ പറിക്കണം എന്ന്!

 ഗോളിക്ക് മാത്രം കൂലി

ഗോളിക്ക് മാത്രം കൂലി

കഴിഞ്ഞ ദിവസത്തെ കളി നോക്കിയാല്ഡ കൂലി ഇങ്ങനെ കൊടുക്കുന്നതാവും നല്ലത്. ഗോളിക്ക് മാത്രം കൂലി കൊടുക്കാം!

അത് മാത്രമല്ലേ അറിയൂ...

അത് മാത്രമല്ലേ അറിയൂ...

ഞങ്ങള്‍ക്ക് കാല് തരിക്കാനും വാശി കയറാനും നെഞ്ച് വിരിക്കാനും കലിപ്പടക്കാനും അല്ലേ അറിയൂ... ഗോള്‍ അടിക്കാന്‍ അറിയില്ലല്ലോ എന്ന്! ശരിയാ... എല്ലാ കഴിവും കൂടി ദൈവം ഒരാള്‍ക്ക് കൊടുക്കില്ലല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കാം.

ശവത്തില്‍ കുത്തരുത്

ശവത്തില്‍ കുത്തരുത്

കോച്ചിന്റേയും സച്ചിന്റേയും അവസ്ഥ ഇപ്പോള്‍ ഏതാണ്ട് ഇങ്ങനെയാണ്. അല്ലെങ്കിലേ ഗോള്‍ അടിക്കാന്‍ പറ്റാതെ ടീം ശവാസനത്തിലാണ്. അതിന്റെ ഇടയില്‍ ആണ് ഈ ശവത്തില്‍ കുത്ത്!

ഷൈജുവണ്ണന്‍ റോക്ക്‌സ്

ഷൈജുവണ്ണന്‍ റോക്ക്‌സ്

എന്തായാലും ഷൈജുലവണ്ണന്റെ കമന്ററിക്ക് മാത്രം ഒരു മാറ്റവും ഇല്ല. ഇത്തവണയെങ്കിലും ആ ജോ പോള്‍ അഞ്ചേരിയെ എന്തെങ്കിലും പറയാന്‍ സമ്മതിച്ചാല്‍ മതിയായിരുന്നു!

ഇനിയും പോരട്ടെ ഒരു 100 എണ്ണം

ഇനിയും പോരട്ടെ ഒരു 100 എണ്ണം

ശരിക്കും കഴിഞ്ഞ ദിവസം കണ്ടതാണ് പോരാളി ഗോളി!!! ഇനി ഒരു നൂറ് ബോള്‍ കൂടി പോസ്റ്റിലേക്ക് വന്നാലും ദേ... ഇങ്ങനെ നിന്നോളും കക്ഷി. പിന്നെന്തിനാ ബ്ലാസ്റ്റേഴ്‌സ് ഭയക്കുന്നത്!

അവര്‍ക്ക് ആവാം..

അവര്‍ക്ക് ആവാം..

സംഗതി ശരിയാണല്ലോ... കളി തോറ്റിട്ടൊന്നും ഇല്ലല്ലോ! അര്‍ജന്റീയനും ബ്രസീലും വരെ ചില കളികളില്‍ സമനിലയില്‍ ആയിട്ടുണ്ട്. പിന്നെ ബ്ലാസ്റ്റേഴ്‌സിന് മാത്രം എന്താ പ്രശ്‌നം!

ഏഷ്യാനെറ്റ് കണ്ടാല്‍ മതിയായിരുന്നു!!!

ഏഷ്യാനെറ്റ് കണ്ടാല്‍ മതിയായിരുന്നു!!!

എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ അടിക്കാത്ത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിട്ടുണ്ട്. ശരിക്കും ഈ വാര്‍ത്ത വായിച്ച് കളിക്കാന്‍ ഇറങ്ങിയാല്‍ മതിയായിരുന്നു!!!

ഒറ്റയ്ക്കായിരുന്നു

ഒറ്റയ്ക്കായിരുന്നു

ഇന്നലത്തെ കളിയില്‍ ശരിക്കും 12 പേരാണ് കളിച്ചത്. ജംഷഡ്പൂരിന്റെ 11 പേരും, പിന്നെ കേരളത്തിന്റെ സ്വന്തം ഗോളി പോള്‍ റെക്കൂബയും!

നോക്കട്ടേട്ടാ...

നോക്കട്ടേട്ടാ...

പുണ്യാളനില്‍ നീതി ചോദിച്ചതുപോലെ ആകും എന്ന് തോന്നുന്നു ഈ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍... നോക്കട്ടേട്ടാ എന്ന് പറയുന്നതല്ലാതെ ഒന്നും കിട്ടുന്നത് കാണാനില്ലല്ലോ!

പവനായി ശവമായി

പവനായി ശവമായി

എന്നാലും ഇങ്ങനെയൊക്കെ അങ്ങ് തീരുമാനിക്കാന്‍ പറ്റുമോ? രണ്ട് കളിയല്ലേ കഴിഞ്ഞിട്ടുള്ളൂ, കളികള്‍ ഇനിയും കിടക്കുകയല്ലേ, പവനായി ശവമാകുമോ പുലിയാകുമോ എന്ന് കാത്തിരുന്ന് കാണാം!

ഒരാള്‍ മാത്രം

ഒരാള്‍ മാത്രം

കളി ജയിക്കാന്‍ ഒരാള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ... അത് തന്നെയാണ് ഇപ്പോള്‍ പോള്‍ റെക്കൂബ ആരാധകരോട് പറയുന്നത്. പോസ്റ്റില്‍ വരുന്ന് ബോള്‍ സേവ് ചെയ്യാനല്ലാതെ എതിരാളികളുടെ പോസ്റ്റില്‍ പോയി ഗോളും അടിച്ച് കൊടുക്കേണ്ടി വരുമോ!

പുഴുങ്ങിയാല്‍ ജയിക്കില്ല

പുഴുങ്ങിയാല്‍ ജയിക്കില്ല

ഹ്യൂമേട്ടനും ബെര്‍ബെറ്റോയും ഒക്കെ ടീമില്‍ ഉണ്ട് എന്ന് പറഞ്ഞ് വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, ഇവരെ പുഴുങ്ങിത്തിന്നാല്‍ കളി ജയിക്കില്ല, അതിന് ഗോള്‍ തന്നെ അടിക്കണം.

ബോള്‍ തടയല്‍ മെഷീന്‍

ബോള്‍ തടയല്‍ മെഷീന്‍

സത്യത്തില്‍ പോള്‍ റെക്കൂബയെ ബ്ലാസ്‌റ്റേഴ്‌സ് ടീം കാണുന്നത് എങ്ങനെ ആണ് എന്ന് അറിയാമോ? വെറും ഒരു ഗോളി ആയിട്ടല്ല, ബോള്‍ തടയുന്ന ഒരു മെഷീന്‍ ആയിട്ടാണത്രെ!

വന്‍മതിലാണ്

വന്‍മതിലാണ്

ചൈനയിലെ വന്‍മതിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ചെറിയ മതിലും. അതേ... അത് രണ്ടും രണ്ടല്ല, ഒന്നാണ്... അതാണ് പോള്‍ റെക്കൂബ!!!

ഗോളി മാത്രമേ ഉള്ളല്ലേ...

ഗോളി മാത്രമേ ഉള്ളല്ലേ...

കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ പറഞ്ഞ് ഇറങ്ങിയത് കണ്ടപ്പോള്‍ 11 പേരുള്ള ടീം ആണെന്നാണ് വിചാരിച്ചത്. ഇതിപ്പോള്‍ ഗോളി മാത്രമേ ഉളളൂ അല്ലേ!!!

അതാണ് കോപ്പലാശാന്‍

അതാണ് കോപ്പലാശാന്‍

വല്ല മാറ്റവും ഉണ്ടോ എന്ന് നോക്കിക്കേ... അതാണ് കോപ്പലാശാന്‍. ആ ഫ്രിഡ്ജ് വിട്ട് ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല!

കാത്തിരിക്കുകയാരുന്നു...

കാത്തിരിക്കുകയാരുന്നു...

കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് ആയിരുന്നല്ലോ കോപ്പലാശാന്‍... അന്ന് കൊച്ചി സ്റ്റേഡിയത്തില്‍ വിട്ടിട്ടുപോയ ഫ്രിഡ്ജാ... അങ്ങനെ, ആ കാത്തിരിപ്പിനും അവസാനമായി.

ഫ്രിഡ്ജ് വിട്ട് കളിയില്ല!!!

ഫ്രിഡ്ജ് വിട്ട് കളിയില്ല!!!

ഈ കോപ്പലാശാന്‍ എന്താണീ കാണിക്കുന്നത് എന്നാണ് സംശയം. ആ ഫ്രിഡ്ജും പിടിച്ചിരുന്നാണോ സ്വന്തം ടീമിന്റെ കളി വിലയിരുത്തുന്നത്.

ഊള കളി

ഊള കളി

ബാര്‍സക്കാര് പാസ് കൊടുത്ത് കളിച്ചാല്‍ അത് ക്ലാസ്സിക്, ടിക്കി ടാക്ക. പാവം ബ്ലാസ്റ്റേഴ്‌സ് കളിച്ചാലോ... അത് ഊള കളി!!!

ഫ്രിഡ്ജിന്റെ പുറകില്‍

ഫ്രിഡ്ജിന്റെ പുറകില്‍

ഫ്രിഡ്ജ് കോപ്പല്‍ ആശാന്റെ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നുന്നു. കളി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ പിന്നില്‍ ഒളിച്ചില്ലെങ്കില്‍ ഒരു സമാധാനവും ഉണ്ടാവില്ല!

അത്രയേ ഉള്ളൂ പ്രശ്‌നം

അത്രയേ ഉള്ളൂ പ്രശ്‌നം

എന്തായാലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴത്തെ ഈ പൊങ്കാലയൊന്നും കാര്യമാക്കേണ്ടതില്ല... ഒരു ഗോള്‍ അടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ നിങ്ങള്‍ക്കുള്ളൂ... ആരാധകര്‍ക്കും!

ആ റാഫി വരെ

ആ റാഫി വരെ

കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ആയിരുന്നു റാഫി. ഇത്തവണ വേറെ ടീമില്‍ പോയെങ്കിലും ആ റാഫി വരെ ഗോള്‍ അടിച്ചു. എന്നിട്ടും ഇവിടെ ഉള്ള ഒരാള് പോലും....

സ്റ്റില്‍ ലവ് യൂ...

സ്റ്റില്‍ ലവ് യൂ...

കോപ്പല്‍ ആശാന്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് അല്ല എന്ന കാര്യം ആരാധകര്‍ മറന്നതായിരിക്കുമോ? സ്‌നേഹം കണ്ടാല്‍ അങ്ങനെ തോന്നിപ്പോകും. എന്നാലും കോപ്പലാശാനോട് ഇപ്പോഴും സ്‌നേഹമാണ്!

അടുത്ത സീസണില്‍ ആക്കിയാലോ

അടുത്ത സീസണില്‍ ആക്കിയാലോ

ഈ കലിപ്പടക്കലും കപ്പടിക്കലും അടുത്ത സീസണില്‍ ആയാല്‍ കുഴപ്പമുണ്ടോ എന്നാണത്രെ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം ചോദിക്കുന്നത്. എല്ലാ സീസണിലും കളി ഉണ്ടല്ല!

അതാണ് ഒരു ആശ്വാസം

അതാണ് ഒരു ആശ്വാസം

ബ്ലാസ്‌റ്റേഴ്‌സിന്റെ കളികള്‍ സ്ഥിരമായി കാണുന്നവര്‍ക്കൊന്നും അത്രയ്ക്ക് വിഷമം കാണില്ല. കഴിഞ്ഞ സീസണില്‍ ആദ്യത്തെ നാല് കളി കളിഞ്ഞിട്ടാണല്ലോ സ്വന്തമായി ഒരു ഗോള്‍ അടിച്ചത്!!

കമ്പനി കൊടുക്കാനോ...

കമ്പനി കൊടുക്കാനോ...

ഗോളി മാത്രം കളിച്ചു... ബാക്കിയെല്ലാവരും റഫറിക്ക് കമ്പനി കൊടുക്കാന്‍ പോയതായിരുന്നോ എന്നാണ് സംശയം. എന്നാലും അത്രയ്ക്കങ്ങ് കളിയാക്കണോ... കുറച്ച് ചാന്‍സ് നമ്മുടെ ടീമിനും കിട്ടിയതല്ലേ!!!

കോപ്പലാശാന്‍ പറഞ്ഞാല്‍...

കോപ്പലാശാന്‍ പറഞ്ഞാല്‍...

ഗോളടിക്കാന്‍ വേണ്ടി പോസ്റ്റ് വരെ എത്തിയിട്ടും എന്താ ഗോളടിക്കാഞ്ഞേ... കോപ്പലാശാന്‍ പറയാത്തതുകൊണ്ടാണത്രെ!!! ഇനിയിപ്പോള്‍ കോപ്പലാശാന് വേണ്ടി ആരാധകര്‍ പറഞ്ഞാല്‍ മതിയാകുമോ ആവോ!!!

English summary
Social Media mock Kerala Blasters for their second goalless draw!!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X