കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാലിനെ പൊളിച്ചടുക്കി, വലിച്ചൊട്ടിച്ച് ട്രോളൻമാർ! രാജേട്ടാ... ങ്ങള് മുത്താണെന്ന്!!!

  • By Desk
Google Oneindia Malayalam News

ഒ രാജഗോപാല്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലെ ബിജെപി ചരിത്രത്തിലെ മായ്ക്കാന്‍ ആകാത്ത ഒരു ഏടായിരിക്കും. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ അംഗമായ ബിജെപി നേതാവാണ് അദ്ദേഹം. കേരളത്തില്‍ നിന്ന് ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയ ബിജെപി നേതാവും ഇദ്ദേഹം തന്നെ.

എന്നാല്‍ നിയമസഭയില്‍ കഷ്ടമാണ് ഒ രാജോഗാപാലിന്റെ കാര്യം. അദ്ദേഹം നിയമസഭയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണ് പ്രശ്‌നം. നക്ഷത്ര ചിഹ്നം ഇട്ടതും ഇടാത്തതും ആയി അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളും അതിന് കിട്ടിയ ഉത്തരങ്ങളും കേട്ട് പലതവണ കേരളം ചിരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുതിയ ഒന്ന് കൂടി എത്തിയിരിക്കുന്നു. സഹകരണ മേഖലയ്ക്ക എത്ര കേന്ദ്ര ഫണ്ട് കിട്ടി എന്നതായിരുന്നു ചോദ്യം. അത് എങ്ങനെ ഉപയോഗിച്ചു എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കിട്ടിയാലല്ലേ ഉപയോഗിക്കാന്‍ പറ്റൂ... എന്തായാലും ട്രോളന്‍മാര്‍ രാജഗോപാലിനെ വെറുതേ വിട്ടിട്ടില്ല!

അപ്പോള്‍ ഒരു തീരുമാനം

അപ്പോള്‍ ഒരു തീരുമാനം

കുമ്മനം രാജശേഖരന്‍ ആയിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയല്ലേ പറയുന്നത്. അതിന് ഇപ്പോഴത്തെ സര്‍ക്കാര്‍ ഒന്ന് രാജിവയ്ക്കണ്ടേ... എന്തായാലും രാജേട്ടന്‍ ഇങ്ങനെ കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി... രാജിവച്ചില്ലെങ്കിലും ഒരു തീരുമാനം ആയിക്കിട്ടുമല്ലോ!

 ഒരു ഭ്രാന്തനെ പോലെ!

ഒരു ഭ്രാന്തനെ പോലെ!

ഇതിപ്പോള്‍ മണിച്ചിത്രത്താഴില്‍ ഡോക്ടര്‍ സണ്ണി പറഞ്ഞതുപോലെ ആണ് കാര്യങ്ങള്‍. ഒരു മന:ശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിച്ചെന്നിരിക്കും എന്നല്ലേ പറഞ്ഞത്. രാജേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ, ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നിരിക്കും, ഒരു ഭ്രാന്തനെ പോലെ!

ഗൂഗിള്‍ സെര്‍ച്ച്

ഗൂഗിള്‍ സെര്‍ച്ച്

ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യാത്തവരായി ആരും ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ആ സെര്‍ച്ച് റിസള്‍ട്ടിന്റെ രണ്ടാമത്തെ പേജിലേക്ക് എത്ര പേര്‍ പോയിട്ടുണ്ടാകും. അതുപോലെ ആണത്രെ രാജേട്ടന്റെ നിയമസഭയിലെ ഉപചോദ്യം... ആരും മൈന്‍ഡ് ചെയ്യുക പോലും ചെയ്യില്ല, ട്രോളന്‍മാരല്ലാതെ!

നോ ബഡി!!

നോ ബഡി!!

നിയമസഭയില്‍ ആകെ കൂടി ഒരു ബിജെപി അംഗമേ ഉള്ളൂ. അദ്ദേഹം ആണെങ്കില്‍ ചോദിക്കുന്നത് ഇതുപോലെ ഉള്ള ചോദ്യങ്ങളും. ആര് ശ്രദ്ധിക്കാനാണ് അല്ലേ!

പിന്നില്‍ സുരേന്ദ്രനോ!!!

പിന്നില്‍ സുരേന്ദ്രനോ!!!

ആരാണ് ഒ രാജഗോപാലിനെ കൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാം ചോദിപ്പിക്കുന്നത്. അത് കെ സുരേന്ദ്രന്‍ ആണെന്നാണത്രെ ട്രോളന്‍മാരുടെ കണ്ടെത്തല്‍. അതിനുള്ള മറുപടി രാജേട്ടന്‍ സുരേന്ദ്രന് കൊടുക്കുകയും ചെയ്തുവത്രെ... ഒരുമാതിരി പ്രാഞ്ചിയേട്ടന് സ്റ്റൈലില്‍!

വയനാട് റെയില്‍വേ സ്റ്റേഷന്‍

വയനാട് റെയില്‍വേ സ്റ്റേഷന്‍

ഇക്കണക്കിനാണെങ്കില്‍ രാജേട്ടന്‍ നിയമസഭയെ ശരിക്കും ഞെട്ടിച്ചുകളയും. വയനാട് റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധാരണത്തിന് തന്ന ഫണ്ടൊക്കെ എന്ത് ചെയ്തു എന്നെങ്ങാനും ചോദിച്ചാല്‍ തീര്‍ന്നില്ലേ കാര്യം!

എവിടന്ന് കിട്ടീ...

എവിടന്ന് കിട്ടീ...

ഇതുപോലെ ഉള്ള ചോദ്യങ്ങള്‍ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ ആകാതിരുന്നാല്‍ മതിയായിരുന്നു. ഔട്ട് സ്‌പോക്കണ്‍, ജനം ടിവിസ സുദര്‍ശനം!!! ഇതിലും വലിയ ദുരന്തം വേറെ വരാനില്ല!

വയനാട്ടില്‍ കടല്‍ഭിത്തിയോ

വയനാട്ടില്‍ കടല്‍ഭിത്തിയോ

വയനാട്ടില്‍ കടലില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അക്കാര്യം രാജേട്ടന് അറിഞ്ഞോളണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ... അടുത്ത നിയമസഭ സമ്മേളനത്തില്‍ ചിലപ്പോള്‍ അതിനെ പറ്റിയും ചോദിച്ചേക്കും!

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

ടിവി പരിപാടിയില്‍ ലൈവ് ആയി ചോദ്യങ്ങള്‍ ചോദിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ആളാണ് ശ്രീകണ്ഠന്‍ നായര്‍. ഇതിപ്പോള്‍ നിയമസഭയില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് രാജേട്ടനും ഗിന്നസ് ബുക്കില്‍ കയറാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വേറെ ആരും ചോദിക്കാന്‍ സാധ്യതയില്ലല്ലോ!

ഹോക്കിയോ...

ഹോക്കിയോ...

ഇപ്പോള്‍ സ്‌റ്റേഡിയം വിവാദം ആണല്ലോ കത്തി നില്‍ക്കുന്നത്. ഇനിയിപ്പോള്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഹോക്കി മത്സരം എന്തുകൊണ്ട് തിരുവനന്തപുരത്ത് വച്ച് നടത്തിക്കൂടെന്ന് പോലും ചോദിച്ച് കളഞ്ഞേക്കും. ഹോക്കി ആണല്ലോ നമ്മുടെ ദേശീയ മത്സരം!

സ്‌നിക്കേഴ്‌സ് കഴിച്ചാല്‍

സ്‌നിക്കേഴ്‌സ് കഴിച്ചാല്‍

ഇനിയിപ്പോള്‍ രാജേട്ടന്‍ സ്‌നിക്കേഴ്‌സ് കഴിക്കാത്തതിന്റെ പ്രശ്‌നം വല്ലതും ആണോ... വിശന്നിരിക്കുമ്പോള്‍ രാജേട്ടന്‍, രാജേട്ടന്‍ ആല്ലാതാകുമത്രെ... സ്‌നിക്കേഴ്‌സ് കഴിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുകിട്ടും!

ഇടുക്കിയിലെ കടല്‍ഭിത്തി!

ഇടുക്കിയിലെ കടല്‍ഭിത്തി!

ഇടുക്കിയില്‍ കടല്‍ഭിത്തി കെട്ടാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് എവിടെ പോയി എന്ന് ചോദിക്കുമോ ആവോ... എന്തായാലും രാജേട്ടനെ കുറ്റം പറയാന്‍ പറ്റില്ല. ഈ ചോദ്യങ്ങള്‍ ഒക്കെ തയ്യാറാക്കി കൊടുക്കുന്ന ആളെ വേണം പിടിക്കാന്‍!

കണ്ടെത്തിക്കഴിഞ്ഞാല്‍

കണ്ടെത്തിക്കഴിഞ്ഞാല്‍

ബിജെപിയിലെ ഏറ്റവും സൗമ്യനായ നേതാവാണ് ഒ രാജഗോപാല്‍. പക്ഷേ, അദ്ദേഹത്തിന് പോലും ചിലപ്പോള്‍ പിടി വിട്ടുപോകും... ആ ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്ന ആളെ കണ്ടാല്‍!

പുസ്തകവും ഇറക്കും!

പുസ്തകവും ഇറക്കും!

ഇക്കണക്കിന് പോയാല്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ച 101 ചോദ്യങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകം തന്നെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ട്രോളന്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം പോലും ഉണ്ടാകുമത്രെ അതില്‍!

ബട്ട് വൈ!

ബട്ട് വൈ!

എന്തൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം. അദ്ദേഹത്തിന് മനസ്സിലാകണ്ടേ... എന്ത് മറുപടി കൊടുത്താലും 'ബട്ട് വൈ' എന്നാണത്രെ തിരിച്ച് ചോദിക്കുന്നത്. ഇതിപ്പോള്‍ അദ്ദേഹത്തിന് ശരിക്കും അറിയാഞ്ഞിട്ടാണോ അതോ അറിയാത്തതുപോലെ അഭിനയിക്കുകയാണോ!

 ഔട്ട് ഓഫ് സിലബസ്

ഔട്ട് ഓഫ് സിലബസ്

ഇതിപ്പോള്‍ സിനിമ പോസ്റ്റര്‍ വരെ ആക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് സ്ഥിരമായി ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന അധ്യാപകന്റെ കഥയാണത്രെ. സ്റ്റാര്‍ ഇട്ട ചോദ്യങ്ങള്‍ ആയതുകൊണ്ട് സ്റ്റാങ് രാജേട്ടന്‍ തന്നെ!

എങ്ങനെ സാധിക്കുന്നു...

എങ്ങനെ സാധിക്കുന്നു...

കേന്ദ്രം ഭരിക്കുന്നത് ഒ രാജഗോപാലിന്റെ സ്വന്തം പാര്‍ട്ടിയാണ്. അപ്പോള്‍ പിന്നെ കേന്ദ്രത്തില്‍ നിന്ന് എന്തൊക്കെയാണ് ഇങ്ങോട്ട് കിട്ടുന്നത് എന്നെങ്കിലും ഒന്ന് അറിഞ്ഞുവയ്ക്കണ്ടേ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ!

പഴയ ചോദ്യം

പഴയ ചോദ്യം

ഒരു ബന്ധവും ഇല്ലാത്ത ഹരീഷ് സാല്‍വയെ വരെ നിയമസഭയില്‍ ചോദ്യത്തില്‍ കുരുക്കിയിട്ടുണ്ട് ഒ രാജഗോപാല്‍. ഹരീഷ് സാല്‍വേയ്ക്ക് ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ വാദിക്കാന്‍ എത്ര പ്രതിഫലം കൊടുത്തു എന്നായിരുന്നു അന്ന് രാജഗോപാല്‍ ചോദിച്ചത്.

ഒന്നും കിട്ടിയില്ലേ...

ഒന്നും കിട്ടിയില്ലേ...

ചോദ്യം ചോദിക്കുമ്പോള്‍ എന്തൊരു ആവേശം ആയിരുന്നു. മുമ്പും കേരളത്തിലെ സഹകരണ ബാങ്കുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത് രാജഗോപാലിന്റെ പാര്‍ട്ടി തന്നെ ആയിരുന്നല്ലോ... ഉത്തരം കിട്ടിയപ്പോള്‍ തൃപ്തിയായെന്ന് തോന്നുന്നു!

ഗോമാതാ ഫണ്ടോ...

ഗോമാതാ ഫണ്ടോ...

ഇനിയിപ്പോള്‍ ഗോമാതാ ഫണ്ട് എവിടെ എന്നൊക്കെ ചോദിച്ച് വരുമോ എന്നാണ് സംശയം. അങ്ങനെയൊരു ഫണ്ടില്ലെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഉണ്ടാവില്ല!!!

നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ? നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?

'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന് 'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

English summary
Social Media mock O Rajagopal MLA with trolls on his blunder question in Niyamasbha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X