കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...

  • By Desk
Google Oneindia Malayalam News

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് മുതലാളിമാര്‍ സമരത്തിലാണ്. ഇന്ധന വില കുത്തനെ കുതിച്ച് കയറുമ്പോള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ എങ്ങനെ മുന്നോട്ട് പോകും എന്നാണ് ഇവരുടെ ചോദ്യം.

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; ‍ഞായറാഴ്ച ചർച്ച, ബസുടമകൾ നിലപാട് മയപ്പെടുത്തിയേക്കും...സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; ‍ഞായറാഴ്ച ചർച്ച, ബസുടമകൾ നിലപാട് മയപ്പെടുത്തിയേക്കും...

സംഗതി ന്യായം തന്നെ. എന്നാലും അന്യായമായി ചാര്‍ജ്ജ് കൂട്ടണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുമോ? വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തിലും അന്യായമായ ആവശ്യമാണ് ബസ് ഉടമകളുടേത്.

'കണ്ണിറുക്കി പെൺകുട്ടി' ഒറ്റ സിനിമയ്ക്ക് ചോദിച്ച പ്രതിഫലം 2 കോടി? മമ്മൂക്കയും ലാലേട്ടനും വരെ ഞെട്ടും'കണ്ണിറുക്കി പെൺകുട്ടി' ഒറ്റ സിനിമയ്ക്ക് ചോദിച്ച പ്രതിഫലം 2 കോടി? മമ്മൂക്കയും ലാലേട്ടനും വരെ ഞെട്ടും

എന്തായാലും , ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും സ്വകാര്യ ബസ് സമരത്തെ ജനം ആകെ തള്ളിക്കളഞ്ഞ മട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ ബസ് മുതലാളിമാരെ പൊരിച്ച് പൊങ്കാലയിട്ടുണ്ടൊണ്ടിരിക്കുന്നു!

നോക്കിയിരുന്നോ... ഇപ്പ കിട്ടും!!!

നോക്കിയിരുന്നോ... ഇപ്പ കിട്ടും!!!

മിനിമം ചാര്‍ജ്ജ് 10 രൂപ ആക്കിക്കിട്ടും എന്ന് ഉറപ്പിച്ചിരിക്കുകയാണ് മുതലാളിമാര്‍.. അപ്പുറത്താണെങ്കില്‍, ഈ സമരം ഒന്ന് നീണ്ടുപോയിരുന്നെങ്കില്‍ പെന്‍ഷനെങ്കിലും കൊടുക്കാമായിരുന്നു എന്നും വിചാരിച്ചിരിക്കുന്ന മുഖ്യനും ഗതാഗത മന്ത്രിയും!

എങ്ങനെയെങ്കിലും

എങ്ങനെയെങ്കിലും

ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പറഞ്ഞിരുന്ന ആളുകളാണ്. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് മാത്രം കൂട്ടിയാല്‍ മതി എന്നൊക്കെ ആയിട്ടുണ്ട്. എങ്ങനെയെങ്കിലും സമരം ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതി!

വല്ലാത്ത പണിയായിപ്പോയി

വല്ലാത്ത പണിയായിപ്പോയി

സ്വകാര്യ ബസ്സുകള്‍ സമരം ചെയ്യും എന്ന് പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത്രയും പ്രതീക്ഷിച്ച് കാണില്ല. ഇതിപ്പോള്‍ ശമ്പളം കിട്ടും എന്ന് പറഞ്ഞിട്ടെന്താ... പണിയെടുത്ത് നടു ഒടിയുകയല്ലേ!

സന്തോഷമേ ഉള്ളൂ

സന്തോഷമേ ഉള്ളൂ

കടക്കെണിയില്‍ പെട്ട് പണ്ടാറമടങ്ങിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. പെന്‍ഷന്‍ കൊടുക്കാനും ശമ്പളം കൊടുക്കാനും വരെ പണമില്ല, കൃത്യസമത്ത് തന്നെ സ്വകാര്യ ബസ്സുകാര്‍ സമരം തുടങ്ങിയതില്‍ അവര്‍ക്ക് സന്തോഷമേ ഉള്ളൂ!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

സമരം തുടങ്ങിയാല്‍ സാധാരണ ജനങ്ങള്‍ പ്രതികരിച്ചളും എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഇപ്പോഴതാ, അവരെല്ലാം കെഎസ്ആര്‍ടിസിയുടെ പിറകെ... സമരക്കാര്‍ക്ക് സന്തോഷമായല്ലോ അല്ലേ...

ലാഭം കേട്ടിട്ട്...

ലാഭം കേട്ടിട്ട്...

പ്രവര്‍ത്തിക്കാന്‍ പോലും പണം കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നല്ലോ സ്വകാര്യ ബസ്സുകാരുടെ സമരം. കെഎസ്ആര്‍ടിസിയ്ക്ക് അതുകൊണ്ട് കിട്ടിയ ലാഭത്തിന്റെ കണക്ക് കേട്ട് ഇപ്പോള്‍ അവര്‍ക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടാവും!

ആവശ്യം ശക്തമാണ്!!!

ആവശ്യം ശക്തമാണ്!!!

നിലപാടില്‍ ഒരു മാറ്റവും ഇല്ല, തങ്ങളുടെ ആവശ്യം ശക്തമാണ് എന്നായിരുന്നല്ലോ പറഞ്ഞത്. കെഎസ്ആര്‍ടിസി എന്തായാലും ഇപ്പോള്‍ ലാഭത്തിലായിട്ടുണ്ട്. അപ്പോള്‍ എല്ലാം മനസ്സിലായല്ലോ അല്ലേ!

പ്രൈവറ്റ്

പ്രൈവറ്റ്

പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആര്‍ക്കെങ്കിലും ഇളവ് കിട്ടാറുണ്ടോ... പ്രൈവറ്റ് കോളേജിലും സ്‌കൂളിലും ഇളവ് കിട്ടാറുണ്ടോ... പിന്നെന്തിനാണ് പ്രൈവറ്റ് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവെന്ന്! പെര്‍മിറ്റി കിട്ടാന്‍ എന്തൊക്കെ വേണം എന്നത് സംബന്ധിച്ച് വല്ല ധാരണയും ഉണ്ടോ ആവോ!

ബാഹുബലി പോലെ

ബാഹുബലി പോലെ

പല്‍വാല്‍ ദേവനെ രാജാവാക്കിയപ്പോള്‍ ആളുകള്‍ കൈയ്യടിച്ചില്ല. എന്നാല്‍ ബാഹുബലിയെ സര്‍വ്വ സൈന്യാധിപന്‍ ആക്കിയപ്പോഴോ... കെഎസ്ആര്‍ടിസി ആണത്രെ ഇവിടത്തെ ബാഹുബലി!

എല്ലാം കൊണ്ടുപോയോ...

എല്ലാം കൊണ്ടുപോയോ...

എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ, അവര്‍ രക്ഷപ്പെട്ട് പോകുന്നത്. ഇനിയിപ്പോള്‍ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല!

നിര്‍ബന്ധിച്ചാല്‍....

നിര്‍ബന്ധിച്ചാല്‍....

സമരത്തിന്റെ കാര്യം ഇപ്പോള്‍ ഏതാണ്ട് ഇങ്ങനെ ആയിട്ടുണ്ട്. നിര്‍ബന്ധിക്കുകയാണെങ്കില്‍ മാത്രം മിനിമം ചാര്‍ജ്ജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയൊക്കെ ആകാമത്രെ!

നന്നായാല്‍ മതിയായിരുന്നു

നന്നായാല്‍ മതിയായിരുന്നു

എന്തായാലും സ്വകാര്യ ബസ് സമരം തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടിയിട്ടുണ്ട്. ഇങ്ങനെ കിടന്ന് സ്വപ്‌നം കാണാതെ എല്ലാം ശരിയാക്കിയാല്‍ മതിയായിരുന്നു!!

 ഒന്ന് നീട്ടാന്‍ പറ്റുമോ

ഒന്ന് നീട്ടാന്‍ പറ്റുമോ

ഈ കണക്കിന് സമരം നീളുകയാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് വേണമെങ്കില്‍ കരകയറാം... സമരം ഒരാഴ്ച കൂടി നീണ്ടാല്‍ മതിയായിരുന്നു!

അങ്ങനെയൊന്നും ചെയ്യല്ലേ

അങ്ങനെയൊന്നും ചെയ്യല്ലേ

ജര്‍മനിയില്‍ വായുമലിനീകരണം കുറയ്ക്കാന്‍ വേണ്ടി പൊതുഗതാഗതം സൗജന്യമാക്കിക്കളഞ്ഞു. ഇവിടെയെങ്ങാനും ഇനി അങ്ങനെ വല്ലതും ചെയ്യുമോ ആവോ... ഇനി ജര്‍മനിയില്‍ സ്വകാര്യ ബസ്സുകാര്‍ക്ക് സംഘടന ഒന്നും ഇല്ലാതിരിക്കുമോ!

അത് പറ്റില്ലല്ലേ

അത് പറ്റില്ലല്ലേ

വേണമെങ്കില്‍ മിനിമം ചാര്‍ജ്ജ് 15 രൂപ വരെ തരാം എന്ന്. പക്ഷേ, ബസ്സില്‍ സ്റ്റാന്‍ഡിങ് ഇല്ലാതെ, എല്ലാവര്‍ക്കും സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണം. അത് പറ്റുമോ ആവോ!

ആരാ മണ്ടന്‍

ആരാ മണ്ടന്‍

തങ്ങള്‍ സമരം ചെയ്താല്‍ ജനങ്ങള്‍ മുഴുവന്‍ കഷ്ടത്തിലാകും എന്ന് വിചാരിക്കുന്ന ബസ്സ് മുതലാളിമാര്‍ ആണോ, സമരം തുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ ആണോ മണ്ടന്‍മാര്‍!

പിന്‍വലിക്കണ്ട

പിന്‍വലിക്കണ്ട

ദിവസം രണ്ട് കഴിഞ്ഞപ്പോള്‍ ബസ്സ് മുതലാളിമാര്‍ക്ക് സമരം പിന്‍വലിക്കാം എന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പത്ത് രൂപ മിനിമം ചാര്‍ജ്ജ് ആക്കിയിട്ട് നിര്‍ത്തിയാല്‍ മതി എന്നാണത്രെ കെഎസ്ആര്‍ടിസിക്കാര്‍ പറയുന്നത്!

 ഓട്ടോറിക്ഷയ്ക്കും

ഓട്ടോറിക്ഷയ്ക്കും

മിനിമം ചാര്‍ജ്ജ് കൂട്ടിയാല്‍ പിന്നെ പലര്‍ക്കും ഓട്ടോയില്‍ പോകുന്നതാവും ലാഭം. അപ്പോള്‍ പിന്നെ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജും കൂട്ടാന്‍ വേണ്ടി ബസ്സ് മുതലാളിമാര്‍ സമരം ചെയ്യേണ്ടി വരുമോ!

തരില്ല, തരില്ല, തരില്ല

തരില്ല, തരില്ല, തരില്ല

ഒരു രൂപയെങ്കിലും കൂട്ടിത്തരുമോ എന്നാണത്രെ ഇപ്പോഴത്തെ അപേക്ഷ. എന്നാല്‍ പൊതുജനം ഇപ്പോള്‍ അത് പോലും തരില്ലെന്നാണ് പറയുന്നത്!

ഈ ഉത്തരവാദിത്തം

ഈ ഉത്തരവാദിത്തം

എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയെ വെല്ലാന്‍ ആര്‍ക്കും പറ്റില്ല. സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാകുന്ന കണ്ടക്ടര്‍മാര്‍ അപൂര്‍വ്വം തന്നെ. ഈ ഉത്തരവാദിത്തം എല്ലാ കാര്യങ്ങളിലും കാണിച്ചിരുന്നെങ്കില്‍ വല്ല കുഴപ്പവും ഉണ്ടാരുമായിരുന്നോ!

കണ്ണൂര്‍ക്കാര്‍ പറയണ്ട

കണ്ണൂര്‍ക്കാര്‍ പറയണ്ട

കണ്ണൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ കെഎസ്ആര്‍ടിസി പോലും വേണം എന്ന് നിര്‍ബന്ധമില്ല. ഹര്‍ത്താലും ബന്ദും ഒക്കെ അവിടെ സ്ഥിരം സംഭവങ്ങളല്ലേ എന്ന്...

ചൊറിയണം ആണ് ബെസ്റ്റ്

ചൊറിയണം ആണ് ബെസ്റ്റ്

നാട്ടുകാരുടെ മുഖത്ത് തുപ്പുന്ന രീതിയില്‍ ആണല്ലോ സ്വകാര്യ ബസ്സ് സമരം. അതിനുള്ള മറുപടി ഇതുപോലെ തന്നെ നാട്ടുകാര്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്.!

ഇനി വരാന്‍ പോകുന്നത്

ഇനി വരാന്‍ പോകുന്നത്

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബസ് സമരം പിന്‍വലിക്കുന്നു എന്നും പറഞ്ഞ് നാലഞ്ച് ദിവസത്തിനുള്ളില്‍ ഇവര്‍ തന്നെ വരുമായിരിക്കും!

അത് മറ്റൊരു ആശ്വാസം!

അത് മറ്റൊരു ആശ്വാസം!

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കി ജനങ്ങളെ പിഴിയുന്നതാണത്രെ ആശ്വാസം. വിദ്യാര്‍ത്ഥികളെ പിഴിയുന്നത് മറ്റൊരു ആശ്വാസം എന്ന്!

English summary
Social Media mock Private bus strike and praise KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X