കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!

Google Oneindia Malayalam News

ആര്‍എസ്എസ്സിന്റെ ചരിത്രം സിനിമയാക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതാകട്ടെ നമ്മുടെ സ്വന്തം പ്രിയദര്‍ശനും. കുറച്ച് കാലമായി പ്രിയദര്‍ശന്‍ സംഘപരിവാര്‍ പാളയത്തിലാണ് എന്നാണ് പറയുന്നത്. അദ്ദേഹം ആണെങ്കില്‍ അതൊട്ട് നിഷേധിച്ചിട്ടും ഇല്ല!

പ്രിയദര്‍ശന്‌റെ ഹിന്ദി സിനിമകളിലെ സ്ഥിരം നായകനായ അക്ഷയ് കുമാര്‍ തന്നെ ആണത്രെ ആര്‍എസ്എസിന്റെ ചരിത്രം പറയുന്ന സിനിമയിലും നായകനാകുന്നത്. അതില്‍ എന്തായാലും ആര്‍ക്കും അഭിപ്രായ വ്യത്യാസം ഒന്നും കാണില്ല!

പക്ഷേ, ട്രോളന്‍മാരെ സംബന്ധിച്ച് ആര്‍എസ്എസിന്റെ ചരിത്രം സിനിമയാകുന്നു എന്ന വാര്‍ത്ത തന്നെ ഒരു ആഘോഷമാണ്. പതിവുപോലെ സവര്‍ക്കറെ 'ഷൂവര്‍ക്കര്‍' ആക്കി ട്രോളന്‍മാര്‍ രംഗത്തുണ്ട്. അപ്പോള്‍ ആരായിരിക്കും ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം?

അക്ഷയ് കുമാര്‍ അല്ലാതെ

അക്ഷയ് കുമാര്‍ അല്ലാതെ

പ്രിയദര്‍ശന്റെ ബോളിവുഡ് സിനിമ ആണോ? അക്ഷയ് കുമാര്‍ ഇല്ലാതെ പറ്റില്ലല്ലോ... അതിപ്പോള്‍ ഷൂനക്കല്‍ ആയാലും ഷൂ പോളിഷിങ് ആയാലും ഒരു മാറ്റവും ഉണ്ടാവില്ലത്രെ!

കീരിക്കാടന്‍ ആരായിരിക്കും!

കീരിക്കാടന്‍ ആരായിരിക്കും!

ഈ സിനിമയില്‍ സവര്‍ക്കര്‍ക്കും ഗോഡ്‌സേയ്ക്കും ഒക്കെ നല്ല പ്രാധാന്യം ആയിരിക്കും അല്ലേ... അപ്പോള്‍ കീരിക്കാടന്‍ ജോസിനെ പോലെ വില്ലന്‍ ആയി എത്തുന്നത് അധികവും ഗാന്ധിജി ആയിരിക്കുമത്രെ!

ഗാന്ധിജിക്കും ഒരു വേഷം

ഗാന്ധിജിക്കും ഒരു വേഷം

ആര്‍എസ്എസിന്റെ ചരിത്രം എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൂടി കടന്നുവരുമായിരിക്കും. ഗാന്ധിജിക്ക് കൂടി ഒരു റോള്‍ കൊടുത്താല്‍ മതിയായിരുന്നു. അതിപ്പോള്‍ ഇത്തിരി ചെറുതാണെങ്കില്‍ പോലും!

കണ്ണില്‍ അല്ല, നാക്കില്‍....

കണ്ണില്‍ അല്ല, നാക്കില്‍....

സംഗതി സവര്‍ക്കറെ ട്രോളി ഇതുവരെ ട്രോളന്‍മാര്‍ക്ക് മടുത്തിട്ടില്ലെന്ന് തോന്നുന്നു. കാരണം ആറ് തവണ സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുത്തിട്ടുണ്ട് എന്നൊക്കെ തട്ടിവിട്ടത് ബിജെപി നേതാക്കള്‍ തന്നെ ആയിരുന്നല്ലോ... അപ്പോള്‍ പിന്നെ ഇങ്ങനെ ട്രോളുന്നവരെയൊന്നും കുറ്റം പറയാന്‍ പറ്റില്ല!

വ്യത്യസ്ത മാപ്പുകള്‍

വ്യത്യസ്ത മാപ്പുകള്‍

മാപ്പുകള്‍ എഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാളികള്‍ ആയി എന്നാണല്ലോ വിമര്‍ശനം! അപ്പോള്‍ പിന്നെ ഒരു മാപ്പ് മതിയാവില്ല... ചമ്പാരന്‍ സത്യാഗ്രഹം മുതല്‍ ഉപ്പ് സത്യാഗ്രത്തില്‍ വരെ പങ്കെടുത്തതിന്റെ മാപ്പുകള്‍ എഴുതിത്തീര്‍ക്കണ്ടേ..

നായികയെ വേണം!

നായികയെ വേണം!

ഷൂ നക്കി തളര്‍ന്നുവരുന്ന നായകന് , നാക്ക് വടിച്ചുകൊടുക്കാനും, മാപ്പ് എഴുതി കൈ കഴക്കുമ്പോള്‍ തൈലമിട്ട് തിരുമ്മാനും ഒരു നായകിയെ വേണം- പ്രിയദര്‍ശന്റെ പരസ്യം ഇങ്ങനെ ആണത്രെ; എന്തായാലും നായകന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഒന്നും ഇല്ലല്ലോ!

സംഘപുത്രന്‍മാരും ട്രോളന്‍മാരും!

സംഘപുത്രന്‍മാരും ട്രോളന്‍മാരും!

ആര്‍എസ്എസിന്റെ ചരിത്രം ആണോ... എന്നാല്‍ പിന്നെ സംഘപുത്രന്‍മാും ട്രോളന്‍മാരും മാത്രമേ കാണാന്‍ സാധ്യതയുള്ളൂവത്രെ. അതില്‍ എന്ത് മണ്ടത്തരം കാണിച്ചാലും കുഴപ്പമില്ലെന്ന്! ഇനിയിപ്പോള് ഗോഡ്‌സെയെ ഗാന്ധിജി വെടിവക്കുന്നതൊക്കെ കാണേണ്ടി വരുമോ ആവോ!

ഡ്യൂപ്പല്ല... ഒറിജിനലാ...

ഡ്യൂപ്പല്ല... ഒറിജിനലാ...

സിനിമയ്ക്ക് പേരിട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ട്രോളന്‍മാര്‍ പേരിട്ടുകഴിഞ്ഞു- സംഘപുത്രന്‍. സിനിമയുടെ പിന്നാമ്പുറ കഥയും ഇറക്കിയിട്ടുണ്ട്. എല്ലാം ഒറിജിനല്‍ ആണത്രെ!

വട്ടപ്പേരാക്കിയോ

വട്ടപ്പേരാക്കിയോ

ആര്‍എസ്എസിനെ സംബന്ധിച്ച് സവര്‍ക്കര്‍ എന്നത് വീര സവര്‍ക്കര്‍ ആണ്. എന്നാല്‍ വിമര്‍ശകര്‍ക്കാണെങ്കില്‍ അത് മറ്റ് പലതും ആണ്. അതിനെയൊക്കെ വട്ടപ്പേരാക്കി കാണിക്കാമോ ട്രോളാ എന്ന് ചോദിച്ച് പോവുകയാണ്!

ഗസ്റ്റ് റോള്‍ കുമ്മനം!

ഗസ്റ്റ് റോള്‍ കുമ്മനം!

ആര്‍എസ്എസിന്റെ ചരിത്രം ആണോ സിനിമ... എങ്കില്‍ ഗസ്റ്റ് റോളില്‍ കുമ്മനം മസ്റ്റാണെന്ന്! ദണ്ഡിയാത്ര മുതല്‍ ഇങ്ങോട്ട് കുമ്മനം ഇല്ലാതെ പറ്റില്ലല്ലോ! ഈ ഡയലോഗ് കൂടി ആയാല്‍ പൊളിക്കും!

ഗാന്ധിജിയും ഗോഡ്‌സേയും

ഗാന്ധിജിയും ഗോഡ്‌സേയും

സത്യത്തില്‍ ഗാന്ധിജിയും ഗോഡ്‌സേയും നല്ല കൂട്ടുകാരായിരുന്നത്രെ...ഒരു ദിവസം അറിയാതെ തോക്ക് പൊട്ടിയാണ് ഗാന്ധിജി മരിച്ചതെന്ന്... അങ്ങനെ രാജ്യദ്രോഹികള്‍ എല്ലാം കൂടി ചേര്‍ന്ന് ഗോഡ്‌സേയെ തൂക്കികൊല്ലുന്നു- എങ്ങനെയുണ്ടാകും കഥ!

ഒന്ന് രണ്ട് ഷൂ കൊള്ളാം...

ഒന്ന് രണ്ട് ഷൂ കൊള്ളാം...

ആര്‍എസ്എസിന്റെ ചരിത്രം എന്ന് പറഞ്ഞാല്‍ അത് സവര്‍ക്കറുടെ കഥ മാത്രം ആണെന്നാണോ വിചാരിച്ച് വച്ചിരിക്കുന്നത്. ഷൂ നക്കല്‍ ഒക്കെ പ്രിയദര്‍ശന്റെ സിനിമാക്കഥയില്‍ മാത്രമാണോ ഉള്ളത്!

അതൊന്നും നോക്കണ്ട....

അതൊന്നും നോക്കണ്ട....

സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ കൂടി കടന്നുപോകേണ്ടി വരുമോ ആവോ... എന്തായാലും ഉപ്പുസത്യാഗ്രഹം, ജാലിയന്‍വാലാബാഗ് തുടങ്ങിയ സമരമേഖലയിലേക്ക് നോക്കുക പോലും ചെയ്യരുതെന്ന്... ഓണ്‍ലി ബ്രിട്ടീഷ് ഷൂ!

നായകന്‍

നായകന്‍

സ്വാതന്ത്ര്യസമര നായകന്‍ എന്ന് പറഞ്ഞാല്‍ ഗാന്ധിജിയെ ആയിരിക്കും ഓര്‍മ വരിക. എന്നാല്‍ ആര്‍എസ്എസിന്റെ കഥയാകുമ്പോള്‍ ചിലപ്പോള്‍ നായകന്‍ ഗോഡ്‌സേ ആയിമാറും! അപ്പോള്‍ വില്ലനോ...

കുമ്മനടിച്ചാല്‍

കുമ്മനടിച്ചാല്‍

കുമ്മനടി ഒഴിവാക്കിയുള്ള ട്രോളുകള്‍ കാണാന്‍ പോലും കിട്ടാത്ത സ്ഥിതിയാണ്. ഇനിയെങ്ങാനും പ്രിയദര്‍ശന്റെ സിനിമയില്‍ കുമ്മനടിച്ചാല്‍ ഈ ഗതി വരുമത്രെ... എന്തൊരു ദുരന്തമാണിത്... അല്ലേ...

വന്നുതുടങ്ങി...

വന്നുതുടങ്ങി...

ആര്‍എസ്എസ്സിന്റെ ചരിത്രം സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ ആളുകളുടെ നിരയാണത്രെ... ഒരു പ്രത്യേക കാര്യത്തില്‍ അനുഭവ പരിചയം ഉള്ളവരാണ് അഭിനയിക്കാന്‍ എത്തുന്നത് എന്ന് മാത്രം!

പ്രതികാര്‍!!!

പ്രതികാര്‍!!!

സവര്‍ക്കര്‍ക്ക ഗാന്ധി വധത്തില്‍ പങ്കില്ലെന്നാണ് ഔദ്യോഗിക വിവരം. ഇത് അംഗീകരിക്കാന്‍ പക്ഷേ, പലര്‍ക്കും കഴിയുന്നില്ല. എന്നാലും അതിന്റെ പേരില്‍ ഇങ്ങനെയൊക്കെ പറയാമോ...

ഇതാണ് ക്ലൈമാക്‌സ്...

ഇതാണ് ക്ലൈമാക്‌സ്...

മാറിപ്പോകുന്ന ഗോഡ്‌സേയെ ഗാന്ധിജി വിളിക്കുകയാണ് സുഹൃത്തുക്കളേ... അപ്പോള്‍ ആണ് ഒരു ഓട്ടോറിക്ഷ വന്ന് ഗാന്ധിജിയെ ഇടിക്കുന്നത്. അപ്പോള്‍ ഓടിയെത്തുന്ന ഗോഡ്‌സേയുടെ മടിയില്‍ കിടന്ന് ഗാന്ധിജി.... എത്ര മനോഹരമായ ക്ലൈമാക്‌സ്!

ചരിത്ര സിനിമയില്‍

ചരിത്ര സിനിമയില്‍

ചരിത്ര സിനിമയില്‍ ചരിത്രം തന്നെ ആണല്ലോ പറയേണ്ടത്... ആ ചരിത്രം എങ്ങനെ ആയിരിക്കും എന്നാണ് ഇനി അറിയേണ്ടത്! ഇതുപോലെ ആകാതിരുന്നാല്‍ മതിയായിരുന്നു!

അക്കാര്യം ഉറപ്പിക്കാം...

അക്കാര്യം ഉറപ്പിക്കാം...

സവര്‍ക്കറും ഗോള്‍വാര്‍ക്കറും ഒക്കെ ആണ് സിനിമയിലെ നായക കഥാപാത്രങ്ങള്‍ എങ്കില്‍ ഒരു കാര്യം ഉറപ്പിക്കാമത്രെ... വില്ലന്‍ ഗാന്ധിജി തന്നെ!

എവിടെ... ചരിത്രം എവിടെ...

എവിടെ... ചരിത്രം എവിടെ...

ഇന്ത്യന്‍ ചരിത്രത്തില്‍ ആര്‍എസ്എസിന്റെ പങ്ക് കൂടി കണ്ടെത്തേണ്ടോ... വെറിതേ ആര്‍എസ്എസിന്റെ ചരിത്രം മാത്രം പറഞ്ഞാല്‍ മതിയാവില്ലല്ലോ... പൊടിപോലും ഇല്ലത്രെ കണ്ടുപിടിക്കാന്‍!

വെള്ളപൂശല്‍

വെള്ളപൂശല്‍

സാധാരണ ആ ബസ്സ് അങ്ങ് പോയിക്കഴിഞ്ഞാല്‍ ആണ് കരിപിടിക്കാറ്... ഇത്തവണ ആ ബസ്സ് പോയാല്‍ ഉള്ള കരിയൊക്കെ അങ്ങ് പോകുമത്രെ... അതാവണമെടാ ചരിത്ര സിനിമ!

എല്ലാം കണ്ട ആളാണ്...

എല്ലാം കണ്ട ആളാണ്...

സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന് പങ്കൊന്നും ഇല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും! ആ സമയത്തെല്ലാം അദ്ദേഹം അത് മാറിയിരുന്ന് കാണുന്നുണ്ടായിരുന്നത്രെ... പക്ഷേ, അപ്പോള്‍ ജയിലില്‍ കിടന്നതൊക്കെ എന്തിനായിരുന്നോ ആവോ?

 ഇത്രയും മതിയോ...

ഇത്രയും മതിയോ...

ആര്‍എസ്എസിന്റെ ചരിത്രം ആണല്ലോ സിനിമയാക്കുന്നത്... അപ്പോള്‍ പിന്നെ വലിയൊരു തിരക്കഥയൊക്കെ ഉണ്ടാകും എന്നാണത്രെ പ്രതീക്ഷിച്ചത്... ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ അല്ലേ സംഗതി മനസ്സിലായത്!

കോമഡി പടം!!!

കോമഡി പടം!!!

പ്രിയദര്‍ശന്റെ കോമഡി സിനിമകള്‍ കണ്ട് അത്രയേറെ പൊട്ടിച്ചിരിച്ചവരാണ് മലയാളികള്‍. പുതിയ സിനിമയും കോമഡി സിനിമയാണത്രെ... കാത്തിരിക്കുകയാണ് പ്രേക്ഷകര്‍!

ഫാന്റസി സബ്ജക്ട്

ഫാന്റസി സബ്ജക്ട്

ആര്‍എസ്എസിന്റെ ചരിത്രം സിനിമയാക്കുമ്പോള്‍ ആര് സംവിധാനം ചെയ്യും എന്നതായിരുന്നു ചോദ്യം. അതിപ്പോള്‍ പ്രിയദര്‍ശന്‍ അല്ലാതെ ആര്‍ക്ക് പറ്റും! അത്രക്കും ഫാന്റസി സബ്ജക്ട് അല്ലേ!

വെട്ടിക്കളയേണ്ടിവരും

വെട്ടിക്കളയേണ്ടിവരും

ആര്‍എസ്എസിന്റെ ചരിത്രം സിനിമയാക്കുമ്പോള്‍ മറ്റ് പല ചരിത്രങ്ങളും വെട്ടിക്കളയേണ്ടി വരും എന്ന് ഉറപ്പല്ലേ... അതില്‍ ഏറ്റവും അധികം വെട്ടേണ്ടി വരിക ഇന്ത്യാചരിത്രം തന്നെ ആയിരിക്കും എന്ന്!

ഒരു സംശയവും ഇല്ല

ഒരു സംശയവും ഇല്ല

ആര്‍എസ്എസിന്റെ ചരിത്രം സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ പൊതുജനം ഒരു കാര്യം ഉറപ്പിച്ചിട്ടുണ്ടത്രെ... ഗാന്ധിജിയാരിക്കും ആ സിനിമയിലെ വില്ലന്‍ എന്ന്!

English summary
Social Media mock Priyadarshan's RSS cinema project with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X