• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സ്മൃതി പരുത്തിക്കാടിനെ 'പരുത്തിക്കാട്ടം' ആക്കി ഔട്‌സ്‌പോക്കൺ; കടുത്ത അധിക്ഷേപങ്ങൾ... അടപടലം ട്രോളുകൾ

  • By Desk

തിരുവനന്തപുരം: വാര്‍ത്ത അവതാരകര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും രംഗത്ത് വരുന്നത് ഒരു പുതിയ സംഭവം അല്ല. കേരളത്തിലെ ഒട്ടുമിക്ക അവതാരകരും ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളവരാണ്. പലപ്പോഴും ട്രോളുകള്‍ക്കും ഇവര്‍ ഇരയാകാറുണ്ട്.

എന്നാല്‍ മാതൃഭൂമി ന്യൂസിലെ അവതാരക സ്മൃതി പരുത്തിക്കാടിനെതിരെ ഇപ്പോള്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്‌സ്‌പോക്കണ്‍ സംഘടിത ആക്രമണം ആണ് നടത്തുന്നത്. അത്, വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കൂടി കടക്കുന്നുണ്ട്.

ജനകീയ ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് സംബന്ധിച്ച പ്രൈം ടൈം ഡിബേറ്റില്‍ സ്മൃതി സ്വീകരിച്ച നിലപാടുകളാണ് ഇപ്പോഴത്തെ ഈ ആക്രമണത്തിന് ആധാരം. ടിജി മേഹന്‍ദാസ് ആ ചര്‍ച്ചയില്‍ സ്മൃതിക്ക് ചുട്ട മറുപടിയും കൊടുത്തിരുന്നു. എന്തായാലും സ്മൃതിക്ക് അടപടലം ട്രോളുകളാണ്.

 ടിജിയുടെ പേര് കേട്ടാല്‍

ടിജിയുടെ പേര് കേട്ടാല്‍

ടിജി മോഹന്‍ദാസിന്റെ പേര് കേട്ടാല്‍ തന്നെ സ്മൃതി പരുത്തിക്കാട് ഞെട്ടും എന്നാണ് ഇപ്പോള്‍ ഔട്ട്‌സ്‌പോക്കണ്‍ ട്രോളന്‍മാര്‍ പറയുന്നത്. സത്യം എന്താണെന്ന് സ്മൃതിയോട് തന്നെ ചോദിക്കണം!

എടീ..പോടീ...

എടീ..പോടീ...

മാധ്യമ പ്രവര്‍ത്തകരെ ട്രോളുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ല. എന്നാല്‍ സ്മൃതിയുടെ കാര്യത്തില്‍ ഒരു പരസ്പര ബഹുമാനം സൂക്ഷിക്കാന്‍ പോലും ഔട്‌സ്‌പോക്കണ്‍ തയ്യാറല്ല എന്നതാണ് സത്യം. എടീ, പോടീ എന്നൊക്കെ വിളിച്ചാണ് ട്രോളുകള്‍.

പറഞ്ഞുപറഞ്ഞ്...

പറഞ്ഞുപറഞ്ഞ്...

സംഗതി സ്മൃതിയുടെ ഭാഗത്തും തെറ്റുണ്ട്!!! ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു, പിന്നെ ബിജെപി പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു. അതിന് ശേഷം മുന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയ ശിവസേന പ്രവര്‍ത്തകന്‍ ആയി ഒടുവില്‍ സംഘപരിവാറുകാരനായ ശിവസേന പ്രവര്‍ത്തകനില്‍ അവസാനിപ്പിച്ചു!

ജയശങ്കറും സംഘിയാണോ!

ജയശങ്കറും സംഘിയാണോ!

ചലച്ചിത്ര ലംഗത്തെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അത് പോലെ ന്യൂസ് അവറിലെ സൂപ്പര്‍ താരങ്ങള്‍ ടിജി മോഹന്‍ദാസും അഡ്വ ജയശങ്കറും ആണത്രെ. ജയശങ്കറിനേയും ഔട്‌സ്‌പോക്കണ്‍ സംഘിയാക്കിയോ എന്നാണ് സംശയം!

ഇത് പതിവല്ലേ...

ഇത് പതിവല്ലേ...

മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇങ്ങനെ പണി കിട്ടുന്നത് പുതിയ സംഭവം ഒന്നും അല്ല. ആര്‍എസ്എസ്സിനെതിരെ തിരിഞ്ഞവര്‍ക്കെല്ലാം ഇത് തന്നെ ആണ് ഗതിയെന്നാണ് ഔട്‌സ്‌പോക്കണ്‍ പറഞ്ഞു വരുന്നത്. നികേഷ് കുമാര്‍ ആണത്രെ ഉദാഹരണം!

അതിന് വേണ്ടിയോ...

അതിന് വേണ്ടിയോ...

ഇടതുപക്ഷത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തിയതിന്റെ കൂലി ആയിട്ടാണത്രെ വീണ ജോര്‍ജ്ജിന് എംഎല്‍എ സ്ഥാനം കിട്ടിയത്. അത് കണ്ടിട്ടാണ് ഷാനി പ്രഭാകറും സ്മൃതി പരുത്തിക്കാടും ഒക്കെ ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത് എന്നാണ് ഇവരുടെ കണ്ടെത്തല്‍!

പരുത്തിക്കാടന്‍!

പരുത്തിക്കാടന്‍!

ബാങ്കില്‍ ശാഖാ മാനേജര്‍ എന്ന ബോര്‍ഡ് കണ്ടാല്‍ പോലും സ്മൃതി പരുത്തിക്കാടിന് ഇപ്പോള്‍ പ്രശ്‌നമാണത്രെ. ശാഖ എന്നത് ആര്‍എസ്എസ്സിന്റേത് മാത്രം ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത് എന്നാണ് പരിഹാസം!

സംഘപരിവാറുകാര്‍

സംഘപരിവാറുകാര്‍

ദേവസേന, ധര്‍മസേന, കരസേന, വായുസേന, നാവിക സേന... ഇതൊക്കെ സ്മൃതി പരുത്തിക്കാട് കണ്ടുപിടിച്ച സംഘപരിവാര്‍ സംഘടനകള്‍ ആണത്രെ... ശിവസേന സംഘപരിവാര്‍ സംഘടനയാണ് എന്ന് പറഞ്ഞ ആള്‍ ചിലപ്പോള്‍ ഇതും പറയും എന്നാണ് കളിയാക്കല്‍.

സൂപ്പര്‍!!!

സൂപ്പര്‍!!!

ഒരുകാലത്ത് കേരളത്തിലെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ അത്രയേറെ സജീവമായിരുന്നു ടിജി മോഹന്‍ദാസ്. എന്തെങ്കിലും ഒരു ചോദ്യം ചോദിച്ചാല്‍ 'എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട' എന്നായിരുന്നു അക്കാലങ്ങളില്‍ അദ്ദേഹത്തിന്റെ സ്ഥിരം മറുപടി. എന്തായാലും ഇപ്പോള്‍ അദ്ദേഹം സൂപ്പറായിട്ടുണ്ടത്രെ!

ടിജി മിണ്ടരുത്

ടിജി മിണ്ടരുത്

ഇനി ടിജി മോഹന്‍ദാസ് ചര്‍ച്ചയില്‍ ഉണ്ടെങ്കില്‍ സ്മൃതി പരുത്തിക്കാട് വാര്‍ത്ത വായിക്കാനേ വരില്ലെന്ന്! സ്മൃിതിക്ക് ഒരു തെറ്റുപറ്റി എന്നത് നേരാണ്... പക്ഷേ, ഇങ്ങനെയൊക്കെ ആകുമോ!

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

ബിജെപിക്കെതിരെ ബിജെപിക്കാര്‍ തന്നെ ഹര്‍ത്താല്‍ നടത്തുമോ... ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് തെളിവുണ്ടോ... ചോദ്യങ്ങള്‍ക്കൊന്നും ഒരുത്തരവും ഇല്ലത്രെ. അതിപ്പോ സ്മൃതി മാത്രം അല്ലല്ലോ!

ഇടവേളയ്ക്ക് ശേഷം

ഇടവേളയ്ക്ക് ശേഷം

പറഞ്ഞുകുടുങ്ങിയ അവസ്ഥയില്‍ ആയിപ്പോയി സ്മൃതി പരുത്തിക്കാട്. ആദ്യം ബിജെപി പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞു, ശിവസേന എന്ന് പറഞ്ഞു, സംഘപരിവാറുകാരന്‍ എന്ന് പറഞ്ഞു... ഒടുവില്‍ ഒരു ഇടവേളയും പറഞ്ഞു!

പുറത്താക്കിയ ആള്‍!

പുറത്താക്കിയ ആള്‍!

ആര്‍എസ്എസ്സില്‍ നിന്ന് പുറത്താക്കിയ ആളെ ആര്‍എസ്എസ്സുകാരന്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്നെങ്കിലും സ്മൃതി ആലോചിക്കേണ്ടതായിരുന്നു. അതുക്കും മേലെ ആയിരുന്നല്ലോ ശിവസേനയെ സംഘപരിവാറില്‍ ഉള്‍പ്പെടുത്തിയത്!

എന്ത് പറഞ്ഞാലും

എന്ത് പറഞ്ഞാലും

തെളിവ് ചോദിച്ചപ്പോള്‍ കാണിക്കാനില്ല. എല്ലാ മാധ്യമങ്ങളും അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ... സാംസ്‌കാരിക നായകന്‍മാര് പറഞ്ഞാല്‍ മതിയോ ഇതിനൊക്കെ തെളിവ്! ട്രോളന്‍മാരെ പറഞ്ഞിട്ട് കാര്യമില്ല!

അടിപൊളി

അടിപൊളി

ഇത്രയൊക്കെ ചര്‍ച്ച ചെയ്തിട്ട് ശിവസേന സംഘപരിവാര്‍ സംഘടനയല്ലേ എന്ന് ചോദിച്ചാല്‍ പിന്നെ ടിജി മോഹന്‍ദാസ് എന്ത് ചെയ്യും. തയ്യാറെടുപ്പ് നടത്തേണ്ടത് വാര്‍ത്ത അവതാരക തന്നെ ആയിരുന്നു.

അധിക്ഷേപം

അധിക്ഷേപം

സ്മൃതിക്ക് പറ്റിയ പിഴവിനെ പരിഹസിക്കുന്നതിലും ട്രോളുന്നതിലും ഒന്നും ഒരു കുഴപ്പവും ഇല്ല. എന്നാല്‍ അത് ഇത്തരത്തില്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുമ്പോള്‍ ആണ് കുഴപ്പം.

സ്മൃതി വായിച്ചാല്‍

സ്മൃതി വായിച്ചാല്‍

കേരളത്തില്‍ എസ്ബിഐയുടെ നൂറോളം ശാഖകള്‍ പൂട്ടുന്നു എന്ന വാര്‍ത്ത സ്മൃതി പരുത്തിക്കാട് വായിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കുമത്രെ... മോദിക്കും ആര്‍എസ്എസ്സിനും തിരിച്ചടിയെന്നായിരിക്കുമത്രെ അത്!

ബാങ്ക് കയ്യേറി!

ബാങ്ക് കയ്യേറി!

ഫെഡറല്‍ ബാങ്ക് ആലുവ ആര്‍എസ്എസ് ശാഖ എന്ന കണ്ടാല്‍ സ്മൃതി അതിനെ ഇങ്ങനെ ആയിരിക്കുമത്രെ അവതരിപ്പിക്കുക. സംസ്ഥാനത്ത് വീണ്ടും ആര്‍എസ്എസ് ഭീകരത... ആലുവയിലെ ഫെഡറല്‍ ബാങ്ക് കെട്ടിടം കൈയ്യേറെ ആര്‍എസ്എസ് ശാഖയാക്കി!!!

ശിവസേനയെ സംഘപരിവാർ ആക്കി സ്മൃതി... ശുദ്ധ വിവരക്കേടെന്ന് ടിജി; സംഘി ഗ്രൂപ്പുകളിൽ സൂപ്പർ സ്റ്റാർ!

'ആർഎസ്എസ് ആണോ... വെറുതേ വിട്ടുകൊടുക്കപ്പെടും'- സമകാലിക സാഹചര്യത്തിൽ സംഭവിക്കുന്നത്; രശ്മി എഴുതുന്നു

'കുമ്മോജി' ഇട്ടാൽ കുമ്മനംജി ബ്ലോക്കും!!!ഫേസ്ബുക്കിൽ കുമ്മനം രാജശേഖരന് അടപടലം പൊങ്കാല; ബ്ലോക്കാപ്പീസ്

English summary
Shiv Sena under Sangh Parivar- Smruty Parthikad being trolled by pro Sangh Parivar troll group Outspoken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more