കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയാണ് രാജ്യം, ശരീയത്താണ് നിയമം..ഈ മോഡൽ നമുക്ക് വേണോ സുരേഷ് ഗോപീ....!

  • By ഭദ്ര
Google Oneindia Malayalam News

കേരളത്തിലെ ബലാത്സംഗക്കേസുകളില്‍ സൗദി മോഡല്‍ ശിക്ഷ വേണമെന്ന് ബിജെപി എംപി സുരേഷ് ഗോപി പറഞ്ഞതിന് തൊട്ടുപിന്നാലെ പലരും ഇതിനെ ഏറ്റു പിടിക്കുന്നത് കണ്ടു. ഇതിനെക്കുറിച്ച് നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളും വന്നിരുന്നു.

സൗദി മോഡല്‍ വധശിക്ഷ എന്താണെന്ന് അറിയുന്നവരാണോ ഇതിനെ അനുകൂലിക്കുന്നതെന്നും പ്രതികൂലിക്കുന്നതെന്നും സംശയകരമാണ്. കാരണം സൗദി മോഡല്‍ ശിക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റിന് പ്രതികരിച്ചവര്‍ ഏറെയാണ്. സൗദ്യയിലെ നിയമങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്ന പോസ്റ്റുകള്‍ വായിക്കൂ...

ലിഖിത നിയമം ഇല്ലെന്ന്

ലിഖിത നിയമം ഇല്ലെന്ന്

സൗദി അറേബ്യയില്‍ ബലാത്സംഗത്തെ ക്രിമിനലൈസ് ചെയ്യുന്ന ഒരു സ്പഷ്ടമായ പീനല്‍ കോഡോ ലിഖിത നിയമമോ ഇല്ലെന്നും, മരീറ്റല്‍ റേപ്പിനോ സ്റ്റാറ്റുറ്ററി റേപ്പിനോ സൗദിയില്‍ വിലക്കില്ലെന്നും പോസ്റ്റുകളില്‍ പറയുന്നു.

 ശിക്ഷ ഇങ്ങനെയോ?

ശിക്ഷ ഇങ്ങനെയോ?

സൗദിയില്‍ ബലാത്സംഗ കേസുകളില്‍ മിക്കവാറും വാദിക്കും പ്രതിക്കും ശിക്ഷ കിട്ടാറുണ്ടത്രെ. ചില കേസുകളില്‍ വാദിക്ക് പ്രതിയെക്കകാള്‍ ഏറെ ശിക്ഷ ലഭിച്ച ചരിത്രം പോലും ഉണ്ടെന്ന്. ഇവിടെ 'ഇര'ക്ക് കോടതി മുന്‍പാകെ തന്റെ വാദങ്ങളോ അഭിപ്രായങ്ങളോ അവതരിപ്പിക്കുവാന്‍ അവകാശം ഇല്ലെന്നും, ഒരു 'ആണ്‍' വക്കീലിന് മാത്രമേ വാദിപക്ഷം അവതരിപ്പിക്കാന്‍ കഴിയൂ എന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഇനി ശിക്ഷക്ക് എതിരെ പ്രതികരിച്ചാല്‍ വാദിക്കും വക്കീലിനും ഉഗ്രന്‍ പണി കിട്ടുമെന്നും പറയുന്നു.

 വസ്ത്രമാണ് നോക്കുന്നത്

വസ്ത്രമാണ് നോക്കുന്നത്

ഒരു സ്ത്രീ ബലാത്സംഗപ്പെട്ടാല്‍ ആദ്യം നോക്കുക അവളുടെ വസ്ത്രമാണെന്നും പര്‍ദ്ദ അല്ലാ വേഷമാണെങ്കില്‍ വാദി ശിക്ഷ കിട്ടുമെന്നും പറയുന്നു. രണ്ടാമത് സ്ത്രീ ആണ്‍തുണയോടെ അല്ലാ പുറത്തിറങ്ങിയത് എങ്കില്‍ 'കുറ്റക്കാരി' അവള്‍ തന്നെ. മൂന്നാമതായി 'അന്യപുരുഷ'നോടൊപ്പം ചിലവിടുന്ന സമയത്തോ മറ്റോ ആണ് ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നത് എങ്കില്‍ വ്യഭിചാരകുറ്റം കൂടി അവളുടെ തലയില്‍ ആകാന്‍ വരെ സാധ്യത ഉണ്ടത്രെ.

 കുറ്റസമ്മതം

കുറ്റസമ്മതം

ഇനി ശരിഅ നിയപ്രകാരം ഉള്ള 'തലവെട്ടല്‍' ശിക്ഷ ബലാത്സംഗം പ്രതിയ്ക്ക് കിട്ടണം എങ്കില്‍ ഒന്നുകില്‍ അയാള്‍ സ്വമേധയാ കുറ്റസമ്മതം നടത്തണം. അല്ലാത്ത പക്ഷം 'ഇര' 4 സാക്ഷികളെ ഹാജരാക്കേണ്ടതുണ്ട്,അല്ലാത്ത പക്ഷം വാദി വീണ്ടും പ്രതി ആകും. ചില അഭിനവ ക്ഷമാപണ വാദികള്‍ 'ശരിഅ 4 സാക്ഷി നിയമം' ബലാത്സംഗത്തിന് ബാധകം അല്ലെന്നും 'ഇരയുടെ' മൊഴി മാത്രം മതി ശിക്ഷ വിധിക്കാന്‍ എന്നും ആരോപിക്കുന്നു. ശരി അങ്ങനെ ആണെങ്കില്‍ തന്നെ ശിക്ഷാവിധി എങ്ങനെ ന്യായം ആകും? പെണ്ണിന് എന്താ കള്ളം പറഞ്ഞൂടെ? അങ്ങനെ എത്ര കേസുകള്‍ നിലവില്‍ ഉണ്ട്? നാഗാലാന്‍ഡില്‍ ഒരു നിരപരാധിയെ വ്യാജമൊഴിയുടെ പേരില്‍ നടുറോഡില്‍ തുണിഅഴിച്ച് തല്ലി കൊന്ന സംഭവം നമ്മുടെ മുന്നില്‍ ഇല്ലേ? എന്നിങ്ങനെ പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉയരുന്നു.

 ചില വിധികള്‍ വായിക്കൂ

ചില വിധികള്‍ വായിക്കൂ

ഖ്വാത്തിഫ് റേപ്പ് കേസ് : പതിനൊന്ന് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പത്തൊന്‍പത് വയസ്സുകാരിക്ക് കിട്ടിയത് 90 ചാട്ട അടിയും ആറ് മാസം തടവും. കുറ്റം ബലാത്സംഗം നടന്ന സമയത്ത് കൂടെ അന്യപുരുഷന്‍ ഉണ്ടായിരുന്നു (കൂട്ടുകാരനും കിട്ടി അതെ ശിക്ഷ)!

ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ശിക്ഷ ഇരട്ടിപ്പിക്കുകയും വക്കീലിനെ ശാസിച്ച് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു!

ധീരവനിതയെ വധിച്ചു

ധീരവനിതയെ വധിച്ചു


2009ല്‍ തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ സ്വയരക്ഷക്ക് കൊല്ലേണ്ടി വന്ന റെയ്ഹാനാ ജബ്ബാരി എന്ന ധീര ഇറാനി വനിതയെ വധിച്ചതും ഈ ശരിഅ നിയമം തന്നെ.
മകളെ പീഡിപ്പിച്ചു

മകളെ പീഡിപ്പിച്ചു


2013ല്‍ സൗദിയിലെ ഒരു മൗലവി തന്റെ 5 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുക ഉണ്ടായി. 8 വര്‍ഷം തടവും 800 ചാട്ടയടിയും ഒപ്പം ഒരു മില്യണ്‍ റിയാല്‍ ചോരപ്പണവും (Blood Money) മാത്രം ആണത്രേ ശിക്ഷ കിട്ടിയത്!

 വോട്ടവകാശം

വോട്ടവകാശം


പെണ്ണിനെ കോല്‍ മുട്ടായി ആയും കൃഷിയിടമായും കാണുന്ന 'അറബ് സംസ്‌കാര' സാമ്പന്നന്മാരുടെ സൗദിയില്‍ സ്ത്രീകളെ വോട്ട് അവകാശം നല്‍കി ഒരു പൗര എന്ന മിനിമം തലത്തിലേക്ക് ഉയര്‍ത്തിയത് കഴിഞ്ഞ വര്‍ഷം ആണ്‍ സ്ത്രീകള്‍ക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാന്‍ കഴിയാത്ത, 'അന്യ'പുരുഷന്മാരോട് ഇടപെഴുകാന്‍ ഭ്രഷ്ട് കല്പിച്ചിട്ടുള്ള, വണ്ടി ഓടിക്കാന്‍ വിലക്കുള്ള, വാദി ഭാഗം പോലും പറയാന്‍ അവകാശം ഇല്ലാത്ത സൗദി ആണത്രേ സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യം!

പ്രതികൂലികള്‍

സോഷ്യല്‍ മീഡിയകളില്‍ വന്ന പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ പ്രതികരിച്ചു. ശരിഅ നിയമം ഇതല്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിധികള്‍ പലപ്പോഴായി കേട്ടിട്ടുമുണ്ട്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒന്നറിയുക,,, മറ്റു രാജ്യങ്ങളിലെ നിയമത്തെ പിന്താങ്ങാതെ നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കാതിരുന്നാല്‍ പോരെ. ശരിയും തെറ്റും തിരിച്ചറിയുന്ന നിയമം നമ്മുടെ രാജ്യത്തുമുണ്ട്.

English summary
social media post aganist saudi sharia law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X