കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയാണ് താരം... ഇതാ കിടിലന്‍ 'പോസിറ്റീവ്' ട്രോളുകള്‍

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയ്ക്ക് ഒരു പ്രത്യേകതയുണ്ട്. വിമര്‍ശനം നടത്താനാണ് അതില്‍ മിക്കവര്‍ക്കും താത്പര്യം. ട്രോളുകളുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട, പരിഹാസം മാത്രമായിരിയ്ക്കും മുഖമുദ്ര.

എന്നാല്‍ നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ തോളിലേറ്റി നടക്കുകയാണ്. എന്താണ് കാരണം എന്നല്ലേ... ചെന്നൈയില്‍ കെഎസ്ആര്‍ടിസി നടത്തിയ സേവനം തന്നെ.

സൗജന്യമായാണ് ആളുകളെ കെഎസ്ആര്‍ടിസിയില്‍ നാട്ടിലെത്തിച്ചത്. കെഎസ്ആര്‍ടിസിയുടെ സേവനത്തെ തമിഴ്‌നാട്ടിലെ മാധ്യമങ്ങളും വാനോളം പുകഴ്ത്തി.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്

തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സുകള്‍ പോലും മടിച്ചു നിന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് സൗജന്യം സേവനം നടത്തിയത്.

കളി മാറി

കളി മാറി

ഇത്രയും നാള്‍ മലയാളികള്‍ക്ക് പോലും കെഎസ്ആര്‍ടിസി ബസ്സുകളെ കളിയാക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ എത്ര പെട്ടാണ് കെഎസ്ആര്‍ടിസി എല്ലാവരുടേയും മനസ്സ് കീഴടക്കിയത്.

ഇപ്പോഴിങ്ങനെയായി

ഇപ്പോഴിങ്ങനെയായി

ഇപ്പോള്‍ കെഎസ്ആര്‍ടിസി എന്ന് പറഞ്ഞാല്‍ കസേരയിട്ടുകൊടുക്കാന്‍ പോലും ആളുകള്‍ തയ്യാറാണ്.

 അല്‍പം തമാശ

അല്‍പം തമാശ

പണ്ട് ചെന്നൈയില്‍ നിന്ന് പാലക്കാടേക്ക് അഞ്ഞൂറ് രൂപയായിരുന്നു. വെള്ളപ്പൊക്കം വന്നതോടെ അത് ഫ്രീ ആയത്രെ.

ആദ്യമായിട്ടാ...

ആദ്യമായിട്ടാ...

ആദ്യമായിട്ടാ കെഎസ്ആര്‍ടിസിയെ കുറിച്ച് ആളുകള്‍ ഇങ്ങനെ നല്ലത് പറയുന്നത്!!!!

മുല്ലപ്പെരിയാര്‍ പൊട്ടിയാലും

മുല്ലപ്പെരിയാര്‍ പൊട്ടിയാലും

ഇനിയിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ പോലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

ഇപ്പോഴത്തെ ഹീറോസ്

ഇപ്പോഴത്തെ ഹീറോസ്

കര്‍ണന്‍, നെപ്പോളിയന്, ഭഗത് സിംഗ്- ഇപ്പോഴിതാ കെഎസ്ആര്‍ടിസിയും. ഇവരൊക്കെയാണത്രെ ഹീറോസ്.

അതിലും വലുത് കണ്ടിട്ടുണ്ട്

അതിലും വലുത് കണ്ടിട്ടുണ്ട്

ചെന്നൈയിലെ വെള്ളപ്പൊക്കമല്ല, അതിലും വലിയ വെള്ളപ്പാച്ചില്‍ കണ്ടിട്ടുള്ളവരാണ് കെഎസ്ആര്‍ടിസിക്കാര്‍.

ഇത്തിരി കടത്തിലാണെങ്കിലും

ഇത്തിരി കടത്തിലാണെങ്കിലും

സംഭവം കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിയ്ക്കുന്നത്. എങ്കിലും ചെന്നൈ വെള്ളപ്പൊക്കത്തില്‍ പണം വാങ്ങാതെ സര്‍വ്വീസ് നടത്തി.

 മലയാളികളുടെ റെഡ്‌ക്രോസ്സ്

മലയാളികളുടെ റെഡ്‌ക്രോസ്സ്

ശരിയാണ്. ചെന്നൈയില്‍ കെഎസ്ആര്‍ടിസി നടത്തിയ സേവനങ്ങള്‍ പ്രകാരം മലയാളികളുടെ റെഡ് ക്രോസ്സ് എന്ന് വിളിച്ചാലും തെറ്റില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social Media praises KSRTC for their free service in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X