കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ എത്രപേര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല, പക്ഷേ അരുദ്ധതിക്ക് ക്രിസ്തുവില്‍ വിശ്വാസമുണ്ട്!

  • By Desk
Google Oneindia Malayalam News

ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നായിരുന്നു ചുംബന സമരത്തിലെ നായിക അരുദ്ധതിയുടെ സംശയം. ഇതിന് പിന്നാലെ അരുദ്ധതിയെ അയ്യപ്പമാഹാത്മ്യം പഠിപ്പിച്ചുകൊടുത്തു സോഷ്യല്‍ മീഡിയയിലെ ചിലര്‍. ഇപ്പോഴിതാ, അയ്യപ്പനില്‍ വിശ്വാസമില്ലാത്ത അരുദ്ധതിക്ക് ക്രിസ്തുവില്‍ വിശ്വാസമുണ്ട് എന്ന കണ്ടുപിടുത്തവും നടത്തിയിരിക്കുന്നു ഇക്കൂട്ടത്തില്‍ പെട്ട കുറേ പേര്‍.

<strong>അയ്യപ്പന്‍ 'പലര്‍ക്കുണ്ടായതാണോ'യെന്ന് അരുദ്ധതി; ഉത്തരം കേട്ടാല്‍ ചിരിച്ച് മണ്ണ് കപ്പും!</strong>അയ്യപ്പന്‍ 'പലര്‍ക്കുണ്ടായതാണോ'യെന്ന് അരുദ്ധതി; ഉത്തരം കേട്ടാല്‍ ചിരിച്ച് മണ്ണ് കപ്പും!

കന്യകയായ മറിയത്തിന് യേശു ജനിച്ചത് എങ്ങനെയാണ് എന്ന് അരുദ്ധതിക്ക് അറിയാമോ എന്ന ചോദ്യത്തോടെയാണ് തുടക്കം. അവിശ്വാസി എന്ന് സ്വയം ബ്രാന്‍ഡ് എടുത്തിട്ട് നടക്കുന്ന അരുദ്ധതി എങ്ങനെയാണ് ഒരേസമയം അയ്യപ്പനെ അവിശ്വസിക്കുകയും യേശുവില്‍ വിശ്വസിക്കുകയും ചെയ്യുക. അരുദ്ധതിയുടെ ഫേസ്ബുക്ക് പേജില്‍ വിശ്വാസികളുടെ വക പൊങ്കാല തുടരുകയാണ്....

ഇതാണാ ചിത്രം

ഇതാണാ ചിത്രം

ഇക്കഴിഞ്ഞ ക്രിസ്തുമസിന് അരുദ്ധതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പൊങ്കാലക്കാരുടെ ആയുധം. ഈ പോസ്റ്റില്‍ ക്രിസ്തുവായുള്ള തന്റെ ബന്ധം അരുദ്ധതി എടുത്തുപറയുന്നുണ്ട്. 2500 ലധികം പേര്‍ ഈ ചിത്രം ലൈക്ക് ചെയ്തിട്ടുമുണ്ട്.

അധിക്ഷേപത്തിന്റെ പെരുമഴ

അധിക്ഷേപത്തിന്റെ പെരുമഴ

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞതില്‍പ്പിന്നെയാണ് ഈ ഫോട്ടോ ആരൊക്കെയേ ചേര്‍ന്ന് കുത്തിപ്പൊക്കിയത്. പിന്നെ ഈ ഫോട്ടോയ്ക്ക് കീഴെ അസഭ്യവര്‍ഷമായിരുന്നു. ചുംബനസമരം തന്നെയാണ് പതിവ് പോലെ അരുദ്ധതിക്കെതിരായ പ്രധാന ആയുധം.

യുവാക്കള്‍ ഒരുമിക്കണം

യുവാക്കള്‍ ഒരുമിക്കണം

ജയ് ഹിന്ദ്, ഇന്ത്യയിലെ യുവജനങ്ങള്‍ ഒരുമിക്കണം എന്നൊക്കെ അരുദ്ധതിയുടെ ഫോട്ടോയ്ക്ക് കീഴെ ആഹ്വാനങ്ങളുണ്ട്. യുക്തിവാദികള്‍ മത ആഘോഷങ്ങളുടെ ബാനറില്‍ പൊട്ടന്‍ കളിക്കുന്നു എന്ന് വേവലാതിപ്പെടുന്ന യുക്തിവാദികളെയും കാണാം.

ശബരിമലയെ തൊട്ടത് പ്രശ്‌നമായി

ശബരിമലയെ തൊട്ടത് പ്രശ്‌നമായി

ഫേസ്ബുക്കിലെ വിവാദ നായികമാരില്‍ ഒരാളാണ് ഗവേഷക വിദ്യാര്‍ഥിയായ അരുദ്ധതി. ചുംബനസമരവും സിനിമയുമെല്ലാം അരുദ്ധതിയെ പോപ്പുലറാക്കി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ ഒരു പരാമര്‍ശമാണ് അരുദ്ധതിയോട് ഇപ്പോഴുയരുന്ന ഈ എതിര്‍പ്പിന് കാരണം.

അരുദ്ധതി പറഞ്ഞത്

അരുദ്ധതി പറഞ്ഞത്

ഹിന്ദുവിനെപ്പറ്റി പറയുമ്പോള്‍ മുസ്ലിമിനെ വലിച്ചിഴക്കുന്നവരെ കളിയാക്കിക്കൊണ്ടായിരുന്നു അരുദ്ധതിയുടെ കമന്റ്. ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നൊരു ചോദ്യവും അരുദ്ധതിയുടെ വകയായി ഉണ്ടായി.

വൈറലായ ഉത്തരങ്ങള്‍

വൈറലായ ഉത്തരങ്ങള്‍

ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ഓരോ തരത്തിലാണ് എന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് ഫാന്‍സ് എന്ന പേജ് അരുദ്ധതിക്ക് മറുപടിയുമായി രംഗത്ത് വരികയായിരുന്നു. നിങ്ങള്‍ കുറച്ചുപേര്‍ തെരുവില്‍ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരാശ്വാസം...

എന്ത് ഗവേഷകയാണ്

എന്ത് ഗവേഷകയാണ്

കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ലല്ലോ. വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാര്‍ത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. - ഇതായിരുന്നു അരുദ്ധതിയോടുള്ള ചോദ്യം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Women entry at sabarimala; Social media questions research student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X