• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്ലാസ്റ്റേഴ്സിന്റെ സികെ വിനീത് മാസല്ല, കൊലമാസ്സാണ്... ആനന്ദക്കണ്ണീരിൽ മുങ്ങി സോഷ്യൽ മീഡിയ!!

  • By Desk

ഇഞ്ചുറി ടൈമിൽ ഇടംകാലൻ ഷോട്ടിലൂടെ കളി ജയിപ്പിച്ച ഒരു തകർപ്പന്‍ ഗോൾ. പിന്നാലെ ആകാശത്തേക്ക് കൈകള്‍ വിരിച്ച് മുട്ടുകുത്തി ഒരു പോസ്. കളിക്ക് ശേഷം കോച്ചിനെ കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ.. എന്നിട്ടും കഴിഞ്ഞില്ല, ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞ മുത്തച്ഛന് വേണ്ടി ഒരു പോസ്റ്റ്.. കണ്ണൂർക്കാരൻ സി കെ വിനീത് തരംഗമാകുകയാണ്.

കലിപ്പടക്കിയില്ലെങ്കിലെന്താ..... പലിശ കൊടുത്തുതുടങ്ങി!!! ഇഞ്ചുറിടൈം വീക്ക്‌നെസ്സ് ആയ സികെ13 ന് ട്രോൾ

വിജയത്തില്‍ കുറഞ്ഞതൊന്നും പോരാതെ പുനെക്കെതിരെ ഇറങ്ങിയ കേരളം സമനിലക്കുരുക്കിൽ പെട്ടു എന്ന് ഉറപ്പിച്ചിടത്താണ് വിനീത് ഇൻജുറി ടൈമിലെ മാന്ത്രികഷോട്ട് കളിച്ചത്. കളിച്ച ഓരോ നിമിഷവും മൂത്തച്ഛന് വേണ്ടിയായിരുന്നു, മുത്തച്ഛാ ഐ ലവ് യൂ എന്ന് കളിക്ക് ശേഷം വിനീത് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോള്‍ ആരാധകർ സങ്കടവും സന്തോഷവും അടക്കാനാവാതെ പ്രതികരിക്കുന്നതിങ്ങനെ..

വിനീത് നിങ്ങൾ മാസ് ആണ്

വിനീത് നിങ്ങൾ മാസ് ആണ്

നിരാശ വീണു തുടങ്ങിയ നിമിഷങ്ങളിൽ ഒക്കെ ഞങ്ങളെ ആവേശത്തിൽ എത്തിച്ചിട്ടുണ്ട് നിങ്ങളുടെ ആ കാലുകൾ ..പക്ഷ ഇന്ന് നിങ്ങൾ നേടിയ ആ ഗോൾ അത് നേടിയ സമയം. നിങ്ങളുടെ കണ്ണുകളെ പോലും ഈറൻ അണിയിച്ചെങ്കിൽ സി കെ വിനീത് നിങ്ങൾ മാസ് ആണ് കോല മാസ് - സി കെ വിനീതിന്‍റ പോസ്റ്റിലെ കമൻറിന് മാത്രം കിട്ടി ആയിരത്തോളം ലൈക്കുകൾ.

ആ കരച്ചിൽ

ആ കരച്ചിൽ

അവസാനം ജെയിംസേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ നിമിഷമുണ്ടല്ലോ. മറക്കില്ലൊരിക്കലും.... മുത്താണ് വിനീത്. - ആദർശ് ലാലിന്റെ കമന്റ്. അടിച്ചാൽ അവൻ തിരിച്ചടിക്കും കാരണം അവന്റെ നാട് കണ്ണൂരാണ് - ഇങ്ങനെ പറയുന്ന ഉശിരൻമാരും ഇഷ്ടം പോലെയുണ്ട്. 35000 ത്തിലധികം ലൈക്കുകളാണ് വിനീതിന്‍റെ പോസ്റ്റിന് കിട്ടിയിരിക്കുന്നത്.

വേൾഡ് ക്ലാസ് ഗോൾ

വേൾഡ് ക്ലാസ് ഗോൾ

ഇനി ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ വേൾഡ് ക്ലാസ് ഗോൾ കണ്ടില്ലെന്നു ആരും പറയരുത് അത് നമ്മുടെ ചെക്കൻ സീ കെ വിനീത് അടിച്ചിട്ടുണ്ട്. മുത്തച്ഛൻ അഹങ്കരിക്കുന്നുണ്ടാവും ഈ കൊച്ചുമോന്റെ വിജയത്തിൽ... പകരക്കാരനെ ഇറക്കാതെ അവസാനംവരെ വിനീതിനെ കളിപ്പിച്ച കോച്ചിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

ആ വെടിയുണ്ട...

ആ വെടിയുണ്ട...

അണ്ണാ നിങ്ങൾ മാസ്സ് അല്ല മരണമാസ്സ് ആണ്.. എന്നാലും അ ലെഫ്റ്റ് ലെഗ്‌ നിന്നും നിങ്ങൾ തൊടുത്ത അ വെടിയുണ്ട ഗോൾ നമ്മൾ ഓരോ മലയാളികളുടെ നെഞ്ചിൽ തിങ്ങി നിറഞ്ഞ ആവേശം ആണ് അണപൊട്ടിച്ചത്. കരയണ്ട വിനീത് നമ്മൾ എന്നും കൂടെ ഉണ്ട് ..... ഇന്ന് DJ യെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ സത്യം എനിക്ക് കണ്ണ് നിറഞ്ഞുപോയി.... താങ്കൾ ഒരിക്കലും കരയരുത് കരഞ്ഞാൽ അത് നമുക്ക് ഒരുപാട് വിഷമം ഉണ്ടാക്കും യുവാക്കളുടെ പ്രതിനിധി ആഞ്ഞ് നിങ്ങൾ.

സുന്ദരം അതിസുന്ദരം

സുന്ദരം അതിസുന്ദരം

സുന്ദരം.. അതിമനോഹരം.. ആ ഗോൾ.. ഒരു ഗോൾഡൻ ഗോൾ ആണ് എന്നും ഞങ്ങളുടെ ഹൃദയത്തിൽ, അത്രയേറെ ഞങ്ങൾ കാത്തിരുന്നു അങ്ങയുടെ ആ മാന്ത്രിക സ്പർശം നൽകിയ.. നിമിഷത്തിനായി... അഭിനന്ദനങ്ങൾ.. സി കെ വിനീത്. ഓരോ ആരാധകന്റെയും... നെഞ്ചിടിപ്പിന് ആശ്വാസം.. നൽകിയ അങ്ങയുടെ.. ആ കിടിലൻ ഷോർട്ട്... എന്നും... നിറം മങ്ങാതെ തെളിഞ്ഞു നിൽക്കും.... ഒരായിരം നന്ദി... അഭിനന്ദനങ്ങൾ... ഇനിയും.. ജയിക്കണം... ജയിച്ചു.. മുന്നേറാൻ... പ്രാർത്ഥിക്കുന്നു.. മഞ്ഞപ്പടയുടെ.. എല്ലാ ആരാധകരുടെയും.. മനസ്സും ഹൃദയവും

നന്ദി വിനീത്

നന്ദി വിനീത്

ഇടനെഞ്ചിൽ ഏറ്റുവാങ്ങിയ ഞങ്ങളുടെ പ്രതീക്ഷകളെ ഒരു അത്യുഗ്രൻ ഷോട്ടിലൂടെ നില നിൽപ്പിന്റെ ജീവ ശ്വാസം തന്നതിന് ഒരായിരം നന്ദി. ചേട്ടാ. നിങ്ങളെ പോലുള്ളവർ ആണ് ഞങ്ങൾക്ക് ഈ കളിയോട് ഉള്ള സ്നേഹം കൂട്ടുന്നത്. എന്നും ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ആയിരിക്കണം. വേറെ എങ്ങും പോവല്ലേ. - ആരാധകരുടെ അപേക്ഷയാണ്.

പറയാന്‍ വാക്കുകളില്ല

പറയാന്‍ വാക്കുകളില്ല

പറയാൻ വാക്കുകളില്ല വിനീതേട്ടാ തോറ്റെന്നു കരുതി മാറി നിന്ന കളി നിങ്ങൾ ഞങ്ങൾക്കായി തന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. എന്നും ഞങ്ങൾക്കായി അർഹിക്കുന്ന വിജയവും അർഹിക്കുന്ന സന്തോഷവും തന്ന വിനീതീട്ടാ മറക്കില്ല മരിക്കില്ല നിങ്ങളോടുള്ള സ്നേഹം. നിങ്ങളെ ഞാൻ എന്താണ് വിളിക്കേണ്ടത്. നിങ്ങളാണ് യഥാർത്ഥ ഹീറോ. പ്രതിസന്ധി ഘട്ടങ്ങളിലാണ് നായകൻമാർ ജനിക്കുന്നത്

English summary
Social media reaction as CK Vineeth's stunner gives Kerala win in ISL 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X