കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യില്ലാത്ത ഉടുപ്പ്... എവിടെപ്പോയി അരുന്ധതിയുടെ വിപ്ലവം... വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

  • By Revathi
Google Oneindia Malayalam News

കയ്യില്ലാത്ത ഉടുപ്പിട്ടെന്ന കുറ്റത്തിന് എന്നെയവര്‍ പുറത്തു നിര്‍ത്തി എന്ന് ദില്ലിയിലെ ജുമാ മസ്ജിദ് അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ ഗവേഷക വിദ്യാര്‍ഥി അരുന്ധതിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകളുടെ വിമര്‍ശനം. വിദേശികള്‍ക്ക് കൊടുക്കുന്ന കുപ്പായമിട്ട് അകത്തു കയറി എന്നാണ് അരുന്ധതി എഴുതിയത്.

അതെന്തേ കയ്യില്ലാത്ത ഉടുപ്പിട്ട് തന്നെ കയറുമെന്ന് പറഞ്ഞ് പ്രതിഷേധിക്കാതിരുന്നത് എന്നാണ് അരുന്ധതിയോട് ആളുകള്‍ ചോദിക്കുന്നത്. ശബരിമല അയ്യന്‍ എത്ര പേര്‍ക്കുണ്ടായതാണ് എന്ന് ചോദിച്ച അരുന്ധതിക്ക് കയ്യില്ലാത്ത ഉടുപ്പിട്ട് തന്നെ പള്ളിയില്‍ കയറുമെന്ന് പറയാന്‍ പറ്റിയില്ലേ എന്ന് ആളുകള്‍ കളിയാക്കുന്നു. എവിടെപ്പോയി അരുന്ധതിയുടെ വിപ്ലവവും ആവേശവുമെല്ലാം.. അരുന്ധതി പറയുന്നതും അതിന് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളും ഇങ്ങനെ...

അരുദ്ധതി എഴുതിയത്

അരുദ്ധതി എഴുതിയത്

അര്‍ധ നഗ്‌നരായ ആണുങ്ങള്‍ തടയപ്പെട്ടില്ല. അവര്‍ മസ്ജിദിന്റെ പടവുകളിലിരുന്ന് പുക വലിച്ചും വിദേശികളായ സ്ത്രീകളെ പിന്തുടര്‍ന്നും അവരറിയാതെ ചിത്രങ്ങള്‍ പകര്‍ത്തിയും അഴിഞ്ഞാടി. ആരും ചോദ്യം ചെയ്തില്ല. പക്ഷേ കയ്യില്ലാത്ത ഉടുപ്പിട്ടെന്ന കുറ്റത്തിന് എന്നെയവര്‍ പുറത്തു നിര്‍ത്തി. ഒടുവില്‍ വിദേശികള്‍ക്ക് കൊടുക്കുന്ന കുപ്പായമിട്ട് അകത്തു കയറി.

ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട്

ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട്

ഞാനും എന്റെ ഭാര്യയും 6 വര്‍ഷത്തോളം ദില്ലിയില്‍ ഉണ്ടായിരുന്നതാണ് അന്നൊന്നും അവിടെ വസ്ത്രധാരണത്തിന് ഒരു നിബന്ധനകള്‍ ഉണ്ടായിരുന്നില്ല ഇപ്പോളും ജമാ മസ്ജിദില്‍ അങ്ങനെ പ്രശ്നങ്ങള്‍ ഇല്ല എന്നാണ് അറിവ് .....ഇത് പബ്ളിസിറ്റിക്കായുള്ള പോസ്റ്റ് അല്ലേ - എന്നാണ് ഒരാൾ ഫേസ്ബുക്കിൽ അരുദ്ധതിയുടെ പോസ്റ്റിൽ ചോദിക്കുന്നത്.

ഇത് അവസരവാദം

ഇത് അവസരവാദം

അവസരവാദം എന്തായാലും വിവരം ഉണ്ട് അയ്യപ്പനെ കുറിച്ച് പറഞ്ഞപോലെ പള്ളിയെ കുറിച്ച് പറഞ്ഞാൽ അവന്മാര് പിടിച്ച് വലിച്ചു കീറി ഭിതിയേൽ പതപ്പിക്കും എന്ന് നന്നായി അറിയാം വിപ്ലവകാരി ആണത്രേ വിപ്ലവകാരി സിന്ധാബാദ് വിളിക്കാൻ കൊറേ മണ്ടൻമാരും - മറ്റൊരു കമൻറ്.

പ്രതിഷേധത്തിൻറെ രീതി

പ്രതിഷേധത്തിൻറെ രീതി

സദാചാരത്തിനെതിരെ തെരുവിൽ ചുബിച്ച വിപ്ലവകാരിക്ക് വസ്ത്രസ്വാതന്ത്ര്യത്തിനെതിരെ പ്രധിഷേധിക്കാൻ ആവശ്യത്തിൽ കൂടുതൽ വസ്ത്രം ധരിക്കേണ്ടി വന്നുലോ. വല്ല ഹിന്ദു ക്ഷേത്രമോ മറ്റോ ആരുന്നെ പ്രധിഷേധത്തിന്റെ രീതിമാറിയേനെ.

സത്യം ഇതായിരുന്നോ

സത്യം ഇതായിരുന്നോ

സത്യം പറഞ്ഞാൽ മര്യാദക്കുള്ള ഡ്രസ്സ്‌ ഇടീപ്പിച്ചേ അകത്തു കേറ്റീള്ളു എന്നതാണ് സത്യം . ഹിന്ദുക്കളോടുള്ള വാളെടുപ്പ് അവിടെ ചെന്നപ്പോൾ ചിലവായില്ല. ഇസ്ലാമിക യാഥാസ്തികയോട് എത്ര പെട്ടന്നാണ് വിപ്ളവ സന്ധി ആയത് നോക്കൂ...

ചിട്ടവട്ടങ്ങൾ പാലിക്കുക

ചിട്ടവട്ടങ്ങൾ പാലിക്കുക

കയ്യില്ലാത്ത ഉടുപ്പിട്ടെന്ന കുറ്റത്തിന് എന്നെയവര്‍ പുറത്തു നിര്‍ത്തി. ഒടുവിലെല്ലാ ആണുങ്ങളോടും നിയമം പറഞ്ഞ് അടി കൂടി, വിദേശികള്‍ക്ക് കൊടുക്കുന്ന കുപ്പായമിട്ട് അകത്തു കയറി. ....ഓരോ ആരാധാനാലയങ്ങളിലും അതിന്‍റെതായ ചിട്ടാവട്ടങ്ങള്‍ ഉണ്ട് അത് പാലിക്കുക,അത് ശബരിമലയില്‍ ആയാലും.... - ഇത് ഒരാളുടെ വക ഉപദേശം

പിന്തിരിപ്പൻ ചിന്തഗതി

പിന്തിരിപ്പൻ ചിന്തഗതി

വസ്ത്രമില്ലാതെ മസ്ജിദിനകത്തേക്ക് കടക്കാനുള്ള അവകാശത്തിനായ് അരുദ്ധതി പോരാടണമായിരുന്നു.. പള്ളി നിയമം അനുസരിച്ചത് പിന്തിരിപ്പൻ ചിന്തഗതിയായ്പോയ്. താങ്കള്‍ക്ക് ആരാധനാലയം അല്ലെങ്കിലും മറ്റു ചിലര്‍ക്ക് ആണ്. അതുകൊണ്ട് അതിന്റെതായ ബഹുമാനം കൊടുക്കാന്‍ പഠിക്കുക.

ചോദ്യം ചെയ്യണ്ട കാര്യമില്ല

ചോദ്യം ചെയ്യണ്ട കാര്യമില്ല

ഓരോ മതങ്ങൾക്കും അവർ പരമ്പരാഗതമായി പിൻതുടർന്നു വരുന്ന മൂല്യങ്ങൾ ഉണ്ട്. അതാത് തട്ടകത്തിൽ കയറുമ്പോൾ നാം അത് പാലിക്കുക. പക്ഷേ പബ്ലിക് സ്ഥലങ്ങളിൽ അവരവർക്ക് ഫ്രീഡം ഉണ്ട്. അവിടെയാരും ചോദ്യം ചെയ്യണ്ട കാര്യമില്ല.

ഇത്രയേ ഉള്ളു വിപ്ലവം

ഇത്രയേ ഉള്ളു വിപ്ലവം

അടിപൊളി. ഇത്രയേ ഉള്ളു വിപ്ലവം പണി പാളും എന്ന് തോന്നിയാ നൈസ് ആയി വലിയും അതുമായി സന്ധിചെയും. ഇപ്പൊ അസഹിഷ്ണുതയുടെ യദാര്‍ത്ഥ അര്‍ഥം മനസിലായിക്കാനും എന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലിരുന്നു വല്യ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത സംഘികളെ തെറി വിളിക്കാന്‍ ആര്‍ക്കും പറ്റും .

എന്തരു വിരോധാഭാസം.....

എന്തരു വിരോധാഭാസം.....

അലസമായി കാമക്കണ്ണുകളോടെ ഹുക്കയും പുകച്ച് സ്ത്രീകളെ നോക്കിയിരുന്നവർ നിന്നോട്സൗന്ദര്യം മറയ്ക്കാൻ ആവശ്യപ്പെട്ടന്നോ?ഏന്ത് തരം വായിനോക്കികളാണവർ?കഷ്ടം!

ആരാധകർ പറയുന്നത്

ആരാധകർ പറയുന്നത്

ഇതുവരെ കാണിച്ച വിപ്ലവങ്ങൾ ആത്മാർഥമാനെങ്കിൽ ശബരിമല വിഷയത്തിലും ചുംബന സമരത്തിലും കാണിച്ച അതെ വിപ്ലവ വീര്യം കൈ ഇല്ലാത്ത കുപ്പായമിട്ട് ഇവിടെകയറുന്നതിനു വേണ്ടിയും കാണിക്കണം.. വെറുമൊരു ഫെസ് ബുക്ക് പോസ്റ്റിൽ ഒതുക്കരുത് ...

വിപ്ലവ വീര്യം പ്രതീക്ഷിക്കുന്നു

വിപ്ലവ വീര്യം പ്രതീക്ഷിക്കുന്നു

പറ്റുമെങ്കിൽ കുറച്ചു പേരെ കൂട്ടി കയ്യില്ലാത്ത കുപ്പായവുമായി അകത്തു കയറാൻ ശ്രമിക്കണം, പ്ലക്കാർഡുകൾ പിടിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടണം... കൈ അല്ല തുണി പോലും ഇല്ലാതെ ഉള്ളിൽ കയറി നില്ക്കുമെന്ന് വാദിക്കണം....

വിപ്ലവ നായിക

വിപ്ലവ നായിക

തീയിൽ കുരുത്ത വിപ്ലവ നായിക വെറുമൊരു കുപ്പായത്തിന്റെ കയ്യില്ലായ്മ്മയുടെ പേരില് പുറത്തു നിർത്തപ്പെട്ട്, അവസാനം അവരു തന്ന കുപ്പായമിട്ട് ഉള്ളിൽ കടക്കേണ്ടി വന്നിട്ടും തെല്ലും നീരസമോ വിപ്ലവമോ കാണിക്കാതെ നിറപുഞ്ചിരിയോടെ ഫോട്ടോ എടുത്തു ഒരു കുഞ്ഞു പോസ്റ്റ് കൊണ്ട് പ്രതിഷേധം തീർത്തു എങ്കിൽ ആ വിപ്ലവത്തിന്റെ അവസരവാദ സ്വഭാവത്തെക്കുറിച്ച് വിപ്ലവ നായിക തന്നെ വെറുതെ ഒന്ന് സ്വയം വിലയിരുത്തട്ടെ...

കേസും ഫയല് ചെയ്യാം

കേസും ഫയല് ചെയ്യാം

സ്ത്രീയുടെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരെ ഒരു കുഞ്ഞു കേസ് ഫയല് ചെയ്യുന്നതിലും തെറ്റില്ല... താങ്കളുടെ ആരാധകർ ആയ നമുക്ക് താങ്കൾ നേരിട്ട അനീതി കണ്ടുനിൽക്കാൻ സാധിക്കുന്നില്ല.

അരുദ്ധതി പ്രതികരിക്കുന്നു

അരുദ്ധതി പ്രതികരിക്കുന്നു

ശബരിമലയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ പറഞ്ഞപ്പൊ, അഭിനന്ദിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ഒരു മുസ്ളീം സംഘടനയും വന്നില്ല.
സ്ത്രീകള്‍ക്ക് ജാതി മത ഭേദമന്യേ പ്രവേശനമുള്ള ഒരു പള്ളിയില്‍ നേരിട്ട അനുഭവത്തെ ഏറ്റെടുത്ത് വര്‍ഗീയവത്കരിക്കുന്ന സംഘികളെ നോക്കി തിരിച്ചറിയുക ആരാണ് വിഷമെന്ന്. ആരാണ് യഥാര്‍ഥ വര്‍ഗീയവാദികളെന്ന്. ആരാണ് മതസൗഹാര്‍ദ്ദത്തില്‍ തുരങ്കം വയ്ക്കുന്നതെന്ന്.

ജനം ടിവി യോട്

ജനം ടിവി യോട്

ഇന്നലെ വരെ ഞാന്‍ നിങ്ങള്‍ക്ക് രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരിയുമായിരുന്നു. നിങ്ങള്‍ തരുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് പട്ടത്തെക്കാള്‍ നല്ലത് വേശ്യയെന്ന പേരാണ്. നിങ്ങളെക്കാള്‍ നൂറിരട്ടി ബഹുമാനം അര്‍ഹിക്കുന്നവരാണ് ലെെംഗികത്തൊഴിലാളികള്‍.

ഇതായിരുന്നോ സന്ദേശം

ഇതായിരുന്നോ സന്ദേശം

കണ്ടോടാ മേത്തന്മാർ സ്ത്രീകളെ തടയുന്നത്‌. ജുമാ മസ്ജിദിലൊന്നും ഈ ആക്റ്റിവിസ്റ്റ്‌ ഇവളുമാരുടെ ഒരു കളിയും നടപ്പില്ല. ഹിന്ദുവാണെന്നും പറഞ്ഞ്‌ നടന്നോടാ ജന്തുക്കളേ. നമ്മളും തടയണം ശബരിമലയിൽ. എന്നാണാ വാർത്തയുടെ അർത്ഥം. ഓരോ സംഘിയും അത്‌ അങ്ങനെയാണ്‌ വായിക്കുക - അരുദ്ധതി ഈ വിഷയത്തിലെ രണ്ടാമത്തെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

English summary
Social media reaction to B Arundhathi's Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X