കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രനെന്ന മിത്രത്തെയേ പാകിസ്താന് അറിയൂ, മോദി എന്ന ശത്രുവിനെ അറിയില്ല.. സംഘികളുടെ അര്‍മാദം കാണാം!

  • By Kishor
Google Oneindia Malayalam News

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ പാകിസ്താനില്‍ നിന്നും ഭീകരര്‍ പേടിച്ച് ഇന്ത്യയില്‍ കാല് കുത്തില്ല എന്ന് പറഞ്ഞവരാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍. എന്നാല്‍ പത്താന്‍കോട്ടിന് പിന്നാലെ ഉറിയിലും ഭീകരാക്രമണം നടന്നതോടെ ഇവരുടെ മിണ്ടാട്ടം മുട്ടി. നരേന്ദ്ര മോദിയെ മാത്രമല്ല വീരവാദം മുഴക്കിയ സംഘികളെയും എതിര്‍പാര്‍ട്ടിക്കാര്‍ ട്രോള്‍ ചെയ്ത് നശിപ്പിച്ചുകളഞ്ഞു.

Read also: മോദി പറഞ്ഞാല്‍ സംഘികള്‍ പാകിസ്താന്‍ കത്തിച്ചുകളയും, ആനാ ജീവൻ പോയാലും ഈ മോദി പറയമാട്ടേ.. ട്രോളുകള്‍!

എന്തുകൊണ്ട് പാകിസ്താനെ തിരിച്ചടിക്കുന്നില്ല എന്നും ചോദ്യം ഉയര്‍ന്നു. അപ്പോഴാണ്, സൈന്യം നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് 20 ഭീകരരെ വധിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ സംഘികള്‍ ഇതുംപറഞ്ഞ് ആഘോഷം തുടങ്ങി.. ഇങ്ങനെയാണ് ആ ആഘോഷങ്ങളുടെ പോക്ക്...

മോദി എന്ന ശത്രു

മോദി എന്ന ശത്രു

നരേന്ദ്രനെന്ന മിത്രത്തെയേ പാകിസ്താന് അറിയൂ, മോദി എന്ന ശത്രുവിനെ അറിയില്ല.. ഇതാണാ ട്രോള്‍

നാഷണല്‍ ചാനല്‍ നോക്കൂ

നാഷണല്‍ ചാനല്‍ നോക്കൂ

പാകിസ്താനെ തിരിച്ചടിക്കുന്നില്ല എന്ന് പരാതി പറഞ്ഞവര്‍ വല്ല നാഷണല്‍ ചാനലും വെച്ച് നോക്കാനാണ് ട്രോളന്മാര്‍ പറയുന്നത്

എന്ത് തേങ്ങയാണ്

എന്ത് തേങ്ങയാണ്

ക്യാമ്പ് ആക്രമിച്ചു, 20 ഭീകരരെ വധിച്ചു എന്നൊക്കെ കാണുന്നു.. എപ്പോ എന്നിട്ട് ഞങ്ങളറിഞ്ഞില്ലല്ലോ

പരാജയപ്പെടുത്തിയ കാര്യം

പരാജയപ്പെടുത്തിയ കാര്യം

ഉറിയിലും പത്താന്‍കോട്ടിലും ആക്രമണം നടന്നപ്പോള്‍ കുറ്റം പറയുന്നവര്‍, സൈന്യം എത്ര ശ്രമങ്ങള്‍ പരാജയപ്പെടുത്തി എന്ന കാര്യം അറിഞ്ഞോ

മോഹന്‍ലാല്‍ നായര്‍

മോഹന്‍ലാല്‍ നായര്‍

സൈന്യം തിരിച്ചടിച്ചാല്‍ സേവ് കാശ്മീര്‍ ടാഗ് ഇടുക, മോഹന്‍ലാല്‍ സംഘിയാണെന്നും നായരാണെന്നും പറയുക.. ഇങ്ങനെയൊക്കെ ചെയ്യുന്നവരും ഉണ്ടത്രെ

ദേശാഭിമാനി

ദേശാഭിമാനി

ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ച് 10 പേരെ കൊന്നെന്ന് മനോരമ. എപ്പോ ഞാനറിഞ്ഞില്ലല്ലോ എന്ന് ദേശാഭിമാനി

ഇന്ത്യന്‍ സൈന്യം കയറിയാല്‍

ഇന്ത്യന്‍ സൈന്യം കയറിയാല്‍

പാക് അധിനിവേശ കാശ്മീരിലും എല്‍ ഒ സിയിലും ഇന്ത്യന്‍ ആര്‍മി കയറിയാല്‍ പിന്നെ ഇതായിരിക്കുമേ്രത അവസ്ഥ.

ഒറ്റപ്പെട്ടിരിക്കണ കണ്ടാ

ഒറ്റപ്പെട്ടിരിക്കണ കണ്ടാ

കണ്ടാ കണ്ടാ പാകിസ്താന്‍ ഒറ്റപ്പെട്ടിരിക്കണത് കണ്ടാ

കുറ്റം പറയാനല്ലേ അറിയൂ

കുറ്റം പറയാനല്ലേ അറിയൂ

അതിന് ഞങ്ങള്‍ക്ക് മോദിയെ കുറ്റം പറയാനല്ലേ അറിയൂ നല്ലത് പറയാന്‍ അറിയില്ലല്ലോ

എപ്പോ ഞാനറിഞ്ഞില്ലല്ലോ

എപ്പോ ഞാനറിഞ്ഞില്ലല്ലോ

മോദിയെ കുറ്റം പറഞ്ഞു നടക്കുന്ന കമ്മികളൊന്നും ഇപ്പോള്‍ ഭീകരരെ ആക്രമിച്ച് വധിച്ച കാര്യം അറിഞ്ഞിട്ടില്ല പോലും

ആര്‍മി മാത്രമല്ല

ആര്‍മി മാത്രമല്ല

ഇന്ത്യന്‍ ആര്‍മി മാത്രമല്ല, പത്ത് കോടിയോളം വരുന്ന രാഷ്ട്രീയ സ്വയം സേവകരും പാകിസ്താനെ നേരിടാന്‍ ഉണ്ടത്രെ

അപ്പോ കൈരളി ചാനലോ

അപ്പോ കൈരളി ചാനലോ

20 ഭീകരരെ കൊന്ന വാർത്ത കൈരളിയും കൊടുത്തിട്ടുണ്ടല്ലോ എന്ന് ചോദിച്ചാൽ പറയും കൈരളി മാധ്യമം അല്ല ചാനലാണ് എന്ന്.. ചാനലേ..

English summary
See how social media reactions to the report that says Indian forces killed 20 terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X