കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയോട് വീണ്ടാമതും തോറ്റമ്പിയ പാകിസ്താന് സോഷ്യൽ മീഡിയയിൽ ട്രോള്‍പ്പൂരം!!

Google Oneindia Malayalam News

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മുന്നിൽ നാണംകെട്ട പാകിസ്താന് സോഷ്യൽ മീഡിയയിൽ ട്രോൾ. ആദ്യമത്സരത്തിലെക്കാളും എളുപ്പത്തിലാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ചത്. ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിലും എത്തി. സൂപ്പർ താരം വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ പാകിസ്താനെ തോൽപിക്കുന്നത്. അപ്പോൾ കോലി കൂടി ഉണ്ടെങ്കിലോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.

വിരാട് കോലിയുടെ അഭാവം അറിയിക്കാതെയാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ നയിക്കുന്നത്. സെഞ്ചുറിയോടെ ശിഖർ ധവാനും രോഹിത് ശർമയും നിറഞ്ഞാടിയപ്പോൾ പാകിസ്താൻ ശരിക്കും വിയർത്തു. ഇന്ത്യയുടെ വിക്കറ്റുകൾ എറിഞ്ഞിടും എന്ന് വീമ്പിളക്കിയ ഹസൻ അലിക്ക് രണ്ട് കളിയിലും വിക്കറ്റൊന്നും കിട്ടിയില്ല. ഇത് അമ്പാട്ടി റായുഡുവിനുള്ള ടീം ഇന്ത്യയുടെ പിറന്നാൾ സമ്മാനമാണെന്നാണ് ട്രോളന്മാർ പറയുന്നത്. കാണാം ഇന്ത്യ - പാക് സ്പെഷൽ ട്രോളുകൾ.

പാവം സാനിയ

പാവം സാനിയ

പാകിസ്താന്റെ ഓരോ വിക്കറ്റ് പോകുമ്പോഴും കളി കണ്ടുകൊണ്ടിരുന്ന സാനിയ മിർസയുടെ സ്ഥിതി. സന്തോഷിക്കാനും വയ്യ സന്തോഷിക്കാതിരിക്കാനും വയ്യ.

എങ്ങനെ സാധിക്കുന്നു

എങ്ങനെ സാധിക്കുന്നു

അംപയർ റിവ്യൂ സിസ്റ്റം വീണ്ടും എം എസ് ധോണിക്ക് മുന്നിൽ മുട്ടുകുത്തി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ധോണിയോട് ചോദിക്കുന്നത്

നിർത്തിക്കൂടെ

നിർത്തിക്കൂടെ

ഇങ്ങനെ തോൽപിച്ച് അപമാനിച്ച് മതിയായെങ്കിൽ നിര്‍ത്തിക്കൂടെ ഇന്ത്യക്കാരെ നിങ്ങൾക്ക്... പാകിസ്താൻറെ രോദനം.

ഇതാണ് രോഹിത്

ഇതാണ് രോഹിത്

കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ സിക്സറുകളുള്ള ഏക കളിക്കാരൻ. ആരാ.. ഇന്ത്യയുടെ ഹിറ്റ് മാൻ. രോഹിത് ശർമ. വേറെ ആര്.

കുറച്ച് കൂടുന്നുണ്ട്

കുറച്ച് കൂടുന്നുണ്ട്

നിന്റെ യോർക്കറുകൾ കുറച്ച് കൂടുന്നുണ്ട് കേട്ടോ. കളിക്ക് ശേഷം കോച്ച് ജസ്പ്രീത് ഭുമ്രയോട്. അമ്മാതിരി യോര്‍ക്കറുകളല്ലേ മൂപ്പര് എറിയുന്നത്.

ഷോയിബ് പുയ്യാപ്ലേ

ഷോയിബ് പുയ്യാപ്ലേ

കഴിഞ്ഞ കളിയിൽ കാണികൾ മാലിക്കിനെ ഷോയിബ് പുയ്യാപ്ലേ എന്ന് വിളിച്ച് കളിയാക്കിയിരുന്നു. ഇന്നലെ അതാ ഷോയിബ് ഒരു ഫിഫ്റ്റി അടിച്ചിട്ടുണ്ട്.

മികച്ച ഓപ്പണർ

മികച്ച ഓപ്പണർ

ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ. സംശയമുണ്ടോ.

പാവം അംപയർ

പാവം അംപയർ

എം എസ് ധോണി റിവ്യൂ കൊടുക്കുന്നത് കണ്ട അംപയർ. തീരുമാനം മാറ്റേണ്ടിവരും എന്ന് ഉറപ്പല്ലേ.

രോഹിത് - ധവാൻ

രോഹിത് - ധവാൻ

സച്ചിൻ - ഗാംഗുലി, ഗൗതം ഗംഭീർ - സേവാഗ് എന്നിവരെയൊക്കെ മറികടന്നാണ് പാകിസ്താനെതിരായ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രോഹിതും ധവാനും അടിച്ചെടുത്തത്.

ഇത് റായുഡുവിന്

ഇത് റായുഡുവിന്

സോറി പാകിസ്താൻ, ദിസ് ഈസ് ഫോർ അമ്പാട്ടി റായുഡു. പാകിസ്താനെ തോൽപിച്ച് റായുഡുവിന് ബർത്ത് ഡേ ഗിഫ്റ്റ് കൊടുക്കുന്ന രോഹിതും ധവാനും

അടുത്തത്

അടുത്തത്

പാകിസ്താനെതിരെ സെഞ്ചുറിയില്ല എന്ന വിമർശനവും കാറ്റിൽ പറത്തിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ഉറപ്പാണല്ലോ

ഉറപ്പാണല്ലോ

ധോണി റിവ്യൂ കൊടുക്കുന്നത് കാണുന്ന നെക്സ്റ്റ് ബാറ്റ്സ്മാൻ.

മിസ് ചെയ്യുമോ

മിസ് ചെയ്യുമോ

ഏഷ്യാ കപ്പിൽ വിരാട് കോലി കളിക്കാനില്ലാത്തത് കൊണ്ട് മിസ് ചെയ്യുന്നവരുണ്ടാകുമോ

ലേശം ഉളുപ്പ്

ലേശം ഉളുപ്പ്

കോലിയുടെ അഭാവം അറിയിക്കാതെയല്ലേ രോഹിത് ശർമ ടീമിനെ നയിക്കുന്നത്

ഞങ്ങളും കൂടി

ഞങ്ങളും കൂടി

ഞങ്ങൾക്കും കളിക്കാൻ അറിയാം കേട്ടോ.. അല്ല പറഞ്ഞു എന്നേയുള്ളൂ

ഇനി പോകാലോ

ഇനി പോകാലോ

അവസാന 3 കളി. രണ്ട് ഫിഫ്റ്റി ഒരു സെഞ്ചുറി. ഇനി പോയി ടോസ് ഇടാലോ അല്ലേ.

'സ്ഥലത്തെ പ്രധാന കോഴി'!!! പരസ്യത്തെ പിടിച്ച് ബിഷപ്പിനെ കോഴിയാക്കി ട്രോളൻമാർ; നെഞ്ച് വേദനയ്ക്കും!!!'സ്ഥലത്തെ പ്രധാന കോഴി'!!! പരസ്യത്തെ പിടിച്ച് ബിഷപ്പിനെ കോഴിയാക്കി ട്രോളൻമാർ; നെഞ്ച് വേദനയ്ക്കും!!!

അപ്പോൾ ലാലേട്ടൻ 'ചാണകക്കുഴിയിൽ' തന്നെ!! വിട്ടുപോകാത്ത ആ സാധനം കണ്ടെത്തി... ബ്ലോഗേട്ടന് മോദി ട്രോളുകൾഅപ്പോൾ ലാലേട്ടൻ 'ചാണകക്കുഴിയിൽ' തന്നെ!! വിട്ടുപോകാത്ത ആ സാധനം കണ്ടെത്തി... ബ്ലോഗേട്ടന് മോദി ട്രോളുകൾ

English summary
Social media reactions as India demolish Pakistan by 9 wickets in Asia Cup final
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X