കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനു ആദിവാസികളെ വഞ്ചിച്ചോ... മോദിക്ക് കൈ കൊടുത്ത ജാനുവിന്റെ കാറാണ് സോഷ്യൽ മീഡിയയിൽ താരം!!

സി കെ ജാനുവിന്റെ കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം

  • By Muralidharan
Google Oneindia Malayalam News

മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദിവാസി നേതാവ് സി കെ ജാനുവുമായി നടത്തിയ അഭിമുഖമാണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അഭിമുഖമല്ല, അഭിമുഖത്തിൽ അച്ചടിച്ച് വന്ന ആദിവാസി നേതാവായ സി കെ ജാനു ആദിവാസികളെ വഞ്ചിച്ചാണ് കാറ് വാങ്ങിയത് എന്നാണ് പരക്കെ പ്രചാരണം നടക്കുന്നത്. ചിലർ ഒരു പടി കൂടി കടന്ന്, ആദിവാസി നേതാവെന്ന് പറയപ്പെടുന്ന ജാനു എന്ന് വരെ സി കെ ജാനുവിനെ വിശേഷിപ്പിക്കുന്നുണ്ട്.

ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേ? സികെ ജാനു.. വാങ്ങാം പക്ഷേ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണം!!ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേ? സികെ ജാനു.. വാങ്ങാം പക്ഷേ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണം!!

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി കൂട്ടുകൂടി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ആളാണ് സി കെ ജാനു. അതുകൊണ്ട് തന്നെ ഈ എതിർപ്പിനും കളിയാക്കലിനും രാഷ്ട്രീയമായ ഒരു നിറം കൂടിയുണ്ട്. ഉദാരമനസ്കരായ ചിലരാകട്ടെ ജാനു മാത്രമല്ല എല്ലാ ആദിവാസികളും കാറ് വാങ്ങട്ടേ എന്ന് സൗമനസ്യം കാട്ടുന്നു. കാണാം ഈ വിഷയത്തിൽ ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ...

രശ്മി നായർ പറയുന്നത്

രശ്മി നായർ പറയുന്നത്

നായന്മാര്‍ പഠിക്കാന്‍ പോയപ്പോള്‍ പൊട്ടിയ നമ്പൂതിരിയുടെ കുരുക്കളുടെയും. ഈഴവന്‍ അമ്പലത്തില്‍ കയറിയപ്പോള്‍ പൊട്ടിയ നായന്മാരുടെയും നമ്പൂതിരിയുടെയും കുരുക്കളുടെയും. ദളിതന്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിയപ്പോള്‍ പൊട്ടിയ നമ്പൂതിരി നായന്‍ ഈഴവന്‍ കുരുക്കളുടെയും ഇനിയും ഉണങ്ങാതെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന വ്രണങ്ങളുടെ മുകളില്‍കൂടാണ് സി കെ ജാനു കാറോടിച്ചു പോകുന്നത് .

വിമർശനത്തിനും ഓഡിറ്റിംഗിനും വിധേയയാകേണ്ടി വരും

വിമർശനത്തിനും ഓഡിറ്റിംഗിനും വിധേയയാകേണ്ടി വരും

സി കെ ജാനുവിന് കാറോ ലോറിയോ എന്ത് വേണേലും വാങ്ങാം... അഞ്ച് ലക്ഷത്തിന്റെ കുരുമുളകും വിൽക്കാം ... നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോ ഈ കുരുമുളക് ലാൻഡ് ഇല്ലായിരുന്നല്ലോ എന്നൊക്കെ ആരെങ്കിലും ചോദിക്കുമ്പോ അവരൊക്കെ ദളിത് വിരുദ്ധരാണെന്ന നിലപാട് എടുക്കരുത് ദുരന്തൻസ് ... ഇവിടുത്തെ ഏതൊരു രാഷ്ട്രീയ നേതാവിനേയും പോലെ അവരും വിമർശനത്തിനും ഓഡിറ്റിംഗിനും ഒക്കെ വിധേയയാകേണ്ടി വരും... എം. ഗീതാനന്ദൻ എന്നൊരു. മനുഷ്യനുണ്ടായിരുന്നു ... ഇപ്പൊഴും ഉണ്ട്... പുള്ളിക്ക് കുരുമുളക് ലാൻഡ് വല്ലതും ഉണ്ടോ? - എസ് ലല്ലു പറയുന്നു.

ശാരദക്കുട്ടിയുടെ ചോദ്യം

ശാരദക്കുട്ടിയുടെ ചോദ്യം

നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ജീവിതം, വീട്, കാർ, ആർഭാടങ്ങൾ ഒക്കെ എങ്ങനെ ഉണ്ടായതാണ്, എവിടുന്നു ഉണ്ടായതാണ്, ആരെയൊക്കെ ചവിട്ടിയാണ് കയറിപ്പോയത്, നിങ്ങളുടെ ആദ്യകാലരാഷ്ട്രീയ ജീവിതം എന്തായിരുന്നു, ഏതൊക്കെ അവിശുദ്ധ കൂട്ടുകെട്ടുകൾ തെരഞ്ഞെടുത്തു, ഇപ്പോൾ നിങ്ങൾ ആരാണ് എന്നൊക്കെ പലരോടും ചോദിക്കുവാൻ, അല്ലെങ്കിൽ പലർക്കും സ്വയം ചോദിക്കുവാൻ ഒരു ആദിവാസി സ്ത്രീ കാർ ഓടിക്കുന്ന ചിത്രത്തിന് കഴിയുന്നു എങ്കിൽ അതൊരു രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രം തന്നെയാണ്. - ശാരദക്കുട്ടി ചോദിക്കുന്നു.

അഭിനവ തമ്പ്രാക്കൾക്കത്‌ സഹിക്കാൻ പറ്റുമോ?

അഭിനവ തമ്പ്രാക്കൾക്കത്‌ സഹിക്കാൻ പറ്റുമോ?

ജാനു ആദിവാസിയായത് കൊണ്ട് ഒരിക്കലും കാറിൽ പോകാൻ പാടില്ല എന്നറിയില്ലേ? ഒറ്റമുണ്ടും ബ്ലൗസുമിട്ട്‌ കൂലിപ്പണിക്ക്‌ പോയി ചോർന്നൊലിക്കണ ചെറ്റക്കുടിലിൽ മരണം വരെ ജീവിക്കേണ്ടവൾ കാർ വാങ്ങുകയോ.. ഹയ്‌ മ്ലേച്ചം മ്ലേച്ചം.. മനസ്സിലിപ്പോഴും സവർണ്ണത സൂക്ഷിക്കണ അഭിനവ തമ്പ്രാക്കൾക്കത്‌ സഹിക്കാൻ പറ്റുമോ... 'ടൊയോട്ട എത്തിയോസിനൊക്കെ 15 ലക്ഷം രൂപയൊക്കെ വിലയുണ്ടെന്ന് പറയാൻ ഒരുളുപ്പുമില്ലായെന്നതാണു ശ്രദ്ധിക്കേണ്ടത്‌ - ജാനുവിന് വേണ്ടി സംസാരിക്കുന്നവരും ഉണ്ട്.

പൊതുബോധത്തിന് ഉൾക്കൊള്ളാൻ പറ്റില്ല

പൊതുബോധത്തിന് ഉൾക്കൊള്ളാൻ പറ്റില്ല

പൊലീസുകാർ മർദിച്ച് അവശയാക്കി നീരുവച്ച സി കെ ജാനുവിന്റെ മുഖം എന്നെ ഒത്തിരി വേദനിപ്പിച്ചിരുന്നു. അവർ ഇടതുപക്ഷത്തിനെതിരെ നിലപാടെടുക്കുമ്പോഴും എനിക്ക് അവരുടെ രാഷ്ട്രീയ സത്യസന്ധതയിൽ അശേഷം സംശയമില്ലായിരുന്നു. പക്ഷെ ആദിവാസി രാഷ്ട്രീയത്തോട് ഒരിക്കലും പൊരുത്തപ്പെടുന്നതല്ലെന്ന് എന്നെപ്പോലുള്ളവർ കരുതുന്ന ആർ എസ് എസ് ഫാസിസ്റ്റ് രാഷ്ട്രീയം അതിന്റെ തീവ്രതയിൽ നിൽക്കുന്ന സമയത്ത് അവർ ബി ജെ പി യോടു കൂടിയത് പൊതുബോധത്തിന് ഉൾക്കൊള്ളാനാവില്ലെന്നു തോന്നുന്നു .

ബി ജെ പി നേതാവായത് കൊണ്ടാണോ?

ബി ജെ പി നേതാവായത് കൊണ്ടാണോ?

ആദിവാസിസ്ത്രീക്കു കാറുവാങ്ങാം ഇന്ത്യൻ പ്രസിഡണ്ടുമാകാം പക്ഷേ തന്റെ സമുദായത്തെക്കൂടി കാറ് വാങ്ങാനുള്ള അവസ്ഥയിലേക്ക് ഉയർത്താൻ ശ്രമിക്കണം അതാണ് ഒരു ആദിവാസി രാഷ്ട്രീയനേതാവ് ശ്രമിക്കേണ്ടത് അപ്പോഴാണ് ആചിത്രത്തിന് കൃത്യമായ രാഷ്ട്രീയ മാനം കിട്ടുക കാരണം ജാനു ഒരു സാദാ ആദിവാസി സ്ത്രീയല്ല ബി ജെ പി നേതാവാണ് അതുകൊണ്ടാണ് താഹമാടായി അവർ തിന്നുന്നത് എന്താണെന്നും കാറ് വാങ്ങിയത് എങ്ങനെയെന്നും ചോദിക്കുന്നതും മാതുഭൂമി അത് പരസ്യപ്പെടുത്തുന്നതും - അതിന് സി കെ ജാനു ബി ജെ നേതാവല്ലല്ലോ.

നിങ്ങളുടെ പ്രശ്നം ഇത് തന്നെയാണ്

നിങ്ങളുടെ പ്രശ്നം ഇത് തന്നെയാണ്

നിങ്ങളുടെ പ്രശ്നം ജാനു ബി ജെ പിയിൽ പോയതൊന്നും അല്ല ഈ ദരിദ്രവാസികളായ ആദിവാസിയുടെ നേതാവ് ഞങ്ങടെ നേതാക്കളെ പോലെ കാറിലൊക്കെ നടക്കാൻ തക്ക അഹങ്കാരമോ എന്ന ചിന്തയാണ്. - രാഹുൽ പശുപാലൻ പറയുന്നു. എനിക്ക് മൂന്നു വർഷമായി ജാനുവിന്റെ ജീവിതം അറിയാം... അവർ നന്നായി മണ്ണിൽ പണിയെടുക്കുന്ന സ്ത്രീയാണ്... രാവിലെ നാലുമണിക്കൊക്കെ എഴുന്നേറ്റു പറമ്പിലേക്ക് ഇറങ്ങും.

സഖാക്കൾക്ക് ഇത്ര അസഹിഷ്ണുത എന്തിനാണ്?

സഖാക്കൾക്ക് ഇത്ര അസഹിഷ്ണുത എന്തിനാണ്?

പൊളിറ്റ് ബ്യുറോയിൽ കയറ്റാത്തതു അവിടെ കൂടുതലും ബ്രാഹ്മിൺസും മറ്റു ഉയർന്ന ജാതിക്കാരും ഉള്ളത് കൊണ്ടാണെന്നെങ്കിലും കരുതാം. പക്ഷെ ഒരു ആദിവാസി സാധാരണ ഒരു കാർ വാങ്ങിയതിൽ വരെ സഖാക്കൾക്ക് ഇത്ര അസഹിഷ്ണുത വരേണ്ട കാര്യമെന്താ..? ഇനി അതെ കാർ ഇന്നേ വരെ ഒരു പത്തു രൂപ പോലും അധ്വാനിച്ചുണ്ടാക്കാത്ത നേതാക്കന്മാർ ആരേലും കൊച്ചു മക്കളുടെ ഒന്നാം പിറന്നാളിന് ഇപ്പൊ സമ്മാനമായി വാങ്ങി കൊടുത്തോ..?

English summary
Social media reactions as tribal leader CK Janu buys new car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X