• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇന്ത്യൻ താരങ്ങളെ ഇഷ്ടമില്ലെങ്കിൽ ഇന്ത്യ വിട്ട് പോ... വിരാട് കോലിക്ക് ട്വിറ്ററിൽ പരിഹാസപ്പെരുമഴ!!

cmsvideo
  കോലിക്ക് പൊങ്കാലപെരുമഴ | Oneindia Malayalam

  കൂള്‍ ലൈക്ക് എ കുക്കുംബർ - ഇന്ത്യൻ നായകനായിരുന്ന എം എസ് ധോണിയുടെ വിശേഷണമാണ്. വെറുതെയല്ല ഏത് പ്രതിസന്ധിഘട്ടത്തിലും ധോണി എന്ന ക്യാപ്റ്റൻ കൂൾ ആയിരുന്നു. എന്നാൽ ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ നായക പദവിയിലെത്തിയ വിരാട് കോലി അങ്ങനെയല്ല. അഗ്രഷനാണ് കോലിയുടെ മുഖമുദ്ര. കളിക്കളത്തിലായാലും പുറത്തായാലും ക്ഷോഭിക്കുന്ന യുവത്വമാണ് കോലിയുടെ മുഖമുദ്ര - ദി ആംഗ്രി യംഗ് മാൻ.

  വിജയ് ചിത്രം സർക്കാരിന് വീണ്ടും കഷ്ടകാലം, ചിത്രത്തിലെ രാഷ്ട്രീയ സൂചനകൾ നീക്കം ചെയ്യണമെന്ന് തമിഴ്നാട് മന്ത്രിയുടെ മുന്നറിയിപ്പ്!

  കളിക്കളത്തിൽ വിരാട് കോലിയുടെ വെടിക്കെട്ട് ഇന്നിംഗ്സുകൾക്കും അഗ്രഷനും ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ കളിക്കളത്തിന് പുറത്ത് വിരാട് കോലിയുടെ ഈ അഗ്രഷന്‍ പലപ്പോഴും അത്രയധികം ആളുകളെ ആകർഷിക്കാറില്ല. വിരാട് കോലി മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ആപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് താരത്തിന് പുതിയ ആപ്പായിരിക്കുന്നത്. സംഗതി ഇങ്ങനെ...

  പ്രകോപനം ഇതാണ്

  പ്രകോപനം ഇതാണ്

  വിരാട് കോലി ഒരു ഓവര്‍ റേറ്റഡ് ബാറ്റ്സ്മാനാണ് എന്ന് പറഞ്ഞതിനാണ് ഒരു ക്രിക്കറ്റ് ആരാധകനോടാണ് വിരാട് പൊട്ടിത്തെറിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ ഇഷ്ടം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളെയാണെന്നായിരുന്നു ആരാധകന്‍റെ കമന്റ്. തന്നെ ഇഷ്ടമില്ലെങ്കിലും സാരമില്ല, ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമില്ല എന്ന് പറയുന്ന നിങ്ങൾ ഇന്ത്യയിൽ താമസിക്കരുത് എന്നായി താരം. നിങ്ങൾ ഇനി ഇന്ത്യയിൽ താമസിക്കും എന്ന് ഞാൻ കരുതുന്നില്ല. മറ്റേതെങ്കിലും രാജ്യത്ത് പോയി താമസിക്കാമല്ലോ.

  വിരാട് കോലി പ‍റഞ്ഞത്

  വിരാട് കോലി പ‍റഞ്ഞത്

  ഇന്ത്യൻ താരങ്ങളെ ഇഷ്ടമില്ലാത്തവർ ഇന്ത്യ വിട്ട് പോകണം എന്നായിരുന്നു വിരാട് കോലി പറഞ്ഞത്. കേട്ട പാതി കേള്‍ക്കാത്ത പാതി ഇന്ത സ്വരം എങ്കെയേ കേട്ട മാതിരി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ആക്രമണവും തുടങ്ങി. ഇത്രയ്ക്ക് അസഹിഷ്ണുത വേണോ എന്നായി ഇന്ത്യൻ ക്യാപ്റ്റനോട് ചോദ്യം. ക്രിക്കറ്റ് താരമായി വിരാട് കോലി രാഷ്ട്രീയക്കാരെ പോലെ സംസാരിക്കാമോ? ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡുമായി.

  കോലിയുടെ ഫാസിസ്റ്റ് സ്വരം

  കോലിയുടെ ഫാസിസ്റ്റ് സ്വരം

  തൊട്ടതിനും പിടിച്ചതിനുമെല്ലാം പാകിസ്താനിലേക്ക് പോടാ എന്ന് ബി ജെ പി നേതാക്കൾ ആക്രോശിക്കുന്നത് പോലെ വിരാട് കോലി പറയാമോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്. ഇന്ത്യൻ താരങ്ങളേക്കാൾ മറ്റ് രാജ്യത്തെ കളിക്കാരെ ഇഷ്ടപ്പെട്ടാൽ രാജ്യം വിടാൻ പറയുന്നതൊക്കെ കുറച്ച് കടന്ന കയ്യായിപ്പോയില്ലേ എന്നും ചോദ്യമുണ്ട്. അതും വിരാട് കോലിയെപ്പോലെ ഒരു കളിക്കാരൻ.

  കോലിക്ക് എന്താണ് പ്രത്യേകത?

  കോലിക്ക് എന്താണ് പ്രത്യേകത?

  ഈ പറയുന്ന വിരാട് കോലി തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ദക്ഷിണാഫ്രിക്കക്കാരനായ ഹെര്‍ഷെൽ ഗിബ്സാണ് എന്ന് വെളിപ്പെടുത്തുന്ന വീഡിയോ ഇട്ടാണ് ട്വിറ്ററിൽ വിമര്‍ശനം. സ്വന്തം വിവാഹം പോലും മറ്റൊരു രാജ്യത്ത് വെച്ച് ആർഭാടമായി നടത്തിയ താരമാണ് വിരാട് കോലി. അതുമല്ല, പ്യൂമ, ടിസ്സോട്ട് തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഏറ്റവും ചെലവേറിയ മോഡലുകളിൽ ഒരാളും കൂടിയാണ് കോലി.

  കബഡി കളിച്ചൂടേ കോലി?

  കബഡി കളിച്ചൂടേ കോലി?

  വിദേശരാജ്യത്ത് നിന്നും എത്തിയ കളിയായ ക്രിക്കറ്റിന് പകരം എന്തുകൊണ്ട് വിരാട് കോലി ഇന്ത്യയുടെ സ്വന്തം കളിയായ കബഡി കളിക്കുന്നില്ല എന്ന് വരെ പോകുന്നു ട്വിറ്ററിലെ ട്രോളുകൾ. കോലി മിക്കവാറും സംസാരിക്കുന്ന ഇംഗ്ലീഷ് ഒരു വിദേശ ഭാഷയല്ലേ. കോലി ധരിക്കുന്നത് വിദേശ വസ്ത്രങ്ങളല്ലേ.. വിരാട് കോലി ഈ പറയുന്നതൊക്കെ ശരിക്കുള്ള മാനസികാവസ്ഥയിലാണോ എന്ന് സംശയിക്കുന്ന ട്വിറ്റരാദികളുടെ സംശയങ്ങൾ കേട്ടാല്‍ സംഗതി അതിലും രസകരമാണ്.

  വിരാട് കോലി ആപ്പ്

  വിരാട് കോലി ആപ്പ്

  സ്വന്തമായി മൊബൈല്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. വിരാട് കോഹ്ലി ഓഫിഷ്യല്‍ ആപ്പ് എന്ന പേരില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും വിരാട് എന്ന പേരില്‍ ഐഓഎസിലും ആപ്പ് കിട്ടും. ഇന്ത്യന്‍ ക്യാപ്റ്റനുമായി ക്രിക്കറ്റ് പ്രേമികള്‍ക്ക് സംവദിക്കാൻ ആപ്പ് ഉപകരിക്കും. കോലിയുടെ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ പോസ്റ്റുകളും ആപ്പിലൂടെ കാണാം.

  English summary
  Social media reactions as Virat Kohli asks a cricket lover to leave India.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more