2 ദിവസം കൊണ്ട് 3 കോടി വാരി, പക്ഷേ ചങ്ക്സ് കൂറപ്പടമെന്ന് രശ്മി നായർ.. റേറ്റിങ് കണ്ടാൽ ഞെട്ടിപ്പോകും!!

  • By: Kishor
Subscribe to Oneindia Malayalam

ഹാപ്പി വെഡ്ഡിങ്ങിന് ശേഷം ഒമര്‍ ലുലു ഒരുക്കിയ ചിത്രമാണ് ചങ്ക്സ്. മലയാളസിനിമ വീണ്ടും ക്യാംപസിലേക്ക് എന്ന വിശേഷണവുമായിട്ടാണ് ചങ്ക്സ് തീയറ്ററുകളിലേക്ക് എത്തിയത്. ഗണപതി, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

കമ്പിക്കോമഡികളുടെ കടുംവെട്ട്.. കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ല... ശൈലന്റെ ചങ്ക്സ് റിവ്യൂ!!

തീയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. ചങ്ക്സും രണ്ട് ദിവസം കൊണ്ട് 3 കോടിക്ക് മേൽ കളക്ഷൻ നേടി എന്ന് സംവിധായകൻ തന്നെ പറയുന്നു. എന്നാൽ വഷളൻ തമാശകളുടെ കൂടാരമായി എത്തിയ ചങ്ക്സിന് സോഷ്യൽ മീഡിയിയിൽ അത്ര നല്ല അഭിപ്രായമല്ല. കാണൂ ചില പ്രതികരണങ്ങൾ.

പകരം വയ്ക്കാനില്ലാത്ത തീം

പകരം വയ്ക്കാനില്ലാത്ത തീം

നാലാംകിട കോളേജ് ഷോര്‍ട്ട് ഫിലിമുകളിലോ മലയാള മനോരമ മംഗളം ആഴ്ചപ്പതിപ്പ് നോവലുകളിലോ പോലും ഇന്ന് ക്ലീഷേ ആയി മാറിയ എന്ജിനീയറിംഗ് മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കാന്‍ വരുന്ന യുവതിയും കുറെ ലൈംഗീക ഫ്രസ്റ്റേഷന്‍ ഉള്ള യുവാക്കളും എന്ന പകരം വയ്ക്കാനില്ലാത്ത തീം ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് ഇതിലെ യുവതിയായി ആ അനശ്വര കഥാപാത്രത്തെ വെള്ളിതിരയില്‍ അവതരിപ്പിച്ച ഹണിറോസ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്ത്രീ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത് എന്ന് "നിഷ്കരുണം" പറയാം.

കാഴ്ച്ചയുടെ അനന്ത സാധ്യതകള്‍

കാഴ്ച്ചയുടെ അനന്ത സാധ്യതകള്‍

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ഇത്തവണ ഹണിയുടെ വീട്ടിലെ അലമാരയില്‍ കിടക്കും. ക്രിസ്ടഫര്‍ നോളന്‍ സിനിമകളില്‍ മാത്രം കാണുന്ന തുറന്ന ജീപ്പ് മുതല്‍ വര്‍ണ്ണ വീചിയിലെ എല്ലാ നിറങ്ങളിലും ഉള്ള കോസ്റ്റ്യൂമുകള്‍ ഒരേ ഫ്രെയിമില്‍ നിരത്തുന്ന ലുലു മാജിക് വരെയായി കാഴ്ച്ചയുടെ അനന്ത സാധ്യതകള്‍ ആണ് ചങ്ക്സ് തുറന്നു വയ്ക്കുന്നത്

ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ കലവറ

ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ കലവറ

ആദ്യകാല ബി ഗ്രേഡ് സിനിമകളിലും തുടര്‍ന്ന് ഉദയ്കൃഷ്ണ- സിബി തോമസ്‌- ദിലീപ് സിനിമകളിലും കണ്ടിരുന്ന സ്ത്രീ വിരുദ്ധവും എൽ ജി ബി ടി പുച്ഛവും റേസിസവും കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് തീര്‍ക്കുന്ന സ്വയം കോമഡി എന്ന് അവകാശപ്പെടുന്ന ശര്‍ദ്ദിക്കാന്‍ വരുന്ന വെറുപ്പിക്കല്‍ ആ കൂട്ടുകെട്ട് ഇല്ലാതായ സാഹചര്യത്തില്‍ ആര് മുന്നോട്ടു കൊണ്ട് പോകും എന്ന ചരിത്ര പ്രാധാന്യമുള്ള ചോദ്യത്തിന് കൂടിയാണ് ഒമര്‍ ലുലു എന്ന സംവിധായകന്‍ ഈ സിനിമയിലൂടെ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത്.

 സംവിധായകനാണ് താരം

സംവിധായകനാണ് താരം

മലയാള സിനിമയെയും പ്രേക്ഷകനെയും ഇത്രയും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്ത ഒരു സിനിമാ സൃഷ്ടി ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ് , ഇന്ത്യയില്‍ തന്നെ നിലനില്‍ക്കുന്ന ഏറ്റവും മികച്ച പ്രേക്ഷക സമൂഹമാണ് മലയാള സിനിമയ്ക്കുള്ളത് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെ തൊണ്ണൂറുകളില്‍ നിന്നും ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ലാത്ത എഴുത്തുകാരന്‍ കൂടിയായ സംവിധായകനാണ് സിനിമയിലെ താരം.

റേറ്റിംഗ് 0.6/10

റേറ്റിംഗ് 0.6/10

സമൂഹത്തില്‍ പ്രകടമായുള്ള ലൈംഗീക ദാരിദ്ര്യവും ആരോഗ്യപരമായ സ്ത്രീപുരുഷ സൗഹൃദം ഇല്ലായ്മയും രാഷ്ട്രീയ നിരക്ഷരത്വവും (Political illitrate) ഒരു കലാകാരന്റെ സൃഷ്ടിയെ എത്രമേല്‍ അധപ്പതിച്ചതാക്കി മാറ്റും എന്നതിന്റെ എക്കാലത്തും നിലനില്‍ക്കുന്ന ഉദാഹരണമായിരിക്കും ചങ്ക്സ് എന്ന ഉദാത്ത കൊലാ സൃഷ്ടി. ഇതിന് രശ്മി നൽകുന്ന റേറ്റിങ് - റേറ്റിംഗ് 0.6/10.

ഇങ്ങനെ പറയുന്നവരും ഉണ്ട്

ഇങ്ങനെ പറയുന്നവരും ഉണ്ട്

ഒമർ മാജിക് രണ്ടാമത്തെ പടവും സൂപ്പർ ഹിറ്റ് എല്ലാ ആശംസകളും. - എന്ന് പറയുന്നവരും സോഷ്യൽ മീഡിയിൽ ഉണ്ട്. ചങ്ക്സിന്റെ വിജയം ഫേസ്ബുക്കിലെ സിനിമാ പാരഡീസോ ക്ലബിൽ സംവിധായകന്‍ ഒമർ ലുലു തന്നെ ഷെയര്‍ ചെയ്ത പോസ്റ്റിനാണ് ഈ കമന്‍റ്. ദുബായിൽ പടം എപ്പോഴാ റിലീസ് എന്നും ആളുകൾക്ക് അറിയണം.

English summary
Social media reactions to Chunkzz movie.
Please Wait while comments are loading...