• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസേനനെ ദിലീപ് ഒതുക്കിയതാണോ.. അതോ രാജസേനന്റെ കയ്യിലിരിപ്പോ.. സോഷ്യൽ മീഡിയ പറയുന്നത് ഇതൊക്കെയാണ്!!

  • By Kishor

നടിയെ ആക്രമിച്ച കേസിൽ ദീലിപ് അറസ്റ്റിലായപ്പോൾ ചാനൽ ചർച്ചകളിൽ നിറഞ്ഞുനിന്ന സംവിധായകരിൽ ചിലരാണ് രാജസേനനും ബൈജു കൊട്ടാരക്കരയും. ബൈജു കൊട്ടാരക്കരയുടെ കാര്യം വിട്. പക്ഷേ രാജസേനനോ. 37 സിനിമകൾ ചെയ്തിട്ടുണ്ട് രാജസേനൻ. മലയാളത്തിലെ വെറ്ററൻ സംവിധായകരിൽ ഒരാൾ.

കൂട്ടത്തിലൊരു നടിയെ ആക്രമിച്ചിട്ട് കള്ളക്കണ്ണീർ ഒഴുക്കിയ ജനപ്രിയൻ.. ദിലീപിന്റെ അഭിനയ മികവിന് സോഷ്യൽ മീഡിയയിൽ ട്രോളിന്റെ പൂരം!!

ശരിക്കും ദിലീപ് രാജസേനനെ ഒതുക്കിയതാണോ അതോ രാജസേനൻ പഴയ പ്രഭാവം മങ്ങി സൈഡായിപ്പോയതാണോ. സോഷ്യൽ മീഡിയയിൽ പല കഥകളും ഇറങ്ങുന്നുണ്ട്‌. രാജസേനന്റെ അവസാനത്ത ചില ചിത്രങ്ങൾ എടുത്ത് നോക്കിയാൽ രണ്ടാമത്തേതാണ് കാരണം എന്ന് ആർക്കും തോന്നാം,

കിരൺ തോമസ് എഴുതുന്നു

കിരൺ തോമസ് എഴുതുന്നു

ദിലീപ് ഒതുക്കി കരിയര്‍ നശിപ്പിച്ചു എന്നൊക്കെപ്പറഞ്ഞ് ചാനലുകളില്‍ വന്നിരിന്ന് സംസാരിക്കുന്നവര്‍ ഒക്കെ കുറച്ച് നാളുകളായി ഇറക്കിയ സിനിമകളുടെ ക്വാളിറ്റി ഒക്കെ ഒന്ന് പരിശോധിക്കുന്നതും നല്ലതായിരിക്കും ഉദാഹരണമായി നമുക്ക് രാജസേനനേ എടുക്കാം. മധു ചന്ദ്രലേഖ (2006),കനക സിംഹാസനം (2006),റോമിയോ (2007),ഭാര്യ ഒന്ന് മക്കള്‍ മൂന്ന് (2009),ഒരു സ്മോൾ ഫാമിലി (2010),ഇന്നാണ് ആ കല്യാണം (2011),72 മോഡല്‍ (2013),റേഡിയോ ജോക്കി (2013),വൂണ്ട് (2014).

ഇത് സ്വാഭാവികം മാത്രം

ഇത് സ്വാഭാവികം മാത്രം

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്‌ ഫേയിഡ് ഔട്ട് ആകാന്‍ തുടങ്ങിയാല്പ്പിന്നെ തിരിച്ചുവരവ് അസാധ്യമാകുന്ന ഒരു മേഖലയാണ്‌ സിനിമ. അപ്പോള്‍ അങ്ങനെ ഉള്ള സംവിധായകരെ നടന്മാര്‍ ഉപേക്ഷിക്കും. കാരണം അവരുടെ ഫേയിഡ് ഔട്ടിന്റെ ദുരന്തം നടനും കൂടി പേറേണ്ടി വരും എന്നത് തന്നെ. മുന്‍കാല സൂപ്പര്‍ സംവിധായകര്‍ ഒക്കെ ഇപ്പോള്‍ പടച്ച് വിടുന്ന സിനിമകള്‍ നോക്കിയാല്‍ ഈ അവസ്ഥ മനസിലാകുകയും ചെയ്യും.

സെന്റിമെന്റ്‌സുകള്‍ ചെലവായില്ലെങ്കിൽ

സെന്റിമെന്റ്‌സുകള്‍ ചെലവായില്ലെങ്കിൽ

അപ്പോള്‍ ആദ്യകാലങ്ങളില്‍ അവസരം കൊടുത്ത് സഹായിച്ചൂ എന്നൊക്കെയുള്ള സെന്റിമെന്റ്‌സുകള്‍ ഒന്നും ചിലവാകില്ല. നടന്‌ അവസരം കൊടുത്തതല്ല അവനെ എന്റെ സിനിമക്കായി ഞാന്‍ ഉപയോഗിക്കുകയായിരുന്നു എന്ന് രാംഗോപാല്‍ വര്‍മ്മ ഒക്കെ പറയുന്നത് പോലെ ചിന്തിക്കാന്‍ അണ്‍പ്രോഫഷണലുകളായ ഈ സംവിധായകര്‍ക്ക് കഴിയില്ല. അതുകൊണ്ട് അവര്‍ കിട്ടിയ അവസരത്തില്‍ പക വീട്ടാനിറങ്ങും.

ഇത്രയൊക്കെയേ ഉള്ളൂ

ഇത്രയൊക്കെയേ ഉള്ളൂ

ഒരു കഥ പറയാന്‍ ഇപ്പോഴും ഒരു സംവിധായകന്റെ അടുത്തെത്താന്‍ ഒരു പുതുമുഖ എഴുത്തുകാരന്‌ എന്തൊക്കെ കടമ്പകള്‍ കടക്കണമെന്ന് അറിഞ്ഞാലേ മലയാള സിനിമയിലെ പ്രോഫഷണലിസത്തെപ്പറ്റി ഒരു ധാരണ കിട്ടൂ. അത് പോലെ നന്മ മരങ്ങളായ സംവിധിയാകര്‍ അസിസ്റ്റന്റ് ഡയരക്ടര്‍മാരോട് പെരുമാറുന്ന രീതിയും ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലാതാണ്‌. പിന്നെ ഇപ്പോള്‍ അതൊക്കെ അവരോട് ചോദിച്ചാല്‍ അവര്‍ പറയും എല്ലാം ദിലീപ് നിര്‍ദ്ദേശിച്ചതുപോലെ ചെയ്തതാണെന്ന്.

ഹരിഷ് വാസുദേവൻ പറയുന്നത്

ഹരിഷ് വാസുദേവൻ പറയുന്നത്

ആ രാജസേനനെ ഒക്കെ ഒതുക്കിയത് ദിലീപ് ആണെങ്കിൽ അതിന്റെ പുണ്യം ദിലീപിന് കിട്ടാതിരിക്കില്ല. - ഫേസ്ബുക്കിൽ രാജസേനനെ കളിയാക്കി അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി എഴുതുന്നു. നിയമവിരുദ്ധമായ എന്തെങ്കിലും ദിലീപ് ചെയ്തെങ്കിൽ രാജസേനന് പരാതിപ്പെടാമല്ലോ റിസ്. അതല്ലാത്ത പരദൂഷണങ്ങളുടെ പറുദീസ അല്ലേ ഫിലിം ഫീൽഡ്? - എന്ന് കൂടി ഹരീഷ് ചോദിക്കുന്നുണ്ട്.

ഡേറ്റ് കൊടുക്കാത്തതിന്റെ ഈർഷ്യയോ?

ഡേറ്റ് കൊടുക്കാത്തതിന്റെ ഈർഷ്യയോ?

കനക സിംഹാസനം എട്ടു നിലയിൽ പൊട്ടിയിട്ടും അടുത്ത വർഷം ദിലിപ് അദേഹത്തിന് ഡേറ്റ് കൊടുത്തതാണോ ദിലിപ് ചെയ്ത തെറ്റ് .റോമിയോ കൊണ്ടും രക്ഷപെടാത്തതിന് ദിലീപിനെ കുറ്റം പറഞ്ഞിട്ടെന്ത് കര്യം ?? അതിനു ശേഷം എടുത്ത എല്ലാ ചെറിയ പടവും പൊട്ടിച്ച രാജസേനന് വീണ്ടും ഡേറ്റ് കൊടുക്കത്തിന്റെ അമർഷം ആണ് ഈ കാണിക്കുന്നത്.

ജയറാമും കൊടുക്കുന്നില്ലല്ലോ

ജയറാമും കൊടുക്കുന്നില്ലല്ലോ

രാജസേനൻ ജയറാം ജോഡികൾ എത്രയൊ നല്ല പടം ഉണ്ടാക്കിയിട്ടുണ്ട്.എന്നിട്ടെന്താ ജയറാം രാജസേനനു വീണ്ടും ഡേറ്റ് കൊടുക്കാത്തത്. ജയറാമിനെതിരെ സംസാരിക്കുന്നുമില്ല. സംസാരിക്കുമായിരിക്കും ഇപ്പൊ അല്ല, എന്തെങ്കിലും പരമാർശം ജയറാമിന് അരെങ്കിലും ഉന്നയിക്കുമ്പോൾ ശവത്തിൽ കുത്താൻ ആയിട്ട് വരുമായിരിക്കും.

ദിലീപ് ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്

ദിലീപ് ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്

രാജസേനൻ: "എന്നെ സിനിമയിൽ ഒതുക്കിയത് ദിലീപ്". നല്ലത് ആര് ചെയ്താലും മുഖം നോക്കാതെ അഭിനന്ദിച്ചേക്കണം, ദിലീപ് ഇതിന്റെ പുണ്യം താങ്കൾക് ലഭിക്കാതിരിക്കില്ല - സോഷ്യൽ മീഡിയ കളിയാക്കലുകളിൽ ചിലത് ഇങ്ങനെ. രാജസേനന്റെയും, തുളസിദാസിന്റെയും അടുത്തകാലത്ത് ഇറങ്ങിയ പടങ്ങൾ കണ്ടാൽ സ്വയം കുത്തിച്ചാവൻ തോന്നും. അതൊക്കെ ഓർക്കുമ്പോ ദിലീപ് ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്

രാജസേനനെ പുച്ഛിക്കല്ലേ

രാജസേനനെ പുച്ഛിക്കല്ലേ

മേലേപ്പറമ്പിൽ ആൺവീട്, അയലത്തെ അദ്ദേഹം, ആദ്യത്തെ കണ്മണി, ഡാർലിംഗ് ഡാർലിംഗ്, സ്വപ്നലോകത്തെ ബാലഭാസ്കരൻ,അനിയൻ ബാവ ചേട്ടൻ ബാവ, സി ഐ ഡി ഉണ്ണികൃഷ്ണൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരം വീട്ടില് അപ്പൂട്ടൻ, ദിലിവാലാ രാജകുമാരാൻ... ഇതും രാജസേനൻ ആണ് ന്ന് കൂടി അയാളേം പുച്ഛിക്കും മുമ്പ് ഇതൊക്കെ ഒന്ന് ഓർത്താൽ കൊള്ളാം. - രാജസേനനെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്.

അതൊക്കെ സ്ക്രിപ്റ്റിന്റെ ഗുണമെന്ന്

അതൊക്കെ സ്ക്രിപ്റ്റിന്റെ ഗുണമെന്ന്

ശശിധരന്‍ ആറാട്ടുവഴി, റാഫി മെക്കാര്‍ട്ടിന്‍ ഇവരുടെ സ്ക്രിപ്റ്റ് കൊണ്ട് കുറച്ചു ഹിറ്റ്‌ ഉണ്ട്. അതിലപ്പുറം രാജസേനന്‍ വട്ടപൂജ്യമാണ്. ഇടയ്ക്കു അഭിനയം കൊണ്ടും വിസ്മയിപ്പിച്ചു. ഒരു സ്മാള്‍ ഫാമിലി കണ്ടു നോക്ക്.

ദുരന്തം ആയിരുന്നില്ലേ

ദുരന്തം ആയിരുന്നില്ലേ

രാജസേനനെ ഒതുക്കിയത് ദിലീപ് ആണ് എന്ന് കരുതാൻ വയ്യ. മലയാളി മാമന് വണക്കം എന്ന സിനിമാക് ശേഷം രാജസേനൻ ചെയത പടങ്ങൾ മുഴുവൻ ബോക്സ് ഓഫീസിൽ ദുരന്തം ആയിരുന്നു. ഇതിൽ ദിലീപ് നായകൻ ആയ റോമിയോ (2007) ആണ് കുറച്ചെങ്കിലും ലാഭം ഉണ്ടാക്കിയത്. 10 പടം നിരത്തി പൊട്ടിയാൽ പിനീ ഒതുക്കണോ ? ആൾറെഡി ഒതുങ്ങിയില്ലേ?

ബാക്കിയെല്ലാവരും പുണ്യാളന്മാരാണോ

ബാക്കിയെല്ലാവരും പുണ്യാളന്മാരാണോ

ദിലീപിനെ മാത്രം അറ്റാക്ക് ചെയ്യാന്‍ സിനിമാ ലോകത്ത് ഉള്ളവര്‍ എല്ലാം പുണ്യാവാളന്‍മാരാവണം ആര്‍ക്കെങ്കിലും നെഞ്ചത്ത് കൈവെച്ച് അങനെ പറയാന്‍ കഴിയുമോ? പൊതു സമൂ ഹത്തില്‍ നിറഞു നില്‍ക്കുന്നവരെ ഇടിച്ചു നിരപ്പാക്കുക എന്നത് പൊതു സൈക്കോളജിയാണ് അതാണ് ഇപ്പോള്‍ നടക്കുന്നത്. - ഇങ്ങനെയും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്.

English summary
Social media reactions on Rajasenan's allegations against Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X