• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഞ്ജു വാര്യർ ആമിയല്ല അമ്മായി.. രേവതിയോ ശ്വേത മേനോനോ കറക്ട് ആയേനേ.. സോഷ്യൽ മീഡിയ പറയുന്നത്...

  • By Desk

എന്നാലും മഞ്ജു വാര്യരുടെ കയ്യില്‍ ആമി ഭദ്രമായിരിക്കും എന്ന് പലരും പറയുന്നുണ്ട്. എന്നാൽ ആമിയാകാൻ മഞ്ജുവിനെക്കാൾ നല്ലത് രേവതിയോ ശ്വേത മേനോനോ ആയിരുന്നു എന്ന് പോലും പറയുന്നവരുണ്ട്. വിദ്യാബാലൻ പോയതോടെയാണ് ആമിയായി മഞ്ജുവിന് അവസരം കിട്ടിയത്.

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: വിവരാവകാശരേഖ ശരിയാകണം എന്നുണ്ടോ.. ചോദ്യം സിപിഎം എംഎല്‍എ വക.. എന്തൊരു തോല്‍വി!!

Read Also: സെക്‌സിന് തൊട്ടുമുമ്പ് സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍.. അമ്പരപ്പിക്കുന്ന ഒരു പഠനം, ഞെട്ടല്ലേ!!

ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങളും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും പണി തുടങ്ങി. ആമിയല്ല, ഈ വേഷം കെട്ട് കണ്ടാല്‍ ഒരു അമ്മായിയാണെന്ന് തോന്നും എന്നാണ് ആളുകള്‍ പറയുന്നത്. ആമിയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ കമന്റുകള്‍ ഇങ്ങനെ..

രേവതി അല്ലെങ്കില്‍ ശ്വേത മേനോന്‍

രേവതി അല്ലെങ്കില്‍ ശ്വേത മേനോന്‍

ഇതു വായിച്ചിട്ടും ഈ ഫോട്ടോ കണ്ടിട്ടും ഒരിക്കലും മഞ്ചു വാര്യരുടെ ഇപ്പോഴത്തെ ലുക്കോ ക്യാരക്ടറോ മനസ്സിലേക്ക് വന്നില്ല. രേവതി ഒക്കെ ആയിരുന്നുവെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി. ശ്വേതാ മേനോന്‍ പിന്നേയും കറക്ടാവും.

ജയഭാരതി മതിയായിരുന്നു

ജയഭാരതി മതിയായിരുന്നു

ഈ പോസ്റ്റര്‍ എവിടെയൊക്കെയേ ജയഭാരതിയെ ചുമ്മാ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴത്തെ മഞ്ജൂവാര്യരുടെ പ്രായത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ജയഭാരതിയെ രതിയെന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് മലയാളി ഓര്‍മ്മിക്കുന്നത് എന്നത് വിധിയുടെ വിളയാട്ടമാണ്. ആമിയുടെ അവസാന കാലം ജയഭാരതിയുടെ കൈയ്യില്‍ ഭദ്രമായിരുന്നേനേ. വെറുതെ നരയിട്ട് വണ്ണം കൂട്ടി മഞ്ജുവിനെ വിരൂപയാക്കുന്നതിനേക്കാള്‍ ഭേദമല്ലേ ജയഭാരതി.

മീര ജാസ്മിന്റെ മീശ

മീര ജാസ്മിന്റെ മീശ

മുമ്പ് രസതന്ത്രം സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് മീരാ ജാസ്മിന്‍ ആണ്‍ കുട്ടിയുടെ വേഷം കെട്ടി സെറ്റില്‍ നടന്നപ്പോള്‍ ഇതേതാ ഈ പുതിയ പയ്യന്‍, സിനിമയില്‍ അഭിനയിക്കാന്‍ വന്നതായിരിക്കുമല്ലേ എന്നൊക്കെ സെറ്റിലെ ആളുകള്‍ ചോദിച്ചുവത്രെ സത്യേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്. സത്യന്‍ അന്തിക്കാടിന്റെ സെറ്റ് അല്ലെ ഇത്തിരി നന്മയും നിഷ്‌കളങ്കതയുമൊക്കെ സ്വാഭാവികം. എന്നാലും മീരാ ജാസ്മിന്റെ വെപ്പ് മീശ കണ്ടിട്ട് ഇതേതാ ഈ പയ്യന്‍ന്നു ചോദിച്ചവരെ ഓര്‍ക്കുമ്പോള്‍.

മഞ്ജു വാര്യരുടെ മാധവിക്കുട്ടി

മഞ്ജു വാര്യരുടെ മാധവിക്കുട്ടി

കമലിന്റെ സെറ്റില്‍ മഞ്ജു വാര്യരുടെ മാധവിക്കുട്ടി വേഷം കണ്ടിട്ട് മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ശരിക്കും മാധവിക്കുട്ടിയായി തോന്നീത്രെ ഉം ശരിക്കും തോന്നും. തൃശൂര്‍ക്കാര്‍ സംവിധായകരുടെ സെറ്റിനടുത്ത് കൂടെ പോയാപ്പോലും നന്മയും നിഷ്‌കളങ്കതയും കയറി അങ്ങ് ആവാഹിച്ചു കളയും ന്നു തോന്നുന്നു, വെറുതെ ഇങ്ങനെ നിഷ്‌കളങ്കതയും നന്മയും പ്രസരിച്ചു കൊണ്ടിരിക്കയാണ്. എന്നാലും ഇതെന്തൊരു പ്രസരിക്കലാണ് കര്‍ത്താവേ

മായാമോഹിനിയും മഞ്ജുവും

മായാമോഹിനിയും മഞ്ജുവും

മായാമോഹിനി വേഷം കെട്ടി ദിലീപ് വീട്ടില്‍ ചെന്നപ്പോള്‍ മോള്‍ ഏതാ എന്ന് ദിലീപിന്റെ അമ്മ ചോദിച്ചപ്പോഴാണത്രെ ദിലീപിന് ആത്മവിശ്വാസം വന്നത്. ഇതൊക്കെ എന്ത്! മായമോഹിനി ആയി അഭിനയിക്കുന്നതിനിടെ ദിലീപ് അതേ വേഷത്തില്‍ വീട്ടിലേക്കു പോയപ്പോള്‍ മഞ്ജു വാര്യര്‍ക്ക് മനസിലായില്ലത്രേ! ഇനി ചിലപ്പോ ഈ പെണ്ണിന്റെ പേരില്‍ ആയിരിക്കുമോ അവര്‍ ഉടക്കിയത്?

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമി

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമി

സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന എക്കാലത്തെയും കലകലക്കന്‍ സിനിമയില്‍ മഞ്ജുവാര്യര്‍ പ്വൊളിച്ചടുക്കിയ ആമി എന്ന കിടു ക്യാരക്റ്ററിന്റെ വളര്‍ച്ചയിലെ 19കൊല്ലത്തെ പുരോഗതികള്‍ അനാവരണം ചെയ്തുകൊണ്ട് ആമി എന്ന പേരില്‍ തന്നെ കമല്‍ ഡയറക്റ്റ് ചെയ്യുന്ന സീക്വല്‍ ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. - ശൈലന്‍ കളിയാക്കുന്നു.

ആമിയുടെ വളര്‍ച്ച

ആമിയുടെ വളര്‍ച്ച

കുസൃതിക്കാരിയും ദുരൂഹത നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായിരുന്ന് ആമി വളര്‍ന്ന് വളര്‍ന്ന് വളര്‍ന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ആയി മാറുന്നതും വടക്കാഞ്ചേരി പീഡനക്കേസിനെക്കുറിച്ച് പത്രസമ്മേളനം നടത്തുന്നതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും മറ്റുമാണ് ആമിയുടെ ഉള്ളടക്കം എന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.

കെപിഎസിക്ക് മഞ്ജുവില്‍ ഉണ്ടായ അമ്മായി

കെപിഎസിക്ക് മഞ്ജുവില്‍ ഉണ്ടായ അമ്മായി

ഇതിപ്പോ കെ പി എ സി ലളിതക്ക് മഞ്ജു വാര്യരില്‍ ഉണ്ടായ അമ്മായി പോലെ ഉണ്ടല്ലാ. ഒരു രസവുമില്ല.. അതല്ല മാധവിക്കുട്ടീടെ ശരീര ഭാഷ.. പഴേ സില്‍മേലൊക്കെയുള്ള മോഹഭംഗം സംഭവിച്ച്, ഭര്‍ത്താവിനെ വരച്ചവരേല്‍ നിര്‍ത്തിച്ച് മരുമോളെ ഭരിച്ച് ജീവിതം തള്ളിനീക്കുന്ന ഒരമ്മായിയമ്മ ലുക്കായി തോന്നി

ഇറങ്ങി ഓടാന്‍ തോന്നുന്നുണ്ട്

ഇറങ്ങി ഓടാന്‍ തോന്നുന്നുണ്ട്

പോസ്റ്റര്‍ കണ്ടപ്പോ തന്നെ ഇറങ്ങി ഓടാന്‍ തോന്നുന്നുണ്ട്. ഇതൊക്കെ എവിടെച്ചെന്നു നില്‍ക്കുമോ എന്തോ. എങ്കിലും കമലിലുള്ള വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല എന്നതാണൊരാശ്വാസം. ഇന്‍ഡസ്ട്രിയില്‍ നടപ്പില്ലാതിരുന്ന ഒരു തുക തരപ്പെട്ടിട്ടുണ്ട് എന്ന് കേള്‍വി ഒന്നും കാണാതെ വാര്യര് കിണറ്റില്‍ ചാടില്ലല്ലോ.

എന്ത് ബോക്‌സ് ഓഫീസ് പവര്‍

എന്ത് ബോക്‌സ് ഓഫീസ് പവര്‍

മഞ്ജു വാര്യര്‍ക്കു എന്തു ബോക്‌സ് ഓഫീസ് പവര്‍ എന്നാ ഈ പറയണത്. തിരിച്ചു വരവില്‍ ഫസ്റ്റ് പടം എന്ന രീതിയിലുണ്ടാക്കിയ എക്‌സൈറ്റ്‌മെന്റില്‍ റോഷന്‍ ആന്‍ഡ്രൂസും കുഞ്ചാക്കൊയുടെം ഒക്കെ ശക്തമായ സപ്പോട്ടിലും ഹൗ ഓള്‍ഡ് ആര്‍ യു രക്ഷപ്പെട്ടു അതിനു ശേഷം വന്ന ജോയ്&ബോയ്, റാണി പദ്മിനി ഒക്കെ വന്നതും പോയതും വരെ ആരും അറിഞ്ഞു കാണില്ല. എന്തിനധികം കഴിഞ്ഞയാഴച്ച ഇറങ്ങിയ സൈറ ബാനു മികച്ച ചിത്രം എന്ന പേരു വന്നിട്ട് വരെ തിയേറ്ററില്‍ അതി ദയനീയമാണ്.

മുഴച്ചുനില്‍ക്കുന്ന മഞ്ജു വാര്യര്‍

മുഴച്ചുനില്‍ക്കുന്ന മഞ്ജു വാര്യര്‍

ചില അഭിനേതാക്കള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്താലും ചില സ്വതസിദ്ധമായ മാനറിസങ്ങള്‍ കഥാപത്രങ്ങളില്‍ നിഴലിച്ചു കാണും. രണ്ടാം വരവിലെ മഞ്ജു ഇതിന്റെ കൂടിയ രൂപമാണ്. കൃത്രിമത്വവും വേണ്ടുവോളം ഉണ്ട്.എന്നാല്‍ ഒരു സിനിമയെ സ്വന്തം ചുമലില്‍ കൊണ്ടുപോവാനും നല്ലാതെങ്കില്‍ വിജയിപ്പിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്.

രാവണപ്രഭു കണ്ട ജൂറി

രാവണപ്രഭു കണ്ട ജൂറി

ഇതുപോലെ രാവണപ്രഭു കണ്ട അന്നത്തെ ഒരു ജൂറി അംഗം, അച്ഛന്‍ മോഹന്‍ലാലും മകന്‍ മോഹന്‍ലാലുമായി അഭിനയിച്ചത് ഒരാള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു പണ്ടാരടങ്ങിയ കഥയൊക്കെ മനോരമയില്‍ വായിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ കണ്ടപ്പോള്‍ ലാലേട്ടന്റെ ഫേയ്ക്കാണെന്നു കരുതി അങ്ങേരെ ഓടിച്ചിട്ടുതല്ലിയ ഒരു ലാലാരാധകനെ എത്രപേര്‍ക്കറിയാം

ബിജു മേനോനും ആശ ശരത്തും

ബിജു മേനോനും ആശ ശരത്തും

അതുപോലെ അനുരാഗകരിക്കിന്‍ വെള്ളത്തില്‍ ബിജു മേനോന്റെ പാട്ട് കേട്ടപ്പോ ആശ ശരത്തിന് ശരിക്കും ദാസേട്ടന്‍ പാടുന്ന പോലെ തോന്നിയത്രേ. ഓരോരോ തോന്നലുകളെ.

സത്യന്‍ അന്തിക്കാട് തന്നെ വരണം

സത്യന്‍ അന്തിക്കാട് തന്നെ വരണം

ഗംഭീര മുഹൂര്‍ത്തങ്ങള്‍ ഒക്കെ കമല്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ച് വരുത്തി സംവിധാനം ചെയ്യാന്‍ പറയ്യണം. അപ്പോള്‍ സത്യന്‍ സാര്‍ കിടിലന്‍ സീനുകളില്‍ കട്ട് പറയ്യാന്‍ മറക്കും. അതാവുമ്പോ ആമിയായി ജീവിക്കാന്‍ അവസരം കൂടുതല്‍ കിട്ടും. ആമിയാരെന്ന് അറിയാത്തവര്‍ക്കു പോലും ആമിയൊരു ഉറ്റതോഴിയായി മാറും.

ആമി എന്ന് കേള്‍ക്കുമ്പൊ..

ആമി എന്ന് കേള്‍ക്കുമ്പൊ..

ഇനി ആമി എന്ന് കേള്‍ക്കുമ്പൊ മഞ്ജുവിന്റെ മുഖമാ ഓര്‍മ്മ വരിക അത്രക്കുണ്ട് സാമ്യം നാന്‍ ആദ്യം വിചാരിച്ചെ ലണ്ടനിലെ മെഴുക് മ്യൂസിയത്തില്‍ ആമിയുടെ മെഴുക് പ്രതിമ ഉണ്ടാക്കി വെച്ചിരിക്കാനാ, ആമിയുടെ സീറോക്‌സ് കോപ്പി എന്ന് തന്നെ പറയാം.

കമാലുദ്ദീനേട്ടന്‍ ബ്രില്യന്‍സ്

കമാലുദ്ദീനേട്ടന്‍ ബ്രില്യന്‍സ്

വേഷം കണ്ടിട്ട് ആമി കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്ന സീനായിരിക്കുമെന്ന് തോന്നുന്നു - കമാലുദ്ദീനേട്ടന്‍ ബ്രില്യന്‍സ്. പോത്തേട്ടന്‍ ബ്രില്യന്‍സിന് ശേഷം സോഷ്യല്‍ മീഡിയയിലെ സിനിമ ആരാധകര്‍ക്ക് ആമി കാരണം ഒരു പ്രയോഗം കൂടി കിട്ടി. കമാലുദ്ദീനേട്ടന്‍ ബ്രില്യന്‍സ്.

English summary
Social media reactions to Aami's first look poster and Manju Warrier make up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more