കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ കൊല്ലണോ പോറ്റണോ: രഞ്ജിനി ഹരിദാസ് വീണ്ടും വൈറല്‍!

  • By Muralidharan
Google Oneindia Malayalam News

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വിവാദനായിക രഞ്ജിനി ഹരിദാസ് ഫേസ്ബുക്കില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുന്നു. തെരുവ് നായ ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അലമ്പുണ്ടാക്കിയതാണ് രഞ്ജിനിയെ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രമാക്കിയിരിക്കുന്നത്.

തെരുവ് നായകളെ കൊല്ലണെന്ന് മൃഗഡോക്ടര്‍ പറഞ്ഞത് കേട്ടാണ് രഞ്ജിനിക്ക് ദേഷ്യം വന്നത്. വേദിയില്‍ കയറി മൈക്ക് പിടിച്ചുവാങ്ങി രഞ്ജിനി തെരുവുനായ്ക്കള്‍ക്ക് വേണ്ടി ശബ്ദിച്ചു തുടങ്ങി. തെരുവുനായ ശല്യം മാധ്യമസൃഷ്ടി മാത്രമാണ് എന്ന് പോലും രഞ്ജിനി പറഞ്ഞു. രഞ്ജിനിയുടെ വാക്കുകളോട് സോഷ്യല്‍ മീഡിയ പല തരത്തിലാണ് പ്രതികരിച്ചത്. കാണൂ..

രഞ്ജിനി നായയെ കൊല്ലണ്ട

രഞ്ജിനി നായയെ കൊല്ലണ്ട

നായയെ കൊല്ലാന്‍ വിഷമമാണെങ്കില്‍ രഞ്ജിനി കൊല്ലണ്ട. വീട്ടില്‍ കൊണ്ടുപോയി സംരക്ഷിച്ചോളൂ. പേപ്പട്ടികളെ ഉമ്മവയ്ക്കാനാണ് രഞ്ജിനിക്ക് ഇഷ്ടമെങ്കില്‍ അതും ആയിക്കോളൂ. അതിന് പക്ഷേ നാട്ടുകാരുടെ തലയില്‍ കയറാന്‍ നില്‍ക്കരുത് എന്ന് പറയുന്നവരുണ്ട് കൂട്ടത്തില്‍.

ഓവറായിപ്പോയി

ഓവറായിപ്പോയി

നായ്ശല്യം പരിഹരിക്കാന്‍ ചേര്‍ന്ന യോഗം രഞ്ജിനി ഹരിദാസും സംഘവും ഹൈജാക്ക് ചെയ്ത പരിപാടി എന്തായാലും കുറച്ച് ഓവറായിപ്പോയി. മനുഷ്യ ജീവനേക്കാള്‍ മൃഗ ജീവനെ സ്‌നേഹിക്കുന്നു എന്ന തരത്തില്‍ രഞ്ജിനി കാണിച്ചത് വര്‍ഗസ്‌നേഹമാകാനേ തരമുളളൂ എന്നാണ് ചിലര്‍ പറയുന്നത്.

ആളായിക്കോ, അത് നായ്ക്കളുടെ ചെലവില്‍ വേണോ

ആളായിക്കോ, അത് നായ്ക്കളുടെ ചെലവില്‍ വേണോ

രഞ്ജിനിക്ക് സ്വയം ഒരു സംഭവമാണ് എന്ന് തോന്നുന്നെങ്കില്‍ ആയിക്കോളൂ. അത് പക്ഷേ നായ്ക്കളുടെ ചെലവില്‍ വേണോ. കേരളത്തിലെ പ്രമുഖ കച്ചവട ചാനലുകള്‍ ഇഷ്ടം പോലെ രഞ്ജിനിക്ക് അവസരങ്ങള്‍ കൊടുക്കുന്നില്ലേ.

ഇതൊന്നും രഞ്ജിനി കാണുന്നില്ലേ

ഇതൊന്നും രഞ്ജിനി കാണുന്നില്ലേ

തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ കുട്ടികളുടെയും മറ്റും ചിത്രങ്ങള്‍ പത്രത്തില്‍ വരുന്നത് രഞ്ജിനി ഹരിദാസ് കാണുന്നില്ലേ. രഞ്ജിനിയുടെ പ്രകടനം കണ്ട ആര്‍ക്കും അവരെ ന്യായീകരിക്കാന്‍ കഴിയില്ല.

എ സി കാറില്‍ പോകുന്നത് പോലെയല്ല

എ സി കാറില്‍ പോകുന്നത് പോലെയല്ല

എ സി കാറുകളില്‍ പറന്നുനടക്കുന്നത് പോലെയല്ല കാര്യങ്ങള്‍. തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത് നിലത്ത് നടക്കുന്നവരാണ്. ഇക്കാര്യത്തില്‍ രഞ്ജിനി പറഞ്ഞത് അംഗീകരിക്കാന്‍ എന്തായാലും കഴിയില്ല.

കുറ്റം പഞ്ചായത്ത് പ്രസിഡണ്ടിനും

കുറ്റം പഞ്ചായത്ത് പ്രസിഡണ്ടിനും

രഞ്ജിനിയുടെ ഷോ കണ്ട് അന്തംവിട്ട് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ പഞ്ചായത്ത് പ്രസിഡണ്ടിനെയും ആളുകള്‍ കുറ്റം പറയുന്നുണ്ട്.

English summary
Social media response about Ranjini Haridas' protest against killing stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X