കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയെ സിനിമയിലെടുത്തു', ലൈന്‍മാന്‍ വിജയന്‍ കഥ ഹിറ്റായി

Google Oneindia Malayalam News

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന സ്ഥിതിയിലായിപ്പോയി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റു. സി പി എം സസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പടിയിറങ്ങുമ്പോള്‍ രണ്ട് നല്ല വാക്ക് പറയാം എന്നേ സംവിധായകന്‍ വിചാരിച്ചുകാണൂ. പക്ഷേ സിനിമാക്കാരനല്ലേ പറഞ്ഞത് അല്‍പം പൊലിപ്പിച്ചുപോയി.

അര്‍ധരാത്രിയില്‍ എഞ്ചിനീയറെ വിളിച്ച് ഫ്ളാറ്റില്‍ കറണ്ട് വരുത്തിയ വൈദ്യുതി മന്ത്രിയുടെ കഥയാണ് പോസ്റ്റിലെ ഹൈലൈറ്റ്. കറണ്ട് വരുത്തുക മാത്രമല്ല, അക്കാര്യം ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തുകയും ഒരു നന്ദിവാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്ത വൈദ്യുതി മന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മോദിയെയും വെല്ലും ഈ ലൈന്‍മാന്‍

മോദിയെയും വെല്ലും ഈ ലൈന്‍മാന്‍

ഉത്തരാഖണ്ഡിലെ പ്രളയക്കാലത്ത് നരേന്ദ്ര മോദി ഇന്നോവക്കാറില്‍ ആയിരങ്ങളെ രക്ഷിച്ച കഥപോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയമായിക്കഴിഞ്ഞു പിണറായി വിജയന്റെ ഈ പ്രകടനവും.

കിട്ടിയത് എട്ടിന്റെ പണി

കിട്ടിയത് എട്ടിന്റെ പണി

പിണറായിക്ക് പലപ്പോഴും പലരും പല പണിയും കൊടുത്തിട്ടുണ്ടെങ്കിലും ഉണ്ണികൃഷ്ണന്‍ കൊടുത്ത പോലെ ഒരു പണി ആരും കൊടുത്തുകാണില്ല എന്നാണ് ആളുകള്‍ പറയുന്നത്. പിണറായി സ്തുതി പോലുമല്ല ഇത് പിണറായി ഭക്തി തന്നെയാണ് എന്ന് ഉണ്ണികൃഷ്ണനോട് നേരിട്ട് പറയുന്നവരുമുണ്ട്.

ഒബാമേ കറണ്ട് വന്നോ

ഒബാമേ കറണ്ട് വന്നോ

ബഹിരാകാശ നിലയത്തില്‍ കറണ്ട് വന്നോ എന്ന് വിളിച്ചന്വേഷിക്കുന്ന വിജയനും ഉത്തരം പറയുന്ന ഒബാമയും

വിജയന്‍ നേരിട്ടാണ് വിളി

വിജയന്‍ നേരിട്ടാണ് വിളി

വിജയന്‍ നേരിട്ട് വിളിച്ച് അന്വേഷിക്കുകയാണ്. കറണ്ട് വന്നോ എന്ന്. പിണറായി വിജയനല്ല, നാടോടിക്കാറ്റിലെ ദാസന്റെ കൂട്ടുകാരന്‍ വിജയനാണ് എന്ന് മാത്രം. ഉന്നം പക്ഷേ പിണറായി വിജയന്‍ തന്നെ എന്നത് വ്യക്തം.

ഫേസ്ബുക്കില്‍ കണ്ടത്

ഫേസ്ബുക്കില്‍ കണ്ടത്

'ഒരിക്കല്‍ പാതിരാത്രിയില്‍ ഇടുക്കിയിലെ 130 മെഗാവാട്ടിന്റെ അഞ്ചാം നമ്പര്‍ ജെനറേറ്റര്‍ കടകടാ ശബ്ദം ഉണ്ടാക്കി നിന്ന് പോയി. വടക്കന്‍ മലബാര്‍ മുഴോനും ഇരുട്ടിലായി. ആകെ അമ്പരന്ന ചീഫ് എന്‍ജിനീയര്‍ കറണ്ട് മന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞു. ഓടിപ്പാഞ്ഞെത്തിയ അദ്ദേഹം എട്ടിന്റെ ഒരു സ്പാനര്‍ തരാന്‍ പറഞ്ഞു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല. ജെനറേറ്റര്‍ വീണ്ടും ഓടിത്തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ. 150 മെഗാവാട്ടിന്റെ പവറാണ് അന്ന് ഉല്‍പ്പാദിപ്പിച്ചത്.'

വീണ്ടും അത്ഭുതം

വീണ്ടും അത്ഭുതം

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഡാമില്‍ നിന്ന് വെള്ളം കൊണ്ട് വരുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ ഒരു ദ്വാരം. വെള്ളം ശക്തമായി ഒഴുകാന്‍ തുടങ്ങി. ഭാഗ്യമെന്ന് പറയട്ടെ കറണ്ട് മന്ത്രി അന്നവിടെ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഓടിവന്ന് തന്റെ ചൂണ്ടുവിരല്‍ കൊണ്ട് പൈപ്പിലെ ദ്വാരത്തെ അടച്ചു. അങ്ങനെ ഒരു വലിയ അപകടം ഒഴിവായി..

ബിംബവല്‍ക്കരണം

ബിംബവല്‍ക്കരണം

നരേന്ദ്ര മോദിയായാലും മരിയ ഷറപ്പോവയായാലും പിണറായി വിജയനായാലും സോഷ്യല്‍ മീഡിയക്കാര്‍ക്ക് ഒരുപോലെയാണ്. വൈദ്യുതി മന്ത്രി ചെയ്ത ഒരു സാധാരണ കാര്യം സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചതാണ് ഇവിടെ വിനയായത്. മോദിയുടെ കഥ പോലെ പിണറായി വിജയനും ഈ കഥയുണ്ടാക്കിയതില്‍ പങ്കൊന്നുമില്ല.

പിന്നിലാരാകും

പിന്നിലാരാകും

സി പി എം രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല ഓണ്‍ലൈനിലെ വി എസ് ആരാധകരും തക്കം മുതലാക്കി ബി ഉണ്ണികൃഷ്ണനെ കളിയാക്കുന്നുണ്ട്. പിണറായി വിജയനെ പുകഴ്ത്തുന്നതിനൊപ്പം തന്നെ വി എസിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്.

English summary
Social Media response to Directer B Unnikrishnan about his Pinarayi Vijayan post in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X