കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം സിനിമ കണ്ടിട്ട് പ്രശ്‌നമോ.. ഡിജിപി സാര്‍ ഇത് കൂടിയൊന്ന് കാണണേ...!

  • By Muralidharan
Google Oneindia Malayalam News

സിനിമ നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എങ്കില്‍ അത് പ്രേമം മുതല്‍ ഒന്നുമല്ല തുടങ്ങുക. കേരളത്തിലെ മിക്ക ക്യാമ്പസുകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്ന ഡി ജി പി സെന്‍കുമാറിന്റെ വാക്കുകളെ കനത്ത പ്രതിഷേധത്തോടെയാണ് സോഷ്യല്‍ മീഡിയ എതിരിടുന്നത്.

പ്രേമം സിനിമ കണ്ടിട്ട് ടീച്ചറെ പ്രേമിക്കാന്‍ പോകുന്ന യുവത്വം എന്ത് കൊണ്ടാണ് രാവണ പ്രഭു കണ്ടിട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനെ വഴിയില്‍ ഇട്ട് ഇടിച്ച് ഗപ്പ് മേടിക്കാന്‍ നോക്കാത്തത്? - ചോദ്യം പ്രമുഖ എഴുത്തുകാരന്‍ മുരളി തുമ്മാരുകുടിയുടേതാണ്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ പോകുന്നു.. കാണൂ..

പോലീസുകാരനെ തല്ലാത്തതിന് പിന്നില്‍

പോലീസുകാരനെ തല്ലാത്തതിന് പിന്നില്‍

രാവണ പ്രഭു കണ്ടിട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനെ വഴിയില്‍ ഇട്ട് ഇടിച്ചാല്‍ പല്ല് പോകും, അത് തന്നെ കാര്യം. പ്രശ്‌നം സിനിമയല്ല, പ്രത്യാഘാതം ഉണ്ടാകില്ല എന്ന തോന്നലാണ്, അതാണ് മാറേണ്ടത്. അല്ലാതെ സിനിമകളെ കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം.

എങ്കില്‍ സിനിമ നിരോധിക്കാം

എങ്കില്‍ സിനിമ നിരോധിക്കാം

സിനിമ നിരോധിക്കണം എന്നാണ് എന്റെയൊര് ഇതെന്നാണ് ഒരാള്‍ സര്‍ക്കാസിക്കുന്നത്. ഒന്ന് പറഞ്ഞു രണ്ടാമത് നിരോധനം ആണ് നമ്മളുടെ നാട്ടില്‍ അതിന്റെ ഫാക്റ്റ് മനസിലാക്കാന്‍ ശ്രമിക്കാറില്ല, രോഗത്തിന് ചികിത്സയാണ് വേണ്ടത് അല്ലാതെ രോഗിയെ കൊല്ലല്‍ അല്ല.

എതിരഭിപ്രായങ്ങളും ഉണ്ട്

എതിരഭിപ്രായങ്ങളും ഉണ്ട്

അക്രമങ്ങളുടെ കാര്യത്തില്‍ സിനിമ യുവത്വത്തിന് വഴികാട്ടിയാകുന്നുണ്ട് എന്ന് അഭിപ്രായം പറയുന്നവരും ഉണ്ട് കേട്ടോ. ആ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

 സിനിമ സിനിമയാണ് ജീവിതമല്ല

സിനിമ സിനിമയാണ് ജീവിതമല്ല

സിനിമയെ സിനിമ ആയി കാണാതെ യാഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുന്നതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം. മലയാളികള്‍ ഇഷ്ടമുള്ളതിനെ ആരാധിക്കും, ഇഷ്ടമില്ലാത്തതിനെ മാക്‌സിമം വെറുപ്പിക്കും. അതാണ് അവരുടെ ഒരു രീതി.

ഇതൊക്കെ പണ്ടേ ഉണ്ട്

ഇതൊക്കെ പണ്ടേ ഉണ്ട്

ഇത് പ്രേമം ഇഫറ്റ് മാത്രമാണോ? പണ്ടേ ഇത്തരം പരിപാടികള്‍ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്, പക്ഷെ വേറെന്തോ പേരാണ് പൊതുവില്‍ പറയുന്നത് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ഇതൊക്കെയാണ് ആ ഇത്

ഇതൊക്കെയാണ് ആ ഇത്

കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളേജില്‍ പെണ്‍കുട്ടികള്‍ പ്രേമം സ്റ്റൈലില്‍ മുണ്ടും കുപ്പായവും ധരിച്ച് ചെന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രേമം സ്റ്റൈല്‍ എന്ന് പറഞ്ഞ് പുറത്ത് നടക്കുന്നത് ഇതൊക്കെയാണത്രെ.

 കമല്‍ പറഞ്ഞത്

കമല്‍ പറഞ്ഞത്

പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കുമെന്ന് നേരത്തെ സംവിധായകന്‍ കമല്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു. അധ്യാപികയെ പ്രണയിക്കുന്നതും മറ്റും തെറ്റായ സന്ദശമാണ് എന്നാണ് കമല്‍ പറഞ്ഞത്.

English summary
Social media response to DGP Senkumar in Premem controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X