കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ തോറ്റു, തോറ്റു, തോറ്റു... അര്‍ണാബ് ഗോസ്വാമിയെ തോല്‍പിച്ച മലയാളി.. രാഹുല്‍ ഈശ്വര്‍ ഡാ!

  • By Kishor
Google Oneindia Malayalam News

ഇന്ത്യന്‍ ടെലവിഷന്‍ രംഗത്തെ ഗര്‍ജിക്കുന്ന സിംഹം സാക്ഷാല്‍ അര്‍ണാബ് ഗോസ്വാമിയെ ഒരു മലയാളി തോല്‍പിച്ചു. തോല്‍പ്പിച്ചു എന്ന് പറഞ്ഞാല്‍ പോര, ഞാന്‍ തോറ്റു എന്ന് അര്‍ണാബ് ഗോസ്വാമി തന്നെ സമ്മതിച്ചു. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ടൈംസ് നൗവില്‍ നടന്ന ന്യൂസ് അവര്‍ ഡിബേറ്റിനിടെയാണ് രാഹുല്‍ ഈശ്വര്‍ അര്‍ണാബ് ഗോസ്വാമിയെ തോല്‍പിച്ചത്. ആദ്യമായിട്ടാണ് അര്‍ണാബ് ഒരാള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കുന്നത് എന്ന് ഷോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു.

എന്തുകൊണ്ടാണ് ലേഡീസ് ഹോസ്റ്റലില്‍ പുരുഷന്മാരെ താമസിപ്പിക്കാത്തത്? എന്ത് കൊണ്ടാണ് പുരുഷന്മാരുടെ ക്രിക്കറ്റ് ടീമില്‍ സ്ത്രീകള്‍ക്ക് അവസരം കൊടുക്കാത്തത്. എന്ത് കൊണ്ട് വനിതാ കമ്മീഷന്റെ അധ്യക്ഷനായി ഒരു പുരുഷനെ നിയമിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നു - ഇതൊക്കെ ഡിസ്‌ക്രിമിനേഷന്‍ അല്ലെ. അല്ലേ... ഇതായിരുന്നു രാഹുല്‍ ഈശ്വറിന്റെ ചോദ്യം. അര്‍ണാബ് ഗോസ്വാമി മാത്രമല്ല, ആരായാലും തോറ്റുപോകും.

arnab-rahul

ആകാശത്തിനു താഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന രാഹുല്‍ ഈശ്വറിനെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ എന്തുകൊണ്ട് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ രാഹുല്‍ ഈശ്വറിന് പറ്റിയിരുന്നില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ശബ്ദമുയര്‍ത്തിയും പാനലിസ്റ്റുകളെ ആക്ഷേപിച്ചുമാണ് രാഹുല്‍ പ്രതികരിച്ചത്.

ഹിപ്പോക്രാറ്റിക്, ഓപ്പര്‍ച്യുനിസ്റ്റിക് എന്നൊക്കെയാണ് രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വിശേഷിപ്പിച്ചത്. ഹിന്ദുമതത്തെ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ കൊന്നു എന്നും നശിപ്പിച്ചു എന്നുമാണ് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ലക്ഷ്മി ത്രിപാഠി പറഞ്ഞത്. റഡി ടു വെയ്റ്റ് കാമ്പെയ്നിനെ പിന്തുണക്കുന്നവര്‍ പോലും രാഹുലിന്റെ വാദങ്ങള്‍ കേട്ട് ചിലര്‍ തലക്ക് കൈവച്ച് ഇരിക്കുന്നതും കാണാമായിരുന്നു.

English summary
Social media troll Arnab Goswamy and Rahul Easwar debate in Times Now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X