• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലിപ്പടക്കാം, പലിശ വീട്ടാം.. ഐഎസ്എൽ അടുത്ത വർഷവും ഉണ്ടല്ലോ... കേരള ബ്ലാസ്റ്റേഴ്സിന് ട്രോളിന്റെ പൂരം!

  • By Desk

അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് തോറ്റ് ഐ എസ് എല്ലിന് പുറത്തായ കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയിൽ ട്രോൾ. അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം തോറ്റത്. 18 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന മോഹം പോലും നടക്കാതെ പോയ ബ്ലാസ്റ്റേഴ്സിനെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് സോഷ്യൽ മീഡിയ. തോറ്റത് മാത്രമല്ല കപ്പടിക്കണം കലിപ്പടക്കണം കഴിഞ്ഞ സീസണിലെ കടം വീട്ടണം എന്ന ബ്ലാസ്റ്റേഴ്സിന്റെ ഡയലോഗും ട്രോളന്മാർ പൊളിച്ചടുക്കുന്നുണ്ട്. ഇതാ കാണൂ...

പോവാന്‍ പറ

പോവാന്‍ പറ

രണ്ട് സീസണിൽ കഷ്ടപ്പെട്ട് കളിച്ച് ഫൈനൽ തോറ്റ അത്ര സങ്കടം ഒന്നും എന്തായാലും ഉണ്ടാകില്ലല്ലോ.

ഞങ്ങള് തന്നെ

ഞങ്ങള് തന്നെ

എല്ലാ ടീമിനെയും തോൽപ്പിച്ചു. ആര് .. ഞങ്ങള് തന്നെ അല്ലാണ്ടാര്. അതാണ് ബെംഗളൂരു എഫ് സി.

ഇത്രയും കടം

ഇത്രയും കടം

കടം വീട്ടാനുള്ളതാണ്.. എന്നാലും വിജയ് മല്യയ്ക്ക് കാണുമോ ഇത്രയും കടം.

കളി മാറിയില്ലേ

കളി മാറിയില്ലേ

കഴിഞ്ഞ സീസണിൽ ഫൈനലിൽ. ഇത്തവണ സെമി പോലും കണ്ടില്ല. അപ്പോ കളി മാറിയില്ലേ

ഇവരെ തോല്പ്പിക്കണ്ടേ

ഇവരെ തോല്പ്പിക്കണ്ടേ

ഇത്രയും കണക്ക് കൂട്ടിയിട്ടെന്ത് കാര്യം. ഈ പറയുന്ന ബാംഗ്ലൂർ ടീമിനെ തോൽപ്പിക്കണ്ടേ അതല്ലേ പറ്റാത്തതും

പാവം ബ്ലാസ്റ്റേഴ്സ്

പാവം ബ്ലാസ്റ്റേഴ്സ്

ഇത്രയൊക്കെ കണക്ക് കൂട്ടിയിട്ട് കളിക്കാൻ പോയതാ. അവസാനം കണക്ക് മാത്രം ബാക്കി. കളി മാന്യമായി തോറ്റു.

എല്ലാം ഈരണ്ട് തവണ

എല്ലാം ഈരണ്ട് തവണ

കഴിഞ്ഞ രണ്ട് സീസണിന്റെ കടം കിടക്കണ്. രണ്ട് പ്രാവശ്യം പകരം വീട്ടാനായി കാല് തരിക്കുന്നു....

ഇപ്പോ ശരിയാക്കാം

ഇപ്പോ ശരിയാക്കാം

ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയ ഗോവയെ ഞാൻ.. ബെല‍്ഫോർട്ടുണ്ടല്ലോ...

ഫാന്‍സിന്റെ കാര്യം

ഫാന്‍സിന്റെ കാര്യം

കലിപ്പടക്കാനായി കാത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൻറെ സ്ഥിതി.

ഞങ്ങള്‍ മാത്രം എന്തിനാ

ഞങ്ങള്‍ മാത്രം എന്തിനാ

വിജയ് മല്യ കടം വീട്ടിയോ നീരവ് മോദി കടം വീട്ടിയോ.. പിന്നെ വെറും രണ്ട് സീസണുള്ള ഞങ്ങള് വീട്ടണോ

രണ്ടും ഒന്നല്ലേ ചേട്ടാ

രണ്ടും ഒന്നല്ലേ ചേട്ടാ

ഇത് നിങ്ങളുടെ ഹോം മാച്ചാണോ അതോ എവേ മാച്ചാണോ.. കേരള ബ്ലാസ്റ്റേഴ്സിനോടാണ് ചോദ്യം

എല്ലാ വർഷവും

എല്ലാ വർഷവും

കപ്പടിക്കണം കലിപ്പടക്കണം.. ഏത് വർഷം. അത് പിന്നെ എല്ലാ വർഷവും ഐ എസ് എൽ ഉണ്ടല്ലോ

എന്ത് വിജയന്‍

എന്ത് വിജയന്‍

പ്രിയ വാര്യർ വി ഐ പി സീറ്റിൽ ഐ എം വിജയൻ ഗാലറിയിൽ ഇതല്ലേ ബ്ലാസ്റ്റേഴ്സിന്റെ മര്യാദ

ഇനി ബാംഗ്ലൂരുമായി

ഇനി ബാംഗ്ലൂരുമായി

ബെംഗളൂരുവിനോട് കളിക്കാൻ പോയത് കലിപ്പടക്കാനാണ്. പക്ഷേ സംഭവിച്ചതോ എന്റെ പൊന്നൂ

അയ്യോ നമ്മുടെ സെമി

അയ്യോ നമ്മുടെ സെമി

കൊൽക്കത്ത ഈ കളിയും പൊട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ചിരിച്ചതാണ്. പിന്നെയാണ് സെമിയുടെ കാര്യം ഓർത്തത്

ഇതാണ് പ്രശ്നം

ഇതാണ് പ്രശ്നം

ബാക്കിയെല്ലാം സഹിക്കാം ഈ തപ്പടിക്കലും തകിലടിക്കലുമാണ് പ്രശ്നം. പിന്നെ കലിപ്പടക്കലും.

കളിക്കാൻ അറിയില്ല

കളിക്കാൻ അറിയില്ല

ഈ ട്രോള് കണ്ടിട്ട് ആരും കേരള ബ്ലാസ്റ്റേഴ്സിനെ ആണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ.

ലോകത്തെ ഞെട്ടിച്ച് കെ സുരേന്ദ്രന്റെ ഗണിതശാസ്ത്ര കണ്ടുപിടിത്തം!!! ആരും അറിയാതിരിക്കാന്‍ എഡിറ്റ്... എട്ടിന്റെ ട്രോള്‍ പണി!

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം (ഊളത്തരം) - രശ്മി എഴുതുന്നു

'നോക്കി വലുതാക്കിയ മുലകൾ! മുലകളെ വളർത്തിക്കൊണ്ടു വന്നതെന്ത്? പുരുഷന്‍റെ മുലയുടെ കഴിവ്!' തുമ്മാരുകുടി എഴുതുന്നു

English summary
Social media troll as Kerala Blasters out of ISL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X