ആത്മഹത്യ വേണോ സംഘിയോ കമ്മിയോ ആകുന്നോ.. ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിക്കുന്ന ചോദ്യം.. ട്രോളുകൾ!!
കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയിൽ ഗെയിമിന് സോഷ്യൽ മീഡിയയില്‍ ട്രോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്ലൂ വെയ്ല് 150 പേരുടെ ജീവനെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ബ്ലൂ വെയ്ൽ കളിച്ച് കേരളത്തിലും ആത്മഹത്യ നടന്നതായി സംശയമുണ്ട്. കഴിഞ്ഞ മാസം 26ന് തൂങ്ങിമരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലും ഈ ഗെയിം തന്നെയാണ് എന്നാണ് ആരോപണം.
ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതിൽ നിന്നും തിരിച്ചുവരാന്‍ പോലും പറ്റില്ല എന്നാണ് പറയപ്പെടുന്നത്. തിരിച്ചുവരാൻ ശ്രമിച്ചാൽ ഭീഷണിയാണത്രെ ഫലം. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ ചാലെഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം. എന്തിനെയും ട്രോളുന്ന സോഷ്യൽ മീഡിയ ട്രോളന്മാർ ബ്ലൂ വെയ്ലിന്റെ പേരിലും ഇറക്കിയിട്ടുണ്ട് കുറേ ചളികൾ...
സിപിഎം വിടാനോ
ബ്ലൂ വെയ്ൽ കളിച്ചു. ഫൈനൽ ചാലഞ്ച് സി പി എമ്മിൽ ചേർന്ന് രണ്ട് ദിവസം കഴിഞ്ഞ് പാർട്ടി വിടാൻ.
കാടിവെള്ളം മതിയോ
മഞ്ഞൾ വെള്ളം തലയിലൂടെ ഒഴിക്കുക - പകരം കാടിവെള്ളം ഒഴിച്ചാൽ മതിയോ സർ.
ഭീഷണിയാണ്
ഇപ്പോൾ പല കുട്ടികളും പ്രോഗ്രസ് കാർഡിൽ ഒപ്പ് ഇടീക്കുന്നത് വരെ ബ്ലൂവെയ്ലിന്റെ പേര് പറഞ്ഞാണത്രെ
തിരിച്ചുവരവില്ല
ബ്ലൂ വെയ്ൽ കളിക്കാൻ തുടങ്ങിയ ലെ ഞാൻ - ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ശശ്യേ...
സത്യം പറയെടാ
ആത്മഹത്യ വാർത്ത കേൾക്കുന്ന പത്രക്കാരും ബ്ലൂ വെയ്ൽ ഗെയ്മും.
ഈ ടാസ്ക് മാത്രമേ ഉള്ളൂ
മീശമാധവനും ഭഗീരഥൻ പിള്ളയും ബ്ലൂ വെയ്ൽ കളിക്കാൻ ഇറങ്ങിയപ്പോൾ
ഉപേശിക്കാൻ വരുന്ന അമ്മ
ബ്ലൂ വെയ്ൽ വാർത്തകൾ കേട്ട് എന്നെ ഉപദേശിക്കാൻ വരുന്ന അമ്മയും ഒളിച്ചിരിക്കുന്ന ഞാനും
ഒരു മാസം കഴിഞ്ഞപ്പോൾ
ബ്ലൂ വെയ്ൽ രജിസ്റ്റർ ചെയ്തപ്പോൾ ഞാൻ.. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ.
തല്ലിക്കൊന്നു
24ലെ വാച്ച് കെട്ടി ബ്ലൂ വെയ്ൽ കണ്ടുപിടിച്ചവനെ തേടിപ്പോയി അവനെ തല്ലിക്കൊന്നു
ക്ലാസ് കട്ട് ചെയ്യാനും
ബ്ലൂ വെയ്ൽ പറഞ്ഞുപോലും ക്ലാസ് കട്ട് ചെയ്ത് പോയി സിനിമ കാണാൻ
ചങ്ക് ബ്രോ
ബ്ലൂ വെയ്ൽ കളിക്കാൻ തുടങ്ങി എന്ന് കേട്ടപ്പോൾ മറ്റ് ക്ലാസ് മേറ്റ്സും ചങ്ക് ബ്രോയും.