കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണീ, ഭുവനേശ്വര്‍ കുമാറേ... ഇനി ഇങ്ങോട്ട് നോക്കണ്ടാട്ടാ... ട്രോളോട് ട്രോള്‍!!!

Google Oneindia Malayalam News

ദക്ഷിണാഫ്രിയ്ക്കക്കെതിരെ നടന്ന ഏകദിന പരന്പര തോല്‍ക്കാന്‍ വേണ്ടി കാത്തു നില്‍ക്കുകയായിരുന്നോ ട്രോളര്‍മാര്‍? അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരു തോല്‍വി ഏറ്റുവാങ്ങിയാല്‍ പിന്നെ ആരായാലും ഒരു ട്രോളൊക്കെ ഇറക്കില്ലേ ആല്ലേ...

അടുത്ത കാലത്തൊന്നും ഇന്ത്യയ്ക്ക് ഇത്രയും നാണംകെട്ട ഒരു തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഈ പരാജയത്തെ കളിയാക്കി കൊല്ലുകയാണ്.

ധോണി തന്നെയാണ് ഇത്തവണത്തേയും പ്രധാന ഇര. പത്ത് ഓവറില്‍ നൂറിലേറെ റണ്‍സ് വിട്ടുകൊടുത്ത് ഭുവനേശ്വര്‍ കുമാറിനേയും ആരും വെറുതേ വിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലെ രസകരമായ ട്രോളുകള്‍...

 വരുന്നേടത്ത് വച്ച് കാണാം

വരുന്നേടത്ത് വച്ച് കാണാം

ശരിയാ രഹാനേയും ധവാനും ധോണിയും ഒക്കെ 150 വച്ച് അടിച്ചിരുന്നെങ്കില്‍ ഇന്ത്യ ദക്ഷിണാഫ്രിയ്ക്കക്കെതിരെ സുഖമായി ജയിച്ചേനെ!

ആണുങ്ങളില്ലാത്ത നേരത്ത്

ആണുങ്ങളില്ലാത്ത നേരത്ത്

ട്രോളുകളില്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നാണിത്. ഈ നാല് പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നോ?(മുമ്പ് ഇവരൊക്കെ ഉള്ളപ്പോഴും ഇന്ത്യ കളി തോറ്റിട്ടില്ലേ)

ഇനി എവിടെ എറിയും

ഇനി എവിടെ എറിയും

സത്യത്തില്‍ ഈ ചോദ്യം ഭുവനേശ്വര്‍ കുമാര്‍ ധോണിയോട് ചോദിച്ചുകാണും. അത്രയ്ക്കും കിട്ടയില്ലോ... പാവം!!

കളി മാറിപ്പോയോ?

കളി മാറിപ്പോയോ?

ട്വന്റി-20 ആണെന്ന് കരുതിയാണോ ദക്ഷിണാഫ്രിയ്ക്ക കളിച്ചതെന്ന് ഇന്ത്യന്‍ ടീമിന് സ്വാഭാവികമായും സംശയം തോന്നിക്കാണും

 ആള് മാറിപ്പോയതാകും

ആള് മാറിപ്പോയതാകും

ഭുവനേശ്വര്‍ കുമാറിന് ഇങ്ങനെ പണി കൊടുക്കാന്‍ ദക്ഷിണാഫ്രിയ്ക്കയ്ക്ക് എന്തെങ്കിലും കാരണം ഉണ്ടാകുമോ...സത്യത്തില്‍ ഭുവനേശ്വര്‍ കുമാര്‍ മനസ്സിലെങ്കിലും ഈ ചോദ്യം ചോദിച്ചുകാണും.

വോ.. വേണ്ട

വോ.. വേണ്ട

ഇങ്ങനെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകരെല്ലാം മനസ്സില്‍ ചോദിച്ച് കാണും.

ദേഷ്യം വല്ലതും

ദേഷ്യം വല്ലതും

മോനേ ഡി കോക്കേ... സത്യത്തില്‍ നിനക്ക് ഇന്ത്യക്കാരോട് വല്ല വൈരാഗ്യവും ഉണ്ടോ?

കപ്പ് മാത്രമല്ല,

കപ്പ് മാത്രമല്ല,

അനിയത്തി പ്രാവിലെ ആ രംഗമുണ്ടല്ലോ.... അതിവിടെ നന്നായി ചേരും!

ഒരവസരം തരുമോ?

ഒരവസരം തരുമോ?

ദക്ഷിണാഫ്രിയ്ക്ക അടിച്ച റണ്‍സ് വേണമെങ്കില്‍ ഇന്ത്യയും അടിയ്ക്കും. ഇത്തിരി സമയം തരണം. ഒരു നാല് കളി!!!

ഭുവാ.. ഭുവാ

ഭുവാ.. ഭുവാ

മോഹിത് ശര്‍മ വിളിച്ചത് ഭുവാ... ഭുവാ എന്നല്ലത്രെ. പോവാ... പോവാ എന്ന് പറഞ്ഞ് കരയുകയായിരുന്നത്രെ.

കാല് പിടിയ്ക്കാം

കാല് പിടിയ്ക്കാം

പേശിവലിവിനെ തുടര്‍ന്ന് താഴെ വീണ ഡുപ്ലസ്സിസിനെ ധോണിയാണ് പരിചരിച്ചത്. അല്‍പം കഴിഞ്ഞപ്പോള്‍ ഡുപ്ലസ്സിസ് റിട്ടയേഡ് ഹര്‍ട്ട് ആയി. ധോണി കാല് പിടിച്ചു പറഞ്ഞോ വല്ലതും!!!

ഇല്ല, ഞാനെറിയില്ല

ഇല്ല, ഞാനെറിയില്ല

ബൗളിംഗിന് വിളിയ്ക്കുമ്പോള്‍ ഒടുവില്‍ ഇന്ത്യക്കാരെല്ലാം ഇങ്ങനെ ആയിരുന്നു.

തുഴച്ചില്‍

തുഴച്ചില്‍

ധോണിയുടെ തുഴച്ചിലിന് ഇത്തവണയും പണിയുണ്ട്.

പാവം ഭുവന്‍

പാവം ഭുവന്‍

ഭുവനേശ്വര്‍ കുമാറിന്റെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ് ഇപ്പോള്‍.

ദാദയുടെ പിള്ളേര്‍

ദാദയുടെ പിള്ളേര്‍

സത്യത്തില്‍ ധോണി നേടിയ ടീം റെക്കോര്‍ഡുകളെല്ലാം പണ്ട് സൊരവ് ഗാംഗുലി വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളെ വച്ചല്ലേ...

ചത്തോന്നറിയാന്‍

ചത്തോന്നറിയാന്‍

ധോണിയും ഭുവനേശ്വര്‍ കുമാറും തമ്മില്‍ ഇങ്ങനെ ഒരു സംഭാഷണം നടക്കാനുള്ള സാധ്യതയില്ലേ...

ശത്രുക്കള്‍ക്ക് പോലും

ശത്രുക്കള്‍ക്ക് പോലും

ശരിയാ... ശത്രുക്കള്‍ക്ക് പോലും 'ഈ ഗതി'വരുത്തരുതേ..

English summary
Social Media mocks India's defeat in 5 th ODI against South Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X