കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ള് മോദി... പരിഹാസം അതിരുവിട്ടു; കൈരളി ചാനലിനെക്കൊണ്ട് സോഷ്യല്‍ മീഡിയ തിരുത്തിച്ചു, ട്രോളുകളും!

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത എഴുതിയ കൈരളി ചാനലിന്റെ വെബ് സൈറ്റിന് പണി കിട്ടി. തള്ള് മോദിയുടെ പുതിയ തള്ളും പൊളിയുന്നു എന്നായിരുന്നു കൈരളി വെബ്‌സൈറ്റ് മോദിയുടെ ക്യാപിറ്റൊള്‍ ഹില്‍ പ്രസംഗത്തെ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ മോദി പ്രസംഗിച്ചത് ടെലി പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് എന്നായിരുന്നു കൈരളിയുടെ കണ്ടെത്തല്‍.

എന്നാല്‍ ലോകനേതാക്കള്‍ ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ച് പ്രസംഗിക്കുന്നത് സാധാരണമാണ് എന്ന് സോഷ്യല്‍ മീഡിയ കൈരളിയെ കളിയാക്കി. മോദിയെ തള്ള് മോദി എന്ന് വിശേഷിപ്പിച്ചതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. നിവൃത്തിയില്ലാതെ കൈരളി വാര്‍ത്ത തിരുത്തി. മോദിയുടെ കാലിഫോര്‍ണിയ മാജിക് പൊളിഞ്ഞു എന്നാക്കി. എന്നാല്‍ കാലിഫോര്‍ണിയ എവിടെക്കിടക്കുന്നു ക്യാപിറ്റോള്‍ ഹില്‍ എവിടെക്കിടക്കുന്നു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വീണ്ടും ട്രോളുമായെത്തി.

നിവൃത്തിയില്ലാതെ കൈരളി ഓണ്‍ലൈന്‍ ഈ വാര്‍ത്ത തന്നെ ഡിലീറ്റ് ചെയ്ത പോലെയാണ്. ഈ പേജ് ഇപ്പോള്‍ ലഭ്യമല്ല എന്ന വിവരമാണ് സൈറ്റില്‍ നിന്നും കിട്ടുന്നത്. കൈരളിയെക്കൊണ്ട് സോഷ്യല്‍ മീഡിയ തിരുത്തിച്ചത് ഈ ട്രോളുകള്‍ കൊണ്ടാണ്, നോക്കൂ.

അമേരിക്കയുടെ തലസ്ഥാനം

അമേരിക്കയുടെ തലസ്ഥാനം

അമേരിക്കയുടെ തലസ്ഥാനം ഏതാണെന്ന് പറഞ്ഞാല്‍ കൈരളിയെ ട്രോളന്മാര്‍ വെറുതെ വിട്ടേനെ. പക്ഷേ അതുപോലും അവര്‍ തെറ്റിച്ചുകളഞ്ഞില്ലേ

അത് ഞങ്ങളല്ല സര്‍

അത് ഞങ്ങളല്ല സര്‍

തള്ള് മോദി എന്നത് എഡിറ്റ് ചെയ്ത കാലിഫോര്‍ണിയ പ്രസംഗം എന്നാക്കി. നേരത്തെ തള്ള് മോദി എന്ന് വിളിച്ചത് ഞങ്ങളല്ല സര്‍...

ഇംഗ്ലീഷ് വായിക്കാനും അറിയണേ

ഇംഗ്ലീഷ് വായിക്കാനും അറിയണേ

അമേരിക്കയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ ടെലിപ്രോംപ്റ്റര്‍ മാത്രം പോര, ഇംഗ്ലീഷ് വായിക്കാനും അറിയണം.

ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കണ്ട

ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കണ്ട

ഇന്ത്യയുടെ പ്രധാനമന്ത്രിയെ തള്ള് മോദി എന്ന് വിളിക്കുന്നതില്‍ കൂടുതല്‍ നിലവാരമൊന്നും കൈരളിയില്‍ നിന്നും പ്രതീക്ഷിക്കേണ്ട

ഇതായിരുന്നു കൈരളിയുടെ തലക്കെട്ട്

ഇതായിരുന്നു കൈരളിയുടെ തലക്കെട്ട്

തള്ള് മോദിയുടെ പുതിയ തള്ളും പൊളിയുന്നു - ഇതായിരുന്നു കൈരളി ഓണ്‍ലൈനില്‍ ഈ വാര്‍ത്തയുടെ ആദ്യത്തെ തലക്കെട്ട്.

മാറ്റിയത് അതിലും അബദ്ധം

മാറ്റിയത് അതിലും അബദ്ധം

മോദിയുടെ കാലിഫോര്‍ണിയ മാജിക്ക് പൊളിഞ്ഞു എന്നായിരുന്നു പിന്നത്തെ തലക്കെട്ട്. മൂവായിരത്തോളം ദുരെയുള്ള കാലിഫോര്‍ണിയ എന്തുപിഴച്ചു എന്നായി ഇതോടെ ട്രോളന്മാര്‍.

കോമഡി ആയല്ലോ ചേട്ടാ

കോമഡി ആയല്ലോ ചേട്ടാ

തള്ള് മോദി എന്നത് മാറ്റി കാലിഫോര്‍ണിയ എന്നാക്കിയപ്പോള്‍ പരിഹാസം മാറി കൈരളിക്ക് പറ്റിയ അബദ്ധമായിപ്പോയി - മഹേഷിന്റെ പ്രതികാരം ട്രോള്‍

രണ്ട് വാക്ക് പഠിച്ചു

രണ്ട് വാക്ക് പഠിച്ചു

പൃഥ്വിരാജും മോദിയും കാരണം മലയാളി രണ്ട് വാക്കുകള്‍ പഠിച്ചു. ഒന്ന് റെട്ടറിക് രണ്ട് ടെലിപ്രോംപ്റ്റര്‍

 ഇന്ത്യയിലെ ചാനലാണോ

ഇന്ത്യയിലെ ചാനലാണോ

മോദിയെ തള്ള് മോദി എന്ന് കൈരളി വിളച്ചത് കേട്ടവര്‍ ചോദിക്കുന്നത് ഇവരൊക്കെ ഇന്ത്യയിലെ ചാനലുകള്‍ തന്നെയാണോ എന്നാണ്

അന്ത ഭയം ഇരിക്കട്ടും

അന്ത ഭയം ഇരിക്കട്ടും

തള്ള് മോദി എന്ന് ആദ്യം എഴുതിയത് എഡിറ്റ് ചെയ്ത് കൈരളി കാലിഫോര്‍ണിയ പ്രസംഗം എന്നാക്കിയത് ട്രോളന്മാരെ പേടിച്ചിട്ടാണ്.

അതിനിപ്പം എന്താ

അതിനിപ്പം എന്താ

മോദി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് പരാതി. എന്നാല്‍ ആളുകള്‍ ചോദിക്കുന്നത് അതിനിപ്പോള്‍ എന്താ എന്നും.

കൈരളിയെ ഉള്ളിലിടണം

കൈരളിയെ ഉള്ളിലിടണം

മോദി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചു എന്ന് പറഞ്ഞതാണോ ചെറ്റത്തരം. അല്ല. തള്ള് മോദി എന്ന് വിളിച്ചതാണ് പ്രശ്‌നം.

ലെറ്റ് അസ് ഹാവ് സം ഫണ്‍

ലെറ്റ് അസ് ഹാവ് സം ഫണ്‍

ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചില്ല എന്ന് മോദി പറഞ്ഞോ. ഇല്ല. നിയമവിരുദ്ധം ആണോ.. അല്ല പിന്നെയിപ്പോള്‍ എന്താ കൈരളിയുടെ പ്രശ്‌നം

ശ്രീമതി ടീച്ചറെയും

ശ്രീമതി ടീച്ചറെയും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ വിവാദത്തിനിടെ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷിനെയും ചിലര്‍ കളിയാക്കുന്നുണ്ട്

ഒബാമക്കും അറിഞ്ഞൂടേ

ഒബാമക്കും അറിഞ്ഞൂടേ

ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണോ ബരാക് ഒബാമ ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചത് എന്ന് ചോദിക്കുന്നവരുമുണ്ട്

പേനയുടെ സഹായത്തോടെ

പേനയുടെ സഹായത്തോടെ

മോദി ഇപ്പോള്‍ എഴുതുന്നത് പേനയുടെ സഹായത്തോടെ എന്നതാണത്രെ കൈരളിയുടെ പുതിയ കണ്ടുപിടുത്തം.

English summary
Social Media troll Kairali Online for comment on Narendra Modi US Speech story.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X