കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ, കിണറ്റിലിറങ്ങിയ നികേഷിന് ട്രോളുകളുടെ പൂരം!

  • By Kishor
Google Oneindia Malayalam News

വോട്ട് പിടിക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാര്‍. സനിമാക്കാര്‍ക്കും ട്രോളന്മാര്‍ക്കും ഇഷ്ടം പോലെ അവസരം കൊടുക്കുന്ന തിരഞ്ഞെടുപ്പ് ഗിമ്മിക്കുകളിലെ ഏറ്റവും പുതിയ താരം അഴീക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിണറ്റിലിറങ്ങിയ നികേഷ് കുമാറിനെ ട്രോളി അര്‍മാദിക്കുകയാണ് സോഷ്യല്‍ മീഡിയ.

അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറ്റിലാണ് നികേഷ് ഇറങ്ങിയത്. നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയ ചിത്രങ്ങള്‍ പ്രചരിച്ചതോടെ ട്രോളുകളും തുടങ്ങി. മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാര്‍ വാര്‍ത്തയുണ്ടാക്കാന്‍ പയറ്റിയ പണിയാണിത് എന്ന് പറഞ്ഞ് ചിലരൊക്കെ നികേഷിനെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും ട്രോളുകള്‍ തന്നെയായിരുന്നു കൂടുതലും. കാണൂ ചില സാംപിളുകള്‍.

ആരാ...

ആരാ...

ചാണകത്തിന് വളക്കൂറുണ്ടോ എന്ന് നോക്കാനെത്തിയ നികേഷ് കുമാറിന്റെ അവസ്ഥ ഇങ്ങനെയായെന്ന് ട്രോളന്മാര്‍

പാലക്കാട് പോയാലോ

പാലക്കാട് പോയാലോ

ഇനി നികേഷ് കുമാര്‍ ചൂടിനെക്കുറിച്ച് പഠിക്കാന്‍ പാലക്കാട് പോയാലോ. ഇങ്ങനെയായിപ്പോകുമേ്രത അവസ്ഥ

മീന്‍കറിയില്‍

മീന്‍കറിയില്‍

നികേഷ് കുമാര്‍ മീന്‍കറിയില്‍ ഉപ്പിടുന്നത് ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചിരിക്കുന്നത്.

വോള്‍ട്ടേജ് പ്രശ്‌നമുണ്ട്

വോള്‍ട്ടേജ് പ്രശ്‌നമുണ്ട്

വളപട്ടണം ഭാഗത്ത് പോയി വോള്‍ട്ടേജ് പ്രശ്‌നം പഠിക്കുന്ന നികേഷ് കുമാറും സംഘവും.

എന്ത് പറ്റിയതാ നികേഷ് ജി

എന്ത് പറ്റിയതാ നികേഷ് ജി

കിണറ്റിലെ വെള്ളത്തില്‍ ഉപ്പുണ്ടോ എന്ന് നോക്കാന്‍ ഇറങ്ങിയതാ. കാല് തെറ്റി വീണുപോയി

ഹോട്ടലില്‍ പരിശോധന

ഹോട്ടലില്‍ പരിശോധന

ഹോട്ടല്‍ ഭക്ഷണത്തില്‍ വിഷാംശമുണ്ടെന്ന് കേട്ട് പരിശോധന നടത്തിയ സ്ഥാനാര്‍ഥി പെട്ടിയിലായിപ്പോയത്രെ

എന്തിനാ നികേഷേ

എന്തിനാ നികേഷേ

കറിക്ക് ഉപ്പുണ്ടോ എന്ന് നോക്കാന്‍ പറഞ്ഞതിന് നീയെന്തിനാ നികേഷേ കിണറ്റില്‍ ഇറങ്ങുന്നത്.. എന്താല്ലേ..

English summary
Social media troll LDF candidate MV Nikesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X