കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയോ എപ്പോ... സൈബര്‍ സഖാക്കള്‍ക്ക് പണികിട്ടി!

  • By Desk
Google Oneindia Malayalam News

ജൂണ്‍ 20 തിങ്കളാഴ്ച മുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പരന്നു. ഇരട്ടച്ചങ്കുള്ള പിണറായി വിജയന്റെ ഭരണനേട്ടമായി സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി അനുഭാവികളും സംഭവം ആഘോഷിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി തന്നെ ഇങ്ങനെയൊരു സംഭവം ഇല്ല എന്ന് വ്യക്തമാക്കിയതോടെ ആഘോഷങ്ങളുടെ കാറ്റ് പോയി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണനേട്ടം എന്ന് പറഞ്ഞ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരിപ്പിച്ചത് എന്ന് പറഞ്ഞ് ആളുകള്‍ മന്ത്രിക്ക് മറുപടിയുമായി എത്തുകയും ചെയ്തു.

ഇതായിരുന്നു പറഞ്ഞത്

ഇതായിരുന്നു പറഞ്ഞത്

ജനകീയ സര്‍ക്കാര്‍ മുന്നോട്ട്. തിങ്കളാഴ്ച മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര എന്ന പ്രചാരണമാണ് നടന്നത്.

ഡാ ഒന്ന് തള്ളിക്കേ

ഡാ ഒന്ന് തള്ളിക്കേ

ഡാ ഒന്ന് തള്ളിക്കേ, കെ എസ് ആര്‍ ടി സി ബസ്സുകളില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയാക്കി. ഡാ ആ തള്ളല്ല ഈ വണ്ടി തള്ളിക്കേ..

ആരാണീ പോരാളി ഷാജി

ആരാണീ പോരാളി ഷാജി

പോരാളി ഷാജി എന്ന ഐ ഡിയില്‍ നിന്നാണ് ഈ പോസ്റ്റര്‍ പ്രചാരണം വ്യാപകമായി നടന്നത്. ആയിരക്കണക്കിന് പേര്‍ ഇക്കാര്യം ഷെയര്‍ ചെയ്തു

യു ഡി എഫോ

യു ഡി എഫോ

അതിനിടയില്‍, ഇത് യു ഡി എഫ് സര്‍ക്കാരിന്റെ പദ്ധതിയാണെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ പിതൃത്വമേറ്റെടുക്കുകയാണ് എന്ന് പറഞ്ഞ് മറ്റ് ചിലരും രംഗത്തുവന്നു.

ലെ കമ്മീസ്

ലെ കമ്മീസ്

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര വ്യാജവാര്‍ത്തയാണെന്ന് മന്ത്രിയുടെ പോസ്റ്റ് വായിച്ച ലെ കമ്മീസ്

പിണറായിക്ക് അഭിവാദ്യങ്ങള്‍

പിണറായിക്ക് അഭിവാദ്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍. എന്തിനാ.. കെ എസ് ആര്‍ ടി സി യില്‍ സൗജന്യയാത്രയാക്കിയതിനാ

നാറ്റിക്കരുത്

നാറ്റിക്കരുത്

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര എന്ന് പറഞ്ഞത് തെറ്റിപ്പോയി. നാറ്റിക്കരുത് പ്ലീസ്

നല്ലവനായ ഉണ്ണി

നല്ലവനായ ഉണ്ണി

ദോണ്ട് ലവനാണ് പറഞ്ഞത് കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര ഉണ്ടെന്ന്.

മന്ത്രി പറഞ്ഞതിന് ശേഷം

മന്ത്രി പറഞ്ഞതിന് ശേഷം

സൗജന്യയാത്ര ഇല്ലെന്ന് മന്ത്രി പറഞ്ഞതിന് ശേഷം മന്ത്രിയെ ഓണ്‍ലൈന്‍ സഖാക്കള്‍ നോക്കുന്നത് ഇങ്ങനെയാണത്രേ

അങ്ങനെ ഓസിന് സഞ്ചരിക്കണ്ട

അങ്ങനെ ഓസിന് സഞ്ചരിക്കണ്ട

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര ഇല്ല. വിദ്യാര്‍ഥികള്‍ ഓസിന് സഞ്ചരിക്കണ്ട

ഇതാണ് മന്ത്രി പറഞ്ഞത്

ഇതാണ് മന്ത്രി പറഞ്ഞത്

മന്ത്രി എ കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്

പ്ലിങ്ങിപ്പോയി

പ്ലിങ്ങിപ്പോയി

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര എന്ന് പോസ്റ്റിട്ട് പ്ലിങ്ങിപ്പോയ ഒരു പാര്‍ട്ടി അനുഭാവി

ഉദ്ഘാടനം ചെയ്തത് നന്നായി

ഉദ്ഘാടനം ചെയ്തത് നന്നായി

ഉമ്മന്‍ചാണ്ടി എല്ലാം ഉദ്ഘാടനം ചെയ്തിട്ട് പോയത് നന്നായി അല്ലെങ്കില്‍ അതും കൂടി പിണറായി വിജയന്റെ തലയില്‍ വെച്ചേനെ സഖാക്കള്‍

പാവം വിദ്യാര്‍ഥികള്‍

പാവം വിദ്യാര്‍ഥികള്‍

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യയാത്ര എന്ന് കേട്ട വിദ്യാര്‍ഥി അത് പാര്‍ട്ടിക്കാരുടെ തള്ളായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍

English summary
Social media troll LDF government over free travel for students on KSRTC buses hoax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X