കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ഇനി വാമനന്‍ എന്ന് പോയിട്ട് വാ എന്ന് പോലും പറയില്ല... അമ്മാതിരി ട്രോളുകള്‍!!!

  • By Desk
Google Oneindia Malayalam News

ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ കേസരിയില്‍ വാമന ജയന്തിയെ കുറിച്ച് പറഞ്ഞപ്പോള്‍ ആരും അത് അത്ര കാര്യമാക്കിയില്ല. അതിന് ശേഷം ശശികല പറഞ്ഞപ്പോള്‍ പോട്ടെ എന്ന് വച്ചു. എന്നാല്‍ അമിത് ഷാ കൂടി പറഞ്ഞാല്‍ പിന്നെ വെറുതേയിരിക്കാന്‍ പറ്റുമോ?

അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടതുകൊണ്ടൊന്നും മല്ലൂസ് അടങ്ങില്ല. കലിപ്പ് തീര്‍ക്കാന്‍ അവര്‍ ട്രോളുകളുമായി ഇറങ്ങി.

എന്തായാലും ഈ ട്രോളുകള്‍ കണ്ട് അതിന്റെ അര്‍ത്ഥം മനസ്സിലായാല്‍ അമിത് ഷാ ഇനി വാമന ജയന്തിയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടില്ല... അത്രയ്ക്കുണ്ട്!!!

വാമന്‍ജി

വാമന്‍ജി

ബിജെപിക്കാര്‍ എല്ലാവരേയും 'ജി' ചേര്‍ത്താണല്ലോ പറയുക. അപ്പോ പിന്നെ വാമനനെ വാമന്‍ജി എന്ന് തന്നെ വിളിക്കണ്ടേ... പാവം കാല് വളഞ്ഞ് പോയി!!!

പൊങ്കാല

പൊങ്കാല

ആദ്യം വാമന ജയന്തി ആശംസിച്ചു. പിന്നെ പൊങ്കാലയോട് പൊങ്കാല. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഓണാശംസ.

ലൈക്ക് കിട്ടിയത്

ലൈക്ക് കിട്ടിയത്

ഐസിയുവിലെ ട്രോളുകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ലൈക്കുകളാണത്രെ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് കിട്ടിയത്.

അതും കൂടി

അതും കൂടി

എല്ലാവരും ഹാപ്പി ഓണം, ഓണാശംസ എന്നൊക്കെ മൊബൈല്‍ ഫോണില്‍ അടിച്ചു വിടുകയാണ്. അപ്പോഴാണ് വാമന ജയന്തിയുടെ കാര്യം ഓര്‍മ വന്നത്... എന്നാല്‍ പിന്നെ അതും കൂടി കിടക്കട്ടെ.

പോസ്റ്റ് ചെയ്തത് മാത്രം

പോസ്റ്റ് ചെയ്തത് മാത്രം

അമിത് ഷായ്ക്ക് ആ വാമന ജയന്തി ആശംസ പോസ്റ്റ് ചെയ്തത് മാത്രമേ ഓര്‍മയുള്ളൂവത്രെ. പക്ഷേ പൊങ്കാല കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല. കെ സുരേന്ദ്രന്‍ വന്ന് ഒന്ന് പരിഭാഷ ചെയ്ത് കൊടുത്താല്‍ നന്നായിരുന്നു.

വാജ്‌പേയി ജയന്തി

വാജ്‌പേയി ജയന്തി

ഡിസംബര്‍ 25 നാണ് വാജ്‌പേയി ജനിച്ചത്. ഇനിയിപ്പോ ക്രിസ്മസിന് പകരം വാജ്‌പേയി ജയന്തി ആശംസിക്കുമോ എന്നാണ് പേടി.

അന്യന്‍ സ്റ്റൈല്‍

അന്യന്‍ സ്റ്റൈല്‍

ഓഫീസ് സമയത്ത് പൂക്കളം ഇടേണ്ടെന്ന് പിണറായി പറഞ്ഞപ്പോള്‍ ഓണം ഞങ്ങളുടെ ഉത്സവം. പക്ഷേ പൂക്കളമിട്ട് അസുരനെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് പിന്നെ പുകിലുണ്ടാക്കുന്നു. ഇതെന്താ അന്യന്‍ സ്റ്റൈല്‍ ആണോ?

ഒടുക്കത്തെ പരിഭാഷ

ഒടുക്കത്തെ പരിഭാഷ

പരിഭാഷ എന്നൊക്കെ പറയുമ്പോള്‍, ദാ ഇങ്ങനെ വേണം. പറഞ്ഞത് ഒടുക്കത്തെ തെറിയാണ്. പക്ഷേ ഇംഗ്ലീഷിലാക്കിയപ്പോള്‍ എന്തൊരു രസം!!!

ഇന്നലെയോ ഇന്നോ?

ഇന്നലെയോ ഇന്നോ?

ഇനി സത്യത്തില്‍ ഇന്നലെ വാമന ജയന്തിയും ഇന്ന് തിരുവോണവും ആണോ? അമിത്ജി പറഞ്ഞത് തന്നെയാണോ സത്യം!!!!

പതിവില്ല

പതിവില്ല

ആദ്യമായിട്ടാണല്ലോ ഓണത്തിന് വാമന ജയന്തി എന്നൊക്കെ പറയുന്നത്. അപ്പോള്‍ പിന്നെ ഒന്നും നോക്കണ്ട... അങ്ങ് ചവിട്ടിപ്പുറത്താക്കിയേക്കാം.

ഭ്രന്താണോ?

ഭ്രന്താണോ?

ഇങ്ങനെയൊക്കെ പറയുന്നതിനെ ഭ്രാന്തെന്നല്ലാതെ എന്താ വിളിക്കുക എന്ന് ചിലരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

മഹാബലി വന്ന് ഒന്ന് ചെവിക്ക് പിടിച്ചാല്‍ തീരാവുന്നതേയുള്ള പ്രശ്‌നങ്ങളൊക്കെ... അല്ലാതെ പിന്നെ!

നമ്മളില്ലേ

നമ്മളില്ലേ

ഒന്നുകില്‍ അമിത് ഷാ പറയുന്ന കാര്യങ്ങള്‍ മലയാളികള്‍ അംഗീകരിക്കണം, അതിപ്പോ എന്ത് മണ്ടത്തരമാണെങ്കിലും. അല്ലെങ്കില്‍ അമിത് ഷായ്ക്ക് ഇത്തിരി വിവരം വക്കണം...

ചിലര്‍

ചിലര്‍

അമിത് ഷായ്ക്ക് പൊങ്കാലയിട്ടുകൊണ്ടിരിക്കുമ്പോള്‍ ചിലരൊക്കെ ആ വഴിക്ക് വന്നിരുന്നു. അമിത് ഷാ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചും കൊണ്ട്.

അവിടെ ഇരുന്നോട്ടെ

അവിടെ ഇരുന്നോട്ടെ

ഇവിടെയിപ്പോള്‍ തത്കാലം മഹാബലി വന്നാല്‍ മതി. വാമനനൊക്കെ അങ്ങ് വടക്കേയിന്ത്യയില്‍ തന്നെ ഇരുന്നോട്ടേയെന്ന്!!!

അങ്ങനെയൊക്കെ പറയാമോ

അങ്ങനെയൊക്കെ പറയാമോ

സംഗതി പറഞ്ഞത് മുഴുവന്‍ അനാവശ്യ കാര്യങ്ങളാണെങ്കിലും ബിജെപിക്കാരെ മൊത്തത്തില്‍ അങ്ങനെ അടച്ചാക്ഷേപിക്കാമോ?

കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷന്‍

ഇനിയിപ്പോ അക്കാര്യത്തില്‍ ഒരു തീരുമാനമായതിന് ശേഷം മാത്രമാണത്രെ വീട്ടില്‍ പോകൂ... വാമന ജയന്തിയോ തിരുവോണമോ? കണ്‍ഫ്യൂഷന്‍ മാറണമല്ലോ...

മല്ലൂസിന്റെ ശീലം

മല്ലൂസിന്റെ ശീലം

തങ്ങള്‍ക്ക് പറ്റാത്ത എന്തെങ്കിലും കാര്യം ആരെങ്കിലും ചെയ്താല്‍ പിന്നെ അവരെ പൊങ്കാലയിട്ട് മാറ്റിപ്പറയിപ്പിക്കുക എന്നതാണല്ലോ മലയാളികളുടെ ഒരു ശീലം.

അങ്ങനെ പറഞ്ഞാല്‍

അങ്ങനെ പറഞ്ഞാല്‍

ഓണം വാമന ജയന്തിയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളെക്കൊണ്ട് തന്നെ മഹാബലിുടെ വേഷം കെട്ടിച്ചാല്‍ മതിയത്രെ. മഹാബലി വരുന്നില്ലെന്ന്

മാവേലി വിഭാഗം

മാവേലി വിഭാഗം

ഓണാശംസകളും ഓണാഘോഷങ്ങളും ഇപ്പോള്‍ രണ്ട് വിധമാണ്. ഒന്ന് മാവേലി വിഭാഗത്തിന്റെ വക... മറ്റേത് വാമന, അല്ലെങ്കില്‍ സംഘി വിഭാഗത്തിന്റെ വക!!!

English summary
Social Media trolls mocking Amit Shah and BJP for wishing Vamana Jayanthi instead of Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X