കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരംകൊത്തിമോറൻ സുക്കറണ്ണൻ!!! വാട്‌സ് ആപ്പ് 'ചത്തപ്പോൾ' 'അൺഹാപ്പി' ന്യൂയറിന് വെടിക്കെട്ട് ട്രോളുകൾ...

  • By Desk
Google Oneindia Malayalam News

ആഘോഷം എന്തായാലും ട്രോളില്ലാതെ പറ്റില്ലല്ലോ... ആഘോഷത്തിനിടെ ഒരു കോമഡി കൂടി കിട്ടിയാല്‍ പിന്നെ ട്രോളന്‍മാരുടെ കാര്യം പറയണ്ട. ഈ ന്യൂ ഇയറിനും കിട്ടി അങ്ങനെ ഒരു സാധനം!!!

പുതുവര്‍ഷം പിറന്നപ്പോള്‍ തന്നെ വാട്‌സ് ആപ്പ് 'ചത്തു'. മെസേജ് അയച്ചവരും കാത്തിരുന്നവരും എല്ലാം ശരിക്കും 'ശശി'യായ മട്ടായി. സംഗതി പിന്നീട് പരിഹരിച്ചെങ്കിലും ട്രോള്‍മാര്‍ക്ക് ഒരുകണക്കില്‍ സന്തോഷമായി.

വാട്‌സ് ആപ്പും ഫേസ്ബുക്കും ഒരു മുതലാളിയുടേതാണെന്ന ബോധം കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ പിന്നേയും ഉഷാറായി. എന്തായാലും വാട്‌സ് ആപ്പില്‍ ഒതുങ്ങുന്നില്ല ഇത്തവണത്തെ ന്യൂ ഇയര്‍ ട്രോളുകള്‍. ഡിവൈഎഫ്‌ഐക്കും ഉണ്ട് കിടിലന്‍ ട്രോള്‍ പണി!!!

ന്യൂ ഇയര്‍ ആണോ... അതില്ലാതെ പറ്റില്ല

ന്യൂ ഇയര്‍ ആണോ... അതില്ലാതെ പറ്റില്ല

ന്യൂ ഇയര്‍ ആണെങ്കില്‍ പിന്നെ മദ്യമില്ലാതെ പറ്റില്ല എന്നായിട്ടുണ്ട് ഇപ്പോള്‍. അങ്ങനെയാകുമ്പോള്‍ ഇങ്ങനെ ചില പണികള്‍ നൈസായിട്ട് വാങ്ങി വയ്ക്കുകയും ചെയ്യാം!!!

പരോപകാരം

പരോപകാരം

എന്തായാലും കൂട്ടുകാരന്‍ നന്നാവാന്‍ തീരുമാനിച്ചു. അവനെ പ്രലോഭിപ്പിക്കാതിരിക്കാന്‍ വേണ്ടി, അതിന് വേണ്ടി മാത്രം ആ മദ്യം കുടിച്ച സുഹൃത്തിന് എത്ര ലൈക്ക് കൂട്ടുകാരേ!!!

ദേശ് വാസിയോം...

ദേശ് വാസിയോം...

രാത്രി 12 മണിക്ക് മേരെ പ്യാരേ ദേശ് വാസിയോം എന്നെങ്ങാനും പ്രധാന മന്ത്രി പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ഒടുക്കത്തെ ടെന്‍ഷനാണ്. രണ്ടായിരത്തിന്റെ നോട്ട് നിരോധിക്കാനല്ല, 2018 ന്റെ ആശംസ അറിയിക്കാനാണ് എന്നറിഞ്ഞപ്പോഴാ ആശ്വാസമായത്.

അല്‍ സുക്കര്‍ബര്‍ഗ്

അല്‍ സുക്കര്‍ബര്‍ഗ്

ഇത് ആ പഴയ സുക്കര്‍ബര്‍ഗ് അല്ലത്രെ.... ന്യൂ ഇയര്‍ വിഷ് ചെയ്യാന്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ വേണ്ടി വാട്‌സ് ആപ്പ് ഓഫ് ചെയ്ത അല്‍ സുക്കര്‍ബര്‍ഗ് ആണത്രെ!

പണിയെടുത്ത് ചാവും

പണിയെടുത്ത് ചാവും

ക്രിസ്മസ്സിന്റെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത് തീര്‍ന്നില്ല. അതിന് മുമ്പാണ് ഈ ന്യൂ ഇയര്‍. ഇനി അതെല്ലാം ഡിലീറ്റ് ചെയ്ത് തീരുമ്പോള്‍ ഫോണിന്റെ അവസ്ഥയും ആളുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ ആകും.

എല്ലാം ഒരുപോലെ!!!

എല്ലാം ഒരുപോലെ!!!

ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍ രാത്രി വെളുക്കും വരെ ആഘോഷിക്കണമല്ലോ... അപ്പോള്‍ പിന്നെ ഓഫീസിലും ക്ലാസ്സിലും ഒക്കെ എത്തുമ്പോള്‍ ഈ സ്ഥിതിയാകും.

അതിന് വേണ്ടി മാത്രം

അതിന് വേണ്ടി മാത്രം

ഇനിയിപ്പോള്‍ മെസേജ് ഡിലീറ്റ് ചെയ്യാന്‍ വേണ്ടി മാത്രം ഒരാളെ ജോലിക്ക് വയക്കാനൊന്നും പറ്റില്ലല്ലോ... ഇന്ദുചൂഡന്‍ സ്‌റ്റൈലില്‍ ഒന്ന് ചോദിച്ച് നോക്കിയതാ... നല്ല ആട്ട് കിട്ടിയപ്പോള്‍ തൃപ്തിയായി!

ഡിവൈഎഫ്‌ഐക്കും പണി

ഡിവൈഎഫ്‌ഐക്കും പണി

എന്നാലും എന്റെ ഡിവൈഎഫ്‌ഐക്കാരേ... ഇങ്ങനെയൊക്കെ പരസ്യമായി എഴുതാമോ? അത്രയും കാലമൊക്കെ ഈ ഭൂമിയില്‍ മനുഷ്യരുണ്ടാകുമെന്ന് വല്ല ഉറപ്പും ഉണ്ടോ!

സര്‍ക്കാരിനൊപ്പം

സര്‍ക്കാരിനൊപ്പം

ഓഖി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരുന്നു. ആ തീരുമാനത്തിന് കൈയ്യടി കൊടുക്കാനും ട്രോളന്‍മാര്‍ മറന്നിട്ടില്ല.

ആദ്യ പണി

ആദ്യ പണി

വാട്‌സ് ആപ്പും ഫേസ്ബുക്കും ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി ആയിട്ടുണ്ട്. അപ്പോള്‍ 2018 ലെ ആദ്യത്തെ പണി തന്നെ വാട്‌സ് ആപ്പ് വഴി ആകുന്നത് എന്തൊരു കഷ്ടമാണ്!

നമ്മള്‍ പോലും അറിയാതെ...

നമ്മള്‍ പോലും അറിയാതെ...

രാത്രി ഒന്ന് ഉറങ്ങി എഴുന്നേറ്റതേയുള്ളൂ... നമ്മള് പോലും അറിയാതെ 2018 ല്‍ എത്തിക്കഴിഞ്ഞു. ഷാജിയേട്ടനും അബുവും മാത്രമല്ല, ഒട്ടുമിക്ക എല്ലാവരും!

നിത്യശാന്തി

നിത്യശാന്തി

എന്തൊക്കെ ഡയലോഗ് ആയിരുന്നു... എന്ത് ഹാങ് ആയാലും വാട്‌സ് ആപ്പ് ഹാങ് ആവില്ല. അപാര സെര്‍വ്വറാണ്, ബാക്ക് അപ്പാണ്. ഒടുവില്‍ പവനായി ശവമായി!

കൊന്നതാ... എല്ലാരും കൂടി!

കൊന്നതാ... എല്ലാരും കൂടി!

വാട്‌സ് ആപ്പ് ചത്തതല്ല. എല്ലാവരും കൂടി ന്യൂ ഇയര്‍ മെസേജ് അയച്ച് അയച്ച് വാട്‌സ് ആപ്പിനെ കൊന്നതാ!!! പക്ഷേ, ചത്തിട്ടില്ല എന്ന് മാത്രം.

 ഇത്രയും പ്രതീക്ഷിച്ചില്ല

ഇത്രയും പ്രതീക്ഷിച്ചില്ല

കുറച്ച് ന്യൂ ഇയര്‍ വിഷസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വാട്‌സ് ആപ്പ് ഇത്രയും പ്രതീക്ഷിച്ച് കാണില്ല. ഇതിപ്പോള്‍ അത്രയ്ക്കധികം വന്നാല്‍ പിന്നെ വാട്‌സ് ആപ്പ് എന്ത് ചെയ്യും!

അതാണ് സത്യം

അതാണ് സത്യം

വാട്‌സ് ആപ്പ് പണി മുടക്കിയപ്പോള്‍ ആണ് ആ സത്യം മനസ്സിലായത്. നമ്മള്‍ പോലും അറിയാതെ നമ്മള്‍ ടെക്‌നോളജിക്ക് അടിമയായിരിക്കുകയാണ്!

മെസ്സഞ്ചറിന്റെ ഭാഗ്യം

മെസ്സഞ്ചറിന്റെ ഭാഗ്യം

എല്ലാവരും മറന്നിരിക്കുകയായിരുന്നു മെസ്സഞ്ചറിനെ. വാട്‌സ് ആപ്പ് പണി മുടക്കിയപ്പോള്‍ വേറെ നിവൃത്തിയില്ലല്ലോ... എല്ലാം സുക്കറണ്ണന്റെ തന്നെ ആണല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു ആശ്വാസം.

മരംകൊത്തി മോറന്‍!!!

മരംകൊത്തി മോറന്‍!!!

ന്യൂ ഇയറിന്റെ അന്ന് ഫേസ്ബുക്കില്‍ ആരും കയറാത്തതുകൊണ്ട് വാട്‌സ് ആപ്പ് മരവിപ്പിച്ച മരംകൊത്തി മോറനാണത്രെ ഈ സുക്കറണ്ണന്‍... പാവം സുക്കര്‍ബര്‍ഗ്!

അതുക്കും മേലെ

അതുക്കും മേലെ

വാട്‌സ് ആപ്പ് ഡൗണ്‍ ആയപ്പോള്‍ ഉണ്ടായ വിഷമം ഒന്നും ഒന്നുമല്ല. സെര്‍വ്വര്‍ ശരിയായി വാട്‌സ് ആപ്പ് തിരിച്ചുവന്നപ്പോള്‍ വന്ന മെസേജുകളുടെ എണ്ണം... ഹോ, റിപ്ലേ കൊടുത്ത് പകച്ച് കാണും!

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

ന്യൂ ഇയര്‍ മെസേജുകള്‍ എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ച് കാണില്ല. പിന്നെ, ഒറ്റ വഴിയേ മുന്നിലുണ്ടായിരുന്നുള്ളു, കണ്ടം വഴി ഓടല്‍!

അരുതരുതായിരുന്നു!!!

അരുതരുതായിരുന്നു!!!

വാട്‌സ് ആപ്പ് നിലച്ചപ്പോള്‍ പലരും അത് തങ്ങളുടെ ഫോണിന്റെ കുഴപ്പമാണെന്നാ കരുതിയത്. അതുകൊണ്ട് ഫോണ്‍ റിസ്റ്റാര്‍ട്ട് ചെയ്ത് നോക്കിയവരും കുറവല്ല. പിന്നെയാണ് സംഗതി മനസ്സിലായത്.

എന്തൊരാവേശം

എന്തൊരാവേശം

ന്യൂ ഇയര്‍ ആകുന്നതിന് മുമ്പ് തന്നെ മെസേജ് അയച്ച് ആവേശം കാണിച്ചതായിരുന്നു. അവസാനം ഇതാ ഇതുപോലെ ആയിപ്പോയി!

മോദിജിയുടെ പണിയാണോ

മോദിജിയുടെ പണിയാണോ

വാട്‌സ് ആപ്പ് പെട്ടെന്ന് കിട്ടാതായപ്പോള്‍ പലരും മോദിജിയെ പോലും സംശയിച്ചു. അര്‍ദ്ധരാത്രിക്ക് പണി തരുന്ന കാര്യത്തില്‍ അദ്ദേഹവും മോശമല്ലല്ലോ!

എടുത്തോണ്ട് പോകേണ്ടി വന്നു!!!

എടുത്തോണ്ട് പോകേണ്ടി വന്നു!!!

ഡിസംബര്‍ 31 ന് രാത്രി 12 മണിവരെ ഇങ്ങനെ നെഞ്ചും വിരിച്ച് നിന്നിരുന്ന ആളാ... 12 മണി കഴിഞ്ഞപ്പോള്‍ എടുത്തോണ്ട് പോകേണ്ടി വന്നു!!!

എല്ലാം വെറുതേയായോ

എല്ലാം വെറുതേയായോ

ചിക്കന്‍ വറക്കുന്നതും മീന്‍കറി വയ്ക്കുന്നതും എല്ലാം കഴിക്കാന്‍ വേണ്ടി മാത്രം ആണെന്നാണോ വിചാരിച്ചത്. ഫോട്ടോയും വീഡിയോയും എടുത്ത് വാട്‌സ് ആപ്പില്‍ ഇടാന്‍ കൂടി വേണ്ടിയായിരുന്നു. അതെല്ലാം വെറുതേ ആയിപ്പോയല്ലോ!!!

ചെറിയൊരു സമ്മാനം

ചെറിയൊരു സമ്മാനം

ന്യൂ ഇയര്‍ ഒക്കെ ആയിട്ട് വാട്‌സ് ആപ്പ് വക ഒരു ചെറിയ സമ്മാനം കിട്ടിയതാ... നൈസ് ആയിട്ട് ഒന്ന് ഹാങ് ആയി!!! അതിന്റെ പേരില്‍ എത്ര ബന്ധങ്ങള്‍ തകര്‍ന്നിട്ടുണ്ടോ ആവോ!

അങ്ങനെയെങ്കിൽ പിന്നെ!!!

അങ്ങനെയെങ്കിൽ പിന്നെ!!!

പണ്ട് കേരള പോലീസ് എന്ന് സ്‌പെല്ലിങ് തെറ്റിച്ച് എഴുതിയ ആളല്ലേ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടി. അപ്പോള്‍ പിന്നെ ഡിവൈഎഫ്‌ഐക്കാരുടെ കാര്യം പറയേണ്ടല്ലോ എന്ന്!

തുടക്കം കിട്ടിയല്ലോ

തുടക്കം കിട്ടിയല്ലോ

2018 ല്‍ ട്രോളന്‍മാര്‍ക്കുള്ള ആദ്യത്തെ സംഭാവന എന്തായാലും ഡിവൈഎഫ്‌ഐക്കാര്‍ വക ആയി. ഇനി എന്തായാലും ഈ വര്‍ഷം വച്ചടി വച്ചടി കയറ്റമായിരിക്കും!

കടക്ക് പുറത്ത്

കടക്ക് പുറത്ത്

2018 പുലര്‍ന്നതേയുള്ളൂ... അപ്പോള്‍ തന്നെ പഴയ കലണ്ടറിനോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞിട്ടുണ്ട്. 2016 നെയൊക്കെ ചവിട്ട് പുറത്താക്കിയിട്ടാണല്ലോ 2017 വന്നത്, അതിന്റെ ശാപമായിരിക്കും!

ശ്രദ്ധിക്കണ്ടേ...

ശ്രദ്ധിക്കണ്ടേ...

ന്യൂ ഇയര്‍ ആഘോഷം അതിര് കടക്കുമ്പോള്‍ ബോധം നഷ്ടപ്പെട്ടിട്ടില്ല എന്ന കാര്യം ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ഹാപ്പി ബര്‍ത്ത് ഡേ എന്നൊക്കെ അയച്ച് പോകും!

ആ വാച്ച് വച്ചുള്ള കളിയാണോസൂര്യയുടെ സിനിമയിലെ ആ വാച്ച് എങ്ങാനും ഈ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ച് മാറ്റിയിട്ടുണ്ടോ എന്നാണ് സംശയം. അല്ലാതെ പിന്നെ ഇത്രയും വര്‍ഷമൊക്കെ മുന്നോട്ട് പോകാന്‍ പറ്റുമോ?

ആ വാച്ച് വച്ചുള്ള കളിയാണോസൂര്യയുടെ സിനിമയിലെ ആ വാച്ച് എങ്ങാനും ഈ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ച് മാറ്റിയിട്ടുണ്ടോ എന്നാണ് സംശയം. അല്ലാതെ പിന്നെ ഇത്രയും വര്‍ഷമൊക്കെ മുന്നോട്ട് പോകാന്‍ പറ്റുമോ?

സൂര്യയുടെ സിനിമയിലെ ആ വാച്ച് എങ്ങാനും ഈ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ച് മാറ്റിയിട്ടുണ്ടോ എന്നാണ് സംശയം. അല്ലാതെ പിന്നെ ഇത്രയും വര്‍ഷമൊക്കെ മുന്നോട്ട് പോകാന്‍ പറ്റുമോ?

English summary
Social Media trolls mocking new year and whatsapp issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X