കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്ക തൂറാതിരിക്കാനുള്ള ചിപ്പ്...! കക്കൂസ് നി‍ർമാണത്തില്‍ മോദിജി വാക്ക് പാലിച്ചെന്ന്!! ട്രോളുകൾ

Google Oneindia Malayalam News

അങ്ങനെ ഏക്ത പ്രതിമ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മൂവായിരം കോടി രൂപ ചെലവിട്ടാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പാലിച്ച ഏക വാഗ്ദാനം ആണ് ഇതെന്നാണ് പരിഹാസം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍, കര്‍ഷകര്‍ വലിയ സമരങ്ങള്‍ നയിക്കുമ്പോള്‍ എന്തിനാണ് കാക്കയ്ക്ക് കാഷ്ടിക്കാന്‍ വേണ്ടി ഒരു പ്രതിമ എന്നാണ് പലരുടേയും ചോദ്യം. അതിനുള്ള ഉത്തരം ഒന്നും കൃത്യമായി ആരും പറയുന്നില്ല.

എന്തായാലും വലിപ്പത്തിന്റെ കാര്യത്തില്‍ പട്ടേല്‍ പ്രതിമ ലോക റെക്കോര്‍ഡ് ആണ്. വന്നുവന്ന് ഇപ്പോള്‍ ട്രോളിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ ആകും എന്നാണ് തോന്നുന്നത്. പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തുടങ്ങിയിട്ടുണ്ട്.

ചിപ്പുള്ള പ്രതിമ

ചിപ്പുള്ള പ്രതിമ

മുമ്പ് രണ്ടായിരത്തിന്റെ നോട്ട് വന്നപ്പോള്‍ അതില്‍ ചിപ്പുണ്ട് എന്ന് പറഞ്ഞ ടീംസ് ആണ്. അപ്പോള്‍ പിന്നെ ഇത്രയും വലിയ പ്രതിമയില്‍ കാക്ക തൂറാതിരിക്കാനുള്ള ചിപ്പൊക്കെ ഉണ്ടാകാതിരിക്കുമോ!

ദാമു ഭാവം

ദാമു ഭാവം

ഒരു ജനതയുടെ 12.4 ശതമാനം പട്ടിണി കിടക്കുമ്പോള്‍ മൂവായിരത്തോളം കോടി ചെലവിട്ട് ഇങ്ങനെ ഒരു പ്രതിമ ഉണ്ടാക്കിയാല്‍ പിന്നെ ഈ ദാമു ഭാവം അല്ലാതെ എന്ത് ഭാവം വരാനാണ്!

കക്കൂസ് ഉദ്ഘാടനം

കക്കൂസ് ഉദ്ഘാടനം

തന്റെ കക്കൂസ് ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് അറിഞ്ഞാല്‍ ഏത് കാക്കയാണ് ഇങ്ങനെ അഭിമാനപൂരിതന്‍ ആകാതിരിക്കുക!

ലോകശ്രദ്ധയൊന്നും കിട്ടില്ലല്ലോ!

ലോകശ്രദ്ധയൊന്നും കിട്ടില്ലല്ലോ!

മൂവായിരം കോടിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരളത്തില്‍ 20 കോടിക്ക് പാര്‍പ്പിട സമുച്ചയം ആണ് ഉദ്ഘാടനം ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടെന്താ... പാര്‍പ്പിട സമുച്ചയം കൊണ്ട് ലോക ശ്രദ്ധയൊന്നും നേടാന്‍ പറ്റില്ലല്ലോ!

 അതൊക്കെ എപ്പഴേ ചെയ്തു!!!

അതൊക്കെ എപ്പഴേ ചെയ്തു!!!

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്ത് ഒതുക്കത്തില്‍ ഉദ്ഘാടനം ചെയ്ത ആളാണ് അമിത് ഷാ. അതുക്കും മേലെയാണ് പ്രതിമയുടെ കാര്യം. മോദിജി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ കാക്ക കാര്യം സാധിച്ചു!

കാക്ക പൊളിക്കും!!!

കാക്ക പൊളിക്കും!!!

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയുടെ മുകളിലാണ് താന്‍ ഇരുന്നത് എന്ന കാര്യം അറിഞ്ഞാല്‍ പിന്നെ കാക്കയുടെ ഭാവം ഇങ്ങനെ അല്ലാതെ എങ്ങനെ ആകാനാണ്!

അതും പോയി!!!

അതും പോയി!!!

ഇതുവരെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ പ്രതിമ. അതിപ്പോള്‍ പട്ടേല്‍ അങ്ങ് സ്വന്തമാക്കിക്കളഞ്ഞു!

കര്‍ഷകര്‍ക്ക് ജലപീരങ്കി

കര്‍ഷകര്‍ക്ക് ജലപീരങ്കി

എന്നാലും നമ്മുടെ നാടിന്റെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ... പ്രതിമയ്ക്ക് വേണ്ടി 3000 കോടി. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലപീരങ്കിയും ലാത്തിയടിയും!

പട്ടേലരുടെ സെന്റ് പോലെ

പട്ടേലരുടെ സെന്റ് പോലെ

ഭാര്യയെ ബലാത്സംഗം ചെയ്ത പട്ടേലരുടെ സെന്റിന്റെ മണത്തെ കുറിച്ച് പറയുന്നത് പോലെ ആണ് പട്ടിണിപ്പാവങ്ങളോട് പട്ടേലിന്റെ പ്രതിമയെ കുറിച്ച് പറയുന്നത്.

അതു പൊളിച്ചു

അതു പൊളിച്ചു

ബിജെപിയ്ക്കും ആര്‍എസ്എസ്സിനും ഇപ്പോള്‍ പട്ടേല്‍ ആണല്ലോ വലിയ നേതാവ്. ഗാന്ധി വധത്തിന് ശേഷം ആര്‍എസ്എസിനെ നിരോധിച്ചത് ആരാണെന്ന് കൂടി ഓര്‍മിപ്പിക്കാന്‍ ഈ പ്രതിമ സഹായിക്കട്ടേ എന്ന്!

ഏത് പട്ടേല്‍....

ഏത് പട്ടേല്‍....

പട്ടേലിന്റെ പ്രതിമ അഭിമാനത്തോടുകൂടി സമര്‍പ്പിച്ചുവെന്ന്.... ഏത് പട്ടേല്‍ എന്ന് ചോദിക്കരുത്. കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്ന, ആര്‍എസ്എസ്സിനെ നിരോധിച്ച ആ പട്ടേല്‍ തന്നെ!

ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല

ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല

കക്കൂസ് നിര്‍മിക്കും കക്കൂസ് നിര്‍മിക്കും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പൈസ മുടക്കി ഒരു കക്കൂസ് നിര്‍മിക്കും എന്ന് കരുതിയല്ലത്രെ. അതും കാക്കയ്ക്ക് വേണ്ടി!

ഒന്നും പറയാന്‍ ഇല്ല

ഒന്നും പറയാന്‍ ഇല്ല

പ്രതിമ നിര്‍മിക്കാന്‍ മൂവായിരം കോടി... പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വെറും 600 കോടി. അരിയുടെ പൈസ ആണെങ്കില്‍ തിരിച്ചുവാങ്ങുകയും ചെയ്തു. ഇത്രയൊക്കെ ആയാല്‍ പിന്നെ എന്ത് പറയാന്‍!

 അല്‍ കാക്ക

അല്‍ കാക്ക

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയുടെ മുകളില്‍ കാഷ്ടിച്ച കാക്കയെ ഇനി മുതല്‍ വെറും കാക്ക എന്ന് വിളിക്കരുത്. ഇന്ന് മുതല്‍ അവന്‍ അല്‍ കാക്ക ആണ്.

ഓര്‍മ പുതുക്കല്‍ ആണോ....

ഓര്‍മ പുതുക്കല്‍ ആണോ....

എന്ത് പറഞ്ഞാലും ഷൂ നക്കലും മാപ്പ് പറച്ചിലും മാത്രം ആണല്ലോ കളിയാക്കാന്‍ ഉള്ളത്. അപ്പോള്‍ പിന്നെ ഈ ഫോട്ടോ കാണുമ്പോള്‍ മാത്രം അത് പറയാതിരിക്കാന്‍ പറ്റുമോ ട്രോളന്‍മാര്‍ക്ക്!

ഷൂ എന്ന് പറഞ്ഞാല്‍

ഷൂ എന്ന് പറഞ്ഞാല്‍

ഷൂ എന്ന് പറഞ്ഞാല്‍ പണ്ടേ വീക്ക് നെസ്സ് ആണത്രെ സംഘികള്‍ക്ക്. അതിന്റെ പേരില്‍ പ്രധാനമന്ത്രിയെ പോലും ട്രോളന്‍മാര്‍ വെറുതേ വ്ിടില്ല!

നാണം കെടുത്തരുത്

നാണം കെടുത്തരുത്

കേരളത്തില്‍ മത്സ്യത്തൊഴിലാളുകളുടെ പാര്‍പ്പിട സമുച്ചയവും ഒരേ ദിവസം തന്നെ ഉദ്ഘാടനം ചെയ്തതാണ് ഇത്രയും പണിയായത്. ഇനിയിപ്പോള്‍ പ്രതിമയില്‍ ചിപ്പ് ഉണ്ടെന്ന് കൂടി പറഞ്ഞാല്‍ എന്താകും സ്ഥിതി!

 അത് ഭാഗ്യം

അത് ഭാഗ്യം

എന്തായാലും സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയല്ലേ നിര്‍മിച്ചത്. സ്വന്തം പ്രതിമ നിര്‍മിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം!

സമാധാനം കിട്ടില്ലെന്ന്...

സമാധാനം കിട്ടില്ലെന്ന്...

ഇനിയിപ്പോള്‍ പ്രതിമയുടെ കാര്യത്തില്‍ ടെന്‍ഷനില്ല. അടുത്തതായി ആ രാമക്ഷേത്രം കൂടി നിര്‍മിച്ച് പാവങ്ങളെ ദ്രോഹിച്ചാലേ സമാധാനം കിട്ടുവത്രെ!

ഉയരം കൂടുംതോറും

ഉയരം കൂടുംതോറും

ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്നല്ലേ ലാലേട്ടന്‍ പറയുന്നത്. ഇനിയിപ്പോള്‍ പ്രതിമയുടെ ഉയരം കൂടുന്തോറും രാജ്യത്തെ പട്ടിണിയും കുറയും എന്നെങ്ങാനും മോദിജി പറയുമോ എന്നാണ് സംശയം!

 മോദിജി വാക്കുപാലിച്ചില്ലേ...

മോദിജി വാക്കുപാലിച്ചില്ലേ...

മോദിജി പെട്രോൡന് വില കൂട്ടിയത് കക്കൂസ് പണിയാന്‍ അല്ലേ.... പട്ടേല്‍ പ്രതിമ നിര്‍മിച്ചത് കാക്കയ്ക്ക് കാഷ്ടിക്കാനും. അപ്പോള്‍ പിന്നെ മോദിജി വാക്ക് പാലിച്ചില്ലേ!

എന്ത് പറയാന്‍

എന്ത് പറയാന്‍

മൂവായിരം കോടിയുടെ പ്രതിമ നിര്‍മിച്ചതും കണ്ണൂരില്‍ വിമാനത്താവളം നിര്‍മിച്ചതും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും!

ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ

അതും ശരിയാണല്ലോ... ഐഎസ്ആര്‍ഒ കോടികള്‍ മുടക്കി ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടാല്‍ ഒരു കുഴപ്പവും ഇല്ല. വെറും 2900 കോടി മുടക്കി ഒരു പ്രതിമ നിര്‍മിച്ചാല്‍ ആണ പ്രശ്‌നം!

English summary
Social media trolls on Patel Statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X