കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണമാസവും അടിച്ചുമാറ്റി.. ട്രോളന്മാര്‍ വിടുമോ, ഇതാ ബൈബിള്‍ മാസാശംസകള്‍...

  • By Desk
Google Oneindia Malayalam News

ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത ആചാരങ്ങള്‍ കൃസ്ത്യാനികള്‍ തുടങ്ങിവെക്കുമ്പോള്‍ അതിനെ കളിയാക്കേണ്ട കാര്യമുണ്ടോ. ഇല്ല എന്നതാണ് സത്യം. ബഹുസ്വരമായ ഒരു സമൂഹത്തില്‍ ആചാരങ്ങളിലും വിശ്വാസങ്ങളിലും കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണ്. പക്ഷേ ഇതൊക്കെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് മനസിലാകണ്ടേ...

കാലടി തിരുഹൃദയപ്പള്ളിയില്‍ ബൈബിള്‍ മാസാചരണം തുടങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളാണത്രെ വായിക്കുന്നത്. ശയനപ്രദക്ഷിണം, യോഗ, തുലാഭാരം, കൊടിമരം, കുടമാറ്റം തുടങ്ങിയവയ്ക്ക് പിന്നാലെ ബൈബിള്‍ പാരായണം കൂടിയായതോടെ ബൈബിള്‍ മാസാശംസകള്‍ പറഞ്ഞാണ് ട്രോളുകള്‍. കാണൂ..

ബൈബിളില്‍ എവിടാ രാമനും സീതയും

ബൈബിളില്‍ എവിടാ രാമനും സീതയും

ബൈബിള്‍ പാരായണം തുടങ്ങുന്നത് രാമനും സീതയും വനവാസത്തിന് പോകുന്നിടത്ത് വെച്ചായാലോ.. അതിന് ബൈബിളില്‍ എവിടാ രാമനും സീതയും

സമ്പൂര്‍ണ ഖുറാന്‍ പാരായണവും

സമ്പൂര്‍ണ ഖുറാന്‍ പാരായണവും

രാമായണം, ബൈബിള്‍ എന്നിവയ്ക്ക് പുറമേ ഇനി സമ്പൂര്‍ണ ഖുറാന്‍ പാരായണവും ഉണ്ടാകുമോ എന്നാണ് ട്രോളന്മാരുടെ സംശയം

ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ

ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ

എന്നാല്‍ പിന്നെ ക്രിസ്തുമതത്തെ ഹിന്ദുമതമായി പ്രഖ്യാപിച്ചുകൂടേ എന്നാണ് ബൈബിള്‍ പാരായണ വാര്‍ത്ത കേട്ടവരുടെ ചോദ്യം

ഖുറാന്‍ പോയി

ഖുറാന്‍ പോയി

റംസാന്‍ കഴിഞ്ഞതും ഖുറാന്‍ പോയി. ഇപ്പോള്‍ കര്‍ക്കടകമല്ലേ രാമായണത്തിനാണ് മാര്‍ക്കറ്റ്

റൗണ്ട് ഫിഗറാണല്ലോ

റൗണ്ട് ഫിഗറാണല്ലോ

യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് വീതിച്ചുകൊടുത്തിട്ടുണ്ടത്രെ. ഇതെവിടുന്നാണ് ഈ റൗണ്ട് ഫിഗര്‍ കിട്ടുന്നത് എന്നാണ് ട്രോള്‍

മനുഷ്യനും ദൈവവും

മനുഷ്യനും ദൈവവും

ഇത് ഹനുമാന്‍ ഭയങ്കര രാമഭക്തനാ. ഇത് ലക്ഷ്മണന്‍. ഇതാ ഇത് രാമന്‍. മനുഷ്യനാണ്, ദൈവവുമാണ്.

രാമായണ മാസത്തിനും ട്രീറ്റോ

രാമായണ മാസത്തിനും ട്രീറ്റോ

വെറുതെയല്ല പെരുന്നാളിന് പോയി മൂക്ക് മുട്ടെ തിന്നിട്ട് വന്നതല്ലേ ഇപ്പോ കൂട്ടുകാര്‍ രാമായണ മാസത്തിന് വരെ ട്രീറ്റ് ചോദിക്കാന്‍ തുടങ്ങി

English summary
Social Media troll Ramayanam and Bible recitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X