കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തിക്ക് തിരിച്ച് പോകാൻ സേവാഭാരതി ആംബുലൻസ്? ഔട്‌സ്‌പോക്കണിൽ ഭീഷണിട്രോളുകൾ; അല്ലാത്ത ട്രോളുകൾ വേറെ

Google Oneindia Malayalam News

ശബരിമല ദര്‍ശനത്തിന് എത്തും എന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി തന്നെ ആണ് ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെ താരം. വിമാനമിറങ്ങിയാല്‍ അതിന് ശേഷം ഉള്ള യാത്ര, താമസം, ഭക്ഷണം, സുരക്ഷ ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചതോടെയാണ് തൃപ്തി ട്രോള്‍ ഗ്രൂപ്പുകളിലെ താരമായത്.

കൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെകൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെ

എന്നാല്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്ട് സ്‌പോക്കണില്‍ നടക്കുന്നത് മറ്റൊന്നാണ്. ഭീഷണിയുടെ സ്വരത്തിലുള്ള ചിലതിനെ ട്രോള്‍ എന്ന പേരിട്ടാണ് അവിടെ ചര്‍ച്ചകള്‍ നടക്കുന്നത്.

തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയുംതൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും

എന്തായാലും തൃപ്തി ദേശായി ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളുടെ ഐശ്വര്യമായിമാറിയിട്ടുണ്ട്. ചില ട്രോളുകള്‍ കാണാം...

ആള് മാറിപ്പോകരുത്

ആള് മാറിപ്പോകരുത്

തൃപ്തി ദേശായിയുടേയും രാഹുല്‍ ഈശ്വരിന്റേയും വസ്ത്ര ധാരണം ഏതാണ്ട് ഒരുപോലെ ആണല്ലോ. ഇനിയിപ്പോള്‍ ശബരിമലയില്‍ എത്തുമ്പോള്‍ ആള് മാറി അബദ്ധമൊന്നും കാണിച്ചേക്കരുത് എന്നാണ് ഉപദേശം.

പികെ ശശിയോ

പികെ ശശിയോ


തൃപ്തി ദേശായി വരുന്നതും പികെ ശശിയും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. ഔട്‌സ്‌പോക്കണില്‍ ആകുമ്പോള്‍ അങ്ങനെ ബന്ധിപ്പിക്കാതിരിക്കാന്‍ പറ്റില്ലല്ലോ!

ഡിമാന്റ്‌സ്

ഡിമാന്റ്‌സ്

ശബരിമല സന്ദര്‍ശിക്കുന്നത് തൃപ്തിയുടെ സ്വന്തം ഇഷ്ടപ്രകാരം. പക്ഷേ, ഡിമാന്റ്‌സ് മുഴുവന്‍ നടത്തിക്കൊടുക്കേണ്ടത് സര്‍ക്കാരും. ഒടുക്കം ഒരു സംഘനൃത്തവും മിമിക്രിയും കൂടി ആവാം!

ഇങ്ങ് വന്നാല്‍ മതി

ഇങ്ങ് വന്നാല്‍ മതി

ശബരിമല സന്ദര്‍ശിക്കുന്നതിന് ഒരുക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. എന്തായാലും കേരള പോലീസ് തിരിച്ച് ചെയ്തത് ഏതണ്ട് ഇതേ പരിപാടിയാണ്

വത്സേട്ടനോ... അതാര്

വത്സേട്ടനോ... അതാര്

തൃപ്തി ദേശായി വരുന്ന ദിവസം വത്സേട്ടന്‍ സന്നിധാനത്ത് ഉണ്ടാകുമോ? അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടാകുമോ? അല്ലെങ്കില്‍ തന്നെ ആരാണ് ഈ വത്സന്‍ തില്ലങ്കേരി?

അത് പോരത്രെ

അത് പോരത്രെ

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും. പക്ഷേ, തൃപ്തിയ്ക്ക് തൃപ്തിയാകാന്‍ അത് പോരത്രെ!

എവിടെ നിന്നാ

എവിടെ നിന്നാ

തൃപ്തി ദേശായി ഭൂമാത് ബ്രിഗേഡിന്റെ നേതാവാണ്. വരുന്നത് അങ്ങ മഹാരാഷ്ട്രയില്‍ നിന്നും. അവിടെ ആണെങ്കില്‍ ബിജെപിയുടെ സ്വന്തം ഭരണം. പക്ഷേ ശബരിമലയില്‍ കൊണ്ടുവരുന്നത് പിണറായി വിജയന്‍ ആണത്രെ!

മെനു....!

മെനു....!

തൃപ്തി ദേശായിയുടെ മെനു പോലും നോക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന്. സര്‍ക്കാരിനാണെങ്കില്‍ ഇവിടെയുള്ളവരുടെ മെനു തന്നെ ശരിക്കും നോക്കാന്‍ പറ്റുന്നില്ല... അപ്പോഴാണ്!

ഒരു പത്തേക്കര്‍ സ്ഥലം കൂടി

ഒരു പത്തേക്കര്‍ സ്ഥലം കൂടി

ഭക്ഷണവും താമസവും യാത്രയും മാത്രം സംസ്ഥാന സര്‍ക്കാര്‍ നോക്കിയാല്‍ മതിയോ... പതിനെട്ടാം പടിയ്ക്ക് താഴെ ഒരു പത്തേക്കര്‍ വനഭൂമി കൂടി പതിച്ച് തന്നാല്‍ എങ്ങനെയുണ്ടാവും!.

അവിടെ തടയില്ല!!!

അവിടെ തടയില്ല!!!

തൃപ്തി ദേശായി മലകയറുന്നത് എന്ത് വില കൊടുത്തും തടയും. പക്ഷേ, അവര് വരുന്ന മഹാരാഷ്ട്രയില്‍ വച്ച് തന്നെ തടയില്ല!

കട്ട വെയ്റ്റിങ്!!!

കട്ട വെയ്റ്റിങ്!!!

സൂക്ഷിച്ച് പ്രതികരിക്കണം എന്നൊക്കെ ഉപദേശിച്ചതായിരുന്നു. പക്ഷേ, ഐ ആം വെയ്റ്റിങ് എന്നൊക്കെ പോസ്റ്റിട്ടാല്‍ പിന്നെ ഒടുക്കം പോലീസുകാര്‍ എന്ത് ചെയ്യും എന്ന് വല്ലതും പറയാന്‍ പറ്റുമോ!

മറ്റൊരു ഇരട്ടത്താപ്പ്

മറ്റൊരു ഇരട്ടത്താപ്പ്

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഒടുവില്‍ കോടതി വിധിയും സമ്പാദിച്ച് തൃപ്തി തന്നെ അവിടെ കയറി. ബിജെപി സര്‍ക്കാര്‍ തന്നെ സുരക്ഷയും ഒരുക്കി. പക്ഷേ, ശബരിമലയില്‍ പറ്റില്ല!

ഇതും കാണേണ്ടി വരും

ഇതും കാണേണ്ടി വരും

തൃപ്തി ദേശായിയും ഇപ്പോള്‍ ഒരു സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞല്ലോ... ആ സ്ഥിതിയ്ക്ക് ചില പ്രമുഖ പത്രങ്ങളില്‍ ഇത്തരത്തിലുള്ള ചില വാര്‍ത്തകളും പ്രതീക്ഷിക്കാം!

അപ്പോള്‍ രഹ്ന ഫാത്തിമയോ

അപ്പോള്‍ രഹ്ന ഫാത്തിമയോ

തൃപ്തി ദേശായിക്ക് പ്രത്യേകം സുരക്ഷയൊന്നും ഒരുക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അപ്പോള്‍ പിന്നെ രഹ്ന ഫാത്തിമയെ എങ്ങനെ സന്നിധാനം വരെ എത്തിച്ചു എന്ന് ഔട്‌സ്‌പോക്കണ്‍!

ഇത് ഭീഷണിയല്ലേ....

ഇത് ഭീഷണിയല്ലേ....

മടങ്ങിപ്പോകാന്‍ താന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് തൃപ്തി ദേശായി പറയുന്നത്. ഒരു വാര്‍ത്തയില്‍ ആ ഭാഗം മാത്രം മാര്‍ക്ക് ചെയ്ത്, സേവാഭാരതിയുടെ ആംബുലന്‍സിന് ഒരു ഓട്ടം കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം?

ആക്രമിക്കുമെന്നോ

ആക്രമിക്കുമെന്നോ

തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ ആക്രമിക്കും എന്ന ഭീഷണി തന്നെ അല്ലേ ട്രോള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ടതിന് ശേഷം സ്വന്തം ആംബുലന്‍സില്‍ കൊണ്ടുപോവുകയും ചെയ്യുമത്രെ!

സൈക്കിളോടിക്കല്‍ മൂവോ?

സൈക്കിളോടിക്കല്‍ മൂവോ?

എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണം എന്ന് പറയുമ്പോള്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ പറയും. അങ്ങനെ പിന്‍മാറാം എന്നാണത്രെ തൃപ്തി വിചാരിച്ചത്. എന്തായാലും തൃപ്തി പിന്‍മാറുന്നില്ലെന്നത് വേറെ കാര്യം!

തിരിച്ചുവരവ്

തിരിച്ചുവരവ്

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പറഞ്ഞാണ് തൃപ്തി അവിടെ നിന്ന് വരുന്നത് എന്നാണ് ഔട്ട്‌സ്‌പോക്കണ്‍ ട്രോള്‍. തനിക്ക് വധഭീഷണിയുണ്ടെന്ന് തൃപ്തി തന്നെ നേരത്തെ പറയുകയും ചെയ്തിരുന്നു.

English summary
Social media troll Trupti Desai's demands to visit Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X