കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തീരുമ്പോ തീരുമ്പോ പണി കിട്ടാൻ രാഹുൽ ഈശ്വർ എന്താ കുപ്പീന്ന് വന്ന ഭൂതം എങ്ങാനും ആണോ'... അടപടലം ട്രോൾ!

Google Oneindia Malayalam News

ശബരിമല വിവാദം തുടങ്ങിയതിന് ശേഷം ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അത് രാഹുല്‍ ഈശ്വര്‍ തന്നെ ആകും. ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ട ഏറ്റവും അധികം വായിട്ടലയ്ക്കുന്ന ആളും രാഹുല്‍ ഈശ്വര്‍ തന്നെ.

രാഹുൽ ഈശ്വർ വീണ്ടും പെട്ടു: അശ്ലീല വീഡിയോ കാണിച്ചു, കടന്നുപിടിച്ച് ചുംബിച്ചു; അറസ്റ്റിന് പിറകേ മീ ടുരാഹുൽ ഈശ്വർ വീണ്ടും പെട്ടു: അശ്ലീല വീഡിയോ കാണിച്ചു, കടന്നുപിടിച്ച് ചുംബിച്ചു; അറസ്റ്റിന് പിറകേ മീ ടു

ശബരിമല തന്ത്രി കുടുംബാംഗം എന്നും പറഞ്ഞായിരുന്നു ഇത്രയും നാളും അദ്ദേഹം പലതും പറഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ അത് വേണ്ടെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിക്കഴിഞ്ഞു. 'പ്ലാന്‍ ബി' യുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആയിരുന്നു ഇത്.

രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!

എന്തായാലും സോഷ്യല്‍ മീഡയ ഇത്തവണയും രാഹുല്‍ ഈശ്വരിനെ വെറുതേ വിട്ടിട്ടില്ല. അറസ്റ്റും പിന്നെ തന്ത്രി കുടുംബത്തിന്റെ വിധിയും ഒടുവില്‍ മീ ടുവും കൂടി ആയപ്പോള്‍ ട്രോളന്‍മാര്‍ക്ക് തൃപ്തിയായി എന്ന് തോന്നുന്നു!!!

ഓരോ വിധികളേ...

ഓരോ വിധികളേ...

സുപ്രീം കോടതി വിധിയ്‌ക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിയതായിരുന്നു. അപ്പോഴല്ലേ, വിധി പ്രകാരം തന്ത്രി കുടുംബാംഗം അല്ലാതെ ആയത്. ഇതിപ്പോള്‍ ഓരോ വിധികള്‍ ഇങ്ങനെ വന്നാല്‍ എന്ത് ചെയ്യും!

പ്ലാന്‍ എക്‌സ്

പ്ലാന്‍ എക്‌സ്

സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ പല പ്ലാനുകള്‍ തയ്യാറാക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കും വേണമല്ലോ ഒരു പ്ലാന്‍ ബി എന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഈശ്വര്‍. അപ്പോള്‍ അതുപോലെ ഒരു പ്ലാന്‍ എക്‌സ് ആയിരുന്നു ഈ ആരോപണത്തിന് പിന്നില്‍?

അതെന്താ...

അതെന്താ...

സാധാരണ ഗതിയില്‍ ഒരു മീ ടു ആരോപണം വന്നാല്‍ പിന്നെ പ്രതികരണങ്ങളുടെ ബഹളം ആയിരിക്കും. പക്ഷേ, രാഹുല്‍ ഈശ്വരിനെതിരെ വന്നപ്പോള്‍ മാത്രം ഒന്നും ഇല്ല... അതെന്താ ?

കൊലക്കേസ് ആക്കിത്തരാമോ

കൊലക്കേസ് ആക്കിത്തരാമോ

ആദ്യം നെഞ്ചില്‍ ചവിട്ടല്‍, പിന്നെ അറസ്റ്റ്, ടാര്‍ പോളിന്‍, ട്രാക്ടര്‍, അതു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും അറസ്റ്റ്. അതും പോരാഞ്ഞ് തന്ത്രികുടുംബത്തില്‍ നിന്ന് പുറത്തും. ഇപ്പോള്‍ ഒടുവില്‍ മീ ടു! ശബരിമല കേസ് ഒന്ന് മാറ്റി കൊലക്കേസ് ആക്കി മാറ്റി തൂക്കിക്കൊല്ലാന്‍ പറ്റുമോ എന്നാണത്രെ ചോദ്യം!

മടുത്ത് ഈ ജീവിതം

മടുത്ത് ഈ ജീവിതം

പ്ലാന്‍ എയും ബിയും പൊട്ടി പാളീസ് ആയി. പ്ലാന്‍ സി ആണെങ്കില്‍ നടന്നതും ഇല്ല. കുടുംബം വരെ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ മീ ടു കേസും! മടുത്തുവത്രെ ഈ ജീവിതം!

ഇതും അയ്യപ്പന് വേണ്ടിയോ...

ഇതും അയ്യപ്പന് വേണ്ടിയോ...

അയ്യപ്പന് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറായിട്ടുള്ള ആളാണ് . അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ആരോപണത്തില്‍ ചെയ്ത കാര്യങ്ങളും അങ്ങനെ തന്നെ ആയിരുന്നോ ആവോ!

തീര്‍ന്നില്ലേ....

തീര്‍ന്നില്ലേ....

ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന്, അത് കഴിഞ്ഞാല്‍ മറ്റൊന്ന്... ഇതെന്താ തീരുമ്പോള്‍ തീരുമ്പോള്‍ പണി കൊടുക്കാന്‍ രാഹുല്‍ ഈശ്വര്‍ കുപ്പിയില്‍ നിന്ന് ഇറങ്ങിവന്ന ഭൂതമോ മറ്റോ ആണോ!

ഇതായി സ്ഥിതി

ഇതായി സ്ഥിതി

തന്ത്രി കുടുംബാംഗം ആണ് രാഹുല്‍ ഈശ്വര്‍ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന ആളായിരുന്നു ദീപ രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ ഏതാണ്ട് ഈ അവസ്ഥയില്‍ ആയിട്ടുണ്ട്!

അതെങ്ങനെ സംഭവിച്ചു

അതെങ്ങനെ സംഭവിച്ചു

രണ്ടാമത്തെ തവണ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രാഹുല്‍ ഈശ്വരിന് ഒടുക്കത്തെ പരാതി ആയിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി. അതും സ്വന്തം ഫോണില്‍ ട്വിറ്ററില്‍ അപ്പോള്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്!

തവിടുകൊടുത്ത് വാങ്ങിയതാണോ

തവിടുകൊടുത്ത് വാങ്ങിയതാണോ

ചെറിയ കുട്ടികളെ പറ്റിക്കാന്‍ പലരും പറയുന്ന പ്രയോഗം ആണ് തവിടുകൊടുത്ത് വാങ്ങിച്ചത് എന്നത്. ഇതിപ്പോള്‍ രാഹുല്‍ ഈശ്വരിനോടും വീട്ടുകാര്‍ അങ്ങനെ പറയുമോ എന്നാണ് സംശയം!

ആര്‍ക്കായാലും ദേഷ്യം വരും

ആര്‍ക്കായാലും ദേഷ്യം വരും

പോലീസ് ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാന്‍ സമ്മതിച്ചില്ലത്രെ... കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് നേരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന്... ഇതിപ്പോള്‍ രാഹുല്‍ ഈശ്വരിനല്ല, ഏത് കുഞ്ഞാവയ്ക്കാണെങ്കിലും ദേഷ്യം വരില്ലേ!

ഇങ്ങനെയൊക്കെ പറയാമോ...

ഇങ്ങനെയൊക്കെ പറയാമോ...

ഇനിയിപ്പോള്‍ രാഹുല്‍ ഈശ്വരിനെ കാണുമ്പോള്‍ തന്ത്രി കുടുംബത്തിലെ വിശേഷങ്ങള്‍ എങ്ങാനും ആരെങ്കിലും ചോദിക്കുമോ എന്നാണ് സംശയം!

എന്നാല്‍ പ്രതീക്ഷയുണ്ടെന്ന്...

എന്നാല്‍ പ്രതീക്ഷയുണ്ടെന്ന്...

രാഹുല്‍ ഈശ്വര്‍ വെറും രാഹുല്‍ ആണെന്ന് അറിയിക്കുന്ന ആ നിമിഷം ഉണ്ടല്ലോ... ആ നിമിഷത്തെ അതീവിച്ചാല്‍ പിന്നെ പ്രതീക്ഷയ്ക്ക് വകുപ്പുണ്ടത്രെ!

ശരിക്കുമുള്ള രാഹുല്‍

ശരിക്കുമുള്ള രാഹുല്‍

പോലീസിനെചിരെ പോലീസ് കസ്റ്റഡിയില്‍ ഇരുന്ന് ട്വീറ്റോട് ട്വീറ്റ് ആണ്. അന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത്, അത് ശരിക്കും ഉള്ള രാഹുല്‍ അല്ലത്രെ, ശരിക്കും ഉള്ള രാഹുല്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ഫോണ്‍ പോലും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയല്ലേ!

തമാശയ്ക്ക് പോലും...

തമാശയ്ക്ക് പോലും...

ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ ആ ഡയലോഗ് കേട്ട് കണ്ണ് നിറയാത്തവര്‍ ഉണ്ടാവില്ല. ഇതിപ്പോള്‍ അതിനേക്കാള്‍ കഷ്ടമാണ് രാഹുല്‍ ഈശ്വരിന്റെ സ്ഥിതി!

കൊല്ലാമായിരുന്നില്ലേ...

കൊല്ലാമായിരുന്നില്ലേ...

ഇത് വലിയ കഷ്ടമാണ് കെട്ടോ... രാഹുല്‍ ഈശ്വരിനെ ഇങ്ങനെ മംഗലശ്ശേരി നീലകണ്ഠനൊക്കെ ആക്കാന്‍ പാടുണ്ടോ, എന്തിന്റെ പേരില്‍ ആയാലും!

പവനായി ശവമായി...

പവനായി ശവമായി...

പ്ലാന്‍ എ, നാമജപ സമരം, പ്ലാന്‍ ബി, രക്തം ചിന്തല്‍... ഗാന്ധിയന്‍ സമരമുറ... എന്തൊക്കെ ആയിരുന്നു. ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ആയി കാര്യങ്ങള്‍.

വല്ലാത്ത തേപ്പ്

വല്ലാത്ത തേപ്പ്

ഇതുപോലെയുള്ള തേപ്പുകള്‍ സ്വപ്‌നത്തില്‍ മാത്രം. രാവിലെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണ്. വൈകുന്നേരും പുറത്തിറങ്ങിയപ്പോഴേക്കും ഇങ്ങനെ തള്ളിപ്പറയാന്‍ പാടുണ്ടോ!

ഇതിനൊരു അന്ത്യമില്ലേ...

ഇതിനൊരു അന്ത്യമില്ലേ...

ആദ്യം ജയിലില്‍. പിന്നെ ജയിലില്‍ നിന്ന് പുറത്തേക്ക്. പിന്നെ അടുത്ത ഭീഷണി.... വീണ്ടും അറസ്റ്റ്. ഇനിയിപ്പോള്‍ വേറെ ഒരു കേസും കൂടി ആയിട്ടുണ്ടല്ലോ!

അറിയില്ല സാറേ...

അറിയില്ല സാറേ...

ശബരിമല വിവാദത്തില്‍ ഇത്രയും ദിവസം രാഹുല്‍ ഈശ്വര്‍ സന്നിധാനത്ത് വരെ എത്തി നാമജപ സമരം ചെയ്തു. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല... ഇപ്പോള്‍ ഇങ്ങനെ ആയി!

എം ഫോര്‍ മീ ടു!

എം ഫോര്‍ മീ ടു!

പ്ലാന്‍ ബിയും സിയും ഒക്കെ അല്ലേ നേരത്തേ വെളിപ്പെടുത്തിയത്. ഇതിപ്പോള്‍ പ്ലാന്‍ എം ആണോ എന്നാണ്- എം ഫോര്‍ മീ ടു.

ആരില്‍ നിന്ന് രക്ഷിക്കണം

ആരില്‍ നിന്ന് രക്ഷിക്കണം

ശബരിമലയെ രക്ഷിക്കൂ, അയ്യപ്പനെ രക്ഷിക്കൂ എന്നൊക്കെ അല്ലേ മുദ്രാവാക്യം. ആരില്‍ നിന്ന് രക്ഷിക്കണം എന്ന് ചോദിച്ചപ്പോള്‍ അല്ലേ സത്യം വെളിപ്പെട്ടത്.... ഇവരില്‍ നിന്ന് തന്നെ ആണത്രെ രക്ഷിക്കേണ്ടത്!

ഡ്യൂപ്പ് ആണോ

ഡ്യൂപ്പ് ആണോ

രാഹുല്‍ ഈശ്വര്‍ വിധി പ്രകാരം തന്ത്രി കുടുംബത്തിലെ ആളല്ല എന്നേ ഉള്ളൂ. അദ്ദേഹം തന്ത്രി കുടുംബത്തിലെ സ്ത്രീയുടെ മകന്‍ തന്നെയാണ്. ഡ്യൂപ്പ് ഒന്നും അല്ലെന്ന്!

വെറുതേയല്ല

വെറുതേയല്ല

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ജ്യോത്സ്യരെ കണ്ട് പ്രശ്‌നം വച്ച് നോക്കിയിരുന്നത്രെ. വച്ചടിവച്ചടി കയറ്റം ആയിരിക്കും എന്നാണത്രെ പറഞ്ഞത്.... ഏത് ജ്യോത്സ്യരായിരുന്നു എന്ന് ചോദിക്കരുത്!

നാറ്റിക്കല്ലേടാ...

നാറ്റിക്കല്ലേടാ...

ശബരിമല സന്നിധാനത്ത് സ്ത്രീ പ്രവേശനം ഉണ്ടായാല്‍ രാഹുല്‍ ഈശ്വര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന മറ്റ് പദ്ധതികളെ കുറിച്ച് കേട്ടറിഞ്ഞ യഥാര്‍ത്ഥ വിശ്വാസികള്‍ ഇങ്ങനെ ആയിരിക്കുമോ പ്രതികരിച്ചിട്ടുണ്ടാവുക!

 യഥാര്‍ത്ഥ പ്ലാന്‍ 'എ'

യഥാര്‍ത്ഥ പ്ലാന്‍ 'എ'

മീ ടു ആരോപണങ്ങള്‍ വ്ന്ന് തുടങ്ങിയപ്പോള്‍ ട്രോളുകള്‍ക്ക് മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ.... ഇത് പ്ലാന്‍ എ ആണല്ലേ എന്നാണ് ചോദ്യം. ആ 'എ' ഒരു വട്ടത്തിന് ഉള്ളില്‍ ആയിരുന്നു!

പോലീസ് ഉണ്ട്

പോലീസ് ഉണ്ട്

ഒടുവില്‍ തന്ത്രി കുടുംബം വരെ ഉപേക്ഷിച്ചു. അങ്ങനെ വന്നാലും കൈയ്യൊഴിയാത്ത ഒരു കൂട്ടരുണ്ട്, കേരള പോലീസ്!!! കേസുകള്‍ ഇനിയും ഉണ്ടാകുമല്ലോ.

English summary
Social Media trolls against Rahul Easwar on Me Too allegation and Thanthri Family's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X