കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂർ എയർപോർട്ടിലെ കൊള്ളക്കാർക്ക് അടപടലം ട്രോൾ പൊങ്കാല; പ്രവാസികളെ പിഴിയുന്നവരെ ട്രോളിൽ പൂട്ടി!

Google Oneindia Malayalam News

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസികളുടെ സാധനങ്ങള്‍ നഷ്ടപ്പെടുന്നത് പതിവ് സംഭവം ആയിരിക്കുകയാണ്. ഇതിന് പിന്നില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ തന്നെ ആണ് എന്നാണ് ആക്ഷേപം.

ഏറ്റവും ഒടുവില്‍ ഇത് സംബന്ധിച്ച് ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തുന്നത് കൊള്ളയാണെന്നാണ് പ്രവാസികള്‍ പറയുന്നത്. കഷ്ടപ്പെട്ട് പണിയെടുത്ത് ണ്ടാക്കിയ പൈസകൊണ്ട് വാങ്ങിച്ചുകൊണ്ടുവരുന്ന സാധനങ്ങള്‍ ഇങ്ങനെ തട്ടിയെടുക്കുന്നത് കൊള്ളല്ലാതെ മറ്റെന്താണ്?

എന്തായാലും ഈ വിഷയത്തില്‍ ട്രോളന്‍മാര്‍ അതി ശക്തമായി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ട്രോളുകൾ കൊണ്ടാണ് പണി!!!

ഗള്‍ഫിലല്ല

ഗള്‍ഫിലല്ല

ഇങ്ങനെ കൈ നിറയെ സാധനങ്ങളുമായി വരുന്ന ആളെ കണ്ടാല്‍ ഗള്‍ഫില്‍ നിന്ന് വരികയാണെന്ന് തോന്നും അല്ലേ... എന്നാല്‍ സംഗതി അതല്ലെന്ന്. കക്ഷി കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണത്രെ!

അതെങ്കിലും ബാക്കി വച്ചു

അതെങ്കിലും ബാക്കി വച്ചു

എല്ലാം കസ്റ്റംസ് ചെക്കിങ് എന്ന് പറഞ്ഞ് തട്ടിപ്പറിച്ചുകഴിഞ്ഞു. ഭാഗ്യം, അടിവസ്ത്രം എങ്കിലും കിട്ടിയല്ലോ എന്നാണത്രെ ചില പ്രവാസികള്‍ ചിന്തിക്കുന്നത്!

ഒന്നും ബാക്കിയില്ലേ

ഒന്നും ബാക്കിയില്ലേ

പ്രവാസിയുടെ പെട്ടികള്‍ പുറത്തെത്തും മുമ്പ് തന്നെ എടുക്കാവുന്ന സാധനങ്ങള്‍ മുഴുവന്‍ എടുത്തുകഴിഞ്ഞു. ഇനി പോക്കറ്റില്‍ വല്ലതും ബാക്കിയുണ്ടോ എന്നാണത്രെ നോട്ടം!

അളിയന്‍ എവിടെയാ...

അളിയന്‍ എവിടെയാ...

സാധാരണ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അളിയനോടാണല്ലോ മൊബൈല്‍ ഫോണും നിഡോയും ഒക്കെ കൊണ്ടുവരാന്‍ പറയാറുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന അളിയനോടും ഇങ്ങനെയൊക്കെ ആവശ്യപ്പെടാം.

ഇങ്ങനേയും പറ്റുമോ

ഇങ്ങനേയും പറ്റുമോ

ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ഒന്നും കാര്യമായി കൊണ്ടുവരാന്‍ പറ്റിയില്ല. അതുകൊണ്ട് ഐ ഫോണും സ്‌കോച്ചും കാണാതായി എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയെന്ന്. അപ്പോള്‍ തന്നെ വിമാനത്താവള അധികൃതര്‍ വന്ന് പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊടുത്തെന്ന്!!! ഇപ്പ കിട്ടും... നോക്കിയിരുന്നോ!!!

തിരക്കായിരിക്കും

തിരക്കായിരിക്കും

പിഎസ് സി അപേക്ഷ ക്ഷണിച്ചാല്‍ പോലും ഇങ്ങനെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്കുണ്ടാവില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി കിട്ടിയാല്‍ പിന്നെ എന്തിന് സര്‍ക്കാര്‍ ജോലി!

എന്റെ ഫോണെന്നോ

എന്റെ ഫോണെന്നോ

പ്രവാസികളുടെ പെട്ടികള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടാല്‍ തോന്നും അവരുടെ പൈസ കൊണ്ട് വാങ്ങിച്ച സാധനങ്ങള്‍ ആണ് അകത്തുള്ളതെന്ന്. എന്നാല്‍ ഈ രംഗം കണ്ടാല്‍ പ്രവാസിക്ക് മനസ്സിലാകും, എത്തിയത് കരിപ്പൂര്‍ വിമാനത്താവളത്തിലാണെന്ന്!

ബ്ലാക്ക് ബോക്‌സ് പോലും

ബ്ലാക്ക് ബോക്‌സ് പോലും

വിമാനം പോലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണത്രെ... ബ്ലാക്ക് ബോക്‌സ് വരെ അടിച്ചുമാറ്റാന്‍ ശ്രമിച്ചവരുണ്ടെന്ന്!

അതുംകൂടി കൊടുക്കും

അതുംകൂടി കൊടുക്കും

ഇനി എടുക്കാന്‍ അണ്ടര്‍ വിയര്‍ മാത്രമേ ബാക്കിയുള്ളൂ. അതും കൂടെ വേണമെങ്കില്‍ വീടവരെ വന്നാല്‍ മതിയെന്ന്... വീട്ടിലെത്തിയാല്‍ പിന്നെ അതിന്റെ ആവശ്യം ഇല്ലല്ല!

ഇതും ഒരു ചാന്‍സ്

ഇതും ഒരു ചാന്‍സ്

ഇനിയിപ്പോള്‍ ഗള്‍ഫില്‍ നിന്ന് വരുന്ന ചിലരെങ്കിലും ഇതൊരു ചാന്‍സ് ആയി എടുത്തേക്കും. എല്ലാം കൊണ്ടുവന്നിരുന്നു, പക്ഷേ, വിമാനത്താവളത്തില്‍ പിടിച്ചു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമല്ലോ!

നിര്‍ത്തി പോന്നാലും

നിര്‍ത്തി പോന്നാലും

ഗള്‍ഫില്‍ പോയ എല്ലാവരും ധനികന്‍മാര്‍ ഒന്നും ആയിട്ടില്ല. കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ജോലി പോയി നാട്ടിലേക്ക് തിരിക്കുന്നവരും ഉണ്ട്. അവരെ പോലും വെറുതേവിടാറില്ലത്രെ!

തത്പര കക്ഷികള്‍

തത്പര കക്ഷികള്‍

ഗള്‍ഫില്‍ നിന്നുള്ള ഒരു വിമാനം ലാന്‍ഡ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണത്രെ അവിടത്തെ തത്പര കക്ഷികള്‍. രൂപം കണ്ടാല്‍ തോന്നുന്നത് പോലെ തന്നെയാണ് ഇവരുടെ പ്രവര്‍ത്തികളും!

പെട്ടിയിലും കയറിയോ

പെട്ടിയിലും കയറിയോ

വലിയ പെട്ടി ആയതിനാല്‍ അതിനുള്ളില്‍ കയറി വരെ പരിശോധിക്കും. ചിലപ്പോള്‍ അതിന്റെ ഉള്ളില്‍ പെട്ടുപോവുകയും ചെയ്യും! അങ്ങനെ വന്നാല്‍ സംഭവിക്കുക ഏതാണ് ഇങ്ങനെ ആയിരിക്കും!

നല്ല ജോലി

നല്ല ജോലി

മോഷണം ഒക്കെ നിര്‍ത്തി പുതിയ ജോലി വാങ്ങിയത്രെ. എവിടെയാണ് ജോലി എന്ന് ചോദിക്കരുത്... കരിപ്പൂര്‍ വിമാനത്താവളത്തിലാണ്!!! മോഷണം ആയിരുന്നു ഭേദം എന്ന്!

കണ്ടെയ്‌നര്‍ വിളിക്കേണ്ടി വരും

കണ്ടെയ്‌നര്‍ വിളിക്കേണ്ടി വരും

ഗള്‍ഫില്‍ നിന്ന് വിമാനം വന്നിറങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ആണത്രെ ചിന്തിക്കുന്നത്. ഇക്കണക്കിനാണെങ്കില്‍ കുറേ കണ്ടെയ്‌നറുകള്‍ വാങ്ങേണ്ടി വരും!

മിഖച്ച!!!

മിഖച്ച!!!

പറ്റിക്കാതേയും കളവ് പറയാതേയും ഹലാല്‍ ആയി ചെയ്യാന്‍ പറ്റിയ ബിസിനസ് വല്ലതും ഉണ്ടോ എന്ന്... കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു ജോലി കിട്ടിയാല്‍ മതി, പിന്നെ ഒന്നും പ്രശ്‌നമല്ല.

പാസ്‌പോര്‍ട്ട് പോലും

പാസ്‌പോര്‍ട്ട് പോലും

യാത്രക്കാര്‍ കൊണ്ടുവരുന്ന വിലപിടിപ്പുന്ന സാധനങ്ങള്‍ അടിച്ചുമാറ്റുന്നത് പോകട്ടെ... എന്തിനാണ് പാവപ്പെട്ട പ്രവാസികളുടെ പാസ്‌പോര്‍ട്ട് പോലും തട്ടിയെടുക്കുന്നത്. ഇതെന്താ വല്ല മത്സരവും ആണോ

പരിഷ്‌കാരിയല്ല

പരിഷ്‌കാരിയല്ല

കണ്ടിട്ട് പരിഷ്‌കാരിയായ യുവാവാണെന്ന് തോന്നുന്നുണ്ടോ... ഗള്‍ഫുകാരനെ പോലും വെല്ലുന്ന പരിഷ്‌കാരിയാണ്, പക്ഷേ, ജോലി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആണെന്ന്.

എന്തൊക്കെ എടുക്കണം

എന്തൊക്കെ എടുക്കണം

ഒരു വിമാനം വന്നിറങ്ങിയാല്‍ പിന്നെ വിമാനത്താവള ജീവനക്കാരുടെ സ്ഥിതി ഇതാണെത്രെ. ഏതൊക്കെ സാധനങ്ങള്‍ എടുക്കണം എന്നത് മാത്രമാണ് ആശയക്കുഴപ്പം!

കായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്

കായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്

കായംകുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി എന്നൊക്കെ കേട്ടാല്‍ തന്നെ മനസ്സിലാകും പേര് കേട്ട കള്ളന്‍മാരാണെന്ന്. അവരെ പോലും ഞെട്ടിക്കും കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍...

ജോലി കിട്ടിയെന്ന് അറിഞ്ഞാല്‍

ജോലി കിട്ടിയെന്ന് അറിഞ്ഞാല്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി കിട്ടി എന്ന് അറിഞ്ഞാല്‍ മതി. പിന്നെ നാട്ടുകാര്‍ ലിസ്റ്റുമായി എത്തുമെന്ന്... നല്ല ഒറിജിനല്‍ ഗള്‍ഫ് സാധനങ്ങള്‍ ചുളുവിലക്ക് വാങ്ങാന്‍ വേറെ എവിടെ പോകണം!

അവിടന്നേ കിട്ടി!!!

അവിടന്നേ കിട്ടി!!!

അമ്മാവന്‍ മരുമകന് വേണ്ടി ഗള്‍ഫില്‍ നിന്ന് പുതിയ ഫോണൊക്കെ വാങ്ങി വന്നതായിരുന്നു. പക്ഷേ, മരുമകന് ജോലി കരിപ്പൂര്‍ വിമാനത്താവളത്തിലല്ലേ, അതൊക്കെ അവിടെ നിന്ന്‌ന് തന്നെ കിട്ടിബോധിച്ചെന്ന്!

അത് ഭാഗ്യം

അത് ഭാഗ്യം

ഐ ഫോണും ലാപ് ടോപ്പും ഒക്കെ കൊണ്ടുവന്നതായിരുന്നത്രെ. ഭാഗ്യത്തിന് ടൈഗര്‍ ബാമും സ്‌പ്രേയും എങ്കിലും തിരിച്ചുകിട്ടിയെന്ന്. സംഗതി ഉള്ളചത് തന്നെ ആണോ ആവോ!

രണ്ടും ഒന്ന് തന്നെ

രണ്ടും ഒന്ന് തന്നെ

കള്ളന്‍മാരും പിടിച്ചുപറിക്കാരും ഒക്കെ ചെയ്യുന്ന അതേ പണിയാണത്രെ കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ചെയ്യുന്നത്. പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ!!!

നഷ്ടം അമ്മാവന് കൂടിയാ

നഷ്ടം അമ്മാവന് കൂടിയാ

ജോലി നഷ്ടപ്പെട്ട് നാട്ടില്‍ വന്ന മകനെ അച്ഛന്‍ ആശ്വസിപ്പിക്കുന്നതില്‍ ഒരുപ്രശ്‌നവും ഇല്ല. എന്നാല്‍ ആ വിവരം അറിഞ്ഞ് ഇങ്ങനെ കരയുന്ന എയര്‍പോട്ട് ജീവനക്കാരനായ അമ്മാവനെ കണുമ്പോള്‍, എവിടെയോ എന്തോ തകരാറ് പോലെ എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല!

ഒന്നും ബാക്കിയില്ല

ഒന്നും ബാക്കിയില്ല

ഒടുക്കത്തെ പരിശോധനയല്ലേ നടത്തുന്നത്. എന്നിട്ട് അവസാനം ചിലതൊക്കെ കൊടുക്കുകയും ചെയ്യും. പക്ഷേ, കൊടുക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന് മാത്രം!

എവിടെ.. സാധനങ്ങള്‍ എവിടെ

എവിടെ.. സാധനങ്ങള്‍ എവിടെ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി ലഗേജും വാങ്ങി വീട്ടിലേക്ക് പോയതാണ്... അവിടെ എത്തി തുറന്ന് നോക്കിയപ്പോള്‍ ഇതായിരുന്നു സ്ഥി!

പൈലറ്റും ഞെട്ടും

പൈലറ്റും ഞെട്ടും

കാര്യങ്ങള്‍ ഇങ്ങനെ ആണ് പോകുന്നത് എങ്കില്‍ പൈലറ്റുമാര്‍ പോലും ഞെട്ടാന്‍ സാധ്യതയുണ്ട്. കോക് പിറ്റിലെ സാധനങ്ങള്‍ വരെ അടിമാറ്റിക്കളയും!

ടാഗ് ശ്രദ്ധിക്കണം

ടാഗ് ശ്രദ്ധിക്കണം

ആ രണ്ട് പേരുടെ കഴുത്തില്‍ കിടക്കുന്ന ടാഗ് മാത്രം ഒന്ന് ശ്രദ്ധിച്ചാല്‍ മതി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരാണ്... എന്ത് വേണമെങ്കിലും സംഘടിപ്പിച്ച് കൊടുക്കും!

ദുബായിലും സൗദിയിലും അല്ല

ദുബായിലും സൗദിയിലും അല്ല

മകന്റെ തള്ളല്‍ കേട്ടാല്‍ സംശയിക്കും അച്ഛന്‍ ദുബായിലോ സൗദിയിലോ മറ്റോ ആണെന്ന്... സംഗതി എയര്‍പോര്‍ട്ട് ജീവനക്കാരന്റെ മകനാണത്രെ!

ഇരുമ്പിന്റെ ബാഗ്

ഇരുമ്പിന്റെ ബാഗ്

ബാഗ് കുത്തിപ്പൊളിച്ചും പൂട്ട് പൊളിച്ചും ഒക്കെയാണ് പലപ്പോഴും മോഷണം നടക്കുന്നത്. അതി തടയാന്‍ വേണ്ടി നി ഇരുമ്പിന്റെ വല്ല ബാഗും വാങ്ങേണ്ടി വരും!

കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ...കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ...

സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

English summary
Social Media trolls criticising Karippur Airport staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X