കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെളിപാട് ജോസിന്' പൊങ്കാല... രാമലീലയെ പിന്തുണച്ചവർക്ക് അടപടലം പൊങ്കാല വേറെ; വിമർശിച്ചവർക്കും ഇത്തിരി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദിലീപിന്റെ രാമലീല തീയേറ്ററുകളില്‍ വലിയ വിജയം ആണ് നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ സിനിമയല്ല, സംവിധായകന്റേയും അണിയറപ്രവര്‍ത്തകരുടേയും കൂടിയാണ് രാമലീല എന്നൊക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത്.

'അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'... ആ പെൺകുട്ടിയേയും ദിലീപിന് വേണ്ടി; കൂട്ടിക്കൽ'അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'... ആ പെൺകുട്ടിയേയും ദിലീപിന് വേണ്ടി; കൂട്ടിക്കൽ

എന്നാല്‍ സിനിമ വിജയിച്ചപ്പോള്‍ എല്ലാ ക്രെഡിറ്റും ദിലീപിന് തന്നെ! ജനകീയ കോടതിയുടെ വിധി എന്നൊക്കെയാണ് സംവിധായകന്‍ ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇതെല്ലാം കണ്ട് വെറുതേയിരിക്കുന്നവരല്ലല്ലോ സോഷ്യല്‍ മീഡിയയിലെ ട്രോളേഴ്‌സ്. അവര്‍ പൊങ്കാലക്കാലക്കലം തുറന്നുകഴിഞ്ഞു!!!

വിനുവിനിട്ട്

വിനുവിനിട്ട്

രാമലീലയിലെ മാസ് ഡയലോഗുകളില്‍ ഒന്നാണിത്. പോലീസിന് തെറ്റുപറ്റിയാല്‍ അത് തിരുത്തണം. അല്ലെങ്കില്‍ ജനങ്ങളും മാധ്യമങ്ങളും കൂടി തിരുത്തും എന്ന്. ഇത് കേട്ട് അന്തം വിട്ടത് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ ആണത്രെ!

ജനവിധി

ജനവിധി

ഇപ്പോള്‍ തീയേറ്ററാണല്ലോ കോടതി. ജനവിധി തുടങ്ങണമെങ്കില്‍ പടം ഹൗസ് ഫുള്‍ ആകണമെന്ന്!!! ലാല്‍ ജോസിനിട്ടാണ് പണി!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

റിലീസ് ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ ആയിരുന്നു പറഞ്ഞത്... പടം പുറത്തിറങ്ങിയപ്പോള്‍ എല്ലാം ജനപ്രിയന്റെ ക്രെഡിറ്റില്‍. അതുക്കും മേലെ ജനകീയ കോടതിയും!

അത് പറ്റുമോ ആവോ

അത് പറ്റുമോ ആവോ

ഇനിയിപ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലും ചോദിക്കുമോ ആവോ അങ്ങേരുടെ കേസ് ജനകീയ കോടതിയിലേക്ക് മാറ്റാന്‍. അങ്ങനെയാകുമ്പോള്‍ വധശിക്ഷയില്‍ നിന്ന് തന്നെ ഒഴിവാക്കുമല്ലോ

വായില്‍ തോന്നുന്നത്

വായില്‍ തോന്നുന്നത്

ദിലീപ് പണ്ട് പറഞ്ഞ ഡയലോഗ് തന്നെയാണ് ട്രോളേഴ്‌സ് ഇപ്പോള്‍ ലാല്‍ ജോസിനെതിരേയും ഉപയോഗിക്കുന്നത്. എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നത് എന്ന്.

ഇന്നലേയും ഇന്നും

ഇന്നലേയും ഇന്നും

ഇന്നലെ വരെ പുതുമുഖ സംവിധായകനും അണിയ പ്രവര്‍ത്തകരും ടോമിച്ചന്‍ മുളകുപാടവും ഒക്കെ ആയിരുന്നു താരങ്ങള്‍. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ അതാ ദിലീപ് മാത്രം!

വെളിപാട് ജോസ്

വെളിപാട് ജോസ്

എന്തായാലും ഇതുവഴി ലാല്‍ ജോസിന് പുതിയൊരു പേര് കിട്ടിയിട്ടുണ്ട്. വെളിപാട് ജോസ്!!! ജനകീയ കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചാല്‍ മാത്രമേ ജോസേട്ടന്‍ അംഗീകരിക്കൂ.

കണ്ടെത്താന്‍ എളുപ്പം

കണ്ടെത്താന്‍ എളുപ്പം

ഇനിയിപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ലാല്‍ ജോസിനെ കണ്ടെത്താന്‍ എളുപ്പമാണ്. തീയേറ്റര്‍ കാണിച്ചിട്ട് എന്താണെന്ന് ചോദിച്ചാല്‍ മതിയല്ലോ... അപ്പോള്‍ കിട്ടും ഉത്തരം.

ഗോവിന്ദച്ചാമിയും ഇറങ്ങുമോ

ഗോവിന്ദച്ചാമിയും ഇറങ്ങുമോ

ഇനിയിപ്പോള്‍ ഗോവിന്ദച്ചാമിയും പരോളില്‍ ഇറങ്ങി ഏതെങ്കിലും സിനിമയില്‍ അഭിനയിച്ച് അത് ഹിറ്റാക്കി ജനകീയ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമോ എന്നാണ് അറിയേണ്ടത്.

തീയേറ്ററോ... അതെന്താ

തീയേറ്ററോ... അതെന്താ

ഇനിയിപ്പോള്‍ ലാല്‍ ജോസ് തീയേറ്ററുകളെയെല്ലാം ജനകീയ കോടതി എന്ന് വിളിക്കുമോ? അപ്പോള്‍ പരസ്യം കൊടുക്കാന്‍ വേറെ വഴിയും ആകും

ഇനിയെന്തിനാ കോടതി

ഇനിയെന്തിനാ കോടതി

ഇനി ദിലീപിന് എന്തിനാണ് ഹൈക്കോടതിയും മജിസട്രേറ്റ് കോടതിയും ഒക്കെ. ജനകീയ കോടതിയില്‍ നിന്ന് അങ്ങ് ജാമ്യം എടുത്താല്‍ പോരെ.

ഈശ്വരാ ജനകീയ കോടതി!

ഈശ്വരാ ജനകീയ കോടതി!

പുതിയ ജാമ്യ അപേക്ഷയൊന്നും കണ്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിക്കുമ്പോള്‍ ഇനി ദിലീപിന് റെഡി മെയ്ഡ് ഉത്തരം കൊടുക്കാമല്ലോ... എല്ലാം ജനകീയ കോടതിയില്‍ നിന്ന് കിട്ടി ബോധിച്ചു എന്ന്.

ആ ഫൈനും കൂടി അങ്ങ്

ആ ഫൈനും കൂടി അങ്ങ്

രാമലീല ഓടുന്നത് ഇപ്പോള്‍ ജനകീയ കോടതിയില്‍ അല്ലേ... അപ്പോള്‍ പിന്നെ ടിക്കറ്റിന്റെ കൂടെ വെള്ളമടിച്ച് വണ്ടിയോടിച്ചതിന്റെ ഫൈന്‍ കൂടി അങ്ങ് അടച്ചേക്കാം.

ഇച്ചിരി ഉളുപ്പ്

ഇച്ചിരി ഉളുപ്പ്

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍ ആര്‍ക്കായാലും ഇങ്ങനെ ചോദിക്കാന്‍ തോന്നിപ്പോകും...ഇച്ചിരി ഉളുപ്പ്!!!

ഇതാണോ ജനകീയ കോടതി

ഇതാണോ ജനകീയ കോടതി

ഇതിപ്പോള്‍ ആമേനില്‍ കൊണ്ടുകൊടുത്ത വരാലിനെ പോലെ ആയല്ലോ ജനകീയ കോടതി. കുടംപുളിയിട്ട് വറ്റിച്ചാല്‍ പൊളിക്കും!

സല്‍മാനും രക്ഷപ്പെട്ടു

സല്‍മാനും രക്ഷപ്പെട്ടു

സുല്‍ത്താന്‍ സിനിമ ഹിറ്റ് ആയത് സല്‍മാന്‍ ഖാന് ജനകീയ കോടതി മാപ്പ് നല്‍കിയത് ആണെന്ന് എത്ര പേര്‍ക്ക് അറിയാം!!!

അങ്ങനെ ചരിത്രമുണ്ടേ...

അങ്ങനെ ചരിത്രമുണ്ടേ...

സിനിമ ഹിറ്റ് ആയാല്‍ ജനകീയ കോടതിയില്‍ വിജയമോ? പണ്ട് ബംഗ്ലാദേശി ക്രിക്കറ്റ് താരത്തിനെതിരെ കേസ് പിന്‍വലിച്ച ചരിത്രം ആയിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്!

അമ്മ പെറ്റ അളിയന്‍മാര്‍

അമ്മ പെറ്റ അളിയന്‍മാര്‍

ദിലീപേട്ടനും ജനകീയ കോടതിയും. ഒരമ്മ പെറ്റ അളിയന്‍മാരെ പോലെ തന്നെ ഉണ്ട്. വെറുതേ ഹൈക്കോടതിയിലും കീഴ്‌ക്കോടതിയിലും ഒക്കെ പോയി സമയം കളഞ്ഞു.

ഏറ്റില്ല... ഏറ്റില്ല

ഏറ്റില്ല... ഏറ്റില്ല

സിനിമ ഹിറ്റ് ആയതിന്റെ ആവേശത്തില്‍ ഒന്ന് കൂടി തള്ളാന്‍ നോക്കിയത്. പക്ഷേ ഏറ്റില്ല!

ഇനിയിപ്പോള്‍ ഗുര്‍മീതും

ഇനിയിപ്പോള്‍ ഗുര്‍മീതും

സിനിമ ഹിറ്റ് ആയതിന്റെ കണക്ക് വച്ച് നോക്കിയാല്‍ ആ ഗുര്‍മീത് റാം റഹീം സിങിനേയും ജനകീയ കോടതി വെറുതേ വിട്ടേക്കും. വേണമെങ്കില്‍ ഇനിയും സിനിമയെടുത്ത് വിജയിപ്പിച്ച് കളയും!

English summary
Social Media troll criticising Lal Jose and Dileep Fans supporting Ramaleela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X