കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!

  • By Desk
Google Oneindia Malayalam News

മഹാഭാരത കാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നാണല്ലോ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞത്. സംഗതി മുഖ്യമന്ത്രിയൊക്കെയാണ് എന്നാലും ഇങ്ങനെയൊക്കെ പറയാന് പാടുണ്ടോ?

മുഖ്യമന്ത്രി മാത്രമല്ല, ത്രിപുരയിലെ ഗവര്‍ണര്‍ തഥാഗത റോയും ഇക്കാര്യത്തില്‍ മോശം ഒന്നും അല്ല. മുഖ്യമന്ത്രി പറഞ്ഞത് അച്ചട്ടാണെന്നാണ് ഗവര്‍ണര്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

മഹാഭാരതം എന്നത് തന്നെ ഒരു കഥയല്ലേ എന്ന് ചോദിക്കുന്നവരോടാണ് ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ തട്ടി വിടുന്നത് എന്ന് ഓര്‍ക്കണം. കത്വ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം പറഞ്ഞതാണ് ഈ മണ്ടത്തരം എന്നും ആക്ഷേപമുണ്ട്. എന്തായാലും മല്ലു ട്രോളേഴ്‌സിന് ഇതില്‍ കൂടുതല്‍ ഒരു ചാകര കിട്ടാനില്ലല്ലോ!

ഫോണും ഉണ്ടാകുമല്ലോ

ഫോണും ഉണ്ടാകുമല്ലോ

ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെ ഉണ്ടെങ്കില്‍ പിന്നെ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതിരിക്കുമോ? യുദ്ധത്തില്‍ ദുര്യോധനനെ കാര്യങ്ങള്‍ അറിയിക്കാന്‍ ശകുനി ഉപയോഗിച്ചിരുന്നത് ആപ്പിളിന്റെ ഫോണ്‍ വഴി ആയിരുന്നത്രെ!

ഒരു ഹായ് പറഞ്ഞേക്കാം

ഒരു ഹായ് പറഞ്ഞേക്കാം

ഇന്റര്‍നെറ്റുണ്ടായിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയയും ഉറപ്പല്ലേ... ഫേസ്ബുക്ക് എന്ന് തന്നെ ആയിരുന്നിരിക്കുമോ പേര് എന്ന് മാത്രമേ സംശയം ഉള്ളൂ. ലൈവ് ഒക്കെ ഉറപ്പായിട്ടും കാണുമായിരിക്കും!

അതിന് വേണ്ടിയല്ല

അതിന് വേണ്ടിയല്ല

ഇങ്ങനെ ഒരു സമയത്ത് ഇത്തരം ഒരു മണ്ടത്തരം പറഞ്ഞത് എന്തുകൊണ്ടാകും എന്നാണ് പലരുടേയും ചിന്ത. ബിജെപി നേതാക്കള്‍ ആദ്യമായിട്ടല്ല ഇങ്ങനത്തെ മണ്ടത്തരങ്ങള്‍ പറയുന്നത് എന്ന് വേറെ കാര്യം. എന്തായാലും കത്വ സംഭവത്തില്‍ ശ്രദ്ധ മാറ്റാന്‍ വേണ്ടിയാവില്ലായിരിക്കും ഈ മണ്ടത്തരം!

എല്ലാവരും അറിയട്ടേന്നേ...

എല്ലാവരും അറിയട്ടേന്നേ...

സത്യത്തില്‍ ധൃതരാഷ്ട്രര്‍ കണ്ണുകാണാത്ത ആളായിരുന്നില്ലേ... പിന്നെന്തിനായിരുന്നു ആ ലൈവ് സ്ട്രീമിങ്. വെറും വോയ്‌സ് കോള്‍ മതിയായിരുന്നു. ഡാറ്റയും സേവ് ചെയ്യാമായിരുന്നല്ലോ... പക്ഷേ, എല്ലാവരേയും അറിയിക്കാന്‍ വേണ്ടി ലൈവ് നല്ലത്!

ഇപ്പോള്‍ മനസ്സിലായിക്കാണും

ഇപ്പോള്‍ മനസ്സിലായിക്കാണും

ഒരു അഴിമതി ആരോപണം പോലും ഇല്ലാതിരുന്ന മണിക് സര്‍ക്കാര്‍ സര്‍ക്കാരിനെ ആയിരുന്നല്ലോ ത്രിപുര ജനത എടുത്ത് കളഞ്ഞത്. ഇപ്പോള്‍ തോന്നുന്നുണ്ടാവും വേണ്ടായിരുന്നു എന്ന്!

സാറ്റലൈറ്റ്

സാറ്റലൈറ്റ്

അന്ന് സാറ്റലൈറ്റ് ഒക്കെ ഉണ്ടായിരുന്നു എന്നല്ലേ ബിപ്ലബ് കുമാര്‍ ദേബ് പറയുന്നത്. അങ്ങനെയിപ്പോള്‍ കൗരവര്‍ സാറ്റലൈറ്റ് വിക്ഷേപിക്കേണ്ടെന്ന് തീരുമാനിച്ചത് ഭീമസേനന്‍ ആയിരുന്നത്രെ. പിന്നെ ഇങ്ങനെ ഒരു നില്‍പായിരുന്നു!

ആത്മഹത്യ ചെയ്യും

ആത്മഹത്യ ചെയ്യും

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെ ഉണ്ടായിരുന്നു എന്നല്ലേ കണ്ടെത്തല്‍. ഇതൊക്കെ കേട്ടാല്‍ അതെല്ലാം ശരിക്കും കണ്ടെത്തിയവര്‍ എന്ത് ചെയ്യും... ആത്മഹത്യ അല്ലാതെ!

ദ ഗ്രേറ്റ് ഹനുമാന്‍

ദ ഗ്രേറ്റ് ഹനുമാന്‍

മഹാഭാരതത്തിനും മുമ്പായിരുന്നല്ലോ രാമായണം. അന്തകാലത്തും ഇതെല്ലാം ഉണ്ടായിരുന്നിരിക്കണം. അനനും മൊബൈല്‍ ടവറുകളെല്ലാം മലമുകളില്‍ തന്നെ ആയിരുന്നിരിക്കണം സ്ഥാപിച്ചിട്ടുണ്ടാവുക. അപ്പോള്‍ പിന്നെ ഹനുമാന്‍ ഈ മലയും കൊണ്ട് പോകുന്നത് എന്തിന് വേണ്ടി ആയിരിക്കും!

ജി മെയിലും!

ജി മെയിലും!

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായാലും ഇ മെയിലും കാണും!. അങ്ങനെയെങ്കില്‍ യുദ്ധത്തിനോട് ബന്ധപ്പെട്ട സന്ദേശങ്ങളെല്ലാം ജി മെയില്‍ വഴി ആയിരുന്നിരിക്കും അയച്ചിട്ടുണ്ടാവുക!

ചുമ്മാ പോയാല്‍ പോര

ചുമ്മാ പോയാല്‍ പോര

യുദ്ധത്തിനിടയ്ക്ക് മൃതസഞ്ജീവനി തേടി ഇറങ്ങിയ ഹനുമാന്‍ പിന്നെ മലയുമായിട്ടാണല്ലോ ലങ്കയിലേക്ക് തിരിച്ച് ചെന്നത്. വെറുതേ് പോയതുകൊണ്ടായില്ലല്ലോ, അത് നാട്ടുകാരെ അറിയിക്കുകയും വേണമല്ലോ... സ്റ്റാറ്റസ് ഇട്ടുകാണും ഇങ്ങനെ!

എല്ലാം അപ്‌ഡേറ്റ് ചെയ്യും

എല്ലാം അപ്‌ഡേറ്റ് ചെയ്യും

യുദ്ധമുഖത്ത് മക്കള്‍ നില്‍ക്കുമ്പോള്‍ വീട്ടിലിരിക്കുന്ന അമ്മയ്ക്ക് മനസ്സമാധാനം ഉണ്ടാകുമോ? ഭാഗ്യം, ഫോണുണ്ടായതുകൊണ്ട് അര്‍ജ്ജുനന്‍ എല്ലാം കൃത്യ സമയത്ത് തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു.

റേഞ്ച് ഇല്ല നാഥാ...

റേഞ്ച് ഇല്ല നാഥാ...

മഹാഭാരത യുദ്ധം നടക്കുമ്പോള്‍ മാത്രമല്ല, ശകുന്തളയുടെ കാലത്ത് തന്നെ ഇന്റര്‍നെറ്റും വാട്‌സ് ആപ്പും ഉണ്ടായിരുന്നു. പക്ഷേ, അന്നും കാട്ടുപ്രദേശങ്ങളില്‍ റേഞ്ച് വളരെ കുറവായിരുന്നു എന്ന് തോന്നുന്നു!

 ജസ്റ്റിസ് ഫോര്‍ ദ്രൗപതി

ജസ്റ്റിസ് ഫോര്‍ ദ്രൗപതി

ദ്രൗപതിയെ സഭയില്‍ വച്ചാണ് ദുശ്ശാസനന്‍ വസ്ത്രാക്ഷേപം നടത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്നും സോഷ്യല്‍ മീഡിയ പൊറുത്തിട്ടില്ല. ജസ്റ്റിസ് ഫോര്‍ ദ്രൗപതി എന്ന ഹാഷ്ടാഗ് കാമ്പയിന് തുടക്കം കുറിച്ചത് തന്നെ അര്‍ജ്ജുനന്‍ ആയിരുന്നത്രെ!

പാവം അഭിമന്യു

പാവം അഭിമന്യു

ഗൂളില്‍ മാപ്പ് നോക്കി യാത്ര പോയി കുടങ്ങുന്നവര്‍ ഇക്കാലത്ത് മാത്രമല്ല, മഹാഭാരത കാലത്ത് തന്നെ ഉണ്ടായിരുന്നു. അങ്ങനെ ചക്രവ്യൂഹം ഭേദിച്ച് മുന്നോട്ട് പോയതായിരുന്നു അഭിമന്യു. പക്ഷേ, ഗൂഗിള്‍ അമ്മച്ചി ഇമ്മാതിരി ഒരു ചതി ചതിക്കും എന്ന് പ്രതീക്ഷിച്ചില്ല.

മിന്ത്ര വഴി

മിന്ത്ര വഴി

വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതിയുടെ സാരി അണ്‍ലിമിറ്റഡ് ആക്കിക്കൊടുത്തത് ശ്രീകൃഷ്ണന്‍ ആയിരുന്നല്ലോ.... മിന്ത്ര വഴി ആയിരുന്നത്രെ ഓണ്‍ലൈനില്‍ സാരിക്ക് ഓര്‍ഡര്‍ കൊടുത്തത്. അണ്‍ലിമിറ്റഡ് ആയതുകൊണ്ട് ഫ്രീഷിപ്പിങ് എന്തായാലും കിട്ടിക്കാണും!

രസംപിടിച്ച് വരുമ്പോള്‍

രസംപിടിച്ച് വരുമ്പോള്‍

ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ വൈദ്യുതി ഇല്ലാതിരിക്കുമോ? മഹാഭാരത യുദ്ധം ലൈവ് ആയി ഇല്ലാത്ത കണ്ണുകൊണ്ട് കണ്ടുകൊണ്ടിരിക്കുമ്പോള്‍ കറന്റ് പോകുന്നത് എന്തൊരു കഷ്ടമാണ്!

അത് ഡിവിഡി അല്ലേ...

അത് ഡിവിഡി അല്ലേ...

മഹാഭാരത യുദ്ധ കാലത്ത് ഇന്റര്‍നെററ് ഉണ്ടായിരുന്നു എന്നല്ലേ പറയുന്നത്. ധൃതരാഷ്ട്രര്‍ക്ക് സംഗതികള്‍ കാണിച്ച് കൊടുത്തത് ലൈവ് സ്ട്രീമിങ് വഴിയും. അപ്പോള്‍ പിന്നെ കൃഷ്ണന്റെ കൈയ്യില്‍ ഉള്ള ആ കറങ്ങുന്ന സാധനം ഡിവിഡി ആയിരുന്നിരിക്കും അല്ലേ!

യുദ്ധത്തിന് മുമ്പേ

യുദ്ധത്തിന് മുമ്പേ

ഒരു യാത്ര പോകുമ്പോള്‍ പോലും ഫേസ്ബക്കില്‍ ലൈവ് ഇടുന്നവരാണ് മല്ലൂസ്. അപ്പോള്‍ പിന്നെ അന്തകാലത്തുണ്ടായിരുന്നവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! യുദ്ധത്തിന് മുമ്പും കിടക്കട്ടേ ഒരു ഫേസ്ബുക്ക് ലൈവ്!

പത്ത് നാല്‍പത് വര്‍ഷം കഴിഞ്ഞാല്‍

പത്ത് നാല്‍പത് വര്‍ഷം കഴിഞ്ഞാല്‍

ഈ നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ പത്ത് നാല്‍പത് കൊല്ലം കഴിയുമ്പോള്‍ കുമ്മനം രാജശേഖരന്‍ ആയിരിക്കുമല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി. അന്ന് അദ്ദേഹം സംഘബന്ധുക്കള്‍ക്ക് മഹാഭാരത കഥ പറഞ്ഞുകൊടുക്കുന്നത് ചിലപ്പോള്‍ ഇങ്ങനെ ആയിരിക്കും!

ഓം ഗൂഗിളായ നമ:

ഓം ഗൂഗിളായ നമ:

യുദ്ധത്തില്‍ കൗരവരെ എങ്ങനെ തോല്‍പിക്കും എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുകയായിരുന്നു അര്‍ജ്ജുനന്‍. അപ്പോള്‍ കൃഷ്ണനാണ് ആ ഐഡിയ സജസ്റ്റ് ചെയ്തത്... ഓം ഗൂഗിളായ നമ: എന്ന നാമം ചൊല്ലിയാല്‍ മതിയെന്ന്. അര്‍ജ്ജുനന് നല്ല ആശ്വാസം കിട്ടിക്കാണും!

ഇതിനപ്പുറം

ഇതിനപ്പുറം

മഹാഭാരത കാലം മുതലേ ഇന്ത്യയില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെ ഉണ്ടായിരുന്നു എന്നല്ലേ പറയുന്നത്. അത് കേട്ട് ആരും ഞെട്ടണ്ട. പറഞ്ഞത് ബിജെപിയുടെ മുഖ്യമന്ത്രിയാണ്. ചിലപ്പോള്‍ ഇതിനപ്പുറവും പറഞ്ഞെന്നിരിക്കും!

മിനി മിലീഷ്യ ആയിരിക്കും

മിനി മിലീഷ്യ ആയിരിക്കും

ഇനിയിപ്പോള്‍ അന്ന് കൗരവും പാണ്ഡവരും കൂടി കളിച്ച മിനി മിലീഷ്യ ആയിരുന്നു കുരുക്ഷേത്ര യുദ്ധം എന്നെങ്ങാനും ഇങ്ങേര് പറഞ്ഞുകളയുമോ എന്നാണ് സംശയം. ഇപ്പോള്‍ അതാണല്ലോ ട്രെന്‍ഡ്!

സിംപിളായി വിക്ഷേപിക്കും

സിംപിളായി വിക്ഷേപിക്കും

അന്ന് ഭയങ്കര വികസനം ആയിരുന്നല്ലോ... അതുകൊണ്ട് തന്നെ ഉപഗ്രഹം വിക്ഷേപിക്കാന്‍ വിക്ഷേപണ തറ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ചുന്നാ ഒരു വില്ല് കുലച്ച് ഉപഗ്രഹം അങ്ങ് വിക്ഷേപിച്ചാല്‍ മതിയായിരുന്നു!

ക്ലിയര്‍ പിക്ചര്‍ കാണം എങ്കില്‍

ക്ലിയര്‍ പിക്ചര്‍ കാണം എങ്കില്‍

വല്ല ഊച്ചാളി ചൈന മൊബൈലും വച്ച് ലൈവ് കാണാന്‍ ഇരുന്നാല്‍ ഒരു ക്ലാരിറ്റിയും ഉണ്ടാവില്ല. ഗാന്ധാരിയുടെ കൈയ്യില്‍ നിന്ന് ഐപാഡ് വാങ്ങിക്കൊണ്ടുവന്നാല്‍ സംഗതി നടക്കും!

ഇരയായിട്ട് ഇട്ടതാണോ

ഇരയായിട്ട് ഇട്ടതാണോ

കത്വ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മനപ്പൂര്‍വ്വം ബിജെപി കളിച്ച കളിയാണോ ഇത്? കണ്ടുകഴിഞ്ഞാല്‍ ഇങ്ങനെ ഒരു സീന്‍ ഓര്‍മ വരുന്നവരെ കുറ്റം പറയാന്‍ പറ്റില്ല!

തെളിവ് കിട്ടി

തെളിവ് കിട്ടി

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. അന്ന് യുദ്ധത്തിന്റെ ചിത്രങ്ങള്‍ ദുശ്ശാസനന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്.

അതിലും കുമ്മനടി!!!

അതിലും കുമ്മനടി!!!

ലങ്ക കീഴടക്കി സീതയെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുമ്മനടിച്ചത് ആരായിരുന്നു എന്നറിയാമോ? അത് നമ്മുടെ കുമ്മനം തന്നെ ആയിരുന്നത്രെ! കേരള മുഖ്യമന്ത്രി എന്ന പേരിലായിരുന്നു കുമ്മനടി എന്ന് മാത്രം!

ഒന്ന് മിസ് കോള്‍ അടിച്ചിരുന്നെങ്കില്‍...

ഒന്ന് മിസ് കോള്‍ അടിച്ചിരുന്നെങ്കില്‍...

മഹാഭാരത കാലത്തല്ലേ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഒക്കെ ഉണ്ടായിരുന്നുള്ളൂ... രാമായണത്തിന്റെ കാലത്ത് ഉണ്ടായിരുന്നില്ലല്ലോ... അങ്ങനെ ആയിരുന്നെങ്കില്‍ സീത ഒന്ന് മിസ് കോള്‍ അടിച്ചിരുന്നെങ്കില്‍, ആ യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നല്ലോ!

ട്രോള്‍ ഗ്രൂപ്പ്!!!

ട്രോള്‍ ഗ്രൂപ്പ്!!!

ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെങ്കില്‍ ട്രോള്‍ ഗ്രൂപ്പുകളും ഉണ്ടായിരുന്നിരിക്കും എന്ന് ഉറപ്പാണ്. ആ ഗ്രൂപ്പുകളുടെ ലോഗോ ഒക്കെ കിട്ടിയാല്‍ കിടുക്കിയേനെ. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാമായിരുന്നു!

വ്യാസന്‍ കേള്‍ക്കണ്ട

വ്യാസന്‍ കേള്‍ക്കണ്ട

വേദ വ്യാസന്‍ ആണല്ലോ ഈ മഹാഭാരതം എഴുതിയത്. അദ്ദേഹം എങ്ങാനും ഈ ഡയലോഗ് കേട്ടാലുണ്ടല്ലോ... പിന്നെ ചിലപ്പോള്‍ ആഞ്ജനേയ സ്വാമി വിചാരിച്ചാലും ക്ഷമ കിട്ടിക്കോളണം എന്നില്ല!

മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!

സഞ്ജീവനി ഫേസ്ബുക്ക് പേജിലെ പോസ്റ്റ്; ട്രോളാണെന്ന് മനസിലാക്കാതെ സംഘികളുടെ ഷെയറിങ്...സഞ്ജീവനി ഫേസ്ബുക്ക് പേജിലെ പോസ്റ്റ്; ട്രോളാണെന്ന് മനസിലാക്കാതെ സംഘികളുടെ ഷെയറിങ്...

സംഘി ബ്രോ... സുഡാപ്പി ബ്രോ!!! രണ്ടും ബ്രോക്കൾ... വ്യാജഹര്‍ത്താലിനും സംഘി-സുഡാപ്പികള്‍ക്കും ട്രോൾസംഘി ബ്രോ... സുഡാപ്പി ബ്രോ!!! രണ്ടും ബ്രോക്കൾ... വ്യാജഹര്‍ത്താലിനും സംഘി-സുഡാപ്പികള്‍ക്കും ട്രോൾ

English summary
Social Media trolls mocking Biplab Kumar Deb's statement on internet during Mahabharat age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X