കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വാർത്ത! കെപിസിസി പ്രസിഡന്റ് പദവി കോൺഗ്രസ്സിന് തന്നെ!!! യൂത്തൻമാർക്ക് അടപടലം ട്രോൾ!!!

  • By Desk
Google Oneindia Malayalam News

കേരള കോണ്‍ഗ്രസ്സും കേരളത്തിലെ കോണ്‍ഗ്രസ്സും രണ്ടാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അറിയാതെ പോയതാണോ എന്നാണ് ഇപ്പോള്‍ പലരുടേയും സംശയം. പിജെ കുര്യന്‍ ഒഴിയുന്ന രാജ്യസഭ സീറ്റ് വയസ്സന്‍മാര്‍ക്ക് കൊടുക്കരുത് എന്നും പറഞ്ഞ് പ്രക്ഷോഭം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വരെ ഇപ്പോള്‍ ആ സംശയത്തിലാണ്.

അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ യുഡിഎഫ് ജയിക്കാന്‍ സാധ്യതയുള്ള ഏക രാജ്യസഭ സീറ്റ് കെഎം മാണിയുടെ കേരള കോണ്‍ഗ്രസ്സിന് കൊടുക്കുമോ? എന്തായാലും ബല്‍റാം അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ്സുകാരുടെ തകാര്യം കഷ്ടമാണ്. ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

എന്തായാലും രാജ്യസഭ സീറ്റ് പോയി, ഇനി ആ കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്കിലും കോണ്‍ഗ്രസ്സിന് കിട്ടിയാല്‍ മതി എന്നാണ് പരിഹാസം. മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോയി എന്ന ചൊല്ല് കേരള രാഷ്ട്രീയത്തില്‍ അന്വര്‍ത്ഥമാക്കിയ മാണിസാറിനാണത്രെ ട്രോളന്‍മാരുടെ കുതിരപ്പവന്‍!!!

മാണി സാറിനെ അറിയില്ലേ...

മാണി സാറിനെ അറിയില്ലേ...

ഏതാണ്ട് ഇതാണിപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റേയും മൂത്ത കോണ്‍ഗ്രസ്സിന്റേയും അവസ്ഥ. മാണിസാറിനെ അറിയാഞ്ഞിട്ടില്ല, കുറച്ച് കാലം മാറി നിന്നപ്പോള്‍ മറന്നുപോയതാണത്രെ!

പ്രതിഷേധം

പ്രതിഷേധം

രാജ്യസഭ സീറ്റ് മാണിക്ക് വിട്ടുകൊടുത്തതില്‍ അതിശക്തമായ പ്രതിഷേധം ആണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഉദ്ദേശിക്കുന്നത്... ഫേസ്ബുക്കില്‍ അത്യുഗ്രന്‍ ഒരു പോസ്റ്റ് അങ്ങ് ഇടും!

 ഒഎല്‍എക്‌സില്‍ ഇട്ടു

ഒഎല്‍എക്‌സില്‍ ഇട്ടു

വന്നുവന്നു ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒഎല്‍എക്‌സില്‍ ഇട്ട് വില്‍ക്കേണ്ട സ്ഥിതി ആയിട്ടുണ്ടത്രെ... ആ കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്കിലും...

പാലായിന്ന് മാണിസാറാ...

പാലായിന്ന് മാണിസാറാ...

എംഎം ഹസ്സന്‍ ആരാണെന്ന് ചോദിച്ചതേയുള്ളൂ... അപ്പോള്‍ കിട്ടി ഉത്തരം! പാലായില്‍ നിന്ന് മാണിസാറാണ്, മോനെ എംപിയാക്കണം, പറ്റുമെങ്കില്‍ കെപിസിസി പ്രസിഡന്റ് കൂടി ആകണം!

മണ്ണുംചാരി നിന്നവന്‍

മണ്ണുംചാരി നിന്നവന്‍

സത്യത്തില്‍ സംഭവിച്ചത് ഇത് തന്നെ ആണെന്നാണ് പറയുന്നത്. മണ്ണും ചാരി മുന്നണിക്ക് പുറത്ത് നിന്നവന്‍, ഒടുക്കം രാജ്യസഭ സീറ്റും കൊണ്ട് പോയി. ഗാനം ആവശ്യപ്പെട്ടത് ആരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ!

സ്‌നേഹോപഹാരം!!!

സ്‌നേഹോപഹാരം!!!

ചെങ്ങന്നൂരില്‍ തോല്‍ക്കാന്‍ സഹായിച്ചതല്ലേ... അപ്പോള്‍ പിന്നെ ഈ രാജ്യസഭ എംപി സ്ഥാനം ഒരു സ്‌നേഹോപഹാരം ആയി കണ്ടാല്‍ മതിയത്രെ... കുപ്പായം തൈപ്പിച്ച് വച്ച പാവം യൂത്ത് കോണ്‍ഗ്രസ്സുകാര്‍!

നട്ടെല്ല് ആയിരിക്കും

നട്ടെല്ല് ആയിരിക്കും

കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ആണത്രെ കെഎം മാണിക്ക് രാജ്യസഭ സീറ്റ് കിട്ടാന്‍ കാരണം. അപ്പോള്‍ പിന്നെ ഉമ്മന്‍ ചാണ്ടി മലപ്പുറത്ത് മറന്നുവച്ച ആ സാധനം നട്ടെല്ല് ആകാന്‍ മാത്രമേ സാധ്യതയുള്ളൂ!

എന്തൊരു പോസ് ആയിരുന്നു

എന്തൊരു പോസ് ആയിരുന്നു

ഹോ... ആ യുവ എംഎല്‍എമാരുടെ വിരലും ചൂണ്ടിയുള്ള ആ ചിത്രം ഉണ്ടല്ലോ! എന്തൊരു പോസ് ആയിരുന്നു. കാക്കക്കുയിലില്‍ ജഗതിയുടെ പോസ് പോലെ മനോഹരം!

 കിഴവന്‍മാരെ ഒക്കെ ഒഴിവാക്കിയിട്ടുണ്ട്

കിഴവന്‍മാരെ ഒക്കെ ഒഴിവാക്കിയിട്ടുണ്ട്

വയസ്സന്‍മാരെ വീണ്ടും രാജ്യസഭയിലേക്ക് അയച്ച് രാജ്യസഭയെ വൃദ്ധസദനം ആക്കുന്നു എന്നായിരുന്നല്ലോ പരാതി. യുവാവായ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയച്ച് ഹൈക്കമാന്‍ഡ് ആ പരാതി അങ്ങ് പരിഹരിച്ചിട്ടുണ്ട്. സന്തോഷമായല്ലോ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക്!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

നല്ല ചുള്ളന്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നില്ലേ രാജ്യസഭ സീറ്റിന് ചുറ്റും വട്ടം കൂടി നടന്നിരുന്നത്. എന്നിട്ടിപ്പോള്‍ ഒരു അവസരം വന്നപ്പോള്‍ ഇങ്ങനെയായി കാര്യങ്ങള്‍!

ജയ് വിളിക്കാം...

ജയ് വിളിക്കാം...

എന്തായാലും ഹൈക്കമാന്‍ഡ് തീരുമാനിച്ചതുകാരണം ഇനി യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രശ്‌നം ഒന്നും ഉണ്ടാവില്ലായിരിക്കും. മാണിസാറിന് ജയ് വിളിച്ച് പണ്ടാറമടങ്ങിപ്പോകും എന്നാണ് തോന്നുന്നത്!

വഴികാണിച്ചതാ...

വഴികാണിച്ചതാ...

അന്ന് യുവാക്കളുടെ വിരല്‍ ചൂണ്ടലായിട്ടാണ് പലരും ഇതിനെ കണ്ടത്. സത്യത്തില്‍ അവര്‍ മാണിസാറിന് രാജ്യസഭയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നത്രെ!

അതെങ്കിലും കൊടുക്കണം....

അതെങ്കിലും കൊടുക്കണം....

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് മൂത്ത കോണ്‍ഗ്രസ്സുകാരോട് ഇനി ഒന്നേ പറയാനുള്ളൂവത്രെ... അത് യുവജനങ്ങളുടെ പ്രാതിനിധ്യം കൂട്ടണം എന്നൊന്നും അല്ല, കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്കിലും ഒരു കോണ്‍ഗ്രസ്സുകാരന് കൊടുക്കണം എന്നാണത്രെ!

വലിച്ചു കുടിച്ചോ!!!

വലിച്ചു കുടിച്ചോ!!!

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ രാജ്യസഭ സീറ്റ് ഇപ്പോള്‍ കിട്ടും എന്നും വിചാരിച്ച് വലിച്ച് കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാണിസാറ് അടിയില്‍ തുളയിട്ട് അതും കൊണ്ട് പോയതൊന്നും അവര്‍ അറിഞ്ഞതേയില്ല!

ഏത് പാര്‍ട്ടിയുടെ!

ഏത് പാര്‍ട്ടിയുടെ!

കുഞ്ഞാപ്പ ഈ പാര്‍ട്ടിയുടെ ഐശ്വര്യം എന്ന ബോര്‍ഡ് ഇനി ആര് വയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് മാണിസാറും മകനും സ്വന്തം പാര്‍ട്ടി ഓഫീസില്‍ തന്നെ വയ്ക്കും!

അര്‍ഹതപ്പെട്ടതാ...

അര്‍ഹതപ്പെട്ടതാ...

കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ടതാണെന്ന് ആര്‍ക്കാണ് അറിയാത്തത്... അത് കേരള കോണ്‍ഗ്രസ്സിന് എടുത്ത് കൊടുത്തത് ആരാണെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം!

അതിന് കൊടുക്കണം അഭിവാദ്യം

അതിന് കൊടുക്കണം അഭിവാദ്യം

കെപിസിസി പ്രസിഡന്റ് സ്ഥാനം എന്ത് വില കൊടത്തും പാലായിലേക്ക് വിട്ടുകൊടുക്കാതെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കൊടുക്കണം അഭിവാദ്യങ്ങള്‍!

യൂത്തന്‍മാരായിരുന്നോ...

യൂത്തന്‍മാരായിരുന്നോ...

രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ബഹളം വക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഭയന്നതായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആണെന്ന് കണ്ടപ്പോള്‍ ആണത്രെ സമാധാനം ആയത്!

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്

ആ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. രാജ്യസഭാ സീറ്റ് മൂത്ത കോണ്‍ഗ്രസ്സിനോ അതോ യൂത്ത് കോണ്‍ഗ്രസ്സിനോ എന്നായിരുന്നു സംശയം. പ്രഖ്യാപനം വന്നപ്പോള്‍ അത് മാറിക്കിട്ടി!

എസ്എഫ്‌ഐയുടെ കാര്യം അല്ല

എസ്എഫ്‌ഐയുടെ കാര്യം അല്ല

എസ്എഫ്‌ഐയുടെ കാര്യം തീരുമാനിക്കുന്നത് എബിവിപി അല്ലെന്ന് ആ തീപ്പൊരി സഖാവ് വ്യക്തമാക്കിയതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കുന്നത് കുഞ്ഞാപ്പയും കുഞ്ഞുമാണിയും ചേര്‍ന്നാണത്രെ!

ആയിരം മടങ്ങ്

ആയിരം മടങ്ങ്

മാണിസാറിന് സീറ്റ് കൊടുക്കരുത് എന്ന് ആവശ്യപ്പെടുന്ന കത്ത് മാണിസാറിന് തന്നെ കൊടുത്തിട്ടുണ്ടത്രെ ഹൈക്കമാന്‍ഡ്. അതിന്റെ കാരണം കേട്ടാല്‍ ഞെട്ടിപ്പോകും എന്ന് മാത്രം!

പച്ച ലഡുവും പച്ചവെള്ളവും!!!

പച്ച ലഡുവും പച്ചവെള്ളവും!!!

ഇനിയിപ്പോള്‍ കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും കാര്യം നടക്കണം എങ്കില്‍ യുവ എംഎല്‍എമാര്‍ എല്ലാം കൂടി പാണക്കാട് തറവാടിന് മുന്നില്‍ പോയി നില്‍ക്കേണ്ടി വരുമായിരിക്കും! പച്ച ലഡുവും പച്ചവെള്ളവും ഉറപ്പാണ്!

അതെങ്കിലും

അതെങ്കിലും

ആ കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നല്‍കുമോ അതോ കേരള കോണ്‍ഗ്രസ്സിന് കൊടുക്കുമോ എന്നാണ് സംശയം!

യോഗല്യ അമ്മിണ്യേ...

യോഗല്യ അമ്മിണ്യേ...

ആ വിരല്‍ ചൂണ്ടല്‍ ഒക്കെ ഇപ്പോള്‍ കാണുമ്പോള്‍ ആണത്രെ, ആ പഴയ നാടകത്തിന്റെ പേര് ഓര്‍മ വരുന്നത്. യോഗല്യ അമ്മിണ്യേ, ആ വിരല് അങ്ങട് മടക്കിക്കോ!

രണ്ട് പേര്‍ക്കും

രണ്ട് പേര്‍ക്കും

ഒടുക്കം മൂത്ത കോണ്‍ഗ്രസ്സിനും കിട്ടിയില്ല, യൂത്ത് കോണ്‍ഗ്രസ്സിനും കിട്ടിയില്ല. രാജ്യസഭ സീറ്റ് മാണിസാര്‍ അങ്ങ് കൊണ്ടു പോയി!

ഇനി അതേ പറ്റൂ

ഇനി അതേ പറ്റൂ

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് അങ്ങനെ അത്യാഗ്രഹം ഒന്നും ഇല്ലത്രെ. മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് അങ്ങ് ജീവിക്കും. പേരില്‍ അക്ഷരം ഒന്നും മാറിപ്പോയിട്ടില്ലല്ലോ എന്നാണ് ഇപ്പോള്‍ ചിലരുടെ സംശയം!

കുര്യനില്ലെന്ന് കേട്ടപ്പോള്‍

കുര്യനില്ലെന്ന് കേട്ടപ്പോള്‍

പിജെ കുര്യന്‍ മത്സരിക്കുന്നില്ലെന്ന് കേട്ടപ്പോള്‍ ബല്‍റാം ഒക്കെ ഒരുപാടങ്ങ് സന്തോഷിച്ചതായിരുന്നു. പക്ഷേ, ഇതുപോലെ ഒരു പണി എല്ലാവരും കൂടി തരും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലത്രെ!

മണിയാശാന്റെ വക

മണിയാശാന്റെ വക

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മണിയാശാന്ഡ ട്രോളന്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. ഇങ്ങനെയൊക്കെ ശവത്തില്‍ കുത്താമോ ആശാനേ!

എന്താ രാമാ...

എന്താ രാമാ...

ഒരു പഞ്ച് ഡയലോഗ് പറയാന്‍ വന്നതായിരുന്നു. അപ്പോഴല്ലേ മാണിസാറിന് രാജ്യസഭ സീറ്റ് കൊടുത്തത്. ഇനിയിപ്പോള്‍ പിണറായി രാജി വയ്ക്കണം എന്നല്ലാതെ എന്ത് പറയാന്‍!

കണ്‍സീല്‍ഡ് ടെണ്ടര്‍

കണ്‍സീല്‍ഡ് ടെണ്ടര്‍

ഇതൊരുമാതിരി കണ്‍സീല്‍ ടെണ്ടര്‍ പോലെ ആയല്ലോ.. സീറ്റ് ഉറപ്പിച്ച് ഇരുന്നപ്പോള്‍ അല്ലേ, മണിയമ്പറ പുരുഷ ഇങ്ങനെ മുന്നില്‍ വന്ന് നിന്നത്!

ആര്‍എസ്പിയ്ക്കും വേണം

ആര്‍എസ്പിയ്ക്കും വേണം

എംഎല്‍എമാര്‍ ഒന്നും ഇല്ലാത്ത ഒരു പാര്‍ട്ടിയും ഉണ്ടല്ലോ യുഡിഎഫില്‍. അടുത്തതായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒന്ന് ഒപ്പിച്ചുകൊടുക്കാന്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ഇരിക്കുകയാണത്രെ!

കേരളത്തിലെ കോണ്‍ഗ്രസ്

കേരളത്തിലെ കോണ്‍ഗ്രസ്

കേരളത്തിലെ പല യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും ആദ്യം സംഗതി പിടികിട്ടിയില്ലത്രെ. കേരള കോണ്‍ഗ്രസ് എന്ന് പറഞ്ഞപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എന്നാണത്രെ വിചാരിച്ചത്!

ഇന്ന് കോലം കത്തിച്ചാല്‍

ഇന്ന് കോലം കത്തിച്ചാല്‍

എന്തായാലും കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊള്ളാം... അവര് കോലം എങ്കിലും കത്തിച്ചില്ലേ! ഇന്ന് കോലം കത്തിച്ചവര്‍ നാളെ എങ്ങാനും ജീവനോടെ കത്തിക്കുമോ എന്നാണത്രെ ഭയം!

അതേത് കോണ്‍ഗ്രസ്

അതേത് കോണ്‍ഗ്രസ്

പ്ലീസ് വെല്‍ക്കം കേരള കോണ്‍ഗ്രസ് എന്ന് ഹൈക്കമാന്‍ഡ് പറഞ്ഞതാ... കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ എന്തിനാണ് അതിന് മുന്നോട്ട് വരുന്നത്. കേരള കോണ്‍ഗ്രസ് എന്നല്ലേ വിളിച്ചത്!

ഓരോന്നോരോന്നായി...

ഓരോന്നോരോന്നായി...

ആദ്യം രാജ്യസഭ സീറ്റ്... അതും കഴിഞ്ഞാല്‍ പിന്നെ ഉപമുഖ്യമന്ത്രി സ്ഥാനം. അതും കഴിഞ്ഞിട്ട് വേണം മുഖ്യമന്ത്രി സ്ഥാനം പിടിക്കാന്‍. ഇക്കണക്കിനാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മാണിയും കൂടി അതും പിടിച്ചെടുക്കും.

അങ്ങ് സ്‌നേഹിച്ച് വരികയായിരുന്നു

അങ്ങ് സ്‌നേഹിച്ച് വരികയായിരുന്നു

ഇടത് ഭരണം കാരണം കോണ്‍ഗ്രസ്സിനെ ഒന്ന് സ്‌നേഹിച്ച് വരികയായിരുന്നു. അപ്പോഴല്ലേ രാജ്യസഭ സീറ്റിന്റെ പേരില്‍ കൂട്ടത്തല്ലും, മാണിസാറിന് സീറ്റും. എല്ലാം പോയില്ലേ!

അതും കൂടി പോയാല്‍

അതും കൂടി പോയാല്‍

കോണ്‍ഗ്രസ്സിന്റെ ശക്തിയില്‍ ആര്‍ക്കാണ് സംശയം എന്നൊക്കെ ചോദിച്ച് വെല്ലുവിളിച്ച് നില്‍ക്കുകയാണ് എംഎം ഹസ്സന്‍. അപ്പോള്‍ അതാ വരുന്നു മാണിസാര്‍... ഇനി വറെ നിവൃത്തിയില്ല, ആ കസേരയും എടുത്തങ്ങ് ചാടുക തന്നെ!

ആര്‍ക്ക് വട്ടായതാ...

ആര്‍ക്ക് വട്ടായതാ...

രാജ്യസഭ സീറ്റ് ചോദിച്ചപ്പോള്‍ മാണിസാര്‍ പോലും വിചാരിച്ച് കാണില്ല കിട്ടും എന്ന്. ഇതിപ്പോള്‍ മാണിസാറിന് വട്ടായതാണോ അതോ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് വട്ടായതാണോ എന്നാണ് സംശയം!

ഇതേ രക്ഷയുള്ളൂ...

ഇതേ രക്ഷയുള്ളൂ...

ഇനിയിപ്പോള്‍ ഇതേ ഉള്ളൂ രക്ഷ. അന്ന് വാങ്ങിയ മഞ്ഞ ലഡു മാണിസാറും കഴിച്ചതല്ലേ.. എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് ഒന്ന് പ്രതിഷേധിച്ചേക്കാം!

ലഡു തന്ന് അനുഗ്രഹിക്കണം

ലഡു തന്ന് അനുഗ്രഹിക്കണം

ലഡു കൊടുക്കല്‍ പണ്ടേ ഒരു വീക്ക്‌നെസ്സ് ആണല്ലോ... പണ്ട് മാണിസാറിനെ എല്‍ഡിഎഫുകാരില്‍ നിന്ന് സംരക്ഷിച്ച് ബജറ്റ് അവതരിപ്പിച്ച ആളുകളല്ലേ... ഇനി ഇതും കൂടിയേ ബാക്കിയുള്ളൂ!!!

English summary
Social Media trolls mocking Congress for giving Rajyasabha seat to Kerala Congress M
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X