• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന് വേണ്ടി വയ്ത്താരി പാടിയ മനോരമയ്ക്ക് അടപടലം ട്രോളുകൾ... ഇടവേളയല്ല, ബാഹുബലി ബാബു! A10 ന് വേറെ

  • By Desk

സത്യത്തില്‍ ട്രോളന്‍മാരെല്ലാം ലോകകപ്പിന്റെ തിരക്കില്‍ ആയിരുന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒക്കെ ഒന്ന് കഴിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു കേരളത്തിലെ മറ്റ് വിവാദങ്ങള്‍ എല്ലാം അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നടി ആക്രമിക്കപ്പെട്ട സമയത്ത് തന്നെ 'അവള്‍ക്കൊപ്പം' ആണെന്ന് പ്രഖ്യാപിച്ചവരാണ് മിക്ക ട്രോളന്‍മാരും. ഇപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നും ഇല്ല.

അമ്മയിലേക്കില്ലെന്ന ദിലീപിന്റെ കത്തിന്റെ വാര്‍ത്ത മനോരമ ദിനപത്രം എങ്ങനെയാണ് കൊടുത്തത് എന്ന് എല്ലാവരും കണ്ടതാണ്. അതിനുള്ള പണി ട്രോളന്‍മാര്‍ തന്നെ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്.

സിനിമയില്‍ സജീവമല്ലാത്ത നടിമാരാണ് രാജിവച്ചത് എന്ന് പറഞ്ഞ ഇടവേള ബാബുവിനും ഉണ്ട് കണക്കിന് ട്രോളുകള്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മാത്രം വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ!

എന്നമ്മേ... ഒന്ന് കാണാന്‍!

എന്നമ്മേ... ഒന്ന് കാണാന്‍!

മനോരമയുടെ ഭാവനയിലെ ദിലീപ് ഏതാണ്ട് ഇങ്ങനെ ആണത്രെ ആ കത്ത് എഴുതിയത്. അല്ലെങ്കില്‍ പിന്നെ ഇതുപോലെ ഒരു തലക്കെട്ടും ഇട്ട് വാര്‍ത്ത കൊടുക്കില്ലല്ലോ!

ഇരയോടൊപ്പം

ഇരയോടൊപ്പം

അതേ... പല പ്രമുഖരും ഇരയോടൊപ്പം ആണ്. ഇര എന്ന് പറഞ്ഞാല്‍ എന്താണെന്ന് കൂടി ശ്രദ്ധിക്കണം. ആക്രമിക്കപ്പെട്ടവളല്ല അവര്‍ക്ക് ഇര.

വിഷമമായിക്കാണും

വിഷമമായിക്കാണും

ദിലീപിന്റെ കത്ത് വായിച്ചപ്പോള്‍ എഎംഎംഎ ഭാരവാഹികള്‍ക്ക് അത്ര വിഷമം ഒന്നും തോന്നിയില്ല. എന്നാല്‍ മനോരമ പത്രം കണ്ടതിന് ശേഷം ആ കത്ത് ഒന്നൂടെ വായിച്ചപ്പോള്‍ കരഞ്ഞുപോയത്രെ!

മിന്നായം പോലെ

മിന്നായം പോലെ

ഇടവേള ബാബുവിനെ സിനിമകളില്‍ ഒന്നും കാണുന്നില്ലെന്നാണ് ചിലരുടെ പരാതി. ആ ക്രോണിക് ബാച്ചിലര്‍ സിനിമ ഒന്ന് കണ്ട് നോക്കൂ... പൈപ്പിന്‍ ചുവട്ടില്‍ ഒരു മിന്നായം പോലെ കാണാം!

അമ്മേടെ മോന്‍

അമ്മേടെ മോന്‍

ദിലീപ് ഇങ്ങനെ പൊട്ടിക്കരഞ്ഞുകൊണ്ടാണച്രെ ആ കത്ത് എഴുതിയത്. മനോരമ ലേഖകന്റെ ഭാവനയിലെ കാര്യമാണ് പറഞ്ഞത്. അരിഭക്ഷണം കഴിക്കുന്നവരുടെ കാര്യമല്ല!

നല്ല പ്രോത്സാഹനം അല്ലേ...

നല്ല പ്രോത്സാഹനം അല്ലേ...

മീശമാധവനില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞതുപോലെ തന്നെ ആണ് കാര്യങ്ങള്‍. എഎംഎംഎ ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ഗംഭീരമാകും.

സുരേഷ് ഗോപി

സുരേഷ് ഗോപി

ഇത്രയും കാലം എന്തുകൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുത്താതിരുന്നത് എന്ന് ആരും അന്വേഷിച്ചിട്ടില്ലല്ലോ എന്നാണത്രെ സുരേഷ് ഗോപി പറയുന്നത്. രാജ്യസഭയില്‍ ആണെങ്കില്‍ പിടിപ്പത് പണിയാണ്... ഒരു ചോദ്യം പോലും ഇതുവരെ ചോദിച്ചിട്ടില്ല!

ബാഹുബലി ബാബു!

ബാഹുബലി ബാബു!

സത്യത്തില്‍ ബാഹുബലിയില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഇടവേള ബാബുവിനെ ആയിരുന്നു. എന്നാല്‍ അദ്ദേഹം തിരക്കിലായതിനാല്‍ മനസ്സില്ലാ മനസ്സോടെ ആയിരുന്നു രാജമൗലി പ്രഭാസിനെ നായകനാക്കിയത്!

ഇതാണ് ആ കത്ത്

ഇതാണ് ആ കത്ത്

ആകെ നാല് വരിയുള്ള ഒരു കത്തും അതിന്റെ പേരില്‍ ഒരു അര്‍മാദവും. ഇനിയിപ്പോള്‍ അതിന്റെ പൂര്‍ണരൂപം കണ്ടില്ലാന്ന് വേണ്ട.

പരിഹസിക്കണ്ട...

പരിഹസിക്കണ്ട...

എഐവൈഎഫുകാര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചപ്പോള്‍ പലര്‍ക്കും പരിഹാസം ആയിരുന്നു. എന്തായാലും ഒന്നും മിണ്ടാതിരിക്കുന്ന മറ്റ് പലരേക്കാള്‍ അവര്‍ ഭേദമാണത്രെ!

അതല്ലേ ഹീറോയിസം

അതല്ലേ ഹീറോയിസം

അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം വിവാദം ആകണം. അപ്പോള്‍ താന്‍ തിരിച്ചുവരുന്നില്ലെന്ന് പറയും. നിരപരാധിത്തം തെളിയിച്ചേ തിരിച്ചുവരൂ എന്ന് പറയും. എന്തൊരു ഹീറോയിസം!

പിന്തുണയാണ് കെട്ടോ...

പിന്തുണയാണ് കെട്ടോ...

അമ്മയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ദിലീപ് കത്തയച്ചില്ലേ... അത് രാജിവച്ച ആ നാല് നടിമാരെ പിന്തുണച്ചുകൊണ്ടാണത്രെ!

A10 ആരാണെന്നോ

A10 ആരാണെന്നോ

A10 എന്ന് പറഞ്ഞാല്‍ ആരാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ലാലേട്ടന്‍ തന്നെ. സംഘടനയ്ക്ക് എന്തായാലും ഒന്നും ചെയ്യാന്‍ പറ്റില്ല. വേണമെങ്കില്‍ ഒരു പടം പിടിക്കാമെന്ന്!

എല്ലാ സിനിമയിലും ഉണ്ടല്ലോ

എല്ലാ സിനിമയിലും ഉണ്ടല്ലോ

രാജിവച്ച നടിമാരെ പോലെ ഇടവേള ബാബു സിനിമയില്‍ സജീവമല്ലെന്ന് ആരും പറയരുത്. എല്ലാ സിനിമയ്ക്കും ഉണ്ടല്ലോ ഇടവേള!

അതിന് വേണ്ടി മാത്രം

അതിന് വേണ്ടി മാത്രം

വലിയ തിരക്കുള്ള താരം ആയതിനാല്‍ എല്ലാ സിനിമകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അതുകൊണ്ടാണത്രെ എല്ലാ സിനിമകള്‍ക്കും പാതി സമയം ആകുമ്പോള്‍ ഇടവേള കൊടുക്കുന്നത്!

കാറിത്തുപ്പും

കാറിത്തുപ്പും

അറസ്റ്റ് ചെയ്തു എന്ന് കേട്ടപ്പോള്‍ അപ്പോള്‍ തന്നെ പിടിച്ച് പുറത്താക്കി. ജാമ്യം കിട്ടിയപ്പോള്‍ തിരിച്ചെടുത്തേ മതിയാകൂ... നല്ല മമ്മി തന്നെ! പൊതുജനം കാറിത്തുപ്പുമെന്ന്

ഡോണ്ട് വറി

ഡോണ്ട് വറി

സംഘടനയില്‍ നിന്ന് പുറത്തായി വിഷമിച്ചിരിക്കുകയായിരുന്നു ദിലീപ്. അപ്പോഴാണ് ലാലേട്ടന്‍ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്... പിന്നെ എന്തായിരിക്കും പറഞ്ഞത് എന്ന് പ്രത്യേകം പറയണോ!

സൂപ്പര്‍ സ്റ്റാറുകള്‍

സൂപ്പര്‍ സ്റ്റാറുകള്‍

ഈ ഫോട്ടോയില്‍ മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട്. അതില്‍ ഒരാളുടെ പേര് മാത്രമേ എഴുതിക്കാണിച്ചിട്ടുള്ളൂ... ആളെ പിടികിട്ടിയോ!

എന്തിന് ലാലേട്ടന്‍ മാത്രം

എന്തിന് ലാലേട്ടന്‍ മാത്രം

കേരളത്തിലെ എല്ലാ വിവാദങ്ങളോടും മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടോ.... ഇന്ത്യയിലെ വിവാദങ്ങളോട് പ്രധാനമന്ത്രി പ്രതികരിക്കാറുണ്ടോ.... പിന്നെ എന്തിനാണ് അമ്മയിലെ വിവാദങ്ങളോട് ലാലേട്ടന്‍ പ്രതികരിക്കുന്നത്!!!

ഒരു ഡേറ്റ് കൊടുക്കുമോ...

ഒരു ഡേറ്റ് കൊടുക്കുമോ...

ആ ബാഹുബലി തൊട്ട് പിറകേ നടക്കുന്നതാണ്. രാജമൗലിക്ക് ഇനിയെങ്കിലും ഇടവേള നടന്‍ ഒരു ഡേറ്റ് കൊടുക്കണം. പാവം അല്ലേ, ജീവിച്ച് പൊയ്‌ക്കോട്ടെ!

ഒന്ന് മറന്നുവരികയായിരുന്നു

ഒന്ന് മറന്നുവരികയായിരുന്നു

നടി ആക്രമിക്കപ്പെട്ട കേസ് എല്ലാവരും ഒന്ന് മറന്നുവരികയായിരുന്നു. കൃത്യ സമയത്ത് തന്നെ അത് എല്ലാവരേയും ഓര്‍മിപ്പിച്ച അമ്മയ്ക്ക് എത്ര ലൈക്ക് കൂട്ടുകാരെ!

തന്നെ തന്നെ...

തന്നെ തന്നെ...

അമ്മയില്‍ നിന്ന് രാജിവച്ചവര്‍ എല്ലാ ഫീല്‍ഡ് ഔട്ട് ആയവര്‍ ആണെന്ന്.... കേട്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലായി ആരൊക്കെ ആണ് ഫീല്‍ഡ് ഔട്ട് എന്ന്.

അതിന്റെ ഒരു കുറവേ ഉള്ളൂ

അതിന്റെ ഒരു കുറവേ ഉള്ളൂ

പീഡന കേസില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഒരാളുണ്ട്. നടനല്ല, പണമില്ല തുടങ്ങിയ പ്രശ്‌നങ്ങളേ ഉള്ളൂ. അയാളെ കൂടി വേണമെങ്കില്‍ സംഘടനയിലേക്ക് എടുക്കാമെന്ന്!

അരുതേ...

അരുതേ...

അങ്ങ് ഭാവിയിലെ മോഹന്‍ലാല്‍ അപ്പോഴും പറഞ്ഞതാ... അങ്ങനെ ചെയ്യരുതേ ചെയ്യരുതേ എന്ന്. പക്ഷേ, ഇത് നോളന്റെ സിനിമ അല്ലല്ലോ! ഇപ്പോള്‍ തൃപ്തിയായിട്ടുണ്ടാവും.

കാത്തുനില്‍ക്കണ്ട

കാത്തുനില്‍ക്കണ്ട

എന്തിനാണ് വെറുതേ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയൊക്കെ കാത്തിരിക്കുന്നത്. ഈ സംഘടനയിലേക്ക് തിരിച്ച വരാന്‍ അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല.

അതെങ്കിലും നിര്‍ത്താമോ

അതെങ്കിലും നിര്‍ത്താമോ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ ഒരു നിലപാട് എടുക്കാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ പറ്റുന്നില്ല. അങ്ങനെയെങ്കില്‍ ആണത്തം ഉദ്‌ഘോഷിക്കുന്ന പടങ്ങളെങ്കിലും ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന്...

നല്ല തേപ്പായി

നല്ല തേപ്പായി

സത്യത്തില്‍ ആ ഇന്നസെന്റ് മോഹന്‍ലാലിനെ തേച്ചതാണോ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം. എഎംഎംഎയുടെ പ്രസിഡന്‌റ് സ്ഥാനം ഏറ്റെടുത്തതേ ഓര്‍മയുള്ളൂ... പിന്നെ എല്ലാം പെട്ടെന്നായിരുന്നല്ലോ!

ബഹിഷ്‌കരിക്കാന്‍

ബഹിഷ്‌കരിക്കാന്‍

അമ്മയിലെ അംഗങ്ങളുടെ സിനിമകള്‍ ബഹിഷ്‌കരിക്കും എന്നാണ് പലരും പറയുന്നത്. ആ ഇടവേള ബാബു ഒരു സിനിമയിലെങ്കിലും അഭിനയിച്ചിരുന്നെങ്കില്‍ എന്നാണ് ആളുകള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ ഇടവേള ബാബു

സൂപ്പര്‍ സ്റ്റാര്‍ ഇടവേള ബാബു

കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ആര്‍ക്കാണെന്നാണ് നിങ്ങള്‍ കരുതുന്നത്... കംപ്ലീറ്റ് ആക്ടര്‍ ലാലേട്ടനോ, ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കോ അല്ല. സൂപ്പര്‍ സ്റ്റാര്‍ ഇടവേള ബാബുവേട്ടനാണ്!

എല്ലാ സിനിമയിലും

എല്ലാ സിനിമയിലും

ഇന്റര്‍വെല്‍ ഇല്ലാത്ത സിനിമയുണ്ടോ... ഇന്റര്‍വെല്‍ എന്ന് വച്ചാല്‍ മലയാളത്തില്‍ ഇടവേള എന്നല്ലേ! അപ്പോള്‍ പിന്നെ എല്ലാ സിനിമയിലും ഉള്ളത് ആരാണ്!

എഎംഎംഎ

എഎംഎംഎ

ഇനി എന്തായാലും സംഘടനയുടെ പേര് അമ്മ എന്നൊന്നും വല്ല് കാച്ചണ്ട. അതിന്റെ ചുരുക്കപ്പേര് അങ്ങ് പറഞ്ഞാല്‍ മതി- എഎംഎംഎ!

ഗംഭീരം

ഗംഭീരം

ആളുകള്‍ക്ക് ചിരി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ദിലീപിനെ തിരിച്ചെടുത്തപ്പോള്‍ അമ്മയുടെ പ്രസിഡന്റ് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. എത്ര മനോഹരമായ ആചാരങ്ങള്‍.

ഇത്രയ്ക്ക് ചീപ്പായിരുന്നോ

ഇത്രയ്ക്ക് ചീപ്പായിരുന്നോ

ഇത്രക്ക് ചീപ്പ് ആയിരുന്നോ ആര്‍ട്ടിസ്റ്റ് ബേബി എന്ന് ക്രിസ്പിന്‍ ചോദിച്ചതുപോലെ അലന്‍സിയറിനോട് ചോദിക്കാന്‍ തോന്നുന്നുണ്ട് ആളുകള്‍ക്ക്.

പോയാല്‍ ആര്‍ക്ക് പോകും

പോയാല്‍ ആര്‍ക്ക് പോകും

ആളുകള്‍ സിനിമ ബഹിഷ്‌കരിച്ചാല്‍ എന്ത് നഷ്ടം എന്നൊക്കെയാണ് ഇടവേള ബാബു തട്ടിവിടുന്നത്. അല്ലെങ്കിലും ഇടവേള ബാബുവിന് എന്ത് നഷ്ടപ്പെടാനാണ്!

ഒരു ചുക്കും സംഭവിക്കില്ല

ഒരു ചുക്കും സംഭവിക്കില്ല

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സിനിമ തന്നെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, അതൊന്നും കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാത്ത ഒരാള്‍ ഉണ്ട്... സൂപ്പര്‍ സ്റ്റാര്‍ ഇടവേള ബാബു!

അതിനല്ല...

അതിനല്ല...

ഇരയോടൊപ്പം എന്ന് എഎംഎംഎ ആദ്യം മുതലേ പറയുന്നുണ്ടല്ലോ... അതുകൊണ്ട് ഓടിച്ചിട്ട് അടിക്കാന്‍ ആണെന്നാണ് വിചാരിച്ചത്. അടുത്ത് വന്നപ്പോഴല്ലേ കാര്യം മനസ്സിലായത്!

ഏതാണ്ട് ഇതുപോലെ...

ഏതാണ്ട് ഇതുപോലെ...

കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആണത്രെ സംഭവിച്ചത്. എല്ലാത്തിനും പിന്നിലുള്ള കറുത്ത കരങ്ങള്‍ ആരുടേതാണോ ആവോ!

നിരപരാധിത്വം!!!

നിരപരാധിത്വം!!!

ഇനിയിപ്പോള്‍ തെളിയിക്കാന്‍ ആകെ കൂടി ബാക്കിയുള്ളത് അത് മാത്രമാണ്. ആ നിരപരാധിത്വം കൂടി അങ്ങ് തെളിഞ്ഞാല്‍ തൃപ്തിയാകും!

എന്തൊരു പ്ലാനിങ്

എന്തൊരു പ്ലാനിങ്

സംഗതികള്‍ ഏതാണ്ട് ഇങ്ങനെയൊക്കെ ആണ് നടന്നത് എന്നാണ് ട്രോളന്‍മാരുടെ വിലയിരുത്തല്‍. ഏറ്റവും ഒടുപവില്‍ സിംപതി വരെ കിട്ടിയിട്ടുണ്ട്!

അതാണ് എഎംഎംഎ

അതാണ് എഎംഎംഎ

എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ആ സംഘടനയുടെ തലയിലേക്ക് വല്ലതും കയറണ്ടേ... ഏറ്റവും ഒടുവില്‍ പുറത്താക്കിയതായി കുറ്റം!

മോഹന്‍ലാലിന് കഷ്ടകാലം... ചരിത്രത്തില്‍ ആദ്യം; ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍, നിലപാട് നിര്‍ണായകം

എല്ലാ ക്രിമിനൽ കുറ്റങ്ങൾക്കും പിന്നിൽ ആ നടൻ... മറയാക്കുന്നത് മോഹൻലാലിനെ; പാർവ്വതിക്കെതിരെ നടന്നത്...

English summary
Social Media trolls mocking Dileep, AMMA, Mohanlal and Idavela Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X