കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് കൊടുക്കും മുമ്പേ പാല് കൊടുക്കേണ്ടെന്ന് പറഞ്ഞ 'വാപ്പ' ഫേസ്ബുക്കിലിറങ്ങണ്ട...നരകട്രോളുകള്‍!!!

ഇസ്ലാം മതത്തില്‍ എവിടെങ്കിലും ഇങ്ങനെ ഒരു കാര്യം പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മതപണ്ഡിതര്‍ പോലും അത്ഭുതപ്പെടും.

Google Oneindia Malayalam News

കുഞ്ഞുങ്ങളുണ്ടായാല്‍ അവര്‍ക്ക് ആദ്യം കൊടുക്കുക മുലപ്പാലാണ്. അത് കാലാകാലങ്ങളായുള്ള സംഗതിയാണ്. മനുഷ്യര്‍ മാത്രമല്ല, എല്ലാ സസ്തനികളും ഇങ്ങനെ തന്നെയാണ്.

അപ്പോഴാണ് ബാങ്കുവിളിയുടെ കഥയും പറഞ്ഞ് ഒരു പിതാവ് വരുന്നത്. ഏതോ ഒരു ഉസ്താദിന്റെ നിര്‍ദ്ദേശമാണത്രെ അത്. എന്തായാലും ആ പാവം കുഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് അമ്മിഞ്ഞപ്പാല്‍ കുടിച്ചത്.

ഇസ്ലാം മതത്തില്‍ എവിടെങ്കിലും ഇങ്ങനെ ഒരു കാര്യം പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മതപണ്ഡിതര്‍ പോലും അത്ഭുതപ്പെടും. പക്ഷേ ഇങ്ങേര്‍ക്ക് മാത്രം അക്കാര്യത്തില്‍ ഉറപ്പാണ്. ഇങ്ങനെയുള്ള ഒരു പിതാവിനെ ട്രോളേഴ്‌സ് വെറുതേവിടുമോ? പൊങ്കാലയാണ് ... നല്ല ഇടിവെട്ട് പൊങ്കാല!!!

കുഞ്ഞാവ അറിയുന്നുണ്ടോ

കുഞ്ഞാവ അറിയുന്നുണ്ടോ

ലോകത്തിലെ മറ്റ് കുഞ്ഞുങ്ങളെല്ലാം അമ്മിഞ്ഞപ്പാല്‍ കുടിച്ച് സുഖമായി ഉറങ്ങുമ്പോള്‍ ഈ വിശ്വാസിയുടെ കുഞ്ഞാവ മാത്രം വിശന്ന് കരയുകയാണ്. കുഞ്ഞാവ വല്ലതും അറിയുണ്ടോ കഥ.

ജീവനുണ്ടോ

ജീവനുണ്ടോ

ബാങ്ക് കൊടുക്കുന്നതുവരെ കാത്തിരുന്ന് കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ആ സമയം വരെ കുഞ്ഞിന് ജീവനുണ്ടോ എന്ന കാര്യം.

സ്വര്‍ഗ്ഗമാണല്ലോ പ്രശ്‌നം

സ്വര്‍ഗ്ഗമാണല്ലോ പ്രശ്‌നം

ഈ കാണിച്ച് കൂട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിന് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോഴാണ്.. കുഞ്ഞ് പാല് കിട്ടാതെ വിശന്ന് കരഞ്ഞാലും സ്വര്‍ഗ്ഗം കിട്ടുമായിരിക്കും അല്ലേ...

സന്തോഷം

സന്തോഷം

അഞ്ച് ബാങ്ക് കഴിഞ്ഞാലേ പാല്‍ കുടിക്കാന്‍ പറ്റൂ. അപ്പോള്‍ അഞ്ചാമത്തെ ബാങ്ക് വിളി കഴിഞ്ഞപ്പോള്‍ കുഞ്ഞാവയുടെ ഭാവം കണ്ടോ...

പകപോക്കല്‍

പകപോക്കല്‍

ഈ കുഞ്ഞാവ വളര്‍ന്ന് വലിയ ആളായിട്ട് ഇതുപോലെ ഒരു പകപോക്കല്‍ ഉണ്ടാകണം എന്ന് ചിലരെങ്കിലും ആഗ്രഹിച്ച് പോയാല്‍ കുറ്റം പറയാന്‍ പറ്റുമോ? ഒരിക്കലും ഇല്ല....

അത് പറയണം

അത് പറയണം

പണ്ഡിതന്‍മാര്‍ ഉപദേശം കൊടുക്കുമ്പോള്‍ ഇക്കാര്യം കൂടി അതില്‍ പ്രത്യേകം ചേര്‍ക്കണം. കാരണം കുഞ്ഞിന് ജീവനുണ്ടെങ്കിലല്ലേ പിന്നെ പാല്‍ കൊടുക്കാന്‍ പറ്റൂ

ട്രോളന്റെ ഭാര്യ

ട്രോളന്റെ ഭാര്യ

സംഗതി ഇപ്പോള്‍ മതവിശ്വാസത്തിന്റെ കാര്യമാണല്ലോ പറയുന്നത്. ഇനിയിപ്പോള്‍ ഒരു ട്രോളന്റെ ഭാര്യ ആണ് പ്രസവിക്കുന്നതെങ്കില്‍ എന്താകും സ്ഥിതി? അയ്യായിരം ലൈക്ക് എത്താതെ പാല്‍ കൊടുക്കാന്‍ സമ്മതിക്കുമോ?

ഉമിനീര്‍ ഇറക്കാമോ?

ഉമിനീര്‍ ഇറക്കാമോ?

ബാങ്ക് കൊടുക്കാതെ പാല്‍ കൊടുക്കാന്‍ പാടില്ലെന്നാണല്ലോ ആ മഹനീയ പിതാവ് പറഞ്ഞത്. കുഞ്ഞാവയുടെ സംശയം അതൊന്നും അല്ല, ബാങ്ക് വിളിക്കുന്നതിന് മുമ്പ് ഉമിനീരെങ്കിലും ഇറക്കാന്‍ പറ്റുമോ എന്നാണ്...

നരകം കിട്ടും

നരകം കിട്ടും

സ്വര്‍ഗ്ഗം കിട്ടുമെന്ന് വിചാരിച്ച് കുഞ്ഞിന് അഞ്ച് ബാങ്ക് കഴിഞ്ഞ് പാല്‍ കൊടുത്തു. മരിച്ചു ചെന്നപ്പോള്‍ അതാ ഇബിലീസ് നരകത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നു....

അയ്യോ

അയ്യോ

കൊടുക്കരുത്.. പാല്‍ കൊടുക്കരുത്... എന്താ കാരണം? അഞ്ചാമത്തെ ബാങ്ക് ഇതുവരെ വിളിച്ചിട്ടില്ലെന്ന്... എന്താ ചെയ്യുക അല്ലേ!!!

ഇത് കൂടി കേള്‍ക്കണം

ഇത് കൂടി കേള്‍ക്കണം

അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് പാല്‍ കൊടുത്തില്ലെന്ന് വിവരമുള്ള ഏതെങ്കിലും പണ്ഡിതന്റെ അടുത്ത് വന്ന് പറഞ്ഞാല്‍ കിട്ടാന്‍ പോകുന്നത് നല്ല ചീത്തയായിരിക്കും എന്ന് ഉറപ്പാണ്.

അങ്ങനെ ചെയ്യല്ലേ

അങ്ങനെ ചെയ്യല്ലേ

അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ആണെങ്കിലും ഇപ്പോള്‍ ജനിച്ചുവീണ എന്നോട് ഇങ്ങനെ ഒന്നും കാണിക്കല്ലേ എന്നാണേ്രത കുഞ്ഞാവ പറയുന്നത്.

എണ്ണി നോക്കാം

എണ്ണി നോക്കാം

ഇങ്ങനെ മഹാന്‍മാരായ പിതാക്കളുള്ള കുഞ്ഞാവകളുടെ ഗതി ബാങ്ക് വിളിയുടെ എണ്ണം എടുത്ത് കാത്തിരിക്കാന്‍ തന്നെ ആകും.

എന്തൊക്കെ പറഞ്ഞുകാണും

എന്തൊക്കെ പറഞ്ഞുകാണും

ഗര്‍ഭപാത്രത്തില്‍ ഉള്ള സമയത്ത് കുഞ്ഞാവയോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും ഈ പിതാവ്. ഓരോന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ട്, പുറത്ത് വന്നപ്പോള്‍ പറ്റിയ്ക്കുന്നത് ശരിയാണോ?

സുഡാപ്പി

സുഡാപ്പി

കുഞ്ഞാവയെ എന്തായാലും സംഘി എന്നോ സുഡാപ്പി എന്നോ വിളിക്കാന്‍ പാടില്ല. പക്ഷേ ഇത്തരത്തിലുള്ള പിതാവാണ് ഉള്ളതെങ്കില്‍ മറ്റ് കുട്ടികള്‍ അമ്മിഞ്ഞ കുടിക്കുന്നത് ഇങ്ങനെ നോക്കി കിടക്കേണ്ടിവരും.

English summary
Social Media trolls mocking father, who denied breast milk for newborn baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X