കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾ

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസം നടന്ന 'ജനകീയ' ഹര്‍ത്താലിന് പിന്നില്‍ ആരായിരുന്നു എന്ന് ഇപ്പോള്‍ ഏതാണ്ട് ഒരു ധാരണയൊക്കെ പൊതുജനത്തിന് കിട്ടിയിട്ടുണ്ട്. എല്ലാം ജനങ്ങളുടെ തലയില്‍ കെട്ടിവച്ചിട്ടായിരുന്നല്ലോ ആ ഹര്‍ത്താല്‍ നടത്തിയത്. അതിന്റെ പേരില്‍ നടക്കാത്ത അക്രമങ്ങളും ഇല്ല.

താനൂരില്‍ ആയിരുന്നു ജനകീയ ഹര്‍ത്താലിന്റെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. സുഡാപ്പികള്‍ ആണ് ഇതിന് പിന്നില്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. സംഗതി ഇത്തിരി കടന്ന കൈയ്യാണ് കെട്ടോ!

കത്വയിലെ പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കാന്‍ ഇറങ്ങിയ ആളുകള്‍ ആണ്. ഒരു ബേക്കറി അടപ്പിക്കാന്‍ കയറി, അതിനകത്തെ മധുരപലഹാരങ്ങള്‍ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയി. അതിന്റെ സിസിടിവി വീഡിയോയും പുറത്തായി. അങ്ങനെയുള്ളവരെ ഇനി മുതല്‍ സുഡുക്കള്‍ എന്ന് വിളിക്കാന്‍ പറ്റുമോ... ലഡുക്കള്‍ എന്നാണ് സോഷ്യല്‍ മീഡിയ ഇട്ട പേര്. ട്രോളുകള്‍ കാണാം...

ആരും മോശമല്ല

ആരും മോശമല്ല

ഹര്‍ത്താല്‍ നടത്തി ക്ഷീണിച്ച് നില്‍ക്കുമ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ തോന്നുന്നത് ഒരു കുറ്റമാണോ... അപ്പോള്‍ പിന്നെ ഹര്‍ത്താലിന് തുറന്ന ബേക്കറിയില്‍ നിന്ന് തന്നെ ആകുന്നതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ!

കുടുങ്ങിപ്പോയി

കുടുങ്ങിപ്പോയി

എന്നാലും ഇത്രയും ആക്രാന്തം കാണിക്കേണ്ട വല്ല കാര്യവും ഉണ്ടോ. ഇതിപ്പോള്‍ ആരും വായില്‍ നിന്ന് എടുത്ത് കൊണ്ടുപോവുകയൊന്നും ഇല്ലല്ലോ. ഇത്രയ്ക്ക് ആര്‍ത്തി കാണിക്കാന്‍!

സൂപ്പര്‍ ആയിരുന്നു

സൂപ്പര്‍ ആയിരുന്നു

ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാണിച്ചോ എന്ന് ചോദിച്ചാല്‍ മുട്ട പഫ്‌സും കിന്‍ഡര്‍ ജോയും സൂപ്പര്‍ ആയിരുന്നു എന്ന് മറുപടി പറയുക ആരായിരിക്കും. കഥയില്‍ ചോദ്യമില്ലല്ലോ!

ബജ്ജിയില്‍ ഉപ്പുപോരെ

ബജ്ജിയില്‍ ഉപ്പുപോരെ

ചായക്കട കൂടി അടിച്ച് തകര്‍ത്തിട്ട് ലൈവ് പോകാം എന്നൊക്കെ മൂത്ത സുഡു പറഞ്ഞതായിരുന്നു. പക്ഷേ, അത് നടന്നില്ല. കാരണം എന്താണെന്ന് അറിയാമോ... ബജ്ജിയില്‍ ഉപ്പുപോരത്രെ!

 ഒരു വരവ് കൂടി...

ഒരു വരവ് കൂടി...

ഇക്കണക്കിനാണെങ്കില്‍ ഒരു വരവ് കൂടി വരേണ്ടി വരും. എടുക്കാവുന്നതിന്റെ മാക്‌സിമം എടുത്തതല്ലേ... അടുത്ത ജനകീയ ഹര്‍ത്താല്‍ വരെ കാത്തിരിക്കേണ്ടി വരും എന്ന് മാത്രം!

ജെട്ടിയില്‍ പോലും

ജെട്ടിയില്‍ പോലും

ബേക്കറിയില്‍ സിസിടിവി ഉള്ള കാര്യം മാത്രം ആരും ഓര്‍ത്തില്ലെന്ന് തോന്നുന്നു. പഫ്‌സ് ഒളിപ്പിച്ചത് എവിടെയാണെന്ന് മാത്രം ചോദിക്കരുത്. അത് ഇട്ടതുകൊണ്ട് രക്ഷപ്പെട്ടു!

അല്‍ സുഡാപ്പി

അല്‍ സുഡാപ്പി

ജനകീയ ഹര്‍ത്താല്‍ കഴിഞ്ഞ് മടങ്ങുന്ന സുഡാപ്പി വെറും സുഡാപ്പയല്ല... അല്‍ സുഡാപ്പിയാണ്. അയാളുടെ കൈവശം ഉള്ള സാധനങ്ങള്‍ നോക്കിയാല്‍ ഏതാണ്ട് ഇത്രയും കാണും!

ഒരാഴ്ചയ്ക്കുള്ളതായി

ഒരാഴ്ചയ്ക്കുള്ളതായി

ഹര്‍ത്താല്‍ വിജയിച്ചോ എന്ന് ചോദിച്ചാല്‍ വിജയിച്ചു. കത്വയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടിയോ എന്ന് ചോദിക്കരുത്. എന്തായാലും ഒരാഴ്ചയ്ക്കുള്ള ബേക്കറി പലഹാരങ്ങള്‍ സംഭരിക്കാന്‍ പറ്റിയിട്ടുണ്ട്!

അതും വിട്ടില്ല

അതും വിട്ടില്ല

ബേക്കറിയല്ലേ... എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബ്രെഡ് ഒക്കെ ഇഷ്ടം പോലെ ഉണ്ടാകും. അത് പോലും ഹര്‍ത്താലുകാര്‍ ഒഴിവാക്കിയില്ലത്രെ. എലി പിടിക്കാന്‍ വച്ചിരുന്ന എലിവിഷം വരെ തിന്നവരുണ്ടെന്ന്!

സ്വര്‍ണക്കട....

സ്വര്‍ണക്കട....

ഇപ്പോള്‍ കഴിഞ്ഞ ഹര്‍ത്താലിന് ബേക്കറിയില്‍ അല്ലേ കയറിത്. അടുത്ത തവണം ഇലക്ട്രോണിക്‌സ് കടയില്‍ കയറാം... അപ്പോള്‍ വീട്ടിലേക്ക് വേണ്ട ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എല്ലാം ആകും. പിന്നെ ജ്വല്ലറി, തുണിക്കട... അങ്ങനെയങ്ങനെ!

ജാമ്യത്തില്‍ ഇറക്കിയതും പോര...

ജാമ്യത്തില്‍ ഇറക്കിയതും പോര...

ജനകീയ ഹര്‍ത്താലും വാട്‌സ് ആപ്പിലെ ആഹ്വാനവും ആയതുകൊണ്ട് പോലീസ് പിടിച്ചുകൊണ്ടുപോയവരെ ഇറക്കിക്കൊണ്ടുവരാന്‍ വീട്ടുകാരല്ലാതെ അധികം ആളുകളൊന്നും ഉണ്ടായില്ല. ഒടുവില്‍ ചോദിച്ച ചോദ്യം കേട്ടോ... ആ ലഡുവും കപ്പ് കേക്കും എവിടെ എന്ന്!

സംഗതി സിംപിളാണ്

സംഗതി സിംപിളാണ്

മറ്റ് ഹര്‍ത്താലുകളെ പോലെ അല്ല ജനകീയ ഹര്‍ത്താല്‍. സംഗതി സിംപിളാണ്. ഒരിത്തിരി മുദ്രാവാക്യം വിളിച്ചാല്‍ നാല് മാസത്തേക്കുള്ള ലഡുവും ജിലേബിയും ഒക്കെ അങ്ങ് എടുക്കാം. പിന്നെ മൂത്ത സുഡുവിന് അതൊക്കെ ഒരു വീക്ക്‌നെസ് ആയതുകൊണ്ട് പ്രശ്‌നമുണ്ടാവില്ല!

എന്തോന്നെഡേയ് ഇത്...

എന്തോന്നെഡേയ് ഇത്...

ചന്ദ്രലേഖയില്‍ ശ്രീനിവാസന്‍ പാന്റ്‌സ് കയറുകൊണ്ട് കെട്ടിവച്ചിരിക്കുന്ന ഒരു സീന്‍ ഉണ്ട്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിന് ശേഷം ചിലരുടെ ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍ കണ്ടത് അതിലും വലിയ കാഴ്ചയായിരുന്നത്രെ!

അപ്പോള്‍ സഖാക്കളും

അപ്പോള്‍ സഖാക്കളും

താനൂരിലെ ബേക്കറിയില്‍ കയറി സാധനങ്ങള്‍ മോഷ്ടിച്ചത് തങ്ങളുടെ ആളുകള്‍ മാത്രം അല്ലെന്നാണ് സുഡാപ്പികള്‍ പറയുന്നത്. ചില സാധനങ്ങളൊക്കെ എടുത്തത് സഖാക്കളായിരുന്നത്രെ! എന്നാലും ചീത്തപ്പേര് മുഴുവന്‍ സുഡാപ്പികള്‍ക്ക്!

മീറ്റിങ് ആഘോഷം

മീറ്റിങ് ആഘോഷം

ജനകീയ ഹര്‍ത്താലിന് ശേഷം ഹര്‍ത്താല്‍ അനുകൂലികളുെ യോഗം ഗംഭീരം ആയിരുന്നു എന്നാണ് പറയുന്നത്. കിടുക്കാച്ചി സ്‌നാക്‌സ് ആയിരുന്നില്ലേ യോഗത്തില്‍ ചായക്ക് കൊടുത്തത്!

കൊള്ളാം... കൊള്ളും!

കൊള്ളാം... കൊള്ളും!

ഹര്‍ത്താലിന് കടകള്‍ അടപ്പിക്കുന്നത് പുതിയ കാര്യം ഒന്നും അല്ല. എന്നാല്‍ കട അടപ്പിക്കാന്‍ പോയിട്ട് സാധനങ്ങള്‍ മോഷ്ടിച്ച് വരുന്നത് പതിവില്ലാത്ത കാര്യമാണ്. എന്തായാലും ലഡുവും ജിലേബിയും കൊള്ളാമെന്നാണത്രെ ഹര്‍ത്താല്‍ അനുകൂലികള്‍ പറയുന്നത്!

സുഡുനാഥന്‍!!!

സുഡുനാഥന്‍!!!

മോഹന്‍ലാലിന്റെ ആ ക്ലാസ്സ് ഡയലോഗ് ഒന്ന് മാറ്റിപ്പിടിച്ച് നോക്കിയാലോ....

'മോളു കെആര്‍ ബേക്കറി എന്ന് കേട്ടിട്ടുണ്ടോ...ലഡുവും ജിലേബിയും മുട്ട പഫ്‌സും ലൈംദ ജ്യൂസും ഒക്കെ ധാരാളമുള്ള താനൂരിലെ കൊര്‍ ബേക്കറി. ആ കെആര്‍ ബേക്കറി വെറും പത്ത് മിനിട്ട് കൊണ്ട് കാലിയാക്കിയിട്ടുണ്ട് ഈ സുഡുനാഥന്‍'!!!

ലഡുവാണ്

ലഡുവാണ്

രാജരത്‌നം പിള്ളയുടെ മുന്നില്‍ പെട്ട സുഡുവിന്റെ അവസ്ഥ നോക്കണേ... ഒറ്റ സംഭവം കൊണ്ട് പേര് മാറ്റി ലഡു എന്നാക്കിക്കൊടുത്തില്ലേ!

ഒന്നും ബാക്കിവച്ചില്ല

ഒന്നും ബാക്കിവച്ചില്ല

എന്ത് ചെയ്യുമ്പോഴും ചില മുന്‍കരുതലുകള്‍ എടുക്കണം എന്ന് പറയുന്നത് ഇതുകൊണ്ട്. കടയില്‍ ഇങ്ങനെ ഒരു സിസിടിവി ഇരിക്കുന്ന കാര്യം മാത്രം തിരക്കിനിടയില്‍ ഓര്‍ത്തുവച്ചില്ലെന്ന് തോന്നുന്നു!

ഇനി കോഴിക്കോട് നിന്ന്

ഇനി കോഴിക്കോട് നിന്ന്

അടുത്ത വീട്ടിലേക്കുള്ള ബേക്കറി പലഹാരങ്ങള്‍ അങ്ങ് ശരിയായി എത്തിക്കാന്‍ കഴിഞ്ഞില്ലത്രെ. അത് പരിഹരിക്കാന്‍ വേണ്ടി അടുത്ത പരിപാടി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്!

തിരയാന്‍ നില്‍ക്കരുത്

തിരയാന്‍ നില്‍ക്കരുത്

അടപ്പിക്കാന്‍ എന്ന വ്യാജേന ബേക്കറിയില്‍ കയറി സാധനങ്ങള്‍ അടിച്ചുമാറ്റുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഏതെങ്കിലും പ്രത്യേക സാധനം കിട്ടാന്‍ വേണ്ടി തിരയരുത്. കിട്ടുന്നതുകൊണ്ട് രക്ഷപ്പെട്ടോളണം എന്നാണത്രെ ഉപദേശം!

ആ മുഖമൊന്ന് തുടയ്ക്കണം

ആ മുഖമൊന്ന് തുടയ്ക്കണം

ഹര്‍ത്താലിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് എങ്ങാനും വരുമോ എന്ന് നോക്കുന്നതൊക്കെ കൊള്ളാം. അതിന് മുമ്പ് മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പഫ്‌സിന്റെ പൊടിയൊക്കെ ഒന്ന് തട്ടിക്കളയുന്നത് നല്ലതാ!

ഇനി കല്യാണത്തിനുള്ളതും

ഇനി കല്യാണത്തിനുള്ളതും

അടുത്ത വീട്ടിലെ ചേച്ചിയുടെ മകളെ പെണ്ണുകാണാന്‍ ആളുകള്‍ വരുന്നത് പ്രമാണിച്ച് അത്യാവശ്യം ബേക്കറി സാധനങ്ങളെല്ലാം ഹര്‍ത്താലിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ കല്യാണത്തലേന്ന് വേണ്ട സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ വേറെ ഹര്‍ത്താല്‍ നടത്തേണ്ടി വരും!

പോലീസിന്റെ ട്രിക്ക്

പോലീസിന്റെ ട്രിക്ക്

സമരം അക്രമാസക്തം ആകുകയാണെങ്കില്‍ അടിച്ചോടിക്കുന്ന പരിപാടിയൊക്കെ പോലീസ് നിര്‍ത്തി. സുഡുക്കളുടെ സമരം ആണെങ്കില്‍ പോലീസ് ബസ്സില്‍ നിറയെ ബേക്കറി സാധനങ്ങള്‍ നിറച്ച് വയ്ക്കും. അപ്പോള്‍ പിന്നെ എല്ലാവരും കൂടി അതിലേക്ക് ഓടി കയറിക്കൊള്ളുമല്ലോ!

ഹര്‍ത്താല്‍ ആയിരുന്നു!!!

ഹര്‍ത്താല്‍ ആയിരുന്നു!!!

ഇത്രയും ആത്മാര്‍ത്ഥതയും കുടുംബ സ്‌നേഹവും ഉള്ളവരെ വേറെ എവിടെ കാണാന്‍ കഴിയും. ഹര്‍ത്താല്‍ ആഘോഷിച്ച് കിട്ടിയ സാധനങ്ങള്‍ എല്ലാം കൃത്യമായി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത് കണ്ടില്ലേ!

ഉണ്ടംപൊരി

ഉണ്ടംപൊരി

എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോള്‍ അക്ഷരങ്ങള്‍ അലമുറയിടുന്നു എന്നായിരുന്നു മുമ്പ് എസ്ഡിപിഐയുടെ മുദ്രാവാക്യം. ഇപ്പോഴത് മാറ്റിയിട്ടുണ്ടത്രെ... ബേക്കറിയുടെ പൂട്ട് പൊളിക്കുമ്പോള്‍ ഉണ്ടംപൊരി അലമുറയിടുന്നു!!!

സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!

ഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോ

English summary
Social Media trolls mocking Harthal supporters looting shop at Thanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X