കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം നമിച്ചപ്പോഴും ഐഎസ്ആര്‍ഒയ്ക്ക് മല്ലൂസിന്റെ മാസ്സ് ട്രോളിങ്... മോദിയുടെ തലയിലും പൊങ്കാല

പരിഹസിച്ചുകൊണ്ട് മാത്രമല്ല, പുകഴ്ത്തിക്കൊണ്ടും ഉണ്ട് ട്രോളുകള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

104 ഉപഗ്രങ്ങള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തില്‍ എത്തിച്ച ഐഎസ്ആര്‍ഒയെ ലോകം ഇപ്പോള്‍ നമിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയെ പരിഹസിച്ചിരുന്നവര്‍ പോലും ഈ അതുല്യ നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസ് ഐഎസ്ആര്‍ഒയെ വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയാണ് ട്രോളുകള്‍.

എന്ത് സംഭവം ആയാലും നരേന്ദ്ര മോദിയെ കിട്ടിയാല്‍ പിന്നെ ട്രോളാതെ വിടാന്‍ മല്ലൂസിന് കഴിയില്ലല്ലോ.... നാസയ്ക്കും പാകിസ്താനും വരെ ഉണ്ട് ട്രോളുകള്‍

നാസയ്ക്ക് വച്ചത് ഐഎസ്ആര്‍ഓയില്‍

ഇന്ത്യയിലെ ഗവേഷണങ്ങളൊന്നും പോരെന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ ശാസ്ത്രജ്ഞര്‍മാരെല്ലാം ഇതൊക്കെ കാണുന്നുണ്ടാവുമല്ലോ അല്ലേ...

ചറപറാ ഉപഗ്രഹങ്ങള്‍

സത്യത്തില്‍ ഇതാണോ സംഭവിച്ചത്. ഒന്നും രണ്ടും അല്ലല്ലോ... 104 ഉപഗ്രഹങ്ങളല്ലേ ഒറ്റയടിക്ക് അങ്ങോട്ട് വിട്ടത്.

ആഞ്ജനേയാ... എന്ന് ഒരൊറ്റ വിളിയാണ്

സത്യത്തില്‍ ഇത് ഐഎസ്ആര്‍ഒയെ കളിയാക്കിയതാണോ അതോ പുകഴ്ത്തിയതോ...? മിസ്റ്റര്‍ ബ്രഹ്മചാരിയൊക്കെ ഓര്‍ത്ത് പോകും.

വെറുതേയല്ല... അതുക്കും മേലെ

ഇന്ത്യയിലെ ചീവണ്ടികളും ബസ്സകുകളിും ഒക്കെ കണ്ടപ്പോഴാണത്രെ സായിപ്പന്‍മാര്‍ക്ക് ഐഎസ്ആര്‍ഒയുടെ വിജയത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.

സ്ഥലമില്ലേ ഉപഗ്രമേ...

104 ഉപഗ്രഹങ്ങള്‍. ഒറ്റ റോക്കറ്റ്... ഇനിയിപ്പോള്‍ ഉപഗ്രഹങ്ങള്‍ക്കിരിക്കാന്‍ സ്ഥലമില്ലാത്ത പ്രശ്‌നം വല്ലതും ഉണ്ടായിക്കാണുമോ!!!

മോദിയില്ലാതെ എന്ത് ട്രോള്‍

105 ാമത് ഒരു ഉപഗ്രഹം കൂടി ഉണ്ടായിരുന്നത്രെ. സ്ഥലം ഇല്ലാത്തതുകൊണ്ടാമ് കയറ്റി അയക്കാതിരുന്നത്. അപ്പോഴല്ലേ അപ്പുറത്ത് മോദിജി ഇരിക്കുന്നത് കണ്ടത്. ഇത്തിരി സ്ഥലം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും പോയേനെ!!!

പാകിസ്താന് എന്ത് ബഹിരാകാശം

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും പാകിസ്താന്‍ ഇങ്ങനെ ഇരിക്കുകയാണ്. അടുത്തകാലത്ത് അവര്‍ വിക്ഷേപിച്ച റോക്കറ്റെല്ലാം കടലിലാണ് എത്തിയത്.

പാവം റോക്കറ്റ്

104 ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് റോക്കറ്റിന്. അവയെല്ലാം ഭ്രമമപഥത്തില്‍ എത്തിയാല്‍ പിന്നെ റോക്കറ്റിന് ഒരു വിലയും ഇല്ല!!!

വെറുതേയെന്തിനാ നായസെ?

ഇന്ത്യ ഉപഗ്രഹവിക്ഷേപണം നടത്തിയപ്പോള്‍ ട്രോള് മുഴുവന്‍ നാസക്കാണ്. എന്നാല്‍ അയച്ച 104 എണ്ണത്തില്‍ 88 എണ്ണവും നാസയുടേതാണെന്ന് എത്ര പേര്‍ക്ക് അറിയാം.

ഒരാള്‍ക്കുംകൂടി

പ്രധാനമന്ത്രിയാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ഒരാള്‍ക്ക് കൂടി ഇരിക്കാനുള്ള സ്ഥലം ഐഎസ്ആര്‍ഒക്കാര്‍ക്ക് ഉണ്ടാക്കാമായിരുന്നു. പാവം അല്ലേ

ബഹിരാകാശത്തെ പറക്കും തളിക

എന്തൊരു പരിഹാസമാണെന്ന് നോക്കിക്കേ... ഇന്ത്യ നേടിയ വന്‍ വിജയമാണ്. ബഹിരാകാശത്തിന് അത് ദിലീപിന്റെ പറക്കും തളികയാണെന്നൊക്കെ തോന്നുമോ?

ഇനിയിപ്പോള്‍ അതും വേണ്ടി വരുമോ?

ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളെല്ലാം കൂട്ടിയാല്‍ 104 എണ്ണം വരും. ബഹിരാകാശത്ത് ഇനി ഒരു ജില്ലയായി പ്രഖ്യാപിക്കേണ്ടി വരുമോ?

നാസയ്ക്ക് ട്രോള്‍

ഇനിയിപ്പോള്‍ നാസ സ്വന്തമായി റോക്കറ്റൊന്നും ഉണ്ടാക്കാനിടയില്ല. ഉപഗ്രഹം ഉണ്ടാക്കി ഇന്ത്യക്ക് തന്നാല്‍ മതിയല്ലോ....

ഇനിയിപ്പോള്‍ തിരിച്ചറിയാന്‍ പറ്റില്ലേ

ആകെ 104 ഉപഗ്രഹങ്ങള്‍... അതില്‍ ഇന്ത്യയുടേത് ്ഏത്, നാസയുടേത് ഏത്? കണ്‍ഫ്യൂഷന്‍ മാറ്റാന്‍ ഇങ്ങനെ വല്ല പൊടിക്കൈയ്യും ചെയ്ത് കാണുമോ?

സീനിയര്‍ ഉപഗ്രമം ഓര്‍ബിറ്റില്‍ നിന്ന് മാറിക്കേ

ഇപ്പോള്‍ തന്നെ ഇഷ്ടം പോലം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്. അതിന്റെ ഇടയിലേക്കാണ് ജൂനിയര്‍ ഉപഗ്രങ്ങള്‍ ചെല്ലുന്നത്. ഗ്രഹനിലയൊക്കെ നോക്കിക്കൊടുക്കുമായിരിക്കും.

മനോരമ ഇല്ലാതെ എന്ത് ആഘോഷം

എന്തായാലും മനോരമയ്ക്കും കൂടി കൊടുക്കണ്ടേ ഒരു ട്രോള്‍. മലയാളി ബന്ധം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് നിര്‍ബന്ധമാണ്!

ഇതാണോ പ്രചോദനം

ഐഎസ്ആര്‍ഒ 104 ഉപഗ്രങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍ കേരളത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്ത് ചിന്തിച്ചുകാണും. ഇനിയിപ്പോള്‍ ഇതെങ്ങാനും ആകുമോ ഐഎസ്ആര്‍ഓയ്ക്ക് പ്രചോദനം!!!

മോദി കയറിയിരുന്നോ?

ശൂന്യാകാശത്തേക്ക് പോകാന്‍ അവസരം തേടി വന്നതെങ്ങാനും ആകുമോ എന്നാണ് പലരുടേയും സംശയം!!!

നാസയെ നോക്കി അധികം കൂവണ്ട

നാസയെ ട്രോളുന്നതൊക്കെ കൊള്ളാം. അവന്‍മാര് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് ആളെ വിട്ടവരാണെന്ന കാര്യം മറക്കാതിരിക്കുന്നതാവും നല്ലത്!

ബഹിരാകാശത്ത് തിമിംഗലമോ?

പാകിസ്താന്‍ വ്ിടുന്ന ഉപഗ്രഹമൊക്കെ കടലിലല്ലേ വീഴുന്നത്. അവിടെ പിന്നെ വെള്ളവും മീനും തിമിംഗലും അല്ലാതെ വേറെ എന്തുണ്ടാവാനാ

പക വീട്ടാനുള്ളത്

പണ്ട് എലൈറ്റ് സ്‌പേസ് ക്ലബ്ബിന്റെ പേരില്‍ ഇന്ത്യ ഏറെ പരഹസിക്കപ്പെട്ടതാണ്. ഇപ്പോള്‍ പകപോക്കാനുള്ള നേരം തന്നെ

ഇത് കണ്ടാല്‍ അങ്ങനെ തോന്നുമോ?

റെക്കോര്‍ഡിടാന്‍ വേണ്ടി മനപ്പൂര്‍വ്വം കുത്തിത്തിരുകിയതാണോ ഈ 104 എണ്ണം? വിമര്‍ശിക്കുന്നതിന് ഒരു ലോജിക്കൊക്കെ വേണ്ടേ

വെള്ളവും തിരയും

മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യയും പാകിസ്താനും കട്ടയ്ക്ക് നില്‍ക്കും. എന്നാല്‍ റോക്കറ്റ് വിട്ടാല്‍ അത് അറബിക്കടലില്‍ തന്നെ. എന്തൊരു ദുരന്തം...

ഇതൊക്കെ എന്ത്

ഇത്തിരികൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ ഒരു ഓട്ടോറിക്ഷയില്‍ 50 പിള്ളേരെ കൊണ്ടുപോകാന്‍ പോലും തയ്യാറാകുന്ന ഓട്ടോറിക്ഷക്കാരുടെ നാടാണ്.

ഇനി എണ്ണം നോക്കേണ്ടി വരില്ലേ

ബഹിരാകാശത്ത് ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുമ്പോള്‍ ഐഎസ്ആര്‍ഓയ്ക്ക് മാറിപ്പോകുമോ എന്നാണ് സംശയം. 104 എണ്ണം ഉണ്ടല്ലോ!!!

English summary
Social Media trolls mocking ISRO victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X